കോഴിക്കോട് ; കൊയിലാണ്ടിയില്‍ എ ടി എമ്മില്‍ നിക്ഷേപിക്കാൻ എടുത്ത പണം കവർന്ന കേസില്‍ അറസ്റ്റിലായ താഹ പണം ഒളിപ്പിച്ചത് വില്യാപ്പള്ളി മലാറക്കല്‍ ജുമാമസ്ജിദ് കെട്ടിടത്തിന് മുകളില്‍ .
താഹയില്‍ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി
രൂപ ഒളിപ്പിച്ചത് പള്ളിയുടെ ടെറസിന് മുകളിലാണെന്ന വിവരം സൂചന .ആറു മാസങ്ങളായി പള്ളിയുടെ പരിപാലന ജോലികള്‍ ചെയ്തു വന്നിരുന്നത് താഹയായിരുന്നു. യുവാവിന്റെ അറസ്റ്റില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് മഹല്ലിലെ വിശ്വാസികള്‍ .ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് പോലീസ് സംഘം സുഹൈലിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പണം ഒളിപ്പിച്ചത് പള്ളിയുടെ ടെറസിന് മുകളിലാണെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ താഹയാണെന്നും പൊലീസ് പറയുന്നു.
രാത്രി പത്ത് മണിയോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം താഹയുമായി പള്ളിയിലെത്തി പണം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.മാത്രമല്ല താഹ കടം വീട്ടിയ അഞ്ച് ലക്ഷം രൂപകൂടി വില്ല്യാപ്പള്ളിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. ഇതോടെ തട്ടിയെടുത്ത 72 ലക്ഷത്തില്‍ 42 ലക്ഷം രൂപ താഹയില്‍ നിന്നും കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞു.രണ്ട് മാസം മുൻപ് വില്ല്യാപ്പള്ളി മലാറക്കല്‍ ജുമാ മസ്ജിദ് പള്ളി മഹല്ലിലെ ഒരു വിശ്വാസിയില്‍ നിന്ന് താഹ അഞ്ച് ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു.
ആറുമാസമായി പള്ളിയുടെ പരിപാലന ചുമതലയുള്ള താഹയെ വിശ്വസിച്ചാണ് ഇത്ര വലിയ തുക അയാള്‍ നല്‍കിയത്. കവർച്ച പണം ലഭിച്ച ശേഷം ഇയാള്‍ ശനിയാഴ്ച കടം വാങ്ങിയ മുഴുവൻ തുകയും തിരിച്ച് നല്‍കുകയായിരുന്നു.
ഇന്ന് വീണ്ടും പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കടം വീട്ടിയ കാര്യം പുറത്ത് വന്നത്. തട്ടിപ്പ് നടത്തിയ തുകയാണ് നല്‍കിയതെന്ന് പോലീസ് അറിയിച്ചതോടെ വില്ല്യാപ്പള്ളി മലാറക്കല്‍ സ്വദേശി അഞ്ച് ലക്ഷം രൂപ പോലീസിന് തിരിച്ച് നല്‍കി.
അതേസമയം താത്കാലിക ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കുറ്റകൃത്യം അംഗീകരിക്കാൻ ആവില്ലെന്ന് മഹല്ല് കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
പള്ളി ഖാസി അവധിയില്‍ ആയതിനാല്‍ അദ്ദേഹമാണ് താഹയെ ചുമതലയേല്‍പ്പിച്ചത്. അതുകൊണ്ട് തന്നെ പള്ളി കമ്മിറ്റിക്ക് കൂടുതല്‍ അറിയില്ലെന്നും മഹല്ല് പ്രസിഡന്റ് തയ്യില്‍ കുഞ്ഞബ്ദുള്ള പറഞ്ഞു
ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യത്തെ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, കിഴക്കൻ-മധ്യ ബംഗാള്‍ ഉള്‍ക്കടലിലും വടക്കൻ ആൻഡമാൻ കടലിലും രൂപപ്പെടുന്ന ന്യൂനമർദ്ദം ഒക്ടോബർ 23 ഓടെ ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
ദന ചുഴലിക്കാറ്റ് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഈ ആഴ്ച അവസാനം ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളെ ബാധിക്കുമെന്നാണ് പ്രവചനം. അതിനാല്‍ ഈ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണി ആയേക്കില്ല.
ഇതേതുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍ കാലവസ്ഥാ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 23 മുതല്‍ ഒഡീഷയുടെ ചില ഭാഗങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ ഒക്ടോബർ 24 നും 25 നും ഇടയില്‍ 30 സെന്‍റീമീറ്റർ വരെ മഴ പെയ്തേക്കാം. ഇതേതുടർന്നാണ് ഓറഞ്ച്, റെഡ് അലർട്ടുകള്‍ പ്രഖ്യാപിച്ചത്. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും നിരവധി ജില്ലകളില്‍ , കാര്യമായ മഴയ്ക്കും ഇടിമിന്നലിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഡാന ചുഴലിക്കാറ്റ് വികസിച്ചുകഴിഞ്ഞാല്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബർ 21-22 തിയതികളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35-45 കി.മീ വേഗതയില്‍, മണിക്കൂറില്‍ 55 കി.മീ വരെ വേഗത കൈവരിച്ചേക്കാവുന്ന കാറ്റ് വീശിയേക്കും. പിറ്റേന്ന് ഒക്ടോബർ 23 ന് ഈ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റർ ആയി ഉയരും. തുടർന്ന് ഒക്‌ടോബർ 24 ന് രാത്രിക്കും ഒക്‌ടോബർ 25 ന് രാവിലെയ്‌ക്കും ഇടയില്‍ മണിക്കൂറില്‍ 120 കി.മീ വേഗതയില്‍ വരെ ഇത് എത്തിച്ചേര്‍ന്നേക്കാം.
ഒഡീഷയുടെയും പശ്ചിമ ബംഗാളിലെയും തീരപ്രദേശങ്ങള്‍ കൂടാതെ, വടക്കൻ ആന്ധ്രാപ്രദേശിന്‍റെ ചില ഭാഗങ്ങളിലും ബംഗ്ലാദേശിലും ഭീഷണി ഉയർത്തുന്നു. അതേസമയം, ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക എന്നതിനാല്‍ കേരളത്തില്‍ ദന ഭീഷണിയാകില്ല. എന്നാല്‍ കേരളത്തില്‍ തുലാവർഷത്തിന്‌റെ ഭാഗമായ മഴ തുടരും.
ന്യൂഡല്‍ഹി: വ്യാജബോംബുകളില്‍ കുടുങ്ങി വിമാനക്കമ്ബനികള്‍. ഓരോതവണ വിമാനം അടിയന്തര ലാൻഡിങ് നടത്തുമ്ബോഴും നഷ്ടം കോടിക്കണക്കിന് രൂപയാണെന്ന് റിപ്പോർട്ട്.
അടിയന്തര ലാൻഡിങ്ങിനു വേണ്ടി തയ്യാറെടുക്കാൻ, നേരത്തെ വിമാനത്തില്‍ നിറച്ച ഇന്ധനങ്ങളടക്കം ഒഴിവാക്കുന്നതിലൂടെയാണ് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ 14, ഒക്ടോബർ 15 ദിവസങ്ങളില്‍ ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ നഷ്ടം 20 കോടി രൂപയ്ക്ക് മേലെയെന്ന് റിപ്പോർട്ടില്‍ പറയുന്നു.
മുംബൈയില്‍ നിന്ന് ന്യൂയോർക്കിലെ ജെ.എഫ്.കെ. വിമാനത്താവളത്തിലേക്ക് ഒക്ടോബർ 14ന് പുറപ്പെട്ട ബോയിങ് 777 വിമാനം ബോംബ് ഭീഷണി സന്ദേശത്തിനുപിന്നാലെ ഡല്‍ഹിയില്‍ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. 200 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 130 ടണ്‍ ഇന്ധനവും വിമാനത്തില്‍ നിറച്ചിരുന്നു. സുരക്ഷിത ലാൻഡിങ്ങിനു വേണ്ടി 100 ടണ്ണിലേറെ ഇന്ധനം കളഞ്ഞു. ഇതിലൂടെ വൻതുകയാണ് കമ്ബനി നഷ്ടം നേരിട്ടത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഇന്ധനം കളഞ്ഞതിനുമാത്രം ഒരു കോടി രൂപയ്ക്കടുത്ത് (1,20,000 ഡോളർ) നഷ്ടം വരുമെന്നാണ് വിവരം. അടിയന്തര ലാൻഡിങ് ചാർജ്, യാത്രക്കാരുടെ താമസ സൗകര്യം, ഗ്രൗണ്ട് സ്റ്റാഫ്, ക്രൂ അംഗങ്ങളെ മാറ്റല്‍ തുടങ്ങിയവയൊക്കെ നോക്കുമ്ബോള്‍ 3 കോടിയോളം രൂപക്കടുത്ത് (3,60,000 ഡോളർ) നഷ്ടം വരുമെന്ന് റിപ്പോർട്ടില്‍ പറയുന്നു.
ബോംബ് ഭീഷണിയെത്തുടർന്ന് ഒക്ടോബർ 15-ന് എയർ ഇന്ത്യയുടെ മറ്റൊരു ബോയിങ് 777 ഡല്‍ഹി – ഷിക്കാഗോ വിമാനവും അടിയന്തരലാൻഡിങ് നടത്തിയിരുന്നു. കാനഡയിലെ വിമാനത്താവളത്തിലായിരുന്നു അടിയന്തര ലാൻഡിങ്. 200 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതിലൂടെ വിമാനക്കമ്ബനിക്ക് നഷ്ടം സംഭവിച്ചത് 15-20 കോടിയോളം രൂപയാണെന്ന് (1.8 – 2.4 മില്യണ്‍ ഡോളർ) ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച മാത്രം 30 വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം
ഞായറാഴ്ച ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകള്‍ നടത്തുന്ന 30 വിമാനങ്ങള്‍ക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്. ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ വിമാനക്കമ്ബനികള്‍ക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്. ചിലത് തിരിച്ചിറക്കുകയും എന്നാല്‍ ചിലത് ലക്ഷ്യസ്ഥാനത്ത് എത്തിയശേഷവും പരിശോധന പൂർത്തിയാക്കുകയുമായിരുന്നു.
ഒരാഴ്ചയ്ക്കിടെ 90 വിമാനസർവീസുകളെയാണ് വ്യാജഭീഷണി ബാധിച്ചത്. സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഭൂരിഭാഗം ഭീഷണിയും. ഇതില്‍ 70 മുതല്‍ 80 ശതമാനംവരെ ഭീഷണിവരുന്നത് വിദേശ അക്കൗണ്ടില്‍നിന്നാണ്. കൊച്ചിയില്‍നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 8.24-നും ആകാശ് എയർ 12.05-നും പുറപ്പെട്ടശേഷമാണ് ഭീഷണിസന്ദേശമെത്തിയത്. ഇരുവിമാനങ്ങളും ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയശേഷം പരിശോധനനടത്തുകയായിരുന്നു.
കേന്ദ്രം കടുത്ത നടപടിയിലേക്ക്
വിഷയവുമായി ബന്ധപ്പെട്ട് പത്തോളം സമൂഹികമാധ്യമ അക്കൗണ്ടുകള്‍ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വ്യോമയാനമന്ത്രാലയവും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റിയും വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കുകയാണ്. ഭീഷണിസന്ദേശംവന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍തേടി എല്ലാ സാമൂഹികമാധ്യമ പ്ലാറ്റ്ഫോം മേധാവികളോടും കേന്ദ്രസർക്കാർ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. പിന്നില്‍ പ്രവർത്തിച്ചവരെ പിടികൂടുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാം മോഹൻ നായിഡു വ്യക്തമാക്കിയിരുന്നു.
വിമാന സർവീസുകള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ നിസാരമായി കാണുന്നില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ നേരിടാൻ സർക്കാർ നിയമനിർമ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. കുറ്റവാളികള്‍ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയർ ടാക്സികളാണ് ചർച്ചകളിലും വാർത്തകളിലും. റോഡിലെ തിരക്കിലും തിക്കിലും പെട്ട് മിനിറ്റുകള്‍ വേണ്ട യാത്രകള്‍ക്ക് മണിക്കൂറുകളെടുക്കുന്ന സമയമാണിതെ.
ബാംഗ്ലൂരിലെ കാര്യം പറയാനില്ല. ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലെത്തുന്നതിനേക്കാള്‍ സമയം വേണം ബാംഗ്ലൂർ വിമാനത്താവളത്തില്‍ നിന്ന് എച്ച്‌എസ്‌ആര് ലേഔട്ടിലോ ഇലക്‌ട്രോണിക് സിറ്റിയിലോ ഒകെ എത്തുവാൻ. ഇതിനൊരു പരിഹാരവും ഉത്തവവുമാമായാണ് എയർ ടാക്സികളുടെ വരവ്.
ബെംഗളൂരു അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വെറും അഞ്ച് മിനിറ്റില്‍ നഗരത്തിലേക്ക് എത്തുവാൻ കഴിയുന്ന വിധത്തില്‍ യാത്രകളെ മാറ്റിമറിച്ചാണ് എയർ ടാക്സി ബാംഗ്ലൂരില്‍ എത്തുകയെന്നാണ് വാര്‍ത്തകള്‍. അഡ്വാൻസ്ഡ് എയർ മൊബിലിറ്റി (AAM) സൊല്യൂഷനുകളുടെ രംഗത്തേയ്ക്ക് ബാംഗ്ലൂർ ഇന്‍റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേർന്നാണ് പ്രവർത്തിക്കുക. ഏഴ് സീറ്റുള്ള eVTOL (ഇലക്‌ട്രിക് വെർട്ടിക്കല്‍ ടേക്ക്‌ഓഫ് ആൻഡ് ലാൻഡിംഗ്) വിമാനം വഴിയാണും ഈ എയർ ടാക്സി സർവീസുകള്‍ നടത്തുകയെന്നാണ് വിവരം.
റോഡ് വഴിയുള്ള യാത്രകളേക്കാള്‍ വേഗത്തിലും കാര്യക്ഷമമായും പരിസ്ഥിതി സൗഹൃദവുമായും പ്രവർത്തിക്കുന്നവയാണ് eVTOL അല്ലെങ്കില്‍ VTOL. ഈ ഇലക്‌ട്രിക് വിമാനങ്ങള്‍ക്ക് മണിക്കൂറില്‍ 250 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാം. അത് മാത്രമല്ല, ഇത് ചാര്‍ജ് ചെയ്യാൻ കുറച്ച് സമയം മതിയെന്നതും ഒരു പ്രത്യേകതയാണ്. VTOL നെക്കുറിച്ച് പറയുമ്ബോള്‍ ഒഴിവാക്കാൻ പറ്റാത്തവയാണ് വെർട്ടിപോർട്ട്.
ഇലക്‌ട്രിക് VTOL ലുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വെർട്ടിപോർട്ട് എന്താണെന്നും അവയുടെ പ്രത്യേകതകളും മറ്റും വിശദമായി വായിക്കാം,
എന്താണ് വെർട്ടിപോർട്ട്
എയർ ടാക്‌സികളും ഡ്രോണുകളും പോലുള്ള ഇലക്‌ട്രിക് VTOL വാഹനങ്ങള്‍ ഉള്‍പ്പെടുന്ന വെർട്ടിക്കല്‍ ടേക്ക്‌ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) വിമാനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യമാണ് വെർട്ടിപോർട്ട്. VTOL വിമാനങ്ങള്‍ക്ക് പറന്നുയരാനും ഇറങ്ങാനും റീചാർജ് ചെയ്യാനും യാത്രക്കാരെയോ ചരക്കുകളോ കയറ്റാനും ഇറക്കാനും കഴിയുന്ന കേന്ദ്രങ്ങളായി ഈ സൗകര്യങ്ങള്‍ പ്രവർത്തിക്കുന്നു. ചുരുക്കത്തില്‍ വിമാനങ്ങള്‍ക്ക് വിമാനത്താവളങ്ങള്‍ എന്താണോ അതാണ് ഇലക്‌ട്രിക് VTOL കള്‍ക്ക് വെർട്ടിപോർട്ട്. നഗരങ്ങളിലെ എയർ ടാക്‌സികളുടെയും മറ്റ് VTOL സേവനങ്ങളുടെയും കാര്യക്ഷമവും സുരക്ഷിതവുമായ പ്രവർത്തനം സുഗമമാക്കുന്നതിനാല്‍ അർബൻ എയർ മൊബിലിറ്റിയുടെ (UAM) ഭാവിക്ക് വെർട്ടിപോർട്ടുകള്‍ അത്യന്താപേക്ഷിതമാണ്.
ഒരു വെർട്ടിപോർട്ടിന്‍റെ പ്രധാന സവിശേഷതകള്‍
ടേക്ക്‌ഓഫും ലാൻഡിംഗ് പാഡുകളും: VTOL വിമാനങ്ങള്‍ക്ക് സുരക്ഷിതമായി പറന്നുയരാനും ഇറങ്ങാനും പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രദേശങ്ങള്‍ ഇതിനു വേണം. നീളമുള്ള റണ്‍വേകള്‍ ആവശ്യമില്ലാത്തതിനാല്‍ സാധാരണയായി വെർട്ടിക്കല്‍ പാഡുകള്‍ ആണ് ഇതിനുള്ളത്.
ചാർജിംഗ്, ഇന്ധനം നിറയ്ക്കല്‍ സ്റ്റേഷനുകള്‍: മിക്ക എയർ ടാക്‌സികളും, പ്രത്യേകിച്ച് eVTOL-കള്‍, ഇലക്‌ട്രിക് പവറില്‍ ആയിരിക്കുംപ്രവർത്തിക്കുക. അതിനാല്‍ ഇവയുടെ ചാർജിങ് പ്രധാനമാണ്. വെർട്ടിപോർട്ടുകള്‍ ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചറുമായി സജ്ജീകരിച്ചിരിക്കുന്നു. വൈദ്യുതിയല്ലാത്ത ഊർജം ഉപയോഗിക്കുന്നവയ്ക്ക്പരമ്ബരാഗത ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളും ഇതിന്‍റെ ഭാഗമാക്കാം.
മെയിന്‍റനൻസ് സൗകര്യങ്ങള്‍: സമഗ്രമായ പ്രവർത്തനത്തിനായി വെർട്ടിപോർട്ടുകള്‍ക്ക് റിപ്പയർ, മെയിന്‍റൻസ് സൗകര്യങ്ങള്‍ ആവശ്യമാണ്.
എയർ ട്രാഫിക് മാനേജ്മെന്‍റ്: വെർട്ടിപോർട്ടുകള്‍ മറ്റ് എയർ ട്രാഫിക്കുമായി (ഉദാ. ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ അല്ലെങ്കില്‍ വിമാനങ്ങള്‍) ഏകോപിപ്പിക്കുന്നതിന് ആശയവിനിമയ സംവിധാനങ്ങളും സെൻസറുകളും സുരക്ഷിതമായ പ്രവർത്തനങ്ങള്‍ക്കായി വിമാനത്താവളത്തിന്‍റെ എയർ ട്രാഫിക് കണ്‍ട്രോളുമായി സജ്ജീകരിച്ചിരിക്കുന്നു.
ശബ്ദ, പാരിസ്ഥിതിക നിയന്ത്രണങ്ങള്‍: വെർട്ടിപോർട്ടുകള്‍ പലപ്പോഴും നഗരപ്രദേശത്തിനകത്തോ സമീപത്തോ സ്ഥിതി ചെയ്യുന്നതിനാല്‍, ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പപ്പടം വിറ്റ കാശുകൊണ്ട് ലോകം ചുറ്റുകയാണ് രാജൻ. 70 വയസ്സിനുള്ളില്‍ 40 രാജ്യങ്ങള്‍ സന്ദർശിച്ചു. ഇനിയും പുതിയ യാത്രകള്‍ക്ക് തയ്യാറെടുക്കുകയാണ് കോട്ടയം കങ്ങഴ ശിവോദയഭവനില്‍ പി.കെ.
രാജൻ. പണിയെടുത്ത് കുറേ പണം സമ്ബാദിച്ച് ലോകം കാണാതെ എന്തിനാണ് ജീവിക്കുന്നതെന്നാണ് രാജന്റെ പക്ഷം.
യാത്രകള്‍ നടത്തുമ്ബോഴും തന്റെ പരമ്ബരാഗതതൊഴിലായ പപ്പടനിർമാണം 55 വർഷമായി മികച്ചരീതിയില്‍ കൊണ്ടുപോകുന്നുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളടക്കം 24 പേരാണ് വീടിനോട് ചേർന്നുള്ള പപ്പടനിർമാണ കേന്ദ്രത്തില്‍ ജോലിചെയ്യുന്നത്.
ചെറുപ്പംമുതല്‍ യാത്രകളോടുള്ള കമ്ബമാണ് രാജനെ സഞ്ചാരിയാക്കിയത്. മൂന്നാർ, ഊട്ടി, കൊടൈക്കനാല്‍, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു ആദ്യയാത്രകള്‍. ദൂരയാത്രകള്‍ നടത്തിയാല്‍ തന്റെ തൊഴിലിനെ ബാധിക്കുമെന്ന ആശങ്ക അന്നുണ്ടായിരുന്നു.
പില്‍ക്കാലത്ത് പപ്പടവ്യവസായം വളർന്നു. മൂത്തമകൻ രാജേഷ് കാര്യങ്ങളൊക്കെ നോക്കിത്തുടങ്ങിയതോടെ യാത്രകള്‍ക്ക് കൂടുതല്‍സമയം കണ്ടെത്തി. 50-ാം വയസ്സ് മുതല്‍ യാത്ര പതിവായി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചു.
ചൈനയിലേക്കായിരുന്നു ആദ്യ വിദേശയാത്ര. അതോടെ കൂടുതല്‍ രാജ്യങ്ങള്‍ കാണാനുള്ള താത്പര്യം വർധിച്ചു. തുർക്കി, പോളണ്ട്, യു.കെ., ജർമ്മനി, ഇറ്റലി, അമേരിക്ക… അങ്ങനെ നീളുന്നു കണ്ട രാജ്യങ്ങളുടെ പട്ടിക. റഷ്യ കാണണമെന്ന വലിയ മോഹം കഴിഞ്ഞയാഴ്ച സാക്ഷാത്കരിച്ചു. പത്തുദിവസമായിരുന്നു റഷ്യൻ സന്ദർശനം. അടുത്തത് അസർബൈജാനിലേക്കാണ്.
പോകുന്ന നാടിനെക്കുറിച്ച് ആദ്യം വിശദമായി പഠിക്കും. അവിടെനിന്നൊക്കെ ഓർമയ്ക്കായി എന്തെങ്കിലും വാങ്ങി നാട്ടിലെത്തിക്കും. ഭാര്യ ഓമനയും മക്കളായ രാജേഷും രതീഷുമടങ്ങുന്ന കുടുംബം യാത്രകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. യാത്രകഴിഞ്ഞ് നാട്ടിലെത്തിയാല്‍ രാജൻ പപ്പടനിർമാണത്തിലേക്ക് മടങ്ങും.
എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട്, സ്മാർട്ഫോണ്‍ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന വണ്‍പ്ലസ് 13-ന്റെ ലോഞ്ച് പ്രഖ്യാപിച്ചു.
ഒക്ടോബർ 31-ന് ചൈനയിലാണ് ഫോണ്‍ ആദ്യമായി അവതരിപ്പിക്കുക. ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ഡിസൈനും ലഭ്യമാകുന്ന നിറങ്ങളും വണ്‍പ്ലസ് വെളിപ്പെടുത്തി. മുൻഗാമിയായ വണ്‍പ്ലസ് 12-നോട് ഏറെക്കുറേ സമാനമായ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും ചെറിയ മാറ്റങ്ങളുമുണ്ട്. വശങ്ങളിലെ മെറ്റാലിക് ഫിനിഷ് ഫോണിന് പ്രീമിയം ലുക്ക് സമ്മാനിക്കുന്നു. വൈറ്റ് ഡൗണ്‍, ഒബ്സീഡിയൻ ബ്ലാക്ക്, ബ്ലൂ മുവ്മെന്റ് എന്നീ നിറങ്ങളില്‍ വണ്‍പ്ലസ് 13 ലഭ്യമാകും.
വണ്‍പ്ലസ് 12-നേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുക്കൊണ്ടാണ് 13 എത്തിയിരിക്കുന്നത്. മൈക്രോ ക്വാഡ് കർവ്ഡ് ഡിസ്പ്ലേയാണുള്ളത്. പ്രധാനപ്പെട്ട മുൻ മോഡലുകള്‍ക്ക് സമാനമായി 2K റെസല്യൂഷൻ ഡിസ്പ്ലേയില്‍ നിലനിർത്താനാണ് സാധ്യത. അള്‍ട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഉള്‍പ്പെടുത്തിയേക്കാം. ഇത് സ്മാർട്ഫോണുകളില്‍ സാധാരണയായി കാണുന്ന ഒപ്റ്റിക്കല്‍ സെൻസറുകളെ അപേക്ഷിച്ച് കൂടുതല്‍ വേഗതയും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിലെ സിനിമ താരങ്ങള്‍ സ്വന്തം ഉപയോഗത്തിനായി കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ വാങ്ങുന്നത് പുതുമയുള്ള കാര്യമല്ല.
രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളുടെ മക്കളും ഇന്ന് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും വളരെ ചെറിയ താരപുത്രന്‍മാര്‍ക്കും പുത്രികള്‍ക്കും വരെ അവരുടെ മാതാപിതാക്കള്‍ ലക്ഷ്വറി കാറുകള്‍ വാങ്ങുന്നതായി നമുക്ക് കാണാം. അടുത്തിടെ രണ്‍ബീര്‍ കപൂര്‍-ആലിയ ദമ്ബതികളുടെ മകള്‍ക്കായി പുതിയ ലക്ഷ്വറി എംപിവി വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മറ്റൊരു സൂപ്പര്‍ താരം തന്റെ ഇളയ മകന്റെ യാത്രകള്‍ക്കായിപുത്തന്‍ കാര്‍ വാങ്ങിയിട്ടുണ്ട്. ആ താരം ഏതാണെന്നും താരപുത്രന്‍ ആരാണെന്നും നമുക്ക് നോക്കാം.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഹുറൂണ്‍ ഇന്ത്യയിലെ സമ്ബന്നന്‍മാരുടെ പട്ടിക പുറത്തുവിട്ടത്. മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി ഒന്നാമതെത്തിയെങ്കിലും പട്ടികയ്ക്ക് വാര്‍ത്താപ്രാധാന്യം ലഭിച്ചത് മറ്റൊരാളുടെ രാജകീയ എന്‍ട്രിയിലൂടെയാണ്. ബോളിവുഡിലെ കിംഖ് ഖാന്‍ ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ഏറ്റവും സമ്ബന്നരുടെ പട്ടികയില്‍ ഇടംനേടിയതായിരുന്നു വാര്‍ത്ത 58-കാരന്റെ ആസ്തി 7300 കോടി രൂപയാണ്. സിനിമക്ക് വെളിയില്‍ ഒരു ബിസിനസ് സാമ്രാജ്യം തന്നെ ഷാരൂഖ് കെട്ടിപ്പടുത്തിട്ടുണ്ട്.
ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സിലെ താരത്തിന്റെ പങ്കാളിത്തവും പ്രൊഡക്ഷന്‍ഹൗസായ റെഡ് ചില്ലീസ് എന്റര്‍ടയിന്റും ഷാരൂഖ് എന്ന ബിസിനസ് ബ്രാന്‍ഡിന്റെ വളര്‍ച്ചക്ക് പിന്നിഴല ആണിക്കല്ലുകളാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്‍ കൂടിയാണ് ഷാരൂഖ്. ലോകത്തിലെ ഏറ്റവും സമ്ബന്നരായ സിനിമ നടന്‍മാരുടെ പട്ടികയില്‍ നാലാമനാണ് ഷാരൂഖ്. ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് വരെ ഷാരൂഖിന് പിന്നിലാണ്.
അദ്ദേഹത്തിന് മൂന്ന് മക്കളാണ്. ആര്യന്‍, സുഹാന, അബ്രാം എന്നിവരാണ് ബാദ്ഷാ ഖാന്റെ പ്രിയപ്പെട്ട മക്കള്‍. വാടക ഗര്‍ഭധാരണ്ണിലൂടെയാണ് 2013ല്‍ അബ്രാം പിറന്നത്. ഐപിഎല്‍ മത്സരങ്ങള്‍ക്കടക്കം പിതാവിന്റെ കൈപിടിച്ച് വരുന്ന അബ്രാം സോഷ്യല്‍ മീഡിയക്ക് പ്രിയപ്പെട്ട സ്റ്റാര്‍ കിഡ് ആണ്. ഇപ്പോള്‍ ഷാരൂഖ് ഖാന്‍ തന്റെ പ്രിയപ്പെട്ട മകന് ഒരു ലക്ഷ്വറി എംപിവി വാങ്ങി നല്‍കിയിരിക്കുകയാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ലക്ഷ്വറി എംപിവിയായ ലെക്‌സസ് LM 350H 4 സീറ്റര്‍ പതിപ്പാണ് ഷാരൂഖ് വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അബ്രാം ഖാനും നടി അമൃത അറോറയുടെ മകനും ലെക്‌സസ് എംപിവിയില്‍ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരപുത്രന്‍മാര്‍ കാറിന്റെ പിന്‍സീറ്റില്‍ കയറിയാണ് യാത്ര ചെയ്തത്. ഈ കാര്‍ അബ്രാമിനായി ഷാരൂഖ് വാങ്ങിയതാണെന്നാണ് കാര്‍സ് ഫോര്‍ യൂ യൂട്യൂബ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അബ്രാമിന്റെ പുത്തന്‍ കാറിനെ കുറിച്ച് പറയുമ്ബോള്‍ ഇത് സോണിക് ടൈറ്റാനിയം എക്‌സ്റ്റീരിയര്‍ കളറിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. അകത്തളം സോളിന് വൈറ്റ് നിറത്തിലാണ് വരുന്നത്. മതിയായ ഇടവും വായുസഞ്ചാരവും പ്രീമിയം ലുക്കും സമ്മാനിക്കുന്നതിനാല്‍ അധികം സെലിബ്രിറ്റികളും വൈറ്റ് ഇന്റീരിയറാണ് തെരഞ്ഞെടുക്കുന്നത്. ബ്ലാക്ക് ഇന്റീരിയര്‍ തീമിലും ഈ എംപിവി വാങ്ങാം.
വിഐപി, അള്‍ട്രാ ലക്ഷ്വറി എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ലെക്‌സ് LM 350h വാങ്ങാവുന്നതാണ്. വിഐപി പതിപ്പ് 7 സീറ്ററാണ്. എന്നാല്‍ അള്‍ട്ര ലക്ഷ്വറി 4 സീറ്റര്‍ പതിപ്പാണ് ഷാരൂഖ് വാങ്ങിയത്. ഫ്രണ്ട്, റിയര്‍ സീറ്റുകള്‍ തമ്മില്‍ വേര്‍തിരിക്കുന്ന പാര്‍ട്ടീഷന്‍ ആണ് ഫോര്‍-സീറ്റര്‍ പതിപ്പിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. യാത്രക്കാരുടെ മുന്‍ഗണന അനുസരിച്ച് ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാന്‍ പറ്റുന്ന ഈ സൗകര്യം സ്വകാര്യത ഉറപ്പാക്കുന്നു.
ക്യാബനിനില്‍ വിനോദത്തിനായി 48 ഇഞ്ച് ടിവി, വിമാനത്തിലെ ഫസ്റ്റക്ലാസ് സ്യൂട്ടുകളോട് കിടപിടിക്കുന്ന സീറ്റുകള്‍, പ്രീമിയം 23-സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവ ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഫോള്‍ഡ്-ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, മിനി ഫ്രിജ്, റിയര്‍ ഗ്ലോവ് ബോക്‌സുകള്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, അംബല്ല ഹോള്‍ഡര്‍ എന്നീ അധിക സൗകര്യങ്ങളും കാറിലുണ്ട്.
ഇതൊരു ഹൈബ്രിഡ് കാറാണെന്നതും ശ്രദ്ധേയമാണ്. ലെക്‌സസ് LM 350h- സജ്ജീകരിച്ചിരിക്കുന്ന 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 250 PS പവറും 239 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ, ലെക്‌സസ് LM 350H-ല്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. വെറും 8.7 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. മണിക്കൂറില്‍ 190 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ADAS സഹിതമാണ് വാഹനം എത്തുന്നത്.
സിബിയു റൂട്ട് വഴിയാണ് എംപിവി ഇന്ത്യയില്‍ എത്തിക്കുന്നത്. സെവന്‍ സീറ്ററിന്റെ എക്സ്‌ഷോറൂം വില 2.1 കോടിയാണ്. അള്‍ട്രാ ലക്ഷ്വറി വേരിയന്റിന് 2.62 കോടിയാണ് എക്സ്‌ഷോറൂം വില. ഈ കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടിയിലധികം ചെലവ് വരും. ഷാരൂഖിനെ കൂടാതെ മുകേഷ് അംബാനി, ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ, നടി ജാന്‍വി കപൂര്‍ എന്നിവര്‍ അടുത്തിടെ ഈ കാര്‍ വാങ്ങിയിരുന്നു.
പൊത്തിലുള്ള പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ലഭിച്ചത് സ്വർണം അടങ്ങിയ..സംഭവം തൃശ്ശൂരിൽ
പൊത്തില്‍ നിന്ന് പാമ്പിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് സ്വര്‍ണമടങ്ങിയ പഴ്‌സ്. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് കുഞ്ഞുമൂര്‍ഖനെ പിടികൂടുന്നതിനിടെ വനംവകുപ്പ് തൃശ്ശൂര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം. മിഥുന്‍, സര്‍പ്പവൊളന്റിയര്‍ ശരത് മാടക്കത്തറ എന്നിവര്‍ക്കാണ് സ്വര്‍ണമടങ്ങിയ പഴ്‌സ് ലഭിച്ചത്.
കൊടുങ്ങല്ലൂര്‍ സ്വദേശി നടന്നുപോകുന്നതിനിടെ കാലിനു സമീപമാണ് പാമ്പിനെ കണ്ടത്. നെഹ്‌റു പാര്‍ക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്പിനെ കണ്ടത്.പാമ്പ് സമീപത്തെ മരത്തിനുതാഴെയുള്ള പൊത്തില്‍ ഒളിച്ചതും കണ്ടു. പിന്നീട് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.പെട്ടെന്ന് തന്നെ സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പാമ്പിനെ പിടിക്കുന്ന ഉപകരണം ഉപയോഗിച്ച് പൊത്തില്‍ തിരയുന്നതിനിടെ തവിട്ടുനിറമുള്ള പഴ്‌സ് കണ്ടു. നനഞ്ഞുകുതിര്‍ന്ന നിലയിലായിരുന്നു പഴ്‌സ്. തുറന്നുനോക്കിയപ്പോള്‍ പണമുണ്ടായിരുന്നില്ല. പഴ്‌സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ സ്വര്‍ണ ഏലസ് കണ്ടത്. പഴ്‌സില്‍ നിന്ന് കടവല്ലൂര്‍ സ്വദേശിയുടെ ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ് തുടങ്ങിയ രേഖകളും കിട്ടിയിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട് ബീച്ചിലേക്ക് മത്തികള്‍ കൂട്ടത്തോടെയെത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി കടല്‍ മത്സ്യ പഠന ഗവേഷണ കേന്ദ്രം.
ബീച്ചിലേക്ക് മത്തി കൂട്ടത്തോടെ എത്തിയതിന് പിന്നില്‍ ചാകരയല്ല. അതൊരു പ്രതിഭാസത്തിന്റെ ഭാഗമാണെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെയായിരുന്നു കോഴിക്കോട് ബീച്ചില്‍ മത്തി കൂട്ടത്തോടെ അടിഞ്ഞത്.
രാവിലെ 10.30 മുതല്‍ 12.30 വരെ ആയിരുന്നു മത്തി തിരയ്‌ക്കൊപ്പം കടലില്‍ എത്തിയത്. ഇത് കണ്ട സന്ദർശകർ കവറിലും ചാക്കിലുമായി മത്തികള്‍ വാരിക്കൂട്ടി കൊണ്ടുപോയി. പാത്രങ്ങളുമായി എത്തി പ്രദേശവാസികളും മത്തിവാരിക്കൊണ്ട് പോയി. വിവരം അറിഞ്ഞവർ തീരത്തേയ്ക്ക് കൂട്ടമായി എത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ കോസ്റ്റല്‍ പോലീസും തീരത്തേയ്ക്ക് എത്തി.
മത്തിയുടെ ചാകരയാണെന്നാണ് ആദ്യം കണ്ടവർ വിചാരിച്ചിരുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ കടല്‍വെള്ളത്തിന്റെ സാന്ദ്രതാ പ്രതിഭാസം ആണെന്നാണ് കടല്‍ മത്സ്യ പഠന ഗവേഷണ കേന്ദ്രം പറയുന്നത്. അന്തരീക്ഷ താപനിലയാണ് ഇതിന് കാരണം ആകുന്നത്. സാന്ദ്രത കുറയുമ്ബോള്‍ അടിത്തട്ടിലെ വെള്ളം മുകളിലേക്ക് ഉയരും. ഈ സന്ദർഭത്തില്‍ കരയ്ക്ക് അടുത്ത് കൂടി സഞ്ചരിക്കുന്ന മത്തിക്കൂട്ടം തിരയോടൊപ്പം കരയിലേക്ക് തള്ളപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
ഈ സന്ദർഭത്തില്‍ പെട്ടെന്ന് ഉള്‍ക്കടലിലേക്ക് മത്തികള്‍ക്ക് പോകാൻ കഴിയില്ല. അതിനാല്‍ തീര പ്രദേശത്ത് മത്തി അടിയുന്നത് ഒരു മണിക്കൂർവരെ തുടരും. സാധാരണയായി തെക്കൻ തീരമേഖലകളിലാണ് ഈ പ്രതിഭാസം കൂടുതലായി കാണാറുള്ളത്.
ഉത്തർപ്രദേശിൽ ബുലന്ദ്ഷഹർ ജില്ലയിലെ സിക്കന്ദരാബാദിൽ ഇന്നലെ രാത്രി ആയിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറുപേർ മരിച്ചു.അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു.മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം സ്ഥലത്ത് നടക്കുന്നുണ്ട്.അപകടം നടക്കുമ്പോൾ വീട്ടിൽ പത്തൊൻപത് പേർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചുവെന്ന് ബുലന്ദ്ഷഹർ ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര പ്രകാശ് സിംഗ് അറിയിച്ചു.അപകടത്തിൽ പരിക്ക് പറ്റിയവരെ രക്ഷിച്ചുവെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.