India stands alone, votes against Pakistan’s arms control resolution at the UN VM TV NEWS CHANNEL

United Nations: India recently took a clear stand in the United Nations by voting against a resolution on conventional arms control put forward by Pakistan and Syria.

This resolution, discussed in the First Committee of the UN General Assembly, aimed to support arms control efforts at regional and subregional levels to promote peace and security.

While 179 countries supported the resolution, and Israel abstained, India was the only nation to vote against it.

Understanding the First Committee’s role

The First Committee of the UN General Assembly focuses on issues like disarmament and threats to international peace. Through resolutions, it works on strategies for controlling arms to reduce conflict around the world.

What the resolution proposed

The resolution recognised the importance of managing conventional arms (such as tanks, guns, and other military equipment) in preventing regional conflicts. It emphasised that in today’s world, most threats to peace emerge within specific regions rather than globally. This means that managing arms within regional groups could play a crucial role in maintaining stability.

The document highlighted past arms control initiatives, like those in Latin America, and addressed efforts made in South Asia. It further noted that nations with significant military power have a special role in advancing these agreements for the sake of regional security.

വയല്‍ ഉഴുന്നതിനിടെ കണ്ടെത്തിയത് 200 വര്‍ഷം മുൻപുള്ള ആയുധങ്ങള്‍ ; വാളുകളും , കഠാരകളും മുഗളന്മാരുടെ കാലത്തുള്ളതെന്ന് നിഗമനം VM TV NEWS CHANNEL

ലക്നൗ : യുപിയിലെ ഷാജഹാൻപൂർ ജില്ലയില്‍ വയല്‍ ഉഴുന്നതിനിടെ കണ്ടെത്തിയത് 200 വർഷങ്ങള്‍ പഴക്കമുള്ള ആയുധ ശേഖരം .

ഷാജഹാൻപൂരിലെ ധാക്കിയ തിവാരി ഗ്രാമത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ജെസിബി ഉപയോഗിച്ച്‌ പാടത്ത് നിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു . പിന്നാലെ നിലം ഉഴുതുന്നതിനിടെ ഇരുമ്ബ് കലപ്പയില്‍ ഇടിക്കുന്ന രീതിയിലുള്ള ശബ്ദം ജോലിക്കാർ കേട്ടു. തുടർന്ന് മണ്ണ് നീക്കി നോക്കിയപ്പോഴാണ് ഭൂമിക്കടിയില്‍ നിന്ന് പുരാതന വാളുകളും കഠാരകളും കുന്തങ്ങളും തോക്കുകളും പുറത്തുവന്നത് .

ആയുധങ്ങള്‍ കണ്ടെത്തിയയുടൻ പോലീസിനെയും റവന്യൂ വകുപ്പുകാരെയും വിവരമറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ആയുധങ്ങള്‍ പിടിച്ചെടുത്തു.ഇതിന് പുറമെ തില്‍ഹാർ എംഎല്‍എ സലോന കുശ്വാഹയും സ്ഥലത്തെത്തി. 2011ല്‍ ഇതേ ഗ്രാമത്തിലെ ഒരു കുടുംബത്തില്‍ നിന്നാണ് താൻ ഈ ഫാം വാങ്ങിയതെന്ന് ഫാം ഉടമ പറഞ്ഞു. നേരത്തെ ഇവിടെ ഉയർന്ന കുന്ന് പോലെയുണ്ടായിരുന്നു. ഈ വർഷം ജൂണില്‍ രണ്ടടി മണ്ണ് എടുത്ത് നികത്തുകയായിരുന്നു. അന്നുമുതല്‍ പാടം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഗോതമ്ബ് വിതയ്‌ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വയല്‍ ഉഴുന്നതെന്നും ഭൂവുടമ പറഞ്ഞു.

അതേസമയം ഈ ആയുധങ്ങള്‍ മുഗളന്മാരുടെ കാലഘട്ടത്തിലുള്ളതാകാമെന്നാണ് ചരിത്രകാരനായ വികാസ് ഖുറാനയും, എസ്‌എസ് കോളേജിലെ ചരിത്ര വിഭാഗത്തിലെ പുരാവസ്തു ഗവേഷകൻ ഡോ. ദീപക് സിംഗും പറയുന്നത്. കണ്ടെത്തിയ ആയുധങ്ങളുടെ പഠനത്തിനായി ജില്ലാ അധികൃതരോട് ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

‘ഒളിച്ചോട്ടം കല്യാണത്തലേന്നാവരുത്, കുടുംബത്തിനത് വേദന തന്നെ’; സന്ദീപ് വാര്യര്‍ക്കെതിരെ സുരേന്ദ്രൻ അനുകൂലികള്‍ VM TV NEWS CHANNEL

പാലക്കാട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പാലക്കാട്ടെ പാർട്ടി സ്ഥാനാർഥി സി. കൃഷ്ണകുമാറിനുമെതിരെ പരസ്യമായി രംഗത്തെത്തിയ സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യരെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവർത്തകർ.

സുരേന്ദ്രൻ അനുകൂലികള്‍ സന്ദീപിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുമ്ബോള്‍, സന്ദീപ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പാർട്ടി മറുപടി നല്‍കണമെന്നും പ്രസിഡന്റിന്റെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നുമാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

അതിനിടെ, തെരഞ്ഞെടുപ്പ് തൊട്ടടുത്തിരിക്കേ സന്ദീപ് പാർട്ടി വിട്ട് സി.പി.എമ്മിലേക്ക് പോകുമെന്ന കിംവദന്തിയെ കുറിച്ച്‌ ‘ഒളിച്ചോട്ടം കല്യാണത്തലേന്നാവരുത്, കുടുംബത്തിനത് വേദന തന്നെയാണ്’ എന്നാണ് ഒരു പ്രവർത്തകന്റെ കമന്റ്. ” ഇത് വരെ ഉള്ള കാര്യങ്ങളില്‍ സുരേന്ദ്രന് എതിരെ പറഞ്ഞാലും ഈ വിഷയത്തില്‍ സുരേന്ദ്രനോടൊപ്പം.. സന്ദീപ് വാര്യർ chain of incidents എന്ന് പറഞ്ഞു ഈ സമയത്തു തന്നെ പ്രതികരിച്ചത് ദുഷ്‌ടലാക്കാണ്… ആദർശം മാത്രം ഉള്‍ക്കൊണ്ടു താഴെ തട്ടില്‍ ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന സാധാരണ അണികള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാൻ സാധിക്കില്ല….. Wrong timing ” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

‘സന്ദീപ് വാര്യർ ഒരു സാധാരണ പ്രവർത്തകനല്ല. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ഒരു നേതാവാണ്. അദ്ദേഹത്തിന് പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അത് അവതരിപ്പിക്കാനുള്ള അവസരവും വേദിയും ഉണ്ട്. ഒരു സാധാരണ പ്രവർത്തകനെ പോലെ വഴിയില്‍ നിന്ന് പുലഭ്യം പറയുകയല്ല ചെയ്യേണ്ടത്.

വാര്യർ ഇത് മനപ്പൂർവ്വം ചെയ്തതാണ്. നിർണ്ണായക ഘട്ടത്തില്‍ സംഘടനയെ പിറകില്‍ നിന്ന് കുത്തി. അതായത് Back Stabbing. ലക്ഷ്യം ഒന്ന്. കൃഷ്ണകുമാർ ജയിക്കരുത്. ലക്ഷ്യം രണ്ട്. പ്രശ്നങ്ങളുണ്ടാക്കിയതിൻറെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെടണം. അപ്പോള്‍ ബിജെപി നേതൃത്വത്തെ കുറ്റപ്പെടുത്തിക്കൊണ്ട് മുൻകൂട്ടി ചെയ്ത ഡീല്‍ പ്രകാരം സിപിഎമ്മില്‍ ചേരുകയും ചെയ്യാം. പ്രവർത്തകരുടെ സഹതാപവും കിട്ടും, അവരും ബിജെപി നേതൃത്വത്തിനെതിരെ തിരിയും. ഒരു വെടിക്ക് പല പക്ഷികള്‍’ -എന്നാണ് മറ്റൊരു പ്രവർത്തകന്റെ കമന്റ്.

‘പാർട്ടിയോടും പ്രസ്ഥാനത്തോടുമാണ് പ്രതിബദ്ധത… നേതാക്കന്മാരോടല്ല.. പ്രസ്ഥാനത്തോട് ചേർന്ന് നില്‍ക്കുമ്ബോള്‍ മാത്രമാണ് എല്ലാവരും പ്രിയപ്പെട്ടവർ…. അല്ലാതാകുമ്ബോള്‍ വ്യക്തികള്‍ മാത്രം’

‘സന്ദീപിനെ ഏറെ ഇഷ്ടപ്പെട്ട ഏറെ ആരാധിച്ചിരുന്ന ഒരു വ്യക്തിയാണ് ഞാൻ. ദുബായില്‍ നിന്ന് കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ നേരിട്ട് ഷൊർണൂരില്‍ പോയി അദ്ദേഹത്തെ കണ്ടു ഒരു ഫോട്ടോ എടുത്തിരുന്നു. ആ ഞാൻ പറയുന്നു സന്ദീപിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കണം. പാർട്ടി ഒരു സ്ഥാനാർഥി നിർത്തി നിർണായകമായ ഒരു ഇലക്ഷനില്‍ മത്സരിക്കാൻ പോകുമ്ബോഴല്ല സന്ദീപിന്റെ വ്യക്തി പ്രശ്നങ്ങള്‍ മുൻനിർത്തി ആ സ്ഥാനാർത്ഥിയെ ആക്രമിക്കേണ്ടത്. ഇവിടെ സന്ദീപ് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം, ലക്ഷക്കണക്കിന് വരുന്ന ബിജെപി അനുഭാവികളുടെ സ്വപ്നത്തിന്റെ മുകളിലേക്ക് എടുത്തുവച്ചു. സന്ദീപ് തകർത്തത് ലക്ഷക്കണക്കിന് വരുന്ന ബിജെപി അനുഭാവികളുടെയും പ്രവർത്തകരുടെയും കഷ്ടപ്പാടും സ്വപ്നങ്ങളുമാണ്. ഈ കേരളത്തില്‍ എവിടെയെങ്കിലും ബിജെപി ഒന്ന് ജയിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് അവരുടെയെല്ലാം പ്രതീക്ഷകളില്‍ മണ്ണ് വാരിയെറിഞ്ഞ് സന്ദീപ് എന്ന് നേടി? സന്ദീപിന് പാർട്ടിയില്‍ ആരുമായും പ്രശ്നമുണ്ടെങ്കില്‍ അത് സംസ്ഥാന നേതൃത്വത്തെ അറിയിക്കാം, ഇനി അതല്ലെങ്കില്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കാം, ഇനി അവിടെയും പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ അമിത് ഷായോട് ഒരു അപ്പോയിൻമെന്റ് വാങ്ങി നേരിട്ട് കണ്ട് സംസാരിക്കാം, അതൊന്നും ചെയ്യാതെ ഇലക്ഷൻ സമയത്ത് ഒരു പാർട്ടിയുടെ ഒരു സംസ്ഥാന ഘടകം ഒന്നടങ്കം ഒരു സ്ഥാനാർത്ഥിയില്‍ പ്രതീക്ഷ വെച്ച്‌ മത്സരിക്കുമ്ബോള്‍ ആ സ്ഥാനാർഥിയെ അവഹേളിച്ചു മുന്നോട്ടുവരുന്നത് പാർട്ടിയോടും ഈ പാർട്ടി ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വരുന്ന അനുഭാവികളോടും ചെയ്യുന്ന കൊടും വഞ്ചനയാണ്. സന്ദീപ് ചെയ്തത് തീരെ ശരിയല്ല, ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല’

‘ഈ വിഷയത്തില്‍ പാർട്ടിക്കൊപ്പം KS ന് ഒപ്പം… ഒരു വ്യക്തിക്ക് വേണ്ടി ഒരു പ്രസ്ഥാനത്തിന്റെ, അതിലെ പതിനായിരക്കണക്കിന് പ്രവർത്തകരുടെ ആത്മാഭിമാനം ആ വ്യക്തിയുടെ കാല്‍ച്ചുവട്ടില്‍ അടിയറ വയ്ക്കാത്ത പ്രസിഡന്റിനൊപ്പം….’

‘സന്ദീപിനെയും സുരേന്ദ്രനെയും കണ്ടിട്ടല്ല ഞങ്ങള്‍ BJPക്കാരായത്.’

‘തീർച്ചയായും സന്ദീപ് അനവസരത്തില്‍ ആണ്‌ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഇഷ്ടക്കാരില്‍ തന്നേ അതൃപ്തി ഉണ്ടായിരിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു ഈ വിഷയം അവതരിപ്പിക്കാമായിരുന്നു. എന്നാല്‍ പലരും അദ്ദേഹം പാർട്ടിയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നു.. കേരളത്തില്‍ ഇപ്പോള്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലരെയും അണികള്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. ശരിക്കും കേന്ദ്രം ചെയ്യണ്ടത് പ്രവർത്തകർ ഇഷ്ടപെടുന്ന നേതാക്കളെ സ്ഥാനങ്ങളില്‍ ഇരുത്തണം. ഈ നേതാക്കളെ കണ്ടിട്ടല്ല കേരളത്തില്‍ ബിജെപി വളരുന്നത്. മറിച്ചു ഇപ്പോഴുള്ള ഈ നേതാക്കള്‍ കാരണം വളർച്ച മന്ദഗതിയില്‍ ആകുന്നു എന്നതാണ് സത്യം.” എന്നിങ്ങനെ പോകുന്നു ബി.ജെ.പി പ്രവർത്തകരുടെയും നേതാക്കളുടെയും സോഷ്യല്‍ മീഡിയ കമന്റുകള്‍.

10 മാസം ശുശ്രൂഷിച്ച്‌ കുട്ടികുരങ്ങനെ ജീവിതത്തിലേക്ക് കൊണ്ടുവന്നു; കാണാന്‍ അനുമതി നിഷേധിച്ചു, ട്വിസ്റ്റ് VM TV NEWS EXCLUSIVE

ചെന്നൈ: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിക്കുരങ്ങനെ ജീവിതത്തിലേക്ക് മടക്കികൊണ്ടു വന്ന വള്ളെയപ്പന് ഇന്നൊരു സന്തോഷദിനമാണ്.

കാരണം എന്താണന്നല്ലേ, പറഞ്ഞു തരാം.

കഴിഞ്ഞ ഡിസംബറിലാണ് മൃഗഡോക്ടറായ വള്ളെയപ്പന് കുട്ടിക്കുരങ്ങനെ ലഭിക്കുന്നത്. പിന്നീട് പത്തുമാസത്തോളം കോയമ്ബത്തൂരിലെ തന്റെ ക്ലിനിക്കില്‍ വള്ളെയപ്പന്‍ ആ കുട്ടിക്കുരങ്ങിനെ ശുശ്രൂഷിച്ചു. പൊന്നുപോലെ തന്നെ നോക്കി. എന്നാല്‍ ഒക്ടോബറില്‍ കുട്ടിക്കുരങ്ങിനെ അധികൃതര്‍ ഏറ്റെടുത്തു. കുരങ്ങിന്റെ ആരോഗ്യാവസ്ഥ പരിഗണിക്കാതെയാണ് വള്ളെയപ്പന്റെ ക്ലിനിക്കില്‍ നിന്ന് കുരങ്ങിനെ അധികൃതര്‍ മാറ്റിയത്.

ചെന്നൈ വണ്ടല്ലൂരിലുള്ള അഗ്നിയാര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലേക്കായിരുന്നു കുരങ്ങിനെ മാറ്റിയത്. കുരങ്ങിനെ കാണാന്‍ വള്ളെയപ്പനെ അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വള്ളൈയപ്പന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച്‌ വള്ളൈയപ്പന് കുരങ്ങിനെ വീണ്ടും കാണാന്‍ കോടതി അനുമതി നല്‍കി.

കുരങ്ങിന്റെ ക്ഷേമം പരിഗണിക്കാതെയാണ് ചെന്നൈയിലേക്ക് മാറ്റിയതെന്ന വള്ളെയപ്പന്റെ ഹര്‍ജി പരിഗണിച്ച കോടതി, ശനിയാഴ്ച കുരങ്ങിനെ സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വള്ളൈയപ്പന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും ഹര്‍ജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു

ജീവിതത്തില്‍ ഒരു തുള്ളി മദ്യം പോലും രുചിക്കാത്ത ട്രംപ് ! പിന്നില്‍ ശക്തമായ ഒരു കാരണവും VM TV NEWS EXCLUSIVE

രണ്ടാംവട്ടവും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പായിച്ചതോടെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.

ഒരേ സമയം പ്രശസ്തിയും കുപ്രസിദ്ധിയും സ്വന്തമാക്കിയിട്ടുള്ള ആളാണ് ട്രംപ്. ലൈംഗികാരോപണങ്ങളില്‍ പോലും അദ്ദേഹം പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്. എന്നാല്‍ ട്രംപ് ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ല. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ഇക്കാര്യം സത്യമാണ്. പൊതുവേദിയില്‍ പലപ്പോഴും അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.

മദ്യപിക്കില്ലെന്ന ട്രംപിൻ്റെ തീരുമാനത്തിന് പിന്നില്‍ വ്യക്തിപരമായ വേദനകളുടെ പശ്ചാത്തലം കൂടിയുണ്ട്. ട്രംപിന്റെ സഹോദരനായിരുന്ന ഫ്രെഡ് ട്രംപ് ജൂനിയര്‍ അമിതമായ മദ്യപാനത്തെത്തുടര്‍ന്നാണ് മരണപ്പെട്ടത്. സഹോദരന്റെ മരണമുണ്ടാക്കിയ വേദനയാണ് ഒരിക്കലും മദ്യം കഴിയ്ക്കില്ല എന്നൊരു തീരുമാനമെടുക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. 43-ാമത്തെ വയസിലാണ് ഫ്രെഡ് ട്രംപ് ജൂനിയര്‍ മരണത്തിന് കീഴടങ്ങുന്നത്. ഈ അനുഭവങ്ങളാണ് മദ്യത്തെക്കുറിച്ചുള്ള ട്രംപിന്റെ കാഴ്ചപ്പാട് മാറ്റിയത്. മദ്യാസക്തി ഇല്ലാതെ ജീവിക്കാനുള്ള ഒരു മാര്‍ഗ്ഗം അതൊരിക്കലും ഉപയോഗിക്കാതിരിക്കുകയാണെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു അഭിമുഖത്തില്‍ ട്രംപ് പറയുന്നുണ്ട്. കൂടാതെ മദ്യപാനം മാനസികാരോഗ്യത്തെ ബാധിക്കുമെന്നും മദ്യം കഴിക്കുമ്ബോള്‍ കൂടുതല്‍ ക്രീയേറ്റീവായി തോന്നുമെങ്കിലും അത് ശാശ്വതമല്ലെന്നും അതില്‍ നിന്ന് പുറത്തുകടക്കുന്നതാണ് നല്ലതെന്നുമാണ് യുവാക്കള്‍ക്കുള്ള ട്രംപിന്റെ ഉപദേശം.

‘കണ്ടാല്‍ പുറത്ത് പോലും ഇറങ്ങരുത്’, പരീക്ഷണ ശാലയില്‍ നിന്ന് രക്ഷപ്പെട്ടത് 43 പെണ്‍ കുരങ്ങുകള്‍, പിന്നാലെ പാഞ്ഞ് പൊലീസ് VM TV NEWS LIVE

സൌത്ത് കരോലിന: അമേരിക്കയിലെ പരീക്ഷണ ശാലയില്‍ നിന്ന് രക്ഷപ്പെട്ടത് 43 കുരങ്ങന്മാർ. സൌത്ത് കരോലിനയില്‍ മരുന്ന് പരീക്ഷണങ്ങള്‍ക്കും ഗവേഷണത്തിനുമായി സൂക്ഷിച്ചിരുന്ന കുരങ്ങുകളാണ് രക്ഷപ്പെട്ടത്.

ആല്‍ഫ ജെനസിസ് എന്ന സ്ഥാപനമായിരുന്നു റീസസ് കുരങ്ങുകളെ സൂക്ഷിച്ചിരുന്നത്. സൌത്ത് കരോലിനയിലെ ലോകണ്‍ട്രി മേഖലയിലാണ് നാല് കിലോ വീതം ഭാരമുള്ള പെണ്‍കുരങ്ങുകള്‍ അലഞ്ഞ് തിരിയുന്നത്.

വീടിനോ ഓഫീസ് പരിസരത്തോ കുരങ്ങുകളെ കണ്ടാല്‍ അവയുടെ പരിസരത്തേക്ക് എത്താൻ ശ്രമിക്കരുതെന്നും ഇവയ്ക്ക് ഭക്ഷണം നല്‍കാനോ ശ്രമിക്കരുതെന്നും മുറികള്‍ക്കുള്ളില്‍ തുടരണമെന്നുമാണ് സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. യെമസീ പൊലീസാണ് കുരങ്ങുകള്‍ക്കായുള്ള അന്വേഷണം നടത്തുന്നത്. ഇവയെ ഭക്ഷണം നല്‍കി പ്രലോഭിപ്പിച്ച്‌ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. ഒരു കാരണവശാലും കുരങ്ങുകളുടെ പരിസരത്തേക്ക് പോകരുതെന്നാണ് പ്രദേശവാസികള്‍ക്ക് നല്‍കിയിട്ടുള്ള നിർദ്ദേശം. പലയിടങ്ങളിലും കുരങ്ങുകള്‍ക്കായി കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് വിശദമാക്കുന്നു. തെർമല്‍ ക്യാമറകളുടെ സഹായത്തോടെ രക്ഷപ്പെട്ട കുരങ്ങുകളെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാണ്.

നിലവില്‍ ഈ കുരങ്ങുകളില്‍ പരീക്ഷണമൊന്നും നടത്തിയിട്ടില്ലെന്നും എന്തെങ്കിലും രോഗം വഹിക്കാനുള്ള പ്രായം ഇവയ്ക്ക് ആയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നതെങ്കിലും പരിസരവാസികളും കടുത്ത ആശങ്കയിലാണ് കഴിയുന്നത്. കുരങ്ങുകള്‍ രക്ഷപ്പെട്ടതില്‍ നിരാശ മറച്ചു വയ്ക്കുന്നില്ലെന്നും ശുഭാന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നുമാണ് ആല്‍ഫാ ജെനസിസ് സിഇഒ ഗ്രെഗ് വെസ്റ്റർഗാർഡ് പ്രതികരിക്കുന്നത്.

കുരങ്ങുകളെ പാർപ്പിച്ചിരുന്ന കൂടിന്റെ വാതില്‍ അടയ്ക്കുന്നതിലെ വീഴ്ചയാണ് സംഭവത്തിന് കാരണമായത്. മരങ്ങളില്‍ തങ്ങളുടെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് ഇവയെന്നാണ് പ്രദേശവാസികള്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. പ്ലാനറ്റ് ഓഫ് ഏപ്സ് എന്ന ഹോളിവുഡ് സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് സംഭവമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അൻപത് കുരങ്ങുകളാണ് ആല്‍ഫാ ജെനസിസ് കേന്ദ്രത്തിലുണ്ടായിരുന്നത്. ഇതില്‍ 43 കുരങ്ങുകളാണ് രക്ഷപ്പെട്ടത്.

മരങ്ങളില്‍ കുരങ്ങന്മാർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാതെ വരുന്നതോടെ ഇവർ താമസിപ്പിച്ചിരുന്ന ആല്‍ഫാ ജെനസിസ് കേന്ദ്രത്തിലേക്ക് കുരങ്ങുകള്‍ തിരിച്ചെത്തുമെന്നും സൂക്ഷിപ്പുകാർ നിരീക്ഷിക്കുന്നുണ്ട്. നിലവിലെ കാലാവസ്ഥയില്‍ കുരങ്ങുകളെ കണ്ടെത്തുന്നത് ഏറെ പ്രയാസകരമെന്നാണ് ഗ്രെഗ് വെസ്റ്റർഗാർഡ് വിശദമാക്കുന്നത്. ഇത് ആദ്യമായല്ല കുരങ്ങന്മാർ ആല്‍ഫാ ജെനസിസില്‍ രക്ഷപ്പെടുന്നത്. 2016ല്‍ 19 കുരങ്ങന്മാരാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്. 2014ല്‍ 26 കുരങ്ങന്മാർ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. 1100 ഓളം ആളുകളാണ് യെമാസീയില്‍ താമസമാക്കിയിട്ടുള്ളത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ബർമ, തായ്‌ലന്റ്, അഫ്ഗാനിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ സാധാരണമായി കാണുന്നവയാണ് റീസസ് കുരങ്ങുകള്‍.

ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശരീരത്തില്‍ കടന്നു പിടിച്ചു; ബസിന്റെ ജനല്‍വഴി ചാടി രക്ഷപ്പെട്ട യുവാവിനെ പിന്നാലെ ഓടി പിടികൂടി യുവതി. VM TV NEWS EXCLUSIVE

ഏനാത്ത്: കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശരീരത്തില്‍ കടന്നു പിടിച്ചയാളെ ഓടിച്ചിട്ടു പിടികൂടി യുവതി.

വ്യാഴാഴ്ച വൈകിട്ട് ഏഴോടെ അടൂരില്‍നിന്ന് കൊട്ടാരക്കരയിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍, അടൂരിനും പുതുശേരി ഭാഗത്തിനും ഇടയില്‍വച്ചാണ് സംഭവം. കൊല്ലം കരിക്കോട് സ്വദേശി ഷനീറിനെ(42) പോലിസ് കസ്റ്റഡിയിലെടുത്തു.

യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഇയാള്‍ ബസിന്റെ ജനല്‍ വഴി ചാടി കടന്നു കളഞ്ഞു. എന്നാല്‍ പിന്നാലെ ഓടിയ യുവതി ഇയാളെ പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഏനാത്ത് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. യുവതി പരാതി നല്‍കിയില്ലെങ്കിലും സ്ത്രീകളെ ശല്യം ചെയ്തതിന് ഏനാത്ത് പൊലീസ് കേസെടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി.

യാത്രയ്ക്കിടയില്‍ യുവാവ് ശരീരത്തില്‍ സ്പര്‍ശിച്ച്‌ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യാത്രക്കാരിയായ യുവതി ശക്തമായി പ്രതികരിക്കുക ആയിരുന്നു. യുവാവ് ഇറങ്ങിയോടാന്‍ ശ്രമിച്ചപ്പോള്‍ കണ്ടക്ടര്‍ രണ്ടു വാതിലുകളും അടച്ചു. തുടര്‍ന്ന് പുതുശേരിഭാഗം പെട്രോള്‍ പമ്ബിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ ഗ്ലാസ് ചില്ലുകളിലൊന്ന് നീക്കി പുറത്തേക്കു ചാടി ഓടി കടന്നു കളയാന്‍ ശ്രമിച്ചു.

തുടര്‍ന്ന് യുവതി ബസില്‍ നിന്നിറങ്ങി ഇയാളുടെ പിന്നാലെ ഓടുകയും പെട്രോള്‍ പമ്ബിനു സമീപം പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ നാട്ടുകാര്‍ തടഞ്ഞു വച്ചു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. കൊല്ലം തലച്ചിറ സ്വദേശിയായ യുവതിക്കൊപ്പം ബന്ധുവായ മറ്റൊരു യുവതിയും ഉണ്ടായിരുന്നു. ഇവര്‍ ഇതേ ബസില്‍ യാത്ര തുടര്‍ന്നു.

ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന സ്ത്രീകളെ സമീപിച്ചത് നാല് പുരുഷന്‍മാര്‍, ഒടുവില്‍ സംഭവിച്ചത്

ആലപ്പുഴ : നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തുടര്‍ച്ചയായ പശ്ചാത്തലത്തില്‍ വേഷം മാറിയുള്ള ‘ഡെക്കോയ്’ ഓപ്പറേഷനുമായി വനിതാ പൊലീസ് കളത്തില്‍.

ഒരുമാസത്തിനിടെ ആലപ്പുഴ കെ.എസ്.ആര്‍.ടി.സി പരിസരത്ത് സ്ത്രീകളോട് മോശമായി പെരുമാറിയ നാല് പേരെ സംഘം പിടികൂടി ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറി.

വനിതാ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥകള്‍ വേഷം മാറി യാത്രക്കാര്‍ക്കിടയില്‍ നിന്നാണ് ആദ്യഘട്ട നിരീക്ഷണവും പരിശോധനയും നടത്തിയത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ സാധാരണവേഷത്തില്‍ നില്‍ക്കുകയായിരുന്ന വനിതാപൊലീസിനോട് പുരുഷന്മാരെത്തി മോശമായി പെരുമാറുകയായിരുന്നു.

പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളും രണ്ട് ആലപ്പുഴക്കാരുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പൊതുശല്യത്തിന് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.ഐ പി.ടി.ലിജിമോളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡെക്കോയ് ഓപ്പറേഷന് നേതൃത്വം നല്‍കുന്നത്.

ശല്യക്കാര്‍ക്ക് പൂട്ടിടും

വനിതാ പൊലീസെന്ന് അറിയാതെ സമീപിച്ച നാല് പുരുഷന്മാരും നിമിഷങ്ങള്‍ക്കുള്ളിലാണ് പൊലീസ് ജീപ്പിനുള്ളിലായത്. മഫ്തി പൊലീസിന്റെ വിവരങ്ങള്‍ക്ക് കാതോര്‍ത്ത് വനിതാ പൊലീസുകാര്‍ പരിസരത്ത് തന്നെയുണ്ടാകും. ആലപ്പുഴ ബോട്ട് ജെട്ടി മുതല്‍ കെ.എസ്.ആര്‍.ടി.സി വരെയുള്ള പരിസരം ലൈംഗികതൊഴിലാളികള്‍ താവളമാക്കിയിരിക്കുന്നതിനാല്‍ ഈ പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം കൂടുതലാണ്. ധാരാളം സ്ത്രീകള്‍ ശല്യം ചെയ്യപ്പെടാറുണ്ടെങ്കിലും പരാതിപ്പെടുന്നവരുടെ എണ്ണം കുറവാണ്.

കഴിയ്‌ക്കാൻ ചോറും , മീൻ കറിയും , പപ്പടം ചുട്ടതുമെന്ന് ശ്രീരാമന്റെ ഭാര്യ : ഇത് കേട്ട മമ്മൂട്ടിയും , സുല്‍ഫത്തും പറഞ്ഞത് .. VM TV NEWS EXCLUSIVE

നടൻ വി.കെ ശ്രീരാമന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥികളായി എത്തി നടൻ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. നിർമാതാവായ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ഗുരുവായൂരിലേക്ക് പോകവെയാണ് താരം ശ്രീരാമന്റെ വീട്ടില്‍ എത്തിയത്.

മമ്മൂട്ടിയുടെ സന്ദർശനത്തെ കുറിച്ച്‌ കുറിപ്പും വി.കെ ശ്രീരാമൻ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം…

‘ ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി . വന്നതും അട്ക്കളയില്‍ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.

“നിങ്ങളെന്താ ഇവന് തിന്നാൻ കൊടുക്കുന്നത്?”

” . ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും… ചെലേപ്പൊ പയറുപ്പേരീം “

“പിന്നെ… ?😠 “

“പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ”

“പിന്നെന്തിനാണ് ഇത്രയും പഴക്കുലകള്‍? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങള്‍ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടില്‍?”

“മൂപ്പരടെ പണിയാ, പറമ്ബിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാൻ മാത്തൂന്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും.”

“ആരാ ഈ പഴുന്നാൻ മാത്തു?”
ചോദ്യം എന്നോടായിരുന്നു.

“പഴുന്നാൻ മാത്തൂന്റെ അപ്പൻ പഴുന്നാൻ ഇയ്യാവു ആണ് BC 60 ല്‍ കുന്നങ്കൊളത്ത് ബനാനാറിപ്പബ്ലിക്ക് സ്ഥാപിച്ചത്.”

“അപ്പോപ്പിന്നെ ഡെയ്ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച്‌ മെഴുകുതിരിയും കത്തിച്ചോ “

അങ്ങനെ മല പോലെ വന്ന പ്രശ്നം
പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്ബരന്നു.” എന്നാണ് ശ്രീരാമന്റെ കുറിപ്പ്.

സന്ദീപ് കടുപ്പിച്ചാല്‍ നടപടി; വരും ദിവസങ്ങളില്‍ കൂടുതല്‍ വിമര്‍ശനങ്ങളുണ്ടാവും, രാഷ്ട്രീയ നേട്ടമാക്കാൻ സിപിഎം VM TV NEWS LIVE

പാലക്കാട്: പാർട്ടിയില്‍ സജീവമാകണമെന്ന ബിജെപി പ്രസിഡണ്ടിൻറെ ആവശ്യം തള്ളി സന്ദീപ് വാര്യർ. കെ സുരേന്ദ്രനെ കടന്നാക്രമിച്ച സന്ദീപ് പാർട്ടിയില്‍ നിന്ന് പുറത്തേക്കാണെന്ന സൂചന ശക്തമാക്കി.

സന്ദീപ് ഇനിയും കടുപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് തീരും മുമ്ബ് അച്ചടക്ക നടപടി എടുക്കുന്നതിനെ കുറിച്ചും ബിജെപിയില്‍ ചർച്ചകളുണ്ട്.

ആർഎസ്‌എസ് നേതാവ് ജയകുമാറിൻ്റെ അനുനയവും ഫലം കണ്ടില്ല. പ്രശ്നങ്ങള്‍ പിന്നീട് ചർച്ച ചെയ്യാം ഇപ്പോള്‍ പാർട്ടിയില്‍ സജീവമാകാൻ ആവശ്യപ്പെട്ട സന്ദീപിനോട് ആവശ്യപ്പെട്ട സുരേന്ദ്രൻ ഒരടി പിന്നോട്ട് വെച്ചു. പക്ഷേ സുരേന്ദ്രനെ തന്നെ വിമർശിച്ച സന്ദീപ് ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിൻ്റെ സൂചനകള്‍ സജീവമാക്കുകയാണ്. പരാതികളില്‍ തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയെന്ന നിർദ്ദേശം വെറുതെയാണെന്ന് സന്ദീപ് കരുതുന്നു. സുരേന്ദ്രൻ ഒന്നയഞ്ഞത് വാതില്‍ ഒറ്റയടിക്ക് കൊട്ടിയടച്ചെന്ന പഴി ഒഴിവാക്കാനാണ്. ഉടൻ പരിഹരിക്കേണ്ട പരാതികളൊന്നും സന്ദീപ് മുന്നോട്ട് വെച്ചിട്ടില്ലെന്നാണ് നേതൃത്വം പറയുന്നത്.

സന്ദീപ് അച്ചടക്ക ലംഘനത്തിൻ്റെ പരിധി വിടുന്നുവെന്ന് തന്നെയാണ് നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. ഫലത്തില്‍ സന്ദീപും ബിജെപിയും വഴിപിരിയുകയാണ്. നടപടി എപ്പോള്‍ എന്നതിലാണ് തീരുമാനം വരേണ്ടത്. വരും ദിവസങ്ങളില്‍ നേതൃത്വത്തിനെതിരെ കൂടുതല്‍ പറയാനാണ് സന്ദീപിൻ്റെ നീക്കം. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ വെയിറ്റ് ആൻറ് സീ എന്ന നയം സുരേന്ദ്രനും മാറ്റും. 20 ന് മുമ്ബ് ബിജെപി വിട്ടില്ലെങ്കില്‍ രാഷ്ട്രീയനേട്ടമില്ലെന്നാണ് സന്ദീപിനെ കാത്തിരിക്കുന്ന സിപിഎം ലൈൻ.