
പാലക്കാട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പാലക്കാട്ടെ പാർട്ടി സ്ഥാനാർഥി സി. കൃഷ്ണകുമാറിനുമെതിരെ പരസ്യമായി രംഗത്തെത്തിയ സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യരെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവർത്തകർ.
സുരേന്ദ്രൻ അനുകൂലികള്‍ സന്ദീപിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുമ്ബോള്‍, സന്ദീപ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പാർട്ടി മറുപടി നല്‍കണമെന്നും പ്രസിഡന്റിന്റെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നുമാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.
അതിനിടെ, തെരഞ്ഞെടുപ്പ് തൊട്ടടുത്തിരിക്കേ സന്ദീപ് പാർട്ടി വിട്ട് സി.പി.എമ്മിലേക്ക് പോകുമെന്ന കിംവദന്തിയെ കുറിച്ച് ‘ഒളിച്ചോട്ടം കല്യാണത്തലേന്നാവരുത്, കുടുംബത്തിനത് വേദന തന്നെയാണ്’ എന്നാണ് ഒരു പ്രവർത്തകന്റെ കമന്റ്. ” ഇത് വരെ ഉള്ള കാര്യങ്ങളില്‍ സുരേന്ദ്രന് എതിരെ പറഞ്ഞാലും ഈ വിഷയത്തില്‍ സുരേന്ദ്രനോടൊപ്പം.. സന്ദീപ് വാര്യർ chain of incidents എന്ന് പറഞ്ഞു ഈ സമയത്തു തന്നെ പ്രതികരിച്ചത് ദുഷ്‌ടലാക്കാണ്… ആദർശം മാത്രം ഉള്‍ക്കൊണ്ടു താഴെ തട്ടില്‍ ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന സാധാരണ അണികള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാൻ സാധിക്കില്ല….. Wrong timing ” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.
‘സന്ദീപ് വാര്യർ ഒരു സാധാരണ പ്രവർത്തകനല്ല. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ഒരു നേതാവാണ്. അദ്ദേഹത്തിന് പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അത് അവതരിപ്പിക്കാനുള്ള അവസരവും വേദിയും ഉണ്ട്. ഒരു സാധാരണ പ്രവർത്തകനെ പോലെ വഴിയില്‍ നിന്ന് പുലഭ്യം പറയുകയല്ല ചെയ്യേണ്ടത്.
വാര്യർ ഇത് മനപ്പൂർവ്വം ചെയ്തതാണ്. നിർണ്ണായക ഘട്ടത്തില്‍ സംഘടനയെ പിറകില്‍ നിന്ന് കുത്തി. അതായത് Back Stabbing. ലക്ഷ്യം ഒന്ന്. കൃഷ്ണകുമാർ ജയിക്കരുത്. ലക്ഷ്യം രണ്ട്. പ്രശ്നങ്ങളുണ്ടാക്കിയതിൻറെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെടണം. അപ്പോള്‍ ബിജെപി നേതൃത്വത്തെ കുറ്റപ്പെടുത്തിക്കൊണ്ട് മുൻകൂട്ടി ചെയ്ത ഡീല്‍ പ്രകാരം സിപിഎമ്മില്‍ ചേരുകയും ചെയ്യാം. പ്രവർത്തകരുടെ സഹതാപവും കിട്ടും, അവരും ബിജെപി നേതൃത്വത്തിനെതിരെ തിരിയും. ഒരു വെടിക്ക് പല പക്ഷികള്‍’ -എന്നാണ് മറ്റൊരു പ്രവർത്തകന്റെ കമന്റ്.
‘പാർട്ടിയോടും പ്രസ്ഥാനത്തോടുമാണ് പ്രതിബദ്ധത… നേതാക്കന്മാരോടല്ല.. പ്രസ്ഥാനത്തോട് ചേർന്ന് നില്‍ക്കുമ്ബോള്‍ മാത്രമാണ് എല്ലാവരും പ്രിയപ്പെട്ടവർ…. അല്ലാതാകുമ്ബോള്‍ വ്യക്തികള്‍ മാത്രം’
‘സന്ദീപിനെ ഏറെ ഇഷ്ടപ്പെട്ട ഏറെ ആരാധിച്ചിരുന്ന ഒരു വ്യക്തിയാണ് ഞാൻ. ദുബായില്‍ നിന്ന് കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ നേരിട്ട് ഷൊർണൂരില്‍ പോയി അദ്ദേഹത്തെ കണ്ടു ഒരു ഫോട്ടോ എടുത്തിരുന്നു. ആ ഞാൻ പറയുന്നു സന്ദീപിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കണം. പാർട്ടി ഒരു സ്ഥാനാർഥി നിർത്തി നിർണായകമായ ഒരു ഇലക്ഷനില്‍ മത്സരിക്കാൻ പോകുമ്ബോഴല്ല സന്ദീപിന്റെ വ്യക്തി പ്രശ്നങ്ങള്‍ മുൻനിർത്തി ആ സ്ഥാനാർത്ഥിയെ ആക്രമിക്കേണ്ടത്. ഇവിടെ സന്ദീപ് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം, ലക്ഷക്കണക്കിന് വരുന്ന ബിജെപി അനുഭാവികളുടെ സ്വപ്നത്തിന്റെ മുകളിലേക്ക് എടുത്തുവച്ചു. സന്ദീപ് തകർത്തത് ലക്ഷക്കണക്കിന് വരുന്ന ബിജെപി അനുഭാവികളുടെയും പ്രവർത്തകരുടെയും കഷ്ടപ്പാടും സ്വപ്നങ്ങളുമാണ്. ഈ കേരളത്തില്‍ എവിടെയെങ്കിലും ബിജെപി ഒന്ന് ജയിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് അവരുടെയെല്ലാം പ്രതീക്ഷകളില്‍ മണ്ണ് വാരിയെറിഞ്ഞ് സന്ദീപ് എന്ന് നേടി? സന്ദീപിന് പാർട്ടിയില്‍ ആരുമായും പ്രശ്നമുണ്ടെങ്കില്‍ അത് സംസ്ഥാന നേതൃത്വത്തെ അറിയിക്കാം, ഇനി അതല്ലെങ്കില്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കാം, ഇനി അവിടെയും പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ അമിത് ഷായോട് ഒരു അപ്പോയിൻമെന്റ് വാങ്ങി നേരിട്ട് കണ്ട് സംസാരിക്കാം, അതൊന്നും ചെയ്യാതെ ഇലക്ഷൻ സമയത്ത് ഒരു പാർട്ടിയുടെ ഒരു സംസ്ഥാന ഘടകം ഒന്നടങ്കം ഒരു സ്ഥാനാർത്ഥിയില്‍ പ്രതീക്ഷ വെച്ച് മത്സരിക്കുമ്ബോള്‍ ആ സ്ഥാനാർഥിയെ അവഹേളിച്ചു മുന്നോട്ടുവരുന്നത് പാർട്ടിയോടും ഈ പാർട്ടി ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വരുന്ന അനുഭാവികളോടും ചെയ്യുന്ന കൊടും വഞ്ചനയാണ്. സന്ദീപ് ചെയ്തത് തീരെ ശരിയല്ല, ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല’
‘ഈ വിഷയത്തില്‍ പാർട്ടിക്കൊപ്പം KS ന് ഒപ്പം… ഒരു വ്യക്തിക്ക് വേണ്ടി ഒരു പ്രസ്ഥാനത്തിന്റെ, അതിലെ പതിനായിരക്കണക്കിന് പ്രവർത്തകരുടെ ആത്മാഭിമാനം ആ വ്യക്തിയുടെ കാല്‍ച്ചുവട്ടില്‍ അടിയറ വയ്ക്കാത്ത പ്രസിഡന്റിനൊപ്പം….’
‘സന്ദീപിനെയും സുരേന്ദ്രനെയും കണ്ടിട്ടല്ല ഞങ്ങള്‍ BJPക്കാരായത്.’
‘തീർച്ചയായും സന്ദീപ് അനവസരത്തില്‍ ആണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഇഷ്ടക്കാരില്‍ തന്നേ അതൃപ്തി ഉണ്ടായിരിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു ഈ വിഷയം അവതരിപ്പിക്കാമായിരുന്നു. എന്നാല്‍ പലരും അദ്ദേഹം പാർട്ടിയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നു.. കേരളത്തില്‍ ഇപ്പോള്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലരെയും അണികള്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. ശരിക്കും കേന്ദ്രം ചെയ്യണ്ടത് പ്രവർത്തകർ ഇഷ്ടപെടുന്ന നേതാക്കളെ സ്ഥാനങ്ങളില്‍ ഇരുത്തണം. ഈ നേതാക്കളെ കണ്ടിട്ടല്ല കേരളത്തില്‍ ബിജെപി വളരുന്നത്. മറിച്ചു ഇപ്പോഴുള്ള ഈ നേതാക്കള്‍ കാരണം വളർച്ച മന്ദഗതിയില്‍ ആകുന്നു എന്നതാണ് സത്യം.” എന്നിങ്ങനെ പോകുന്നു ബി.ജെ.പി പ്രവർത്തകരുടെയും നേതാക്കളുടെയും സോഷ്യല്‍ മീഡിയ കമന്റുകള്‍.