‘വയനാടിന്‍റെ പ്രിയങ്കരി..’; ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്കായി വോട്ട് തേടല്‍; ചുവപ്പ് സ്ക്വാഡുമായി ആര്‍വൈഎഫ്

നിലമ്ബൂർ: വയനാട് പാർലമെന്‍റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കായി ചുവപ്പ് യുവജനസേന സ്ക്വാഡ് റവല്യൂഷനറി യൂത്ത് ഫ്രണ്ടിന്‍റെ ( ആർവൈഎഫ് ) നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

ആർ വൈ എഫ് സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂർ, സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് അഭ്യർത്ഥന നടത്തിയ യുവജന ക്യാമ്ബയനിംഗ് വോട്ടർമാരില്‍ കൗതുകമുണർത്തി. വയനാടിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ യുവജന റെഡ് സ്ക്വാഡും, കലാജാഥയും തുടർ ദിവസങ്ങളില്‍ പര്യടനം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നേരത്തെ, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തലിന് വേണ്ടിയും ആര്‍വൈഎഫ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. പാലക്കാട്‌ ചുവന്ന കൊടി പിടിച്ച്‌ രാഹുലിന് വോട്ട് ചോദിച്ച വീഡിയോ ഒരു വിഭാഗം സിപിഎം പ്രവർത്തകർ എന്ന് തെറ്റിദ്ധരിച്ച്‌ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇടിമിന്നല്‍ പോലെ ദാ വീട്ടില്‍ കറണ്ട് എത്തി! ഒരു മാസം, 1002 കണക്ഷനുകള്‍ അപേക്ഷിച്ച ദിവസം തന്നെ; ചരിത്രമെഴുതി കെഎസ്‌ഇബി VM TV NEWS EXCLUSIVE

കണ്ണൂര്‍: ഒരു മാസത്തിനുള്ളില്‍ ആയിരത്തിലേറെ വൈദ്യുതി കണക്ഷനുകള്‍ അപേക്ഷ സ്വീകരിച്ച അന്നുതന്നെ നല്‍കി ചരിത്രം കുറിച്ച്‌ കെ എസ് ഇ ബി നോർത്ത് മലബാർ മേഖല.

ഒക്ടോബർ ഒന്നു മുതല്‍ 30 വരെയുള്ള കണക്കുപ്രകാരം നോർത്ത് മലബാർ വിതരണ വിഭാഗം ചീഫ് എൻജിനീയറുടെ കാര്യാലയത്തിന് കീഴില്‍ വരുന്ന കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ 108 സെക്ഷൻ ഓഫീസുകളിലായി 1002 കണക്ഷനുകള്‍ പാക്കേജ് കണക്ഷനായി അപേക്ഷിച്ച അന്നേദിവസം തന്നെ നല്‍കുവാൻ സാധിച്ചുവെന്ന് കെ എസ് ഇ ബി അറിയിച്ചു.

പോസ്റ്റ് വേണ്ടാത്ത 35 മീറ്റർ സർവീസ് വയർ മാത്രം ആവശ്യമുള്ള സർവീസ് കണക്ഷനുകളാണ് പാക്കേജ് കണക്ഷൻ ആയി രജിസ്റ്റർ ചെയ്യാൻ സാധിക്കുക. ഉപഭോക്തൃ സേവന വാരാഘോഷവുമായി ബന്ധപ്പെട്ട് കെഎസ്‌ഇബി സിഎംഡി നല്‍കിയ സർക്കുലറില്‍, അപേക്ഷിച്ച്‌ 24 മണിക്കൂറിനുള്ളില്‍ തന്നെ വൈദ്യുതി കണക്ഷനുകള്‍ ലഭ്യമാക്കണം എന്ന നിർദ്ദേശം ഉണ്ടായിരുന്നു.

ഈ പദ്ധതി പ്രവർത്തികമാക്കുന്നതിന്‍റെ ഭാഗമായി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർമാർ മുതല്‍ സെക്ഷൻ ഓഫീസിലെ ഇലക്‌ട്രിസിറ്റി വർക്കർ വരെയുള്ള മുഴുവൻ ജീവനക്കാരുടെയും യോഗങ്ങള്‍ വിളിച്ചുചേർത്ത് ഒക്ടോബർ ഒന്നു മുതല്‍ പദ്ധതി നടപ്പിലാക്കാൻ മുഴുവൻ ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി. ഓഫീസില്‍ വരുന്ന അപേക്ഷകള്‍ പാക്കേജ് കണക്ഷനായി രജിസ്റ്റർ ചെയ്യുവാൻ നിർദ്ദേശം നല്‍കി.

വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴി വയറിംഗ് കോണ്‍ട്രാക്ടർമാർക്കും അപേക്ഷകർക്കും ഓണ്‍ലൈനായി പാക്കേജ് കണക്ഷൻ അപേക്ഷിക്കുന്നതിന്റെ വിധം പരിചയപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു. തുടർന്നും പോസ്റ്റ് വേണ്ടാത്ത 100 ശതമാനം അപേക്ഷകളും പാക്കേജ് കണക്ഷനായി നല്‍കുവാനുള്ള പ്രവർത്തനം ഊർജ്ജിതമാക്കുവാനുള്ള ശ്രമത്തിലാണ് ജീവനക്കാരെന്നും കെ എസ് ഇ ബി അറിയിച്ചു.

രോഗികള്‍ പേയ്മെന്‍റ് നടത്തും, പക്ഷേ ആശുപത്രി അക്കൗണ്ടില്‍ അതൊന്നും എത്തുന്നില്ല; യുവതി അടിച്ച്‌ മാറ്റിയത് 52 ലക്ഷം VM TV NEWS EXCLUSIVE

ചെന്നൈ: സാമ്ബത്തിക തിരിമറിക്കേസില്‍ സ്വകാര്യ ആശുപത്രിയില്‍ കാഷ്യറായി ജോലി ചെയ്യുന്ന യുവതി അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം.

നഗരത്തിലെ ഒരു ആശുപത്രിയില്‍ കാഷ്യറായി ജോലി ചെയ്തിരുന്ന സൗമ്യയാണ് പിടിയിലായത്. തിരുവാരൂർ സ്വദേശിയായ സൗമ്യ (24), ഡോക്ടർമാരും ചെന്നൈയിലെ മെട്രോസോണ്‍ ഫ്ലാറ്റില്‍ താമസക്കാരുമായ ഡോ. മൈഥിലിയും ഭർത്താവ് ഡോ. പളനിയും നടത്തുന്ന ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്.

ഒരു ദശാബ്‍ദത്തോളമായി അണ്ണാനഗർ വെസ്റ്റ് എക്സ്റ്റൻഷനില്‍ ദമ്ബതികള്‍ ആശുപത്രി നടത്തുന്നുണ്ട്. തങ്ങള്‍ നടത്തുന്ന പേയ്മെന്‍റുകള്‍ ആശുപത്രി അക്കൗണ്ടിലേക്കല്ല പോകുന്നതെന്ന് രോഗികള്‍ പലരും പറഞ്ഞതോടെയാണ് ഡോ. മൈഥിലിക്ക് സംശയം തോന്നിയത്. ആശുപത്രിയുടെ കണക്കുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സാമ്ബത്തിക തിരിമറി ശ്രദ്ധയില്‍പ്പെട്ടത്.

ആശുപത്രിയിലെത്തുന്ന രോഗികള്‍ നല്‍കുന്ന പേയ്മെന്‍റുകള്‍ തന്‍റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കാണ് സൗമ്യ മാറ്റുകയായിരുന്നു. ഇങ്ങനെ 52 ലക്ഷം രൂപ സൗമ്യ തന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അക്കൗണ്ടില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെ ഡോ. മൈഥിലി ആവഡി സെൻട്രല്‍ ക്രൈംബ്രാഞ്ചില്‍ ഔദ്യോഗികമായി പരാതി നല്‍കി. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈ കണ്ണമ്മപ്പേട്ടില്‍ വെച്ച്‌ സൗമ്യയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

ഡൊണാള്‍ഡ് ട്രംപിൻ്റെ വിജയം; സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് VM TV NEWS EXCLUSIVE

യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷവും സ്വർണ്ണ വില കുറയുന്നത് തുടരുന്നു. വ്യാഴാഴ്ച, എംസിഎക്‌സില്‍ സ്വർണ്ണത്തിൻ്റെ ഡിസംബറിലെ ഭാവി കരാറുകള്‍ 0.37 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 76,369 രൂപയിലും വെള്ളി ഡിസംബറിലെ ഭാവി കരാറുകള്‍ 0.24 ശതമാനം താഴ്ന്ന് രൂപയിലും വ്യാപാരം ആരംഭിച്ചു.

കിലോയ്ക്ക് 90,601.

യുഎസ് തിരഞ്ഞെടുപ്പിന് ശേഷം, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണ വില 10 ഗ്രാമിന് 2,100 രൂപയും വെള്ളി വില കിലോയ്ക്ക് 4,050 രൂപയും കുറഞ്ഞു . ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡിൻ്റെ (IBJA) കണക്കനുസരിച്ച്‌ 24 കാരറ്റ് സ്വർണത്തിൻ്റെ വില 10 ഗ്രാമിന് 76,570 രൂപയും 22 കാരറ്റ് സ്വർണത്തിൻ്റെ വില 10 ഗ്രാമിന് 74,720 രൂപയും 20 കാരറ്റ് സ്വർണത്തിൻ്റെ വില ₹ ആണ്. 10 ഗ്രാമിന് 68,130 രൂപയും 18 കാരറ്റ് സ്വർണത്തിൻ്റെ വില 10 ഗ്രാമിന് 62,201 രൂപയുമാണ് .

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിനാല്‍ സ്വർണവും മറ്റ് മിക്ക ചരക്കുകളും നെഗറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തുന്നതെന്ന് ജെഎം ഫിനാൻഷ്യല്‍ സർവീസസ് ഇബിജി-കമ്മോഡിറ്റി ആൻഡ് കറൻസി റിസർച്ച്‌ വൈസ് പ്രസിഡൻ്റ് പ്രണവ് മെർ പറഞ്ഞു. യുഎസ് ഫെഡിൻ്റെ നയ ഫലങ്ങളിലും മറ്റ് സാമ്ബത്തിക ഡാറ്റയിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

“നല്‍കിയ പിന്തുണകള്‍ ലംഘിക്കപ്പെടുകയും നിലനില്‍ക്കുകയും ചെയ്താല്‍ മാത്രമേ ഞങ്ങള്‍ കൂടുതല്‍ തിരുത്തലുകള്‍ പ്രതീക്ഷിക്കുകയുള്ളൂ, പരാജയപ്പെട്ടാല്‍ വില വീണ്ടും മുകളിലേക്കുള്ള യാത്ര പുനരാരംഭിച്ചേക്കാം. പ്രതിരോധം MCX-ല്‍ 78,000 ഉം അന്താരാഷ്ട്ര സ്ഥലത്ത് $2,755 ഉം ആണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് തിരഞ്ഞെടുപ്പ് ഫലം ഡോളർ സൂചികയെ 105ലേക്ക് ഉയർത്തിയതിനാല്‍ സ്വർണ്ണ വില 10 ഗ്രാമിന് 78,500 രൂപയ്ക്കും 77,500 രൂപയ്ക്കും ഇടയില്‍ കുത്തനെ ചാഞ്ചാട്ടം അനുഭവപ്പെട്ടു .

“ഈ ഡോളർ ശക്തി സ്വർണത്തെ 10 ഗ്രാമിന് 77,500 ഡോളറിലേക്കും ഡോളർ മൂല്യത്തില്‍ 2,700 ഡോളറിലേക്കും എത്തിച്ചു ,” എല്‍കെപി സെക്യൂരിറ്റീസില്‍ നിന്നുള്ള ജതീൻ ത്രിവേദി പറഞ്ഞു.

കലൂര്‍ സ്റ്റേഡിയത്തില്‍ പാലസ്തീന്‍ പതാക, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളെ കസ്റ്റഡിയിലെടുത്തു VM TV NEWS EXCLUSIVE

കലൂര്‍ സ്റ്റേഡിയത്തില്‍ ഐഎസ്‌എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായി വന്ന നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പൊലീസ് ആണ് പ്രതികളെ കരുതല്‍ തടങ്കലില്‍ എടുത്തത്. ഇവര്‍ക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

ഇവര്‍ ഇവിടെ എത്തുമെന്നും പലസ്തീന്‍ പതാകയുമായി പ്രതിഷേധിക്കുമെന്നുമുള്ള മുന്നറിയിപ്പ് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇതനുസരിച്ച്‌ സ്റ്റേഡിയം പരിസരത്ത് നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്തു. മത്സരം തുടങ്ങുന്നതിന് മുന്‍പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനോട് തോല്‍വി വഴങ്ങി. ആദ്യപകുതിയുടെ അവസാന നിമിഷം വരെ ഒരു ഗോളിന്റെ ലീഡില്‍ നിന്ന കേരള ടീം പോയിന്റ് പട്ടികയില്‍ 11-ാം സ്ഥാനത്തുള്ള ഹൈദരാബാദിനോട് ഇത്തവണ സ്വന്തം ഗ്രൗണ്ടില്‍ 2-1 സ്‌കോറിലാണ് പരാജയപ്പെട്ടത്. രണ്ട് പകുതികളിലും നിരവധി അവസരങ്ങള്‍ തുറന്നെടുത്തിട്ടും ഗോള്‍ മാത്രം പിറക്കാത്ത മത്സരത്തില്‍ അലസമായ നീക്കങ്ങളും ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളില്‍ നിന്ന് കണ്ടു. നോഹ സദോയ്, അഡ്രിയാന്‍ ലൂണ, കെ.പി രാഹുല്‍ എന്നിവര്‍ മോശമില്ലാത്ത പ്രകടനം കാഴ്ച്ച വെച്ചപ്പോള്‍ ആദ്യപകുതിയുടെ 13-ാം മിനിറ്റില്‍ ജീസസ് ജിമിനസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോള്‍ നേടിയത്.

എണ്ണ വേണ്ട, കുക്കര്‍ മാത്രം മതി; പപ്പടം വറുക്കാന്‍ എളുപ്പവഴി VM TV

കറി ഏതായാലും ചോറിനൊപ്പം ഒരു പപ്പടം കൂടിയുണ്ടെങ്കില്‍ സംഗതി കുശാല്‍ ആണ്. അതേസമയം എണ്ണയില്‍ വറുത്തെടുക്കുന്ന പപ്പടം അമിതമായി കഴിക്കുന്നത് ശരീരത്തിനു നല്ലതുമല്ല.

എന്നുകരുതി പപ്പടം പൂര്‍ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. എണ്ണയില്ലാതെയും പപ്പടം വറുത്തെടുക്കാന്‍ സാധിക്കും. ഒരു പ്രഷര്‍ കുക്കര്‍ ഉണ്ടായാല്‍ മതി !

കുക്കര്‍ നന്നായി ചൂടായ ശേഷം അതിലേക്ക് പപ്പടം കീറി ചെറിയ പീസുകളാക്കി ഇട്ടു കൊടുക്കുക.

കുക്കറിലേക്ക് ഇട്ട പപ്പടം ഒരു തവി കൊണ്ട് നന്നായി ഇളക്കണം. രണ്ടോ മൂന്നോ മിനിറ്റ് മതി പപ്പടം നല്ല രീതിയില്‍ വറുത്തു കിട്ടാന്‍. ഇനി കുറച്ചു കൂടി സ്പൈസിയായി പപ്പടം കിട്ടണമെങ്കില്‍ അല്‍പ്പം എണ്ണ ഉപയോഗിക്കാം. ആദ്യം വറുത്തെടുത്ത പപ്പടം കുക്കറില്‍ നിന്ന് മാറ്റിയ ശേഷം കുക്കറിലേക്ക് കാല്‍ സ്പൂണ്‍ ഓയില്‍ മാത്രം ഒഴിക്കുക.

അത് ചൂടായ ശേഷം അല്‍പ്പം മുളകു പൊടിയോ ചതച്ച മുളകോ ചേര്‍ക്കാം. നേരത്തെ വറുത്തെടുത്ത പപ്പടം വീണ്ടും കുക്കറിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി കൊടുക്കുക. അധികം എണ്ണയില്ലാതെ നല്ല രുചിയില്‍ പപ്പടം കഴിക്കാന്‍ സാധിക്കും.

തഖിയുദ്ദീന്‍ വാഹിദിന്റെ ചോരയ്ക്ക് കാലം കാത്തുവച്ച പ്രതികാരം; ജെറ്റ് എര്‍വേയ്‌സ് പൂട്ടിക്കെട്ടി 25,000 കോടി കടംവീട്ടണമെന്ന് സുപ്രിംകോടതി ഉത്തരവിടുമ്ബോള്‍ മലയാളികള്‍ക്ക് മറക്കാനാകില്ല ഈസ്റ്റ് വെസ്റ്റിനെ VM TV NEWS

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ന് വിരമിക്കാനിരിക്കെ അതുവരെ വാദംകേട്ട കേസുകളില് ഒന്നൊന്നായി ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ടിരിക്കുമ്ബോള് അതിനിടെ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കേസാണ് ജെറ്റ് എയര്വേയ്സിന്റെത്.

ജെറ്റ് എയര്വേയ്സ് എല്ലാം കൂട്ടിക്കെട്ടി സ്വത്തുക്കള് വിറ്റ് കടംവീട്ടുകയല്ലാതെ മറ്റൊരു മാര്ഗമില്ലെന്നായിരുന്നു ആ വിധി. കൊന്നും കൊല്ലിച്ചും തന്റെ സാമ്രാജ്യം വളര്ത്തിയ നരേഷ് ഗോയല്, ഇന്നലത്തെ കോടതി വിധി കേള്ക്കുമ്ബോള് തീര്ച്ചയായും 29 കൊല്ലം മുമ്ബ് നടന്ന സംഭവങ്ങള് ഒരു ഫഌഷ് ബാക്കായി അദ്ദേഹത്തിന്റെ മനസ്സിലൂടെ ഓടിയെത്തിയിരിക്കും. കൃത്യമായി പറഞ്ഞാല് 1995 നവംബര് 15ന് തഖിയുദ്ദീന് വാഹിദ് എന്ന മലയാളി സംരംഭകന്റെ കൊലപാതകവും അതേതുടര്ന്ന് ഈസ്റ്റ് വെസ്റ്റ് എയര്വേയ്സിന് താഴിട്ടുപൂട്ടിയത് മുതലുള്ള ബ്ലാക്ക് ആന്ഡ് വൈറ്റ് കാലത്ത് നടന്ന ബിസിനസ് വൈര്യവും. സ്വത്തുവകകള് ലിക്വിഡേറ്റ് ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്ന്, ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ച്‌ ഇന്നലെ സുപ്രീംകോടതി നരേഷ് ഗോയലിന്റെ ജെറ്റ് എയര്വേയ്സിനോട് പറയുമ്ബോള് അത് കാലംകാത്തുവച്ച മധുരപ്രതികാരമായിരുന്നു, ഒരര്ത്ഥത്തില് ചരിത്രത്തിന്റെ കാവ്യനീതി.! കാരണം നരേഷ് ഗോയലിന്റെ സാമ്രാജ്യത്തിന് തഖിയുദ്ദീന് വാഹിദെന്ന മലയാളി സംരംഭകന്റെ ചോരയുടെ മണമുണ്ട്.

ആരായിരുന്നു തഖിയുദ്ദീന് വാഹിദ്

രാജ്യത്തെ ആദ്യ സ്വകാര്യ വിമാനക്കമ്ബനിയായ ഈസ്റ്റ് വെസ്റ്റ് സ്ഥാപിച്ച തഖിയുദ്ദീന് വാഹിദ് എന്ന സംരംഭകനെ മലയാളികള്ക്ക് ഒരിക്കലും മറക്കാന് കഴിയില്ല. തഖിയുദ്ദീന് വാഹിദ് ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കില് ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലിയെപ്പോലെ ലോകം അറിയപ്പെടുന്ന ഒരു വ്യവസായി ആയി മാറുമായിരുന്നു. ഗള്ഫ് നാടുകളിലേക്ക് മലയാളികളുടെ ഒഴുക്കു ശക്തമായ 1980കളില് മുംബൈയില് സഹോദരങ്ങള്ക്കൊപ്പം ട്രാവല് ഏജന്സി തുടങ്ങിയാണ് തഖിയുദ്ദീന്റെ ബിസിനസ് തുടക്കം.

കേന്ദ്രസര്ക്കാര് സ്വകാര്യ വിമാനയാത്രാ കമ്ബനികള്ക്കു ലൈസന്സ് നല്കാന് തീരുമാനിച്ചപ്പോള് ആദ്യം ലൈസന്സ് കിട്ടിയ കമ്ബനികളിലൊന്നു തഖിയുദ്ദീന്റെതായിരുന്നു. കാരണം ഗള്ഫ് നാടുമായി തഖിക്ക് അത്രയും ബന്ധമുണ്ടായിരുന്നു. തിരുവനന്തപുരം ഒടയം സ്വദേശിയായ തഖിയുദ്ദീന് ബോംബെയില് ട്രാവല്സ് നടത്തിയിരുന്ന കാലത്ത് തന്നെ ഗോയല് അദ്ദേഹത്തിന്റെ ബിസിനസ് എതിരാളിയായിരുന്നു. 1986ല് എയര്ഇന്ത്യയുടേയും ഗള്ഫ് എയറിന്റെയും ഏറ്റവും വലിയ ടിക്കറ്റ് ഏജന്സിയായിരുന്നു ഈസ്റ്റ് വെസ്റ്റ്. ഗള്ഫ് എയറിന്റെ ജനറല് സെയില് ഏജന്റിനെ തിരഞ്ഞെടുക്കുന്ന ഘട്ടംവന്നപ്പോള് നിലവില് ഗള്ഫ് എയറിന്റെ 75 ശതമാനം ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്ന ഈസ്റ്റ് വെസ്റ്റിന് തന്നെ ലഭിക്കുമെന്ന് തഖിയ്ക്ക് ഉറപ്പായിരുന്നു. എന്നാല് ഡല്ഹിയിലെ ഒരു ഒറ്റമുറിയില് ചെറിയ ട്രാവല് ഏജന്സി നടത്തിയിരുന്ന, ഈ ഫീല്ഡിലെ പുതുമുഖമായ നരേഷ് ഗോയലിന്റെ ജെറ്റ് എയറിനായിരുന്നു അത് ലഭിച്ചത്. താനത് തട്ടിയെടുക്കുകയായിരുന്നുവെന്ന് ഗോയല് തന്നെ തഖിയുദ്ദീനോട് പിന്നീട് പറയുന്നുണ്ട്.

എങ്കിലും 1990ല്, രാജ്യത്തെ ആദ്യ സ്വകാര്യ സംരംഭമായി ഈസ്റ്റ് വെസ്റ്റ് വിമാന സര്വീസ് കമ്ബനി സ്ഥാപിച്ചു. ആഭ്യന്തര റൂട്ടുകളില് ബിസ്സിനസ് ക്ലാസുകള് തുടങ്ങാനായി തഖിയുദ്ദീന് മലേഷ്യയില് നിന്ന് മൂന്ന് ബോയിങ് വിമാനങ്ങള് വാങ്ങി. ഈസ്റ്റ് വെസ്റ്റിന്റെ ഡിസൈന് പെയിന്റ് ചെയ്ത് പറക്കാന് തയ്യാറായി. എന്നാല് വിചിത്രമായ വാദങ്ങളുയര്ത്തി സിവില് ഏവിയേഷന് അധികൃതര് തടസ്സം നിന്നു. എന്നാല് സിവില് ഏവിയേഷന്റെ എതിര്പ്പില്ലാതെ അതേ വിമാനങ്ങള് പെയിന്റ് മാറ്റി ജറ്റ് എയര്വേയ്സ് ഇന്ത്യയിലെത്തിച്ചു. നരേഷ് ഗോയലായിരുന്നു അതിന് പിന്നില്.

വഞ്ചിച്ചും കൊല്ലിച്ചും ഉയര്ത്തിയ ഗോയല് സാമ്രാജ്യം

വഞ്ചിച്ചും കൊല്ലിച്ചുമാണ് ഡല്ഹിയിലെ ചെറിയ ട്രാവല് ഏജന്സി നടത്തിയിരുന്ന നരേഷ് ഗോയല് തന്റെ സാമ്രാജ്യം പടുത്തുയര്ത്തിയത്. തഖിയുദ്ദീന്റെ ബിസ്സിനസ് രഹസ്യങ്ങള് ചോര്ത്താന് ഗോയലിന്റെ വിശ്വസ്ഥനായിരുന്ന മലയാളി ദാമോദരനെ ഈസ്റ്റ് വെസ്റ്റില് നിയോഗിച്ചതായിരുന്നു മറ്റൊന്ന്. ഗോയലുമായി തെറ്റിപ്പിരിഞ്ഞെന്ന് ധരിപ്പിച്ചാണ് ദാമോദരന് ഈസ്റ്റ് വെസ്റ്റില് ചേര്ന്നത്. മാസങ്ങള് കൂടെ നിന്ന ശേഷം ഗോയലിന്റെ പാളയത്തിലേക്ക് അയാള് തിരിച്ചുപോയി. ദാമോദരന് തന്റെ ചാരനായിരുന്നുവെന്ന് ഗോയല് തന്നെ തക്കിയുദ്ദീനെ വിളിച്ചു വീമ്ബിളക്കുന്നുണ്ട്, ഈ കഥയില്.

തഖിയുദ്ദീന്റെ കൊലപാതകം

നരേഷിന്റെ പാരവയ്പ്പിനിടെയും ഈസ്റ്റ് വെസ്റ്റും തഖിയുദ്ദീന് വാഹിദും വളര്ന്നു. തഖിയുദ്ദീന് തിരക്കുപിടിച്ച സംരംഭകനായി മാറുകയുംചെയ്തു. മുംബൈയിലെ ബാന്ദ്രയിലെ ഈസ്റ്റ് വെസ്റ്റ് ആസ്ഥാനത്ത് നിന്ന് രാത്രി വീട്ടിലേക്കുള്ള തഖിയുദ്ദീന് വാഹിദിന്റെ മടക്കം അദ്ദേഹത്തിന്റെ അവസാന യാത്രയായി. പൊടുന്നനെ ഒരുസംഘം ചാടിവീണ് ഗ്ലാസുകള് പൊട്ടിച്ച്‌ ലക്ഷ്വറി കാറിനുള്ളിലേക്ക് നിറയൊഴിച്ചു. ഒന്ന് നിലവിളിക്കാന് പോലും കഴിഞ്ഞില്ല, തഖിയുദ്ദീന്റ ജീവിതം ആ കാറിനുള്ളില് അവസാനിച്ചു.

‘A Cold Blooded Professional Murder…’ തഖിയുദ്ദീന് വാഹിദിന്റെ കൊലപാതകത്തെക്കുറിച്ച്‌ 1995 നവംബര് 14ന് ഇറങ്ങിയ മുംബൈ ടാംബ്ലോഡിയിന്റെ അന്നത്തെ തലക്കെട്ട് ഇങ്ങനെയായിരുന്നു.

തഖിയുദ്ദീനെ കൊന്നതിന് പിന്നില് ഗോയലായിരുന്നുവെന്ന ആരോപണം ശക്തമാണ്. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവര്ത്തകരിലൊരാളായ മലയാളി എഴുത്തുകാരന് ജോസി ജോസഫ് A Feast of Vultures: The Hidden Business of Democracy in India എന്ന പുസ്തകത്തില് ബോളിവുഡ് ത്രില്ലറിന് സമാനമായ ഈ കഥകളെല്ലാം പറയുന്നുണ്ട്. നരേഷ് ഗോയല്, ദാവൂദ് ഇബ്രാഹീമിന്റെ ആളുകളെ ഉപയോഗിച്ച്‌ തഖിയുദ്ദീനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജോസി ജോസഫ് തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നത്.

‘വേറെല്ലാം നിങ്ങള്‍ക്ക് എന്തേലും ഹറാമല്ലേ, നേരെ വീട്ടില്‍ പോയേ’; അദ്ധ്യാപികയുടെ ഭാഷയെ വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: യൂട്യൂബർമാർ നിറഞ്ഞ ഒരു കാലഘട്ടമാണിത്. പല ചലഞ്ചുകളുമായി ഇവർ പൊതു സ്ഥലങ്ങള്‍ എത്തുന്നതും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതും പതിവ് കാഴ്ചയാണ്.

അത്തരമൊരു ചലഞ്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ‘അബ്‌താർ വ്ലോഗ്’ എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തിവിട്ടിരിക്കുന്നത്.

‘ചലഞ്ച് കൊടുക്കുമ്ബോള്‍ സ്കൂള്‍ ടീച്ചർ വന്ന് സീൻ ആക്കി’ എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ നാരങ്ങ ചവച്ചിറക്കി കഴിക്കണം. അങ്ങനെ കഴിച്ചാല്‍ അൻപത് രൂപ സമ്മാനം. ഇതായിരുന്നു ചലഞ്ച്. വഴിയില്‍ കണ്ട പലരോടും ചലഞ്ചിന് തയ്യാറാണോയെന്ന് യൂട്യൂബർ ചോദിക്കുന്നുണ്ട്. അതില്‍ പലരും ചലഞ്ച് ചെയ്യുന്നു. ഇതിനിടെ തട്ടമിട്ട കുറച്ച്‌ സ്കൂള്‍ കുട്ടികളുടെ അടുത്ത് യൂട്യൂബർ എത്തുന്നു. ചലഞ്ചിന് റെഡിയായി അതില്‍ ഒരു പെണ്‍കുട്ടി നാരങ്ങ വാങ്ങി. എന്നാല്‍ ഇത് കണ്ട് വന്ന അദ്ധ്യാപിക അതിനെ എതിർക്കുന്നു.

‘ഇതെന്താ ഇവിടെ പരിപാടി’ എന്നാണ് ആദ്യം അദ്ധ്യാപിക ചോദിക്കുന്നത്. യൂട്യൂബ് ചാനല്‍ പരിപാടിയാണെന്ന് യൂട്യൂബർ മറുപടി പറയുന്നു. എന്നാല്‍ ഇത് കേട്ടശേഷം അദ്ധ്യാപിക പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ‘യൂട്യൂബ് ചാനലോ? വേറെല്ലാം നിങ്ങള്‍ക്ക് എന്തേലും ഹറാമും അങ്ങനെയല്ലേ, നേരെ വീട്ടില്‍ പോയേ വിട്ടേ, വിട്ടേ’,- എന്നാണ് അദ്ധ്യാപിക പറയുന്നത്.

പിന്നാലെ വാങ്ങിയ നാരങ്ങ തിരികെ കൊടുത്ത ശേഷം കുട്ടികള്‍ പോകുന്നു. സ്ഥലമേതാണെന്നോ ഏതു സ്കൂളിലെ വിദ്യാർത്ഥികളാണെന്നോ വ്യക്തമല്ല. അദ്ധ്യാപികയുടെ മുഖവും വീഡിയോയില്‍ കാണിച്ചിട്ടില്ല. വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ അദ്ധ്യാപികയ്‌ക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്.

‘ടീച്ചർ നല്ല ഉദ്ദേശത്തോടെ പറഞ്ഞതെങ്കിലും അത് പറഞ്ഞ രീതി ശരിയായില്ല’, ‘അവരോട് വീട്ടില്‍ പോവാം പറയാം അത് നല്ല കാര്യം, അത് പറയാൻ ഉള്ള അവകാശം അവർക്കുണ്ട്. എന്നാല്‍ അതിന്റെ ഇടയില്‍ മതത്തെ പറയേണ്ടേ ആവിശ്യം എന്ത്? ഒരു കുട്ടികളോട് പറയേണ്ടേ വാക്കുകളാണോ അത്’,’ഈ ടീച്ചർ വീട്ടില്‍ പോകാൻ മാത്രമാണ് പറഞ്ഞതെങ്കില്‍ ഇവരെ സപ്പോർട്ട് ചെയ്തേനെ. പക്ഷെ, “നിങ്ങള്‍ക് ഇതെല്ലാം ഹറാമല്ലേ ” എന്ന് ഇവർ എന്തിനാണ് പറഞ്ഞത്’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

കലിതുള്ളി ബാലയുടെ അമ്മ. കോകില വിദേശത്ത് ചികിത്സയില്‍; ആശുപത്രിയില്‍ നിന്നും ബാലയെ ഞെട്ടിച്ച ആ രഹസ്യം പുറത്ത്; ചങ്കുതകര്‍ന്ന് കോകില VM TV NEWS EXCLUSIVE

ബാലയുടെയും കോകിലയുടെയും വാർത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും ചർച്ചയാകുകയാണ്. ഐപ്പ്‌സോഹിത ചെന്നൈയില്‍ നിന്നും ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞെത്തിയെ ബാലയുടെ വിശേഷങ്ങളാണ് എത്തുന്നത്.

നിരവധി ദിവസങ്ങളായി ബാല സമൂഹ മാധ്യമങ്ങളില്‍ സജീവമാകാറില്ല. ഇതിനു പിന്നിലെ കാരണം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

കോഴിക്കോട് കൊയിലാണ്ടിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയിരിക്കുകയാണ് ബാലയും കോകിലയുമെന്നാണ് പുതിയ വിവരം. തന്നെ ചികിത്സിച്ച ഡോക്ടറെ പരിചയപ്പെടുത്തുകയും ഈ ചികിത്സയുടെ ഫലം ഉടൻ തന്നെ നിങ്ങള്‍ക്ക് കാണാമെന്നും ബാല തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പറയുന്നത്.

അതേസമയം പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം വിവാഹം കഴിഞ്ഞുള്ള അടുത്ത ദിവസം മുതല്‍ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് പറയുന്നത്.

നേരത്തെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച ശേഷം ബാലയും കോകിലയും തിരിച്ച്‌ ആശുപത്രിയിലേയ്ക്ക് തന്നെയെത്തിയെന്നും ഒരു മാസത്തെ ചികിത്സയാണ് ഇരുവർക്കും ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്.

നേരത്തെ കോകില ഗർഭിണിയാണെന്ന വാർത്തയും എത്തിയിരുന്നു. എന്നാല്‍ അതിനൊപ്പം തന്നെ ഇരുവരും ചികിത്സയിലേക്ക് കടക്കാനുള്ള കാരണവും ചികയുകയാണ് മാധ്യമങ്ങള്‍.

എവിടെ നിന്നെങ്കിലും ഒരു രൂപയുടെ നോട്ട് തപ്പിയെടുത്തോളൂ; എങ്കില്‍ ലക്ഷാധിപതിയാകാം, ഒരു നോട്ടിന്‌ ഏഴ് ലക്ഷം വരെ കിട്ടിയേക്കും VM TV NEWS CHANNEL

ഓരോരുത്തർക്കും ഓരോ ഹോബികളുണ്ട്. ചിലർക്ക് പഴയ കറൻസി നോട്ടുകളും നാണയങ്ങളും ശേഖരിക്കുന്നത് ഹരമായിരിക്കാം. അങ്ങനെയുള്ള ചിലർക്ക് ഇപ്പോള്‍ ശുക്രദശയാണ്.

അടുത്തിടെ, പഴയ നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കുമൊക്കെ ഡിമാൻഡ് കൂടിയിരിക്കുകയാണ്. ഓണ്‍ലൈൻ ആയി ലേലം ചെയ്യുമ്ബോള്‍ ഇതിനുപകരമായി ലക്ഷക്കണക്കിന് രൂപ വരെ നേടാൻ അവസരമുണ്ട്.

കോയിൻ ബസാർ എന്ന പ്ലാറ്റ്‌ഫോമില്‍ ഇത്തരത്തില്‍ ലേലം നടക്കാറുണ്ട്. പഴയ നാണയങ്ങള്‍ അല്ലെങ്കില്‍ ഒരു രൂപയുടെയോ രണ്ട് രൂപയുടെയുമൊക്കെ നോട്ടുകള്‍ വൻ തുകയ്ക്കാണ് വിറ്റുപോയത്. ഉദാഹരണത്തിന് ഒരു രൂപയുടെ ഒരു നോട്ടിന് ഓണ്‍ലൈൻ ലേലത്തില്‍ ഏഴ് ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

എങ്ങനെയാണ് ഒരു രൂപയുടെ ഒരു നോട്ടിന് ഇത്രയും ഉയർന്ന തുക ലഭിക്കുകയെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. അതിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ഇങ്ങനെ ലഭിക്കുന്നത്. 29 വർഷം മുമ്ബ് ഇന്ത്യാ ഗവണ്‍മെന്റ് ഒരു രൂപ നോട്ടിന്റെ അച്ചടി നിർത്തിയിരുന്നു.

ബ്രിട്ടീഷ് ഭരണ കാലത്തുണ്ടായിരുന്ന ഒരു രൂപ നോട്ടിനാണ് ആവശ്യക്കാരേറയുള്ളതെന്നാണ് വിവരം. അന്നത്തെ ഗവർണർ ജെഡബ്ല്യു കെല്ലി ഇതില്‍ ഒപ്പുവച്ചിട്ടുണ്ട്. 1935ലാണ് നോട്ട് പുറത്തിറക്കിയത്. ഏകദേശം എണ്‍പത് വർഷത്തോളം പഴക്കമുള്ള നോട്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ സമ്ബാദിക്കാൻ സാധിക്കുന്നത്.

ഇത്തരത്തില്‍ നോട്ടുകളോ കോയിനുകളോ പുറത്തിറക്കാൻ താത്പര്യമുള്ളവർക്ക് കോയിൻ ബസാർ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാമെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഇവിടെ നിങ്ങള്‍ക്ക് ഇത് ലേലം ചെയ്യാം. എന്നിരുന്നാലും, പഴയ കറൻസി നോട്ടുകളും നാണയങ്ങളും വാങ്ങാനോ വില്‍ക്കാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഔദ്യോഗികമായി അനുമതി നല്‍കുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍.