‘വേറെല്ലാം നിങ്ങള്‍ക്ക് എന്തേലും ഹറാമല്ലേ, നേരെ വീട്ടില്‍ പോയേ’; അദ്ധ്യാപികയുടെ ഭാഷയെ വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ

Spread the love

തിരുവനന്തപുരം: യൂട്യൂബർമാർ നിറഞ്ഞ ഒരു കാലഘട്ടമാണിത്. പല ചലഞ്ചുകളുമായി ഇവർ പൊതു സ്ഥലങ്ങള്‍ എത്തുന്നതും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതും പതിവ് കാഴ്ചയാണ്.

അത്തരമൊരു ചലഞ്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ‘അബ്‌താർ വ്ലോഗ്’ എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തിവിട്ടിരിക്കുന്നത്.

‘ചലഞ്ച് കൊടുക്കുമ്ബോള്‍ സ്കൂള്‍ ടീച്ചർ വന്ന് സീൻ ആക്കി’ എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ നാരങ്ങ ചവച്ചിറക്കി കഴിക്കണം. അങ്ങനെ കഴിച്ചാല്‍ അൻപത് രൂപ സമ്മാനം. ഇതായിരുന്നു ചലഞ്ച്. വഴിയില്‍ കണ്ട പലരോടും ചലഞ്ചിന് തയ്യാറാണോയെന്ന് യൂട്യൂബർ ചോദിക്കുന്നുണ്ട്. അതില്‍ പലരും ചലഞ്ച് ചെയ്യുന്നു. ഇതിനിടെ തട്ടമിട്ട കുറച്ച്‌ സ്കൂള്‍ കുട്ടികളുടെ അടുത്ത് യൂട്യൂബർ എത്തുന്നു. ചലഞ്ചിന് റെഡിയായി അതില്‍ ഒരു പെണ്‍കുട്ടി നാരങ്ങ വാങ്ങി. എന്നാല്‍ ഇത് കണ്ട് വന്ന അദ്ധ്യാപിക അതിനെ എതിർക്കുന്നു.

‘ഇതെന്താ ഇവിടെ പരിപാടി’ എന്നാണ് ആദ്യം അദ്ധ്യാപിക ചോദിക്കുന്നത്. യൂട്യൂബ് ചാനല്‍ പരിപാടിയാണെന്ന് യൂട്യൂബർ മറുപടി പറയുന്നു. എന്നാല്‍ ഇത് കേട്ടശേഷം അദ്ധ്യാപിക പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ‘യൂട്യൂബ് ചാനലോ? വേറെല്ലാം നിങ്ങള്‍ക്ക് എന്തേലും ഹറാമും അങ്ങനെയല്ലേ, നേരെ വീട്ടില്‍ പോയേ വിട്ടേ, വിട്ടേ’,- എന്നാണ് അദ്ധ്യാപിക പറയുന്നത്.

പിന്നാലെ വാങ്ങിയ നാരങ്ങ തിരികെ കൊടുത്ത ശേഷം കുട്ടികള്‍ പോകുന്നു. സ്ഥലമേതാണെന്നോ ഏതു സ്കൂളിലെ വിദ്യാർത്ഥികളാണെന്നോ വ്യക്തമല്ല. അദ്ധ്യാപികയുടെ മുഖവും വീഡിയോയില്‍ കാണിച്ചിട്ടില്ല. വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ അദ്ധ്യാപികയ്‌ക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്.

‘ടീച്ചർ നല്ല ഉദ്ദേശത്തോടെ പറഞ്ഞതെങ്കിലും അത് പറഞ്ഞ രീതി ശരിയായില്ല’, ‘അവരോട് വീട്ടില്‍ പോവാം പറയാം അത് നല്ല കാര്യം, അത് പറയാൻ ഉള്ള അവകാശം അവർക്കുണ്ട്. എന്നാല്‍ അതിന്റെ ഇടയില്‍ മതത്തെ പറയേണ്ടേ ആവിശ്യം എന്ത്? ഒരു കുട്ടികളോട് പറയേണ്ടേ വാക്കുകളാണോ അത്’,’ഈ ടീച്ചർ വീട്ടില്‍ പോകാൻ മാത്രമാണ് പറഞ്ഞതെങ്കില്‍ ഇവരെ സപ്പോർട്ട് ചെയ്തേനെ. പക്ഷെ, “നിങ്ങള്‍ക് ഇതെല്ലാം ഹറാമല്ലേ ” എന്ന് ഇവർ എന്തിനാണ് പറഞ്ഞത്’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

Leave a Reply

Your email address will not be published.