
ബാലയുടെയും കോകിലയുടെയും വാർത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും ചർച്ചയാകുകയാണ്. ഐപ്പ്‌സോഹിത ചെന്നൈയില്‍ നിന്നും ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞെത്തിയെ ബാലയുടെ വിശേഷങ്ങളാണ് എത്തുന്നത്.
നിരവധി ദിവസങ്ങളായി ബാല സമൂഹ മാധ്യമങ്ങളില്‍ സജീവമാകാറില്ല. ഇതിനു പിന്നിലെ കാരണം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
കോഴിക്കോട് കൊയിലാണ്ടിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയിരിക്കുകയാണ് ബാലയും കോകിലയുമെന്നാണ് പുതിയ വിവരം. തന്നെ ചികിത്സിച്ച ഡോക്ടറെ പരിചയപ്പെടുത്തുകയും ഈ ചികിത്സയുടെ ഫലം ഉടൻ തന്നെ നിങ്ങള്‍ക്ക് കാണാമെന്നും ബാല തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പറയുന്നത്.
അതേസമയം പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം വിവാഹം കഴിഞ്ഞുള്ള അടുത്ത ദിവസം മുതല്‍ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് പറയുന്നത്.
നേരത്തെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച ശേഷം ബാലയും കോകിലയും തിരിച്ച് ആശുപത്രിയിലേയ്ക്ക് തന്നെയെത്തിയെന്നും ഒരു മാസത്തെ ചികിത്സയാണ് ഇരുവർക്കും ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്.
നേരത്തെ കോകില ഗർഭിണിയാണെന്ന വാർത്തയും എത്തിയിരുന്നു. എന്നാല്‍ അതിനൊപ്പം തന്നെ ഇരുവരും ചികിത്സയിലേക്ക് കടക്കാനുള്ള കാരണവും ചികയുകയാണ് മാധ്യമങ്ങള്‍.