
എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട്, സ്മാർട്ഫോണ്‍ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന വണ്‍പ്ലസ് 13-ന്റെ ലോഞ്ച് പ്രഖ്യാപിച്ചു.
ഒക്ടോബർ 31-ന് ചൈനയിലാണ് ഫോണ്‍ ആദ്യമായി അവതരിപ്പിക്കുക. ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ഡിസൈനും ലഭ്യമാകുന്ന നിറങ്ങളും വണ്‍പ്ലസ് വെളിപ്പെടുത്തി. മുൻഗാമിയായ വണ്‍പ്ലസ് 12-നോട് ഏറെക്കുറേ സമാനമായ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും ചെറിയ മാറ്റങ്ങളുമുണ്ട്. വശങ്ങളിലെ മെറ്റാലിക് ഫിനിഷ് ഫോണിന് പ്രീമിയം ലുക്ക് സമ്മാനിക്കുന്നു. വൈറ്റ് ഡൗണ്‍, ഒബ്സീഡിയൻ ബ്ലാക്ക്, ബ്ലൂ മുവ്മെന്റ് എന്നീ നിറങ്ങളില്‍ വണ്‍പ്ലസ് 13 ലഭ്യമാകും.
വണ്‍പ്ലസ് 12-നേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുക്കൊണ്ടാണ് 13 എത്തിയിരിക്കുന്നത്. മൈക്രോ ക്വാഡ് കർവ്ഡ് ഡിസ്പ്ലേയാണുള്ളത്. പ്രധാനപ്പെട്ട മുൻ മോഡലുകള്‍ക്ക് സമാനമായി 2K റെസല്യൂഷൻ ഡിസ്പ്ലേയില്‍ നിലനിർത്താനാണ് സാധ്യത. അള്‍ട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഉള്‍പ്പെടുത്തിയേക്കാം. ഇത് സ്മാർട്ഫോണുകളില്‍ സാധാരണയായി കാണുന്ന ഒപ്റ്റിക്കല്‍ സെൻസറുകളെ അപേക്ഷിച്ച് കൂടുതല്‍ വേഗതയും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.