ഓരോരുത്തർക്കും ഓരോ ഹോബികളുണ്ട്. ചിലർക്ക് പഴയ കറൻസി നോട്ടുകളും നാണയങ്ങളും ശേഖരിക്കുന്നത് ഹരമായിരിക്കാം. അങ്ങനെയുള്ള ചിലർക്ക് ഇപ്പോള്‍ ശുക്രദശയാണ്.
അടുത്തിടെ, പഴയ നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കുമൊക്കെ ഡിമാൻഡ് കൂടിയിരിക്കുകയാണ്. ഓണ്‍ലൈൻ ആയി ലേലം ചെയ്യുമ്ബോള്‍ ഇതിനുപകരമായി ലക്ഷക്കണക്കിന് രൂപ വരെ നേടാൻ അവസരമുണ്ട്.
കോയിൻ ബസാർ എന്ന പ്ലാറ്റ്‌ഫോമില്‍ ഇത്തരത്തില്‍ ലേലം നടക്കാറുണ്ട്. പഴയ നാണയങ്ങള്‍ അല്ലെങ്കില്‍ ഒരു രൂപയുടെയോ രണ്ട് രൂപയുടെയുമൊക്കെ നോട്ടുകള്‍ വൻ തുകയ്ക്കാണ് വിറ്റുപോയത്. ഉദാഹരണത്തിന് ഒരു രൂപയുടെ ഒരു നോട്ടിന് ഓണ്‍ലൈൻ ലേലത്തില്‍ ഏഴ് ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
എങ്ങനെയാണ് ഒരു രൂപയുടെ ഒരു നോട്ടിന് ഇത്രയും ഉയർന്ന തുക ലഭിക്കുകയെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. അതിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ഇങ്ങനെ ലഭിക്കുന്നത്. 29 വർഷം മുമ്ബ് ഇന്ത്യാ ഗവണ്‍മെന്റ് ഒരു രൂപ നോട്ടിന്റെ അച്ചടി നിർത്തിയിരുന്നു.
ബ്രിട്ടീഷ് ഭരണ കാലത്തുണ്ടായിരുന്ന ഒരു രൂപ നോട്ടിനാണ് ആവശ്യക്കാരേറയുള്ളതെന്നാണ് വിവരം. അന്നത്തെ ഗവർണർ ജെഡബ്ല്യു കെല്ലി ഇതില്‍ ഒപ്പുവച്ചിട്ടുണ്ട്. 1935ലാണ് നോട്ട് പുറത്തിറക്കിയത്. ഏകദേശം എണ്‍പത് വർഷത്തോളം പഴക്കമുള്ള നോട്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ സമ്ബാദിക്കാൻ സാധിക്കുന്നത്.
ഇത്തരത്തില്‍ നോട്ടുകളോ കോയിനുകളോ പുറത്തിറക്കാൻ താത്പര്യമുള്ളവർക്ക് കോയിൻ ബസാർ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാമെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഇവിടെ നിങ്ങള്‍ക്ക് ഇത് ലേലം ചെയ്യാം. എന്നിരുന്നാലും, പഴയ കറൻസി നോട്ടുകളും നാണയങ്ങളും വാങ്ങാനോ വില്‍ക്കാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഔദ്യോഗികമായി അനുമതി നല്‍കുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍.