വാടക മാതാവില്‍ ജനിച്ച മകന് 3 കോടിയുടെ കാര്‍! 7300 കോടി ആസ്തിയുള്ള നടനാണ് ഈ കുട്ടിയുടെ അച്ഛൻ BREAKING NEWS OF THE HOUR VM TV NEWS

Spread the love

ഇന്ത്യയിലെ സിനിമ താരങ്ങള്‍ സ്വന്തം ഉപയോഗത്തിനായി കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ വാങ്ങുന്നത് പുതുമയുള്ള കാര്യമല്ല.

രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളുടെ മക്കളും ഇന്ന് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച്‌ കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും വളരെ ചെറിയ താരപുത്രന്‍മാര്‍ക്കും പുത്രികള്‍ക്കും വരെ അവരുടെ മാതാപിതാക്കള്‍ ലക്ഷ്വറി കാറുകള്‍ വാങ്ങുന്നതായി നമുക്ക് കാണാം. അടുത്തിടെ രണ്‍ബീര്‍ കപൂര്‍-ആലിയ ദമ്ബതികളുടെ മകള്‍ക്കായി പുതിയ ലക്ഷ്വറി എംപിവി വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മറ്റൊരു സൂപ്പര്‍ താരം തന്റെ ഇളയ മകന്റെ യാത്രകള്‍ക്കായിപുത്തന്‍ കാര്‍ വാങ്ങിയിട്ടുണ്ട്. ആ താരം ഏതാണെന്നും താരപുത്രന്‍ ആരാണെന്നും നമുക്ക് നോക്കാം.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഹുറൂണ്‍ ഇന്ത്യയിലെ സമ്ബന്നന്‍മാരുടെ പട്ടിക പുറത്തുവിട്ടത്. മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി ഒന്നാമതെത്തിയെങ്കിലും പട്ടികയ്ക്ക് വാര്‍ത്താപ്രാധാന്യം ലഭിച്ചത് മറ്റൊരാളുടെ രാജകീയ എന്‍ട്രിയിലൂടെയാണ്. ബോളിവുഡിലെ കിംഖ് ഖാന്‍ ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ഏറ്റവും സമ്ബന്നരുടെ പട്ടികയില്‍ ഇടംനേടിയതായിരുന്നു വാര്‍ത്ത 58-കാരന്റെ ആസ്തി 7300 കോടി രൂപയാണ്. സിനിമക്ക് വെളിയില്‍ ഒരു ബിസിനസ് സാമ്രാജ്യം തന്നെ ഷാരൂഖ് കെട്ടിപ്പടുത്തിട്ടുണ്ട്.

ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സിലെ താരത്തിന്റെ പങ്കാളിത്തവും പ്രൊഡക്ഷന്‍ഹൗസായ റെഡ് ചില്ലീസ് എന്റര്‍ടയിന്റും ഷാരൂഖ് എന്ന ബിസിനസ് ബ്രാന്‍ഡിന്റെ വളര്‍ച്ചക്ക് പിന്നിഴല ആണിക്കല്ലുകളാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്‍ കൂടിയാണ് ഷാരൂഖ്. ലോകത്തിലെ ഏറ്റവും സമ്ബന്നരായ സിനിമ നടന്‍മാരുടെ പട്ടികയില്‍ നാലാമനാണ് ഷാരൂഖ്. ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് വരെ ഷാരൂഖിന് പിന്നിലാണ്.

അദ്ദേഹത്തിന് മൂന്ന് മക്കളാണ്. ആര്യന്‍, സുഹാന, അബ്രാം എന്നിവരാണ് ബാദ്ഷാ ഖാന്റെ പ്രിയപ്പെട്ട മക്കള്‍. വാടക ഗര്‍ഭധാരണ്ണിലൂടെയാണ് 2013ല്‍ അബ്രാം പിറന്നത്. ഐപിഎല്‍ മത്സരങ്ങള്‍ക്കടക്കം പിതാവിന്റെ കൈപിടിച്ച്‌ വരുന്ന അബ്രാം സോഷ്യല്‍ മീഡിയക്ക് പ്രിയപ്പെട്ട സ്റ്റാര്‍ കിഡ് ആണ്. ഇപ്പോള്‍ ഷാരൂഖ് ഖാന്‍ തന്റെ പ്രിയപ്പെട്ട മകന് ഒരു ലക്ഷ്വറി എംപിവി വാങ്ങി നല്‍കിയിരിക്കുകയാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ലക്ഷ്വറി എംപിവിയായ ലെക്‌സസ് LM 350H 4 സീറ്റര്‍ പതിപ്പാണ് ഷാരൂഖ് വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അബ്രാം ഖാനും നടി അമൃത അറോറയുടെ മകനും ലെക്‌സസ് എംപിവിയില്‍ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരപുത്രന്‍മാര്‍ കാറിന്റെ പിന്‍സീറ്റില്‍ കയറിയാണ് യാത്ര ചെയ്തത്. ഈ കാര്‍ അബ്രാമിനായി ഷാരൂഖ് വാങ്ങിയതാണെന്നാണ് കാര്‍സ് ഫോര്‍ യൂ യൂട്യൂബ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അബ്രാമിന്റെ പുത്തന്‍ കാറിനെ കുറിച്ച്‌ പറയുമ്ബോള്‍ ഇത് സോണിക് ടൈറ്റാനിയം എക്‌സ്റ്റീരിയര്‍ കളറിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. അകത്തളം സോളിന് വൈറ്റ് നിറത്തിലാണ് വരുന്നത്. മതിയായ ഇടവും വായുസഞ്ചാരവും പ്രീമിയം ലുക്കും സമ്മാനിക്കുന്നതിനാല്‍ അധികം സെലിബ്രിറ്റികളും വൈറ്റ് ഇന്റീരിയറാണ് തെരഞ്ഞെടുക്കുന്നത്. ബ്ലാക്ക് ഇന്റീരിയര്‍ തീമിലും ഈ എംപിവി വാങ്ങാം.

വിഐപി, അള്‍ട്രാ ലക്ഷ്വറി എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ലെക്‌സ് LM 350h വാങ്ങാവുന്നതാണ്. വിഐപി പതിപ്പ് 7 സീറ്ററാണ്. എന്നാല്‍ അള്‍ട്ര ലക്ഷ്വറി 4 സീറ്റര്‍ പതിപ്പാണ് ഷാരൂഖ് വാങ്ങിയത്. ഫ്രണ്ട്, റിയര്‍ സീറ്റുകള്‍ തമ്മില്‍ വേര്‍തിരിക്കുന്ന പാര്‍ട്ടീഷന്‍ ആണ് ഫോര്‍-സീറ്റര്‍ പതിപ്പിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. യാത്രക്കാരുടെ മുന്‍ഗണന അനുസരിച്ച്‌ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാന്‍ പറ്റുന്ന ഈ സൗകര്യം സ്വകാര്യത ഉറപ്പാക്കുന്നു.

ക്യാബനിനില്‍ വിനോദത്തിനായി 48 ഇഞ്ച് ടിവി, വിമാനത്തിലെ ഫസ്റ്റക്ലാസ് സ്യൂട്ടുകളോട് കിടപിടിക്കുന്ന സീറ്റുകള്‍, പ്രീമിയം 23-സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവ ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഫോള്‍ഡ്-ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, മിനി ഫ്രിജ്, റിയര്‍ ഗ്ലോവ് ബോക്‌സുകള്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, അംബല്ല ഹോള്‍ഡര്‍ എന്നീ അധിക സൗകര്യങ്ങളും കാറിലുണ്ട്.

ഇതൊരു ഹൈബ്രിഡ് കാറാണെന്നതും ശ്രദ്ധേയമാണ്. ലെക്‌സസ് LM 350h- സജ്ജീകരിച്ചിരിക്കുന്ന 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 250 PS പവറും 239 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ, ലെക്‌സസ് LM 350H-ല്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. വെറും 8.7 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. മണിക്കൂറില്‍ 190 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ADAS സഹിതമാണ് വാഹനം എത്തുന്നത്.

സിബിയു റൂട്ട് വഴിയാണ് എംപിവി ഇന്ത്യയില്‍ എത്തിക്കുന്നത്. സെവന്‍ സീറ്ററിന്റെ എക്സ്‌ഷോറൂം വില 2.1 കോടിയാണ്. അള്‍ട്രാ ലക്ഷ്വറി വേരിയന്റിന് 2.62 കോടിയാണ് എക്സ്‌ഷോറൂം വില. ഈ കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടിയിലധികം ചെലവ് വരും. ഷാരൂഖിനെ കൂടാതെ മുകേഷ് അംബാനി, ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ, നടി ജാന്‍വി കപൂര്‍ എന്നിവര്‍ അടുത്തിടെ ഈ കാര്‍ വാങ്ങിയിരുന്നു.

Leave a Reply

Your email address will not be published.