വയല്‍ ഉഴുന്നതിനിടെ കണ്ടെത്തിയത് 200 വര്‍ഷം മുൻപുള്ള ആയുധങ്ങള്‍ ; വാളുകളും , കഠാരകളും മുഗളന്മാരുടെ കാലത്തുള്ളതെന്ന് നിഗമനം VM TV NEWS CHANNEL

Spread the love

ലക്നൗ : യുപിയിലെ ഷാജഹാൻപൂർ ജില്ലയില്‍ വയല്‍ ഉഴുന്നതിനിടെ കണ്ടെത്തിയത് 200 വർഷങ്ങള്‍ പഴക്കമുള്ള ആയുധ ശേഖരം .

ഷാജഹാൻപൂരിലെ ധാക്കിയ തിവാരി ഗ്രാമത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ജെസിബി ഉപയോഗിച്ച്‌ പാടത്ത് നിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു . പിന്നാലെ നിലം ഉഴുതുന്നതിനിടെ ഇരുമ്ബ് കലപ്പയില്‍ ഇടിക്കുന്ന രീതിയിലുള്ള ശബ്ദം ജോലിക്കാർ കേട്ടു. തുടർന്ന് മണ്ണ് നീക്കി നോക്കിയപ്പോഴാണ് ഭൂമിക്കടിയില്‍ നിന്ന് പുരാതന വാളുകളും കഠാരകളും കുന്തങ്ങളും തോക്കുകളും പുറത്തുവന്നത് .

ആയുധങ്ങള്‍ കണ്ടെത്തിയയുടൻ പോലീസിനെയും റവന്യൂ വകുപ്പുകാരെയും വിവരമറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ആയുധങ്ങള്‍ പിടിച്ചെടുത്തു.ഇതിന് പുറമെ തില്‍ഹാർ എംഎല്‍എ സലോന കുശ്വാഹയും സ്ഥലത്തെത്തി. 2011ല്‍ ഇതേ ഗ്രാമത്തിലെ ഒരു കുടുംബത്തില്‍ നിന്നാണ് താൻ ഈ ഫാം വാങ്ങിയതെന്ന് ഫാം ഉടമ പറഞ്ഞു. നേരത്തെ ഇവിടെ ഉയർന്ന കുന്ന് പോലെയുണ്ടായിരുന്നു. ഈ വർഷം ജൂണില്‍ രണ്ടടി മണ്ണ് എടുത്ത് നികത്തുകയായിരുന്നു. അന്നുമുതല്‍ പാടം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഗോതമ്ബ് വിതയ്‌ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വയല്‍ ഉഴുന്നതെന്നും ഭൂവുടമ പറഞ്ഞു.

അതേസമയം ഈ ആയുധങ്ങള്‍ മുഗളന്മാരുടെ കാലഘട്ടത്തിലുള്ളതാകാമെന്നാണ് ചരിത്രകാരനായ വികാസ് ഖുറാനയും, എസ്‌എസ് കോളേജിലെ ചരിത്ര വിഭാഗത്തിലെ പുരാവസ്തു ഗവേഷകൻ ഡോ. ദീപക് സിംഗും പറയുന്നത്. കണ്ടെത്തിയ ആയുധങ്ങളുടെ പഠനത്തിനായി ജില്ലാ അധികൃതരോട് ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.