ഭര്‍ത്താവിരുന്ന അതേ ആശുപത്രിയില്‍ ഞാനിന്ന് ഡോക്ടറാണ്; വിധവയായപ്പോള്‍ സഹതപിച്ചവരോട് ഹൈമ പറയുന്നു VM TV NEWS CHANNEL BREAKING NEWS

മുപ്പത്തിരണ്ടാംവയസ്സില്‍ ഭർത്താവ് മരിക്കുമ്ബോള്‍ ഇനിയങ്ങോട്ടുള്ള വഴികളില്‍ ഒറ്റയ്ക്ക് തന്നെ നടക്കേണ്ടി വരുമല്ലോ എന്ന് സഹതപിച്ചവരോട് ഹൈമ മറുപടി ഒന്നും പറഞ്ഞിരുന്നില്ല.

ഇനി നല്ല ഡ്രസ്സൊക്കെ ധരിച്ച്‌ പുറത്തിറങ്ങാൻ പോലും പറ്റില്ലല്ലോ എന്ന് ദുഖിച്ചവരോടും ഹൈമ പ്രതികരിച്ചില്ല. പക്ഷേ അവർ ഒരുകാര്യം മനസ്സിലുറപ്പിച്ചിരുന്നു,’ഞാൻ ഒറ്റയ്ക്ക് തന്നെ നടക്കും, ആരുടെയും സഹതാപം എനിക്ക് ആവശ്യമില്ല.’ആ ഒറ്റവഴിയിലൂടെ നടന്ന് അവർ ഡോക്ടറായി. ഭർത്താവിന്റെ അതേ ആശുപത്രിയില്‍, അതേ കസേരയിലിരുന്ന് അവർ രോഗികളെ ചികിത്സിക്കുന്നു.. വിവാഹം കഴിഞ്ഞ് അധികംവൈകാതെ ഭർത്താവിനെ നഷ്ടമായ ഒരാള്‍ക്കുനേരെ സമൂഹം പുറത്തെടുക്കുന്ന സഹതാപത്തെയും ഒറ്റപ്പെടുത്തലിനെയും ഒറ്റയ്ക്ക് മറികടന്ന ഹൈമയ്ക്ക് ഇന്ന് കോഴിക്കോട് കാരന്തൂരില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ട്, രോഗികളുടെ പ്രിയപ്പെട്ട ഡോക്ടർ ഹൈമ.

സ്വപ്നങ്ങളുടെ ബാല്യം

ഹൈമ ജനിച്ചുവളർന്നത് നാഗർകോവിലാണ്. അച്ഛൻ ഗോവിന്ദന്റെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി കന്യാകുമാരിയില്‍ താമസമാക്കിയ മലയാളി കുടുംബത്തില്‍. വളർന്നുവരുമ്ബോഴൊക്കെ ഹൈമ അച്ഛന്റെ ഉള്ളിലെ ആ പ്രത്യേക ഇഷ്ടവും തിരിച്ചറിയുന്നുണ്ടായിരുന്നു. സർവേ വകുപ്പിലാണ് ജോലിയെങ്കിലും അച്ഛന് ഹോമിയോപ്പതിയായിരുന്നു ജീവൻ. പുലരുംവരെ ഹോമിയോപ്പതി പുസ്തകങ്ങള്‍ വായിച്ച്‌ അതേക്കുറിച്ച്‌ പഠിച്ച്‌ ജീവിച്ചൊരാള്‍. ആ കാഴ്ചയില്‍നിന്നാണ് മുതിർന്നാല്‍ തനിക്കൊരു ഹോമിയോ ഡോക്ടറാവണമെന്നുള്ള ആഗ്രഹം ഹൈമയിലുണ്ടാവുന്നത്.

‘പ്ലസ്ടുവിന് നല്ല മാർക്കുണ്ടായിരുന്നെങ്കിലും എനിക്ക് ഹോമിയോക്ക് ചേർന്നാല്‍ മതിയായിരുന്നു. അന്ന് ബി.എച്ച്‌.എം.എസിന് അഡ്മിഷനെടുക്കാൻ ചെന്നപ്പോള്‍ അച്ഛന് ആ കോളേജ് ഇഷ്ടമായില്ല. ഉള്‍നാട്ടില്‍ യാതൊരു വികസനവുമില്ലാത്ത സ്ഥലത്തായിരുന്നു കോളേജ്. അടിസ്ഥാന സൗകര്യങ്ങളും കുറവ്. അവിടെ പഠിക്കുന്ന പെണ്‍കുട്ടികളാവട്ടെ വിരലിലെണ്ണാവുന്നവരും. ഇതു കണ്ടതോടെ അച്ഛൻ ആഗ്രഹം ഉപേക്ഷിച്ചു. എന്നെ ബിഎസ്.സി. ഫിസിക്സിന് ചേർത്തു്. അല്‍പംകഴിഞ്ഞ് അച്ഛൻ മരിച്ചു. അതോടെ ഞങ്ങള്‍ കോഴിക്കോട്ടേക്ക് താമസംമാറി. ഇവിടെ വെച്ചാണ് ഞാൻ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷൻ കോഴ്സ് കഴിഞ്ഞത്.’പിന്നെ ഹൈമയ്ക്ക് കല്യാണാലോചനകളുടെ കാലമായിരുന്നു. ഒടുവില്‍ ഹൈമയുടെ മനസ്സറിഞ്ഞെത്തിയ ആലോചനയിലെ നായകനും ഒരു ഹോമിയോ ഡോക്ടർ. പ്രദീപ്കുമാറിന്റെ ജീവിതപങ്കാളിയായി തനി കോഴിക്കോട്ടുകാരിയായി ഹൈമ ദാമ്ബത്യജീവിതം തുടങ്ങി. ഒഴിവുനേരങ്ങളില്‍ ഭർത്താവിനൊപ്പം ചികിത്സാമുറിയില്‍ അവരും കയറിയിരിക്കും. ഹോമിയോയെക്കുറിച്ച്‌ കേട്ടുവളർന്ന ബാല്യം ആ നേരങ്ങളില്‍ അവരുടെ ഉള്ളില്‍ സന്തോഷത്തോടെ തുടിച്ചിരുന്നു. ഹൈമ ഭർത്താവിനും മകനുമൊപ്പം

വിവാഹം കഴിഞ്ഞ് ആറാംമാസം ഹൈമ ഇഖ്റ ആശുപത്രിയില്‍ എക്സിക്യൂട്ടീവ് ഓഫീസറായി ജോലിക്ക് ചേർന്നു. ജീവിതം സന്തോഷത്തോടെ ഒഴുകിക്കൊണ്ടിരുന്ന കാലം. പക്ഷേ പൊടുന്നനെയാണ് ആ ദുരന്തം കയറിവന്നത്, ഒരു നെഞ്ചുവേദനയുടെ രൂപത്തില്‍. അവരുടെ ഭർത്താവ് ഡോ.പ്രദീപിന്റെ ജീവൻ രക്ഷിക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ല. ആ വിയോഗത്തില്‍ പതറിപ്പോയ ഹൈമ ആഘാതത്തില്‍നിന്ന് ഒന്ന് എഴുന്നേറ്റുവരാൻ നിരന്തരം പരിശ്രമിച്ചു. പക്ഷേ ചുറ്റുപാടുകളില്‍നിന്നെല്ലാം നെഗറ്റീവ് കമന്റുകളാണ് അവർക്ക് കേള്‍ക്കേണ്ടി വന്നത്. തളർന്നുപോയ ഒരാളെ വീണ്ടും ഇല്ലാതാക്കാൻ ശേഷിയുള്ള അഭിപ്രായങ്ങള്‍.
‘അതിലൊന്നും പതറാതെ മുന്നോട്ട് പോവുകയെന്നത് ജീവൻമരണ പോരാട്ടമാണ്. വലിയ പുരോഗമന സമൂഹമാണ് നമ്മുടേത്. എന്നിട്ടും എന്റെ അടുത്ത് പലരും പറഞ്ഞിട്ടുണ്ട്. അയ്യോ ഭർത്താവ് മരിച്ചല്ലോ,ഇനി നിങ്ങളെ പഴയ പോലെയൊന്നും ഡ്രസ് ചെയ്ത് കാണാൻ പറ്റില്ലല്ലോ എന്ന്. ഏറെ വിദ്യാസമ്ബന്നരായ ആളുകള്‍ പോലും അങ്ങനെ പറയുന്നത് കേള്‍ക്കുമ്ബോള്‍ ഞെട്ടിപ്പോയിട്ടുണ്ട്. അവരോടൊക്കെ അതൊക്കെ നിങ്ങളുടെ തോന്നലാണെന്ന് ഞാൻ മറുപടി പറഞ്ഞു. ഞാൻ പണ്ടുള്ളപോലെ തന്നെ ഇനിയും മുന്നോട്ടുപോവുമെന്നും. ഞാൻ ഇതുവരെ എന്തായിരുന്നോ അതുതന്നെയാവണം തുടർന്നും.

നമ്മുടെ അകത്ത് നിറയെ പ്രശ്നങ്ങളുണ്ട്. പ്രയാസങ്ങളും പ്രതിസന്ധികളുമെല്ലാം മനസ്സിനെ വരിഞ്ഞുമുറുക്കുന്നുണ്ട്. പക്ഷേ അതൊന്നും മറ്റൊരാളുടെ മുന്നില്‍ കാണിക്കേണ്ടതില്ലല്ലോ. അതിന്റെ പേരില്‍ ആരുടെയും സഹതാപം ആവശ്യമില്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്തി. ഈ സമയത്ത് കൂടെയുണ്ടാവുമെന്നൊക്കെ ധാരാളമാളുകള്‍ പറയും, അങ്ങനെ എന്നോടും പറഞ്ഞവരുണ്ട്. അതൊക്കെ തുടക്കത്തിലേ കാണൂ. അതുകഴിഞ്ഞാല്‍ നമ്മള്‍ ഒറ്റയ്ക്ക് തന്നെ നടക്കണം. അതിനുവേണ്ടി മനസ്സിനെ പാകപ്പെടുത്തണം.’അങ്ങനെ ഒറ്റയ്ക്ക് നടക്കാനുള്ള ആലോചനകള്‍ക്കൊടുവിലാണ് ഹൈമയുടെ മനസ്സിലേക്ക് ആ പഴയകാലം ഓടിവന്നത്. ചെറുപ്പത്തില്‍ ഹോമിയോപ്പതി പഠിക്കാൻ പോയതും കോളേജിലെ അസൗകര്യങ്ങള്‍ കാരണം അതുപേക്ഷിക്കേണ്ടി വന്നതും. ആ ബാല്യത്തിലേക്ക് ഒന്ന് തിരികെ നടക്കാൻ അവർക്ക് തോന്നി. അതുതന്നെയാവും മനസ്സിലെ മുറിവുണക്കാനുള്ള മരുന്നും.

വീണ്ടും കന്യാകുമാരിയിലേക്ക്

അഞ്ചുവയസ്സുള്ള മകൻ അഭിനവിനെയും പ്രായമായ അമ്മ ചന്ദ്രികയെയും കൂട്ടി കന്യാകുമാരിയിലേക്കുള്ള തീവണ്ടിയില്‍ ഇരിക്കുമ്ബോള്‍ ഹൈമയുടെ മനസ്സില്‍ ചുറ്റിലുമുള്ളവരുടെ വാക്കുകള്‍ തികട്ടി വന്നുകൊണ്ടിരുന്നു. ‘ഉള്ള ജോലി രാജിവെച്ച്‌ പഠിക്കാൻ പോവുന്നത് റിസ്ക് ആണ്, കുഞ്ഞിനെ വളർത്താൻ കഷ്ടപ്പാട് അല്ലേ, ഇനിയൊരു ജോലി കിട്ടുമെന്ന് എന്താണ് ഉറപ്പ്, വിധവയായാല്‍ പിന്നെ മുന്നോട്ട് പോവാൻ വലിയ പ്രയാസമാവും…’ മുന്നോട്ട് നടക്കാൻ തീരുമാനിച്ച ഒരാളെ പിന്നോട്ട് വലിക്കുന്ന അഭിപ്രായങ്ങള്‍. പക്ഷേ എല്ലാ നെഗറ്റീവ് കമന്റുകളെയും മറികടന്ന് മുന്നോട്ട് പോയേ പറ്റൂ എന്ന് ഹൈമ മനസ്സിലുറപ്പിച്ചു. ഭർത്താവ് ഇല്ലാതായിപ്പോയതിന്റെ സങ്കടം മറികടക്കണമെങ്കില്‍ ജീവിതത്തിലൊരു വഴിത്തിരിവുണ്ടാവണം. അതിനുള്ള ഏകമാർഗം പഠനമാണെന്ന് ഹൈമയ്ക്ക് മനസ്സിലായി.

‘ഭർത്താവ് മരിച്ച സ്ത്രീയോടുള്ള ഒരു അയ്യോ പാവം ഫീലിങ് എനിക്ക് വേണ്ടതില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് എന്നെ കൊണ്ടുപോവാൻ താത്പര്യവുമില്ല, അയ്യോ ഭർത്താവ് മരിച്ച്‌ അവളിങ്ങനെ ആയിപ്പോയല്ലോ എന്ന് ആരും പറയാനിടവരരുത്. ഭർത്താവ് മരിച്ചിട്ടും അവളെക്കൊണ്ട് ഇങ്ങനെയൊക്കെ പറ്റിയല്ലോ എന്നാണ് ആളുകളെക്കൊണ്ട് പറയിക്കേണ്ടത്. അതോടെ എന്റെ മനസ്സിലെ സംശയങ്ങള്‍ നീങ്ങി. ‘ആ തീവണ്ടി മഞ്ഞപ്പാടങ്ങളും തെളിനീർ പൊയ്കകളും മുറിച്ചുകടന്ന് കന്യാകുമാരിയിലെത്തുമ്ബോഴേക്കും ഹൈമയുടെ മനസ്സിലെ ആശങ്കകളെല്ലാം മാഞ്ഞുപോയിരുന്നു. തീവണ്ടി ജനാലയിലൂടെ പിന്നിലേക്ക് ഓടിപ്പോയ കാഴ്ചകള്‍പോലെ.

Raipur Shocker: Youth Brutally Thrashes Elderly Grandmother with Cricket Bat in Chhattisgarh, Video Surfaces VM TV NEWS

A shocking video from Raipur’s Amar Puri area shows a young man violently assaulting his elderly grandmother with a cricket bat. Recorded by a concerned neighbour, the video depicts the man repeatedly striking the woman without remorse, even issuing a warning before retreating into the house in Chhattisgarh.

The disturbing footage has quickly gone viral, sparking widespread outrage. According to local media reports, the accused and other family members have locked up their residence and gone into hiding. As of now, there are no confirmed reports of legal action against the grandson.

Ancient Weapons Unearthed in UP’s Shahjahanpur, Viral Video Shows Rusted Swords, Guns, Daggers and Spears Spread in the Farm Field

Age-old weapons like swords, guns, daggers and spears were unearthed in the city of Shahjahanpur, Uttar Pradesh. The viral video posted by a journalist shows the treasure trove of ancient weapons recovered from a farm.

As per the tweet posted on X (formerly known as Twitter), about 21 swords, 13 guns, and a number of daggers and spears were found in the field. The ancient weapons seem to be hundreds of years old with the rusty appearance as they were neatly spread in the farm field. However, the Archaeological Survey of India is yet to inspect to confirm the timeline of the weapons.

Man heroically fights to save woman from stray cattle attack | VIDEO VM TV NEWS

Delhi stray cattle accidents: A recent accident involving stray cattle in Delhi has once again highlighted the growing dangers posed by the presence of such animals on the city’s roads.

Despite the severity of this problem, no concrete solution has been implemented. The issue is exacerbated by illegal dairies operating in residential areas, reportedly with the involvement of local corporation officials, the police, and other administrative bodies.

Stray cattle attack, video surfaces

In a video which is surfacing across social media platforms it can be seen that a stray cattle approaches a woman who is walking in an alley. The stray suddenly attacks her and she falls down on the road. It then continues the attack on the women leaving the passerbys in a disgusting display of the brutality. Meanwhile, a woman and a man try to save the poor lady. It can be seen that a man heroically holds the horns of the stray cattle so that the attacked woman can get to safety. Watch the horrifying video, viewer discretion is advised.

Delhi Metro Viral Video: Uncle and aunty crossed all limits in the metro, started doing such a cheap act, your blood will boil after watching the video VM TV NEWS

Viral Video: Everyday some strange incidents keep happening in Delhi Metro. Recently another video has gone viral on social media, in which an uncle and aunty are seen arguing and abusing each other.

It is heard in the video that this dispute happened due to pushing. People around try to calm the matter, but the heated argument between the two continues.

The video was first shared by a Twitter handle named ‘Gharkekalesh’, with the caption, “Dispute over clashes, pushing and shoving in Delhi Metro.” The video got a lot of attention on social media and has been viewed by more than 31 thousand people so far.

‘Kalesh Train’

Netizens’ reactions to the uncle and aunty’s argument in the video were also funny. One user jokingly wrote, ‘Bhaiya, don’t fight, Trump is the one who wins, this fight is not right.’ At the same time, another commented, ‘The name of the metro should be changed to ‘Kalesh Train’, this is seen every day.’ Another user wrote, ‘This is a daily matter.’

Have A One Rupee Note? You Could Get Up To Rs 7 Lakh VM TV CHANNEL

If you are a collector of old currency notes and coins, luck might just be on your side. Recently, the demand for old notes and coins has surged, with some fetching lakhs of rupees in online auctions.

One platform witnessing this trend is Coin Bazaar, where collectors have sold old notes and coins, sometimes even Re 1 or Rs 2 notes, for substantial amounts. This surge offers collectors an opportunity to profit handsomely. For example, a single Re 1 note can reportedly fetch up to Rs 7 lakh in online auctions.

You may wonder how a Re 1 note could command such a high price. The answer lies in its historical significance. The Government of India ceased printing the Re 1 note 29 years ago. While these notes were reintroduced in 2015 under the Narendra Modi government, certain pre-Independence editions hold immense value for collectors.

One notable example is a rare Re 1 note from British India, bearing the signature of then-Governor JW Kelly and issued in 1935. This almost 80-year old note, due to its rarity and historical value, can potentially bring in up to Rs 7 lakh.

For those interested in selling their collections, online platforms like Coin Bazaar and Quikr offer avenues for auction and sale. However, it is important to note that the Reserve Bank of India (RBI) does not officially permit the buying or selling of old currency notes and coins.

വയനാട്ടില്‍ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള കിറ്റുകള്‍ പിടികൂടി; പ്രതികരണവുമായി കോണ്‍ഗ്രസ് VM TV NEWS CHANNEL

കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുള്ള കിറ്റുകളാണ് പിടികൂടിയത്.

തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡാണ് കിറ്റുകള്‍ പിടികൂടിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശശികുമാർ തോല്‍പ്പെട്ടിയുടെ വീടിനോട് ചേർന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍. ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് നല്‍കാനാണെന്ന് കിറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

‘സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ല’; തള്ളി പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി

പാലക്കാട്: പാതിരാറെയ്ഡ് ഷാഫി പറമ്ബിലിന്റെ നാടകമാണെന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സരിന്റെ നിലപാട് പാർട്ടിയുടെതല്ലെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു.

ഷാഫിയുടെ എല്ലാ കള്ളക്കളിയും അറിയുന്നതിനാലാണ് സരിൻ അങ്ങനെ പറഞ്ഞതെന്ന് സുരേഷ് ബാബു വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച ഇഎൻ സുരേഷ് ബാബു എംബി രാജേഷിനെ ഓല പാമ്ബ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക കാറില്‍ പ്രതിപക്ഷ നേതാവ് പാലക്കാട് കാല് കുത്തില്ലെന്നും വെല്ലുവിളിച്ചു.

പാലക്കാട്ടെ പാതിരാ പരിശോധനയില്‍ വേറിട്ട വാദമാണ് ഇന്ന് രാവിലെ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ മുന്നോട്ട് വച്ചത്. പരിശോധന നാടകം ഷാഫി ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്ന് സരിൻ പറഞ്ഞു. പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കണം. ബിജെപി – സിപിഎം ബന്ധം ആരോപിക്കാൻ ബോധപൂർവം പ്ലാറ്റ്‌ഫോം ഉണ്ടാക്കിയോ എന്നന്വേഷിക്കണമെന്നും സരിൻ ആവശ്യപ്പെട്ടു.

‘രഹസ്യമായി നടക്കുന്ന പലകാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നവരെ പ്രതികളാക്കി മാറ്റുന്ന പതിവാണ് ഇപ്പോള്‍ നടക്കുന്നത്.പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്. ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന രീതിയിലുളള കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നടന്നവർ പ്രതിക്കൂട്ടിലാകും. അത് പാലക്കാട് കാണിച്ച്‌ തരും.

ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ പുറത്തുകൊണ്ടുവരിക എന്നുളളതും കുറ്റം ചെയ്തവരെ കണ്ടെത്തുകയെന്നതും ഈ നാട്ടിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാണ്. അതിനായി ഇടതുപക്ഷം ഏതറ്റം വരെ പോകുകയും ചെയ്യും. പൊലീസിന്റെ അന്വേഷണം കേവലം ഒരു വ്യക്തിയിലേക്ക് ചുരുങ്ങേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുമ്ബോള്‍ രക്ഷപ്പെടുന്നത് മറ്റുപലരുമാണോയെന്ന് വൈകാതെ മനസിലാകും. തങ്ങള്‍ക്കനുകൂലമായ തരംഗമുണ്ടാകുമെന്ന് വിചാരിച്ച യുഡിഎഫ് ക്യാമ്ബയിനിന്റെ മുഖം ഒറ്റരാത്രി കൊണ്ടാണ് പുറത്തുവന്നത്. വേഷം കെട്ടുന്നവരെയും വേഷം മാറുന്നവരെയും പാലക്കാട് തിരിച്ചറിയും’-സരിൻ വ്യക്തമാക്കി.

ലുലു ഗ്രൂപ്പിന് ഗള്‍ഫിലേക്ക് ജീവനക്കാരെ വേണം: 100 സ്റ്റോറുകളിലായി ആയിരത്തോളം ഒഴിവുകള്‍ വരുന്നു VM TV NEWS JOB VACCANCY

ദുബായ്: ഓഹരി വിപണി രംഗത്തേക്ക് ആദ്യമായി പ്രവേശിച്ച ലുലു ഗ്രൂപ്പ് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച്‌ ദിവസമായി ദുബായില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

ഓഹരിവില്‍പ്പനയിലൂടെ 15000 കോടിയില്‍ അധികം രൂപ ലുലു സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന പണത്തിലൂടെ ലുലു തങ്ങളുടെ ബിസിനസ് പുതിയ തലങ്ങളിലേക്ക് ഉയർത്താന്‍ പോകുന്നുവെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

അഹമ്മദാബാദും വിശഖപട്ടണവും അടക്കമുള്ള നിരവധി ഇന്ത്യന്‍ നഗരങ്ങളില്‍ വമ്ബന്‍ പദ്ധതികള്‍ ലുലു ഗ്രൂപ്പിന്റേതായിട്ട് വരാനുണ്ട്. അതോടൊപ്പം തന്നെ തങ്ങളുടെ സ്വന്തം തട്ടകമായ ഗള്‍ഫ് മേഖലയിലും വിപുലമായ പദ്ധതികളാണ് ലുലുവിനുള്ളത്. വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലായി അടുത്ത വർഷത്തിനുള്ളി നൂറ് പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എംഎ യൂസഫ് അലി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ഐ പി ഒയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഗള്‍ഫ് മേഖലയിലെ ലുലുവിന്റെ ഭാവി പദ്ധതികളെക്കുറിച്ച്‌ യൂസഫ് അലി വ്യക്തമാക്കിയത്. “ജി സി സിയിലേത് വളരെ ശക്തമായ ഒരു സമ്ബദ്‌വ്യവസ്ഥയാണ്, ലുലു ഇന്ന് ഒരു പാൻ ജി സി സി റീട്ടെയിലറാണ്. ജനസംഖ്യ വളരുകയാണ്, അതുകൊണ്ട് തന്നെ കൂടുതല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ ആവശ്യകതയുണ്ട്.” എം എ യൂസഫ് അലി പറഞ്ഞു.

ഇപ്പോള്‍ തന്നെ പുതിയ 91 സ്റ്റോറുകള്‍ തുറക്കുന്നതുമായി സംബന്ധിച്ച ചർച്ചകള്‍ നടന്ന് വരികയാണെന്ന് ലുലു റീട്ടെയില്‍ സി ഇ ഒ സൈഫി രൂപാവാലയും വ്യക്തമാക്കി. ചർച്ചകള്‍ പൂർത്തിയാകുന്നതോട് ഇത് 100 ലേക്ക് എത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗള്‍ഫ് മേഖലയിലെ മാത്രം കണക്കുകളാണ് ഇത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സ്റ്റോറുകളുടെ എണ്ണം ഇതിന് പുറത്താണ് വരുന്നത്.

ലുലു ഗ്രൂപ്പ് ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുന്നുവെന്ന വാർത്ത മലയാളി ഉദ്യോഗാർത്ഥികളെ സംബന്ധിച്ചും പ്രതീക്ഷ നല്‍കുന്നതാണ്. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങാണ് പുതിയ ലുലു സ്ഥാപനങ്ങളിലൂടെ മാത്രം ലഭ്യമാകുക. “നിലവില്‍ ഞങ്ങള്‍ക്ക് 50000 ജീവനക്കാരും 240 സ്റ്റോറുകളുമുണ്ട്. 91 സ്റ്റോറുകള്‍ കൂടി വരുന്നതോടെ, തീർച്ചയായും തൊഴിലവസരങ്ങള്‍ ഉണ്ടാകും,” സൈഫി രൂപവാലയെ ഉദ്ധരിച്ച്‌ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വ്യത്യസ്ത വലുപ്പത്തിലുള്ള സ്റ്റോറുകളാണ് വരാന്‍ പോകുന്നത് എന്നതിനാല്‍ തന്നെ എത്രത്തോളം ഒഴിവുകളായിരിക്കും ഉണ്ടാകുകയെന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തായാലും നിലവിലെ ലുലുവിന്റെ ഔട്ട്ലറ്റുകളുടേയും ജീവനക്കാരുടേയും എണ്ണം കണക്കാക്കുമ്ബോള്‍ പുതുതായി വരുന്ന 100 സ്റ്റോറുകളിലേക്ക് ആയിരക്കണക്കിന് തൊഴിലാളികളെ വേണ്ടി വരുമെന്ന് ഉറപ്പാണ്. സ്വാഭാവികമായും ഇവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് കേരളത്തില്‍ നിന്നുള്‍പ്പെടെ നടക്കും

യു എ ഇയിലും സൗദി അറേബ്യയിലുമായിരിക്കും ലുലു ഗ്രൂപ്പ് കൂടുതല്‍ പുതിയ സ്റ്റോറുകള്‍ തുറക്കുക. പ്രവാസികളുടെ വർധിച്ച്‌ വരുന്ന ജനസംഖ്യ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഗള്‍ഫ് മേഖലയ്ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളിലും വിയറ്റ്നാം അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ലുലു പുതിയ സ്റ്റോറുകള്‍ തുറക്കാന്‍ പോകുകയാണ്.

ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ തുടക്കത്തില്‍ പറഞ്ഞത് പോലെ അഹമ്മദബാദിനും വിശാഖപട്ടണത്തിനും പുറമെ ചെന്നൈ, നോയിഡ ഉള്‍പ്പെടേയുള്ള നഗരങ്ങളിലും ലുലു വമ്ബന്‍ പദ്ധതികള്‍ പ്രഖ്യാപിചിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ കോട്ടയം, കൊട്ടിയം, തിരൂർ, പെരിന്തല്‍മണ്ണ തുടങ്ങിയ ഇടങ്ങളിലും ലുലുവിന്റെ മാളുകള്‍ വരാന്‍ പോകുകയാണ്.

ടിപ്പര്‍ ഓടിക്കാന്‍ ഹെവി ലൈസന്‍സ് വേണ്ട, സുപ്രധാന വിധിയുമായി സുപ്രീം കോടതി; ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്ക് തിരിച്ചടി VM TV NEWS LIVE

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി) ലൈസന്‍സുള്ള വ്യക്തികള്‍ക്ക് 7,500 കിലോഗ്രാം വരെയുള്ള ഭാര വാഹനങ്ങള്‍ (ഹെവി വെഹിക്കിള്‍സ്) ഓടിക്കാമെന്ന് സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിന്റേതാണ് വിധി. ഡ്രൈവറുടെ ലൈസന്‍സിന്റെ തരം നോക്കി ഇന്‍ഷുറന്‍സ് കമ്ബനികള്‍ ക്ലെയിമുകള്‍ നിരസിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധി. ഇതോടെ ചെറിയ ടിപ്പറുകള്‍, ട്രാവലറുകള്‍ എന്നിവ ഓടിക്കാന്‍ എല്‍.എം.വി ലൈസന്‍സ് മതിയാകും.

ജസ്റ്റിസുമാരായ പി.എസ് നരസിംഹ, പങ്കജ് മിത്തല്‍, മനോജ് മിശ്ര, ഹൃഷികേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. 7,500 കിലോ ഗ്രാം വരെ ഭാരമുള്ള വാഹനങ്ങള്‍ മറ്റ് അധിക രേഖകളൊന്നുമില്ലാതെ ഓടിക്കാന്‍ കഴിയുമെന്ന് കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച ചട്ടങ്ങള്‍ പ്രായോഗികമാകണം. എല്‍.എം.വികളെയും യാത്രാ വാഹനങ്ങളെയും പൂര്‍ണമായും രണ്ട് വിഭാഗങ്ങളായി കാണാന്‍ കഴിയില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സാധാരണ ഡ്രൈവര്‍മാരുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ കഴനയില്ല. എന്നാല്‍ അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വാഹനങ്ങള്‍ ഓടിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. 1988ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്ക് തിരിച്ചടി

എല്‍.എം.വി ലൈസന്‍സുള്ളവര്‍ ഓടിച്ച ഭാരവാഹനങ്ങളുടെ അപകട ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സുപ്രീം കോടതി വരെ നീണ്ട വ്യവഹാരത്തിലേക്ക് നയിച്ചത്. വാഹനം ഓടിച്ചയാളിന്റെ ലൈസന്‍സ് ഏത് തരത്തിലുള്ളതാണെന്ന് പരിഗണിക്കാതെ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലുകളും (എം.എ.സി.റ്റി) കോടതികളും ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കാന്‍ വിധിക്കുന്നുവെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്ബനികളുടെ പരാതി. ഇത് സംബന്ധിച്ച്‌ 2017ലെ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ വിധിയെയും കമ്ബനികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടക്കം വാദം കേട്ട ഭരണഘടനാ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.