ലഹരിക്ക് അടിമയായ ക്രൂരന്‍: അഞ്ചു വയസുകാരിയെ പീഡിപ്പിച്ചത് മൃഗീയമായി: രാജപാളയത്ത് നിന്ന് തുടങ്ങിയ പീഡനപര്‍വം അവസാനിക്കുന്നത് കുമ്ബഴയിലെ കൊലപാതകത്തോടെ: അലക്‌സ് പാണ്ഡ്യന്‍ വധശിക്ഷയ്ക്ക് അര്‍ഹന്‍ തന്നെ

പത്തനംതിട്ട : കുമ്ബഴയില്‍ തമിഴ്‌നാട് സ്വദേശിയായ ബാലികയെ പീഡിപ്പിച്ചു കൊന്ന രണ്ടാനച്ഛനെ അഡിഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി- ഒന്ന് ( പോക്‌സോ കോടതി ) ജഡ്ജി ജയകുമാര്‍ ജോണ്‍ വധശിക്ഷയ്ക്ക് വിധിച്ചു.

തമിഴ്‌നാട് വിരുതുനഗര്‍ ശിവകാശി തളുക്കുപെട്ടി ആനയൂര്‍ കിഴക്ക് തെരുവില്‍ ഡോര്‍ നമ്ബര്‍ 01/129 ല്‍ അലക്‌സ് പാണ്ഡ്യ (26)നെയാണ് കോടതി ശിക്ഷിച്ചത്. പ്രതിക്കെതിരെ കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞിരുന്നു.

കൊലപാതകത്തിന് മരണം വരെ തൂക്കികൊല്ലാന്‍ വിധിച്ചപ്പോള്‍ 2,00,000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിച്ചു കണ്ടുകെട്ടണം. ദേഹോപദ്രവം ഏല്‍പ്പിച്ചതിന് വിവിധ വകുപ്പുകളിലായി എട്ടു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികകഠിന തടവ് അനുഭവിക്കണം. പോക്‌സോ 4, 3 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യത്തിനു 25 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികകഠിന തടവ് അനുഭവിക്കണം. പോക്‌സോ നിയമത്തിലെവിവിധ വകുപ്പുകള്‍ അനുസരിച്ച്‌ 20 കൊല്ലം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധികകഠിന തടവ് അനുഭവിക്കണം. ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം ഒരു വര്‍ഷത്തെ കഠിനതടവും 50, 000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക കഠിന തടവ് അനുഭവിക്കണം. വധശിക്ഷ ഒഴികെ വിധിന്യായത്തില്‍ പറയുന്ന ശിക്ഷകളെല്ലാം ഒരുമിച്ചൊരു കാലയളവ് അനുഭവിച്ചാല്‍ മതി. പിഴത്തുകയുടെ പകുതി കുട്ടിയുടെ മാതാവിന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ നവീന്‍ എം ഈശോ ഹാജരായി.

പ്രതി ലഹരിക്ക് അടിമ, കുട്ടിയോട് കാട്ടിയത് കാടത്തം

2021 ഏപ്രില്‍ അഞ്ചിനാണ് നാടുനടുക്കിയ സംഭവം. വൈകിട്ട് മൂന്നു മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് കൊണ്ടു വന്ന കുട്ടിയെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ മരണപ്പെട്ടതായി കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 67 മുറിവുകള്‍ ഉണ്ടായിരുന്നു. കത്തികൊണ്ട് വരഞ്ഞതും ചോറു വിളമ്ബുന്ന തവി കൊണ്ട് കുത്തിയതും അടിച്ചതുമായിരുന്നു മുറിവുകള്‍. മൃഗീയവും ക്രൂരവുമായ മര്‍ദ്ദനവും ലൈംഗിക പീഡനവുമാണ് കുട്ടി അനുഭവിച്ചത്. തന്റെ സംരക്ഷണയിലുള്ള കുട്ടിയെ ഒഴിവാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കുട്ടിയുടെ പിതാവിനോടുള്ള വിരോധവും കാരണമായി. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. കൂടുതല്‍ അന്വേഷണത്തില്‍ കുട്ടിയെ ലഹരിക്കടിമയായ പ്രതി തമിഴ്‌നാട്ടില്‍ വച്ചും കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതായി പോലീസ് സംഘം കണ്ടെത്തി. വിരുതുനഗര്‍ ജില്ലയില്‍ തെങ്കാശി പരുവക്കുടിയിലുള്ള വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ വച്ച്‌ ഒരിക്കല്‍ കുട്ടിയെ തലയ്ക്കടിച്ചു വീഴ്ത്തി. തലച്ചോറിന് ഗുരുതരമായി പരുക്കേറ്റു. വലത് നെറ്റിയില്‍ ഗുരുതരമായ പരുക്കും സംഭവിച്ചു. രാജപാളയം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍, ഡോക്ടര്‍മാരോട് ഇയാള്‍ പറഞ്ഞത് കളിക്കിടയില്‍ വീണു പരിക്കേറ്റു എന്നായിരുന്നു. പരുക്ക് ഗുരുതരമായതിനാല്‍ തിരുനല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി.

അവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് കുട്ടിയെ കുമ്ബഴയിലെത്തിച്ച്‌ ഇവര്‍ക്കൊപ്പം താമസിപ്പിക്കുകയായിരുന്നു. ലഹരിവസ്തുക്കള്‍ക്ക് അടിമയായ പ്രതി പല വിധത്തിലുള്ള മര്‍ദ്ദനങ്ങള്‍ ഇവിടെ വച്ചും തുടര്‍ന്നു. സംഭവ ദിവസം വൈകിട്ട് 2.50 ന് മുമ്ബുള്ള സമയം വരെ ഇവിടെ വച്ച്‌ പലതവണ കുട്ടിയെ ശാരീരികമായും ലൈംഗികമായും അതിക്രൂരമായ വിധത്തില്‍ പീഡിപ്പിച്ചു. അന്നുതന്നെ പലതവണ ഇയാള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും ചെയ്തു. സമാനതകളില്ലാത്ത ലൈംഗികവൈകൃതങ്ങളാണ് കുട്ടിയോട് ഇയാള്‍ കാട്ടിയത്. തല പിടിച്ച്‌ ഭിത്തിയില്‍ ഇടിച്ചതു കാരണം തലയുടെ പിന്നില്‍ ഗുരുതരമായ പരിക്കുകളുമുണ്ടായി. മുഖത്തും നാഭിക്കും തൊഴിച്ചു, ഇടതുവശത്തെ രണ്ടു വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടായി. വൃക്കകള്‍ക്കും ക്ഷതമേറ്റു. ശരീരമാസകലമേറ്റ പരിക്കുകളുടെ കാഠിനത്താല്‍ മരണം സംഭവിക്കുകയായിരുന്നു.

തൊഴില്‍ തേടി കേരളത്തില്‍, കാമുകിയുടെ കുഞ്ഞ് തടസ്സമായി

തമിഴ്‌നാട് രാജപാളയം സ്വദേശികളായ അലക്‌സ് പാണ്ട്യനും കുട്ടിയുടെ അമ്മയും തൊഴില്‍ തേടി കുമ്ബഴയിലെത്തിയതാണ്. ഇവിടെ വാടകവീട്ടില്‍ താമസമായ ശേഷമാണ് യുവതിയുടെ ആദ്യ വിവാഹത്തിലെ രണ്ടു മക്കളില്‍ മൂത്തകുട്ടിയെ കൊണ്ടുവന്നത്. ആദ്യ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചുപോയതാണ്. കുട്ടിയുടെ അമ്മ അടുത്ത വീടുകളില്‍ പണിക്കു പോകാറുണ്ട്. ഈ സമയം മകളെ അലക്‌സിനെ ഏല്‍പ്പിക്കും. സംഭവ ദിവസവും ഇപ്രകാരം ഇയാളെ ഏല്‍പ്പിച്ചിട്ട് പണിക്കുപോയി. തിരിച്ചു വന്നപ്പോള്‍ കണ്ടത് ദേഹമാകെ മുറിവേറ്റ് അബോധാവസ്ഥയിലായ കുട്ടിയെയായിരുന്നു. അലക്‌സിനോട് ചോദിച്ചപ്പോള്‍ മര്‍ദ്ദനമായിരുന്നു മറുപടി. തുടര്‍ന്ന് അയല്‍വാസികളോട് വിവരം പറയുകയും അവരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തന്റെയും യുവതിയുടെയും ജീവിതത്തില്‍ നിന്നും കുഞ്ഞിനെ ഒഴിവാക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം.

കൃത്യമായ അന്വേഷണം, പ്രതി ഉടനടി വലയില്‍

ജനറല്‍ ആശുപത്രിയില്‍ നിന്നും സംഭവദിവസം വൈകിട്ട് അഞ്ചേമുക്കാലോടെയാണ് പത്തനംതിട്ട സ്‌റ്റേഷനില്‍ അറിയിപ്പ് ലഭിക്കുന്നത്. തുടര്‍ന്ന് എസ്.എച്ച്‌.ഓ ആയിരുന്ന ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവിയായിരുന്ന ആര്‍. നിശാന്തിനിയുടെ ഉത്തരവ് പ്രകാരം ഡിവൈ.എസ്.പി പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ഉടനടി പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. പ്രതി അലക്‌സ് പാണ്ഡ്യനെ വൈകിട്ട് ആറിന് കസ്റ്റഡിയില്‍ എടുത്ത് പത്തനംതിട്ട സേ്റ്റഷനില്‍ എത്തിച്ചു. കുലശേഖരപ്പേട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മാതാവിന്റെ മൊഴി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ കൊലപാതകമെന്ന് വ്യക്തമായ. ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍ തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി അഡ്വക്കേറ്റ് നവീന്‍ എം ഈശോയെ നിയമിച്ചു. വിചാരണസമയത്ത് എല്ലാ സാക്ഷികളും കൃത്യമായ മൊഴികള്‍ നല്‍കിയതും സാഹചര്യതെളിവുകളും പ്രോസിക്യൂഷന് സഹായകമായി. മലയാലപ്പുഴ എസ്.എച്ച്‌.ഓ മനോജ് കുമാര്‍, വുമണ്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ ലീലാമ്മ, പത്തനംതിട്ട എസ്.ഐമാരായിരുന്ന സഞ്ജു ജോസഫ്, സവിരാജന്‍, സന്തോഷ്, എ.എസ്.ഐമാരായ സന്തോഷ്, ആന്‍സി, സി.പി.ഓ അരുണ്‍ ദേവ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പിടികൂടിയ രാത്രിയില്‍ തന്നെ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. പോലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി മുഴുവന്‍ ഉറക്കമിളച്ച്‌ നടത്തിയ തെരച്ചിലില്‍ കുമ്ബഴ തുണ്ടുമണ്‍ കരയില്‍ നിന്നും പുലര്‍ച്ചെ ആറുമണിയോടെ പിടികൂടി. വിചാരണയ്ക്കിടെ ഒരുതവണ പ്രതി കോടതിവളപ്പില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

സഞ്ജുവിന് അടിച്ചത് ബമ്ബര്‍ ലോട്ടറി; ബിസിസിഐയുടെ തീരുമാനത്തില്‍ ആരാധകര്‍ ഹാപ്പി; സംഭവം ഇങ്ങനെ VM TV NEWS CHANNEL

ഇന്ത്യൻ ടീമില്‍ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം അർഹിച്ച അവസരം സഞ്ജുവിനെ തേടി എത്തിയിരിക്കുകയാണ്. കിട്ടിയ അവസരം ഗംഭീര പ്രകടനം കൊണ്ട് മുതലാക്കാനും താരത്തിന് സാധിക്കുന്നുണ്ട്.

ഇന്ത്യൻ ടീമില്‍ രോഹിത് ശർമ്മയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ പവർ ഹിറ്റിങ്ങിലൂടെ എതിരാളികള്‍ക്ക് മോശ സമയം നല്‍കുന്ന താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍.

ഇപ്പോള്‍ സഞ്ജുവിന് ബിസിസിഐ സുവർണാവസരമാണ് നല്‍കാൻ പോകുന്നത്. ഇപ്പോള്‍ നടക്കുന്ന സൗത്ത് ആഫ്രിക്കൻ പര്യടനം കഴിഞ്ഞാല്‍ ഈ വർഷം ഇന്ത്യ ടി-20 ടീമിന് വേറെ മത്സരങ്ങള്‍ ഒന്നും തന്നെയില്ല. അടുത്ത വർഷം തുടക്കം വരെ ബോർഡർ ഗവാസ്കർ ട്രോഫി നടക്കും. അത് കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്ബരയാണ് ഇന്ത്യക്കുള്ളത്. അതില്‍ ഏകദിനം, ടെസ്റ്റ്, ടി-20 എന്നി 3 ഫോർമാറ്റ് മത്സരങ്ങളാണ് ഉള്ളത്. സൂര്യ കുമാർ യാദവിനെ ഏകദിനം, ടെസ്റ്റ് എന്നി ഫോർമാറ്റിലേക്ക് കൊണ്ട് വരാൻ ഗംഭീർ പദ്ധതിയിടുകയാണ് എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍.

അത് കൊണ്ട് ആദ്യ രണ്ട് ടി-20 മത്സരങ്ങള്‍ സൂര്യ കുമാർ യാദവ് കളിച്ചേക്കില്ല. അതിന് പകരം വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് നായക സ്ഥാനം നല്‍കാനാണ് ബിസിസിഐ തീരുമാനിക്കുന്നത് എന്നാണ് റിപ്പോട്ടില്‍ സൂചിപ്പിക്കുന്നത്. ഐപിഎലില്‍ രാജസ്ഥാൻ റോയല്‍സിനെ മികച്ച രീതിയില്‍ നയിച്ച നായകനാണ് സഞ്ജു. അത് കൊണ്ട് താരത്തിന് ഇന്ത്യൻ ടീമിനെ നയിക്കാൻ സാധിക്കും എന്ന വിശ്വാസം ബിസിസിഐക്ക് ഉണ്ട്.

ഇന്ത്യൻ ക്യാപ്റ്റനാവുക എന്ന തന്റെ സ്വപ്നത്തെ കുറിച്ച്‌ മുൻപ് തുറന്ന് പറഞ്ഞിട്ടുള്ള താരമാണ് സഞ്ജു. ഇന്നാണ് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്നാം ടി-20 മത്സരം നടക്കാൻ പോകുന്നത്. സഞ്ജു തന്റെ മികവ് വീണ്ടും തെളിയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഭാര്യാസഹോദരിയുമായി അവിഹിതം; എസ്.ഐ.യായ ഭര്‍ത്താവിനെ വനിതാ ഇൻസ്‌പെക്ടര്‍ പൊക്കി VM TV NEWS CHANNEL

സബ് ഇൻസ്‌പെക്ടർകൂടിയായ തന്റെ ഭർത്താവനെതിരെ അവിഹിതബന്ധവും ശാരീരിക പീഡനവും ആരോപിച്ച്‌ ഉത്തർപ്രദേശിലെ ഒരു വനിതാ ഇൻസ്‌പെക്ടർ.

ഭർത്താവും വനിതാ ഇന്‍സ്പെക്ടറുടെ സഹോദരഭാര്യയുമായുള്ള അവിഹിതബന്ധം അവര്‍ കൈയോടെ പൊക്കി. എന്നാല്‍ ഭർതൃസഹോദരനായ ഇൻസ്‌പെക്ടർ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ആക്രമിക്കുകയും ചെയ്തുവെന്ന് യുവതിയും ആരോപിച്ചതോടെ വിഷയം വഷളായി.

ലഖ്‌നൗവില്‍ മഹാനഗർ കോട്‌വാലി മേഖലയിലാണ് സംഭവം നടന്നത്, ഞായറാഴ്ച പരാതിയുമായെത്തിയ വനിതാ ഇൻസ്‌പെക്ടർ സ്റ്റേഷനില്‍ കുഴഞ്ഞുവീണു.

വനിതാ ഇൻസ്പെക്ടർ കണ്ണീരോടെ മുതിർന്ന ഉദ്യോഗസ്ഥരോട് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു. തന്റെ ആദ്യ ഭർത്താവ് മരിച്ചുപോയി, ഒരു മകനുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം, ലഖ്‌നൗവില്‍ നിയമിക്കപ്പെട്ട കാലത്ത് ഈ സബ് ഇൻസ്പെക്ടറുമായി അവള്‍ സൗഹൃദം കണ്ടെത്തി, ഒടുവില്‍ അവർ വിവാഹിതരായി. ഭർത്താവ് തന്റെ സഹോദരഭാര്യയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ അവള്‍ തകർന്നു.

“എന്റെ ഭർത്താവിന്റെ പെരുമാറ്റത്തെക്കുറിച്ച്‌ ഞാൻ എതിര്‍ത്തപ്പോള്‍, അയാള്‍ എന്നെ ആക്രമിച്ചു. ഭർതൃസഹോദരനും സഹായിച്ചില്ല. അയാള്‍ എന്നോട് മോശമായി പെരുമാറാൻ തുടങ്ങി. എന്റെ കഴുത്തു ഞെരിച്ച്‌ കൊല്ലാൻ ശ്രമിച്ചു. ഇതിനിടയില്‍ എന്റെ ആഭരണങ്ങളെല്ലാം ഭർത്താവ്കവര്‍ന്നെടുത്തു” അവള്‍ വെളിപ്പെടുത്തി.

സുരക്ഷിതത്വം തേടി വനിതാ ഇൻസ്‌പെക്ടർ രക്ഷപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തി. അവളുടെ വൈദ്യപരിശോധന നടത്തി, ഭർത്താവ്, ഭാര്യാസഹോദരി, ഭർതൃസഹോദരൻ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തു.

ആരോപണം ശരിയാണെങ്കില്‍ പ്രതികള്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കി. ഈ സംഭവം നിയമപാലകർക്കുള്ളിലെ ഉത്തരവാദിത്തത്തെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉയർത്തുകയും ഇരയ്ക്ക് നീതി ലഭിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു.

ഹൃദയഭേദകം, വധുവും വരനും ഹാളിലേക്ക്, ആകെയെത്തിയത് അഞ്ചേയഞ്ചുപേര്‍, തകര്‍ന്നുപോയി എന്ന് യുവതി VM TV NEWS CHANNEL

ഒരുപാട് പേരെ ക്ഷണിച്ചുകൊണ്ട് വിവാഹം കഴിക്കുന്നവരുണ്ട്. അതുപോലെ തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടവരെ മാത്രം ക്ഷണിച്ചുകൊണ്ട് വിവാഹം കഴിക്കുന്നവരും ഉണ്ട്.

എന്തൊക്കെയായാലും, വിവാഹത്തിന് കാര്യമായി ക്ഷണിച്ചിട്ടും നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എത്തിയില്ലെങ്കില്‍ നമുക്ക് ചിലപ്പോള്‍ സഹിക്കാനാവില്ല. അതുപോലെ ഒരു അനുഭവമാണ് യുഎസ്സിലെ ഒറിഗോണില്‍ നിന്നുള്ള കലിന മേരി എന്ന യുവതിക്കും ഉണ്ടായത്.

ഹൃദയഭേദകമായ സംഭവത്തെ കുറിച്ച്‌ മേരി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തത്. വരനായ ഷെയ്നിനോടൊപ്പം റിസപ്ഷൻ ഏരിയയിലേക്ക് കടന്നു വരുമ്ബോള്‍ ആകെ വളരെ കുറച്ചുപേർ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ദമ്ബതികളുടെ മകനാണ് ഇവർക്കൊപ്പം ഇവിടേക്ക് ഇവരെ ആനയിക്കാൻ ഉണ്ടായിരുന്നത്. അത് മാത്രമാണ് ആ ചടങ്ങില്‍ തങ്ങള്‍ക്ക് സന്തോഷം തന്നത് എന്നാണ് മേരി പറയുന്നത്. ക്ഷണിച്ചവരില്‍ ഭൂരിഭാഗം പേരും എത്താത്തത് തന്നെ വേദനിപ്പിച്ചു എന്നും അവർ പറയുന്നു.

25 പേരെ കത്തയച്ചും 75 പേരെ ഓണ്‍ലൈൻ വഴിയും ക്ഷണിച്ചിരുന്നു. എന്നാല്‍, അവരില്‍ ബഹുഭൂരിഭാഗവും എത്തിയില്ല എന്നും അതൊരു ദുഃസ്വപ്നം പോലെ തോന്നുന്നു എന്നുമാണ് മേരി പറയുന്നത്. ആകെ അഞ്ചുപേർ മാത്രമാണ് ഈ ക്ഷണിച്ചവരില്‍ വിവാഹത്തിന് എത്തിയതത്രെ.

ഒമ്ബത് വർഷമായി ദമ്ബതികള്‍ ഒരുമിച്ചാണ് കഴിയുന്നത്. ഈ വിവാഹദിനത്തിന് വേണ്ടി ഒരുപാട് കാലമായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇരുവരും. ‘ഒരു മണിക്കാണ് എല്ലാവരോടും എത്താൻ പറഞ്ഞത്. 1.15 -ന് എന്റെ അമ്മ എനിക്ക് മെസ്സേജ് അയച്ചു. ആരും വന്നില്ല എന്നായിരുന്നു മെസ്സേജ്. ഒടുവില്‍ രണ്ട് മണിക്കാണ് ഞാനും ഭർത്താവും അവിടെ എത്തുന്നത്. അവിടെ ആരും ഉണ്ടായിരുന്നില്ല. 40 പേരെയെങ്കിലും പ്രതീക്ഷിച്ച്‌ തയ്യാറാക്കിയിരുന്ന സ്ഥലത്ത് ആകെയുണ്ടായിരുന്നത് അഞ്ച് പേരായിരുന്നു’ എന്നാണ് മേരി കുറിച്ചത്.

എന്തായാലും, പിന്നീട് താനും ഭർ‌ത്താവും ചേർന്ന് ഡാൻസ് ചെയ്തുവെന്നും വന്നിരുന്ന അതിഥികള്‍ ഒപ്പം ചേർന്നുവെന്നും മേരി പറയുന്നു. എന്തിരുന്നാലും, കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മേരി ഒരു പോസ്റ്റിട്ടു. അതില്‍ പറയുന്നത് ഇപ്പോഴും താനും ഭർത്താവും വേദനയിലും ദേഷ്യത്തിലും തന്നെയാണ്. എങ്കിലും അതിനെ മറികടക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ് എന്നാണ്.

നഗരം സ്തംഭിച്ചത് മണിക്കൂറുകള്‍, സ്നാക്ക് കഴിക്കാനായി ആയിരക്കണക്കിനാളുകള്‍ ഒരുമിച്ചിറങ്ങി, ട്രെൻഡ് പണിയായതിങ്ങനെ VM TV NEWS CHANNEL

എന്തെങ്കിലും ഒരു കാര്യം ട്രെൻഡായാല്‍ പിന്നെ എല്ലാവരും അതിന് പിന്നാലെ ആയിരിക്കും അല്ലേ? അതിപ്പോള്‍ എവിടെയെങ്കിലും നല്ല ഭക്ഷണം കിട്ടുമെന്ന് റിപ്പോർട്ട് കിട്ടിയാല്‍ ആരായാലും നേരെ അങ്ങോട്ട് വച്ചുപിടിക്കും.

അതുപോലെ ചൈനയിലെ ഒരു ചെറിയ ടൂറിസ്റ്റ് നഗരം ഇപ്പോള്‍ ആകെ പുലിവാല് പിടിച്ചതായിട്ടാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

ചൈനയിലെ പുരാതന നഗരമായ കൈഫങ്ങിലെ പ്രശസ്തമായ ഡംപ്ലിങ് സൂപ്പ് കഴിക്കാനായി ആയിരക്കണക്കിന് പേർ ഒന്നിച്ച്‌ സൈക്കിളുമായി ഇറങ്ങിയതോടെയാണ് നഗരം സ്തംഭിച്ചു പോയത്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ജെങ്ചൗവില്‍ നിന്നാണത്രെ യുവാക്കള്‍ സൈക്കിളുമായി ഡംപ്ലിങ് സൂപ്പ് കഴിക്കാനായി ഇറങ്ങിയത്. രാത്രിയില്‍ ഇങ്ങനെ സൈക്കിളുമായി ഇറങ്ങുക ഒരു ട്രെൻഡായതോടെ ആയിരക്കണക്കിന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികള്‍ 50 കിലോമീറ്ററോളം സൈക്കിളും ചവിട്ടിയിറങ്ങി.

അതോടെ നഗരത്തില്‍‌ വൻ ട്രാഫിക് ബ്ലോക്കായി. 100,000 പേർ സൈക്കിളുമായി ഇറങ്ങി എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. അതോടെ വാരാന്ത്യങ്ങളില്‍ ചില റൂട്ടുകളൊക്കെ അധികൃതർക്ക് അടച്ചിടേണ്ടതായി പോലും വന്നുവത്രെ. ഈ വിദ്യാർത്ഥികളില്‍ ഭൂരിഭാഗവും പബ്ലിക് ഷെയർ ബൈക്കുകളിലായിരുന്നു എത്തിയത്. കൂടാതെ ഹെനാൻ പ്രവിശ്യയിലൂടെ ഷെങ്‌ഷൗവിലെ കാമ്ബസുകളില്‍ നിന്ന് കൈഫെങ്ങിലേക്ക് മണിക്കൂറുകളോളം സഞ്ചരിച്ചാണത്രെ ഇവരെത്തിയത്.

വെള്ളിയാഴ്ചത്തെ യാത്രയില്‍ ആളുകള്‍ പരസ്പരം പാട്ടുപാടി ആഹ്ലാദിക്കുന്നതാണ് കണ്ടത്. ‘നൈറ്റ് റൈഡിംഗ് ആർമി’ എന്നാണ് ഇങ്ങനെ സൈക്കിളില്‍ സഞ്ചരിക്കുന്ന യുവാക്കളെ വിശേഷിപ്പിക്കുന്നതത്രെ.

ജങ്ചൗ യൂണിവേഴ്സിറ്റിയിലെ നാല് വിദ്യാര്‍ത്ഥികളാണ് ഡംപ്ലിങ് സൂപ്പ് ട്രെന്റ് വൈറലാക്കിയത് എന്നും വിവിധ റിപ്പോർട്ടുകള്‍ പറയുന്നു. കഴിഞ്ഞ ജൂണില്‍ ഡംപ്ലിങ്ങ് സൂപ്പ് കഴിക്കാന്‍ പോയതിന്റെ പോസ്റ്റ് ഇവര്‍ എക്സില്‍ (ട്വിറ്റർ) പങ്കുവെച്ചിരുന്നു. അതോടെയാണ് ഇത് ട്രെന്‍ഡായി മാറിയത്. പിന്നീട് കൂടുതല്‍ കൂടുതല്‍ പേർ ഇത് ഏറ്റെടുക്കുകയായിരുന്നു. എന്തായാലും, ട്രെൻഡ് നഗരം സ്തംഭിക്കുന്നതിലാണ് കലാശിച്ചത്. ഒടുവില്‍ നഗരവാസികള്‍ പൊലീസില്‍ പരാതിയും നല്‍കി.

ഇപ്പോള്‍ ചൈനയിലെ സാമൂഹികമാധ്യമങ്ങളിലടക്കം വലിയ ചർച്ചയാണ് ഈ ഡംപ്ലിങ്ങ് സൂപ്പും നൈറ്റ് റൈഡിംഗ് ആർമ്മിയും.

നടുക്കുന്ന ദൃശ്യങ്ങള്‍; ’45 ഡിഗ്രി ചെരി‍ഞ്ഞ്’ കപ്പല്‍, ഭയന്ന് പരക്കംപാഞ്ഞ് യാത്രക്കാര്‍, കാറ്റും കടല്‍ക്ഷോഭവും കാരണം VM TV NEWS CHANNEL

പ്രതികൂല കാലാവസ്ഥയെ തുടർന്ന് 45 ഡിഗ്രി ചരിഞ്ഞ് റോയല്‍ കരീബിയൻ ക്രൂയിസ്. റോയല്‍ കരീബിയൻ എക്സ്പ്ലോറർ ഓഫ് ദ സീസ് കപ്പലില്‍ നിന്നുള്ള നാടകീയമായ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കപ്പല്‍ 45 ഡിഗ്രി ചെരിഞ്ഞുവെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇതോടെ കപ്പലിലുണ്ടായിരുന്ന യാത്രികർക്ക് തങ്ങളുടെ ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി.

ബാഴ്‌സലോണയില്‍ നിന്ന് മിയാമിയിലേക്കുള്ള യാത്രയിലാണ് കപ്പലിന് മോശം കാലാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നത്. ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തിലും പെട്ട കപ്പലില്‍ നിന്നും ആളുകള്‍ ബാലൻസിന് വേണ്ടി ശ്രമിക്കുന്നതും ചരിഞ്ഞുവീഴാനായുന്നതും വീഡിയോയില്‍ കാണാം. ഇത് കൂടാതെ കുപ്പികള്‍ ബാർ ഷെല്‍ഫുകളില്‍ നിന്ന് വീഴുന്നതും മേശകള്‍ മറിഞ്ഞു വീഴുന്നതും കാണാം.

ക്രൂയിസ് മാപ്പർ പറയുന്നതനുസരിച്ച്‌, വ്യാഴാഴ്ച രാത്രി (നവംബർ 7) സ്പെയിനിലെ കാസ്റ്റിലിയൻ തീരത്ത് നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കപ്പല്‍ കാറ്റിലകപ്പെട്ടത്. സ്‌പെയിനിലെ കാനറി ദ്വീപുകളിലെ ഏറ്റവും വലിയ ടെനറൈഫിന് സമീപത്ത് വച്ചാണ് കപ്പല്‍ അപ്രതീക്ഷിതമായ കാറ്റില്‍ പെട്ടുപോയത് എന്നും റോയല്‍ കരീബിയൻ ക്രൂയിസ് പ്രസ്താവനയില്‍ പറഞ്ഞു. കപ്പലില്‍ ആ സമയത്ത് 4,290 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

കടുവയുടെ ചിഹ്നം, ‘ഹ’ എന്ന അറബി അക്ഷരം; ടിപ്പു സുല്‍ത്താന്റെ തിളങ്ങുന്ന വാള്‍ ലേലത്തില്‍ വിറ്റു, ലഭിച്ചത് കോടികള്‍ VM TV NEWS CHANNEL

ലണ്ടൻ: മൈസൂർ രാജാവായിരുന്ന ടിപ്പു സുല്‍ത്താൻ്റെ സ്വകാര്യ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു.

ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പു ഉപയോഗിച്ച തിളങ്ങുന്ന വായ്ത്തലയുള്ള വാളാണ് ലണ്ടനിലെ ബോണ്‍ഹാംസ് ഓക്ഷൻ ഹൗസില്‍ 317,900 പൗണ്ടിന് (3.4 കോടി രൂപ) ലേലത്തില്‍ വിറ്റത്. ടിപ്പു സുല്‍ത്താൻ്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന വാളാണിതെന്നും പറയുന്നു. കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയുടെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.

യുദ്ധ ശേഷം ബ്രിട്ടീഷുകാർ ക്യാപ്റ്റൻ ജെയിംസ് ആൻഡ്രൂ ഡിക്കിൻ്റെ സെരിംഗപട്ടത്തെ സേവനത്തിനുള്ള അംഗീകാരമായാണ് വാള്‍ സമ്മാനിച്ചത്. 2024 ജൂണ്‍ വരെ ഡിക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു വാള്‍. ആൻഡ്രൂ ഡിക്ക് 75-ാമത് ഹൈലാൻഡ് റെജിമെൻ്റ് ഓഫ് ഫൂട്ടില്‍ സെരിംഗപട്ടത്ത് ലെഫ്റ്റനൻ്റായി സേവനമനുഷ്ഠിച്ചു. റെജിമെൻ്റിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. മതിലുകള്‍ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നഗരത്തില്‍ പ്രവേശിച്ച ബ്രിട്ടീഷ് സേനകളില്‍ ആദ്യത്തേതില്‍ ലഫ്റ്റനൻ്റ് ഡിക്കും ഉള്‍പ്പെടാൻ സാധ്യതയുണ്ട്. യുദ്ധാനന്തരം ടിപ്പുവിൻ്റെ മൃതദേഹം തിരയുന്നതില്‍ അദ്ദേഹത്തിൻ്റെ റെജിമെൻ്റാണ് സഹായിച്ചത്.

പീറ്റർ ചെറിയുടെ വെള്ളി മെഡല്‍ 23,040 പൗണ്ടിന് (24 ലക്ഷം രൂപ) വിറ്റു. 1800 ഏപ്രില്‍ 6-ന് ബംഗാള്‍ ഗവണ്‍മെൻ്റിൻ്റെ പേർഷ്യൻ പരിഭാഷകനായ എൻ.ബി. എഡ്മണ്‍സ്റ്റോണ്‍ ഒപ്പിട്ട, ടിപ്പു സുല്‍ത്താനും കർണാടകത്തിലെ നവാബുമാരും തമ്മിലുള്ള രഹസ്യ സഖ്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് 35,840 പൗണ്ടിന് (38.6 ലക്ഷം രൂപ) വിറ്റു.

കടക്കെണിയില്‍ മലയാളി, നിക്ഷേപത്തിലും പിന്നില്‍; കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്ബാദ്യമില്ല VM TV NEWS CHANNEL

ന്യൂഡല്‍ഹി: രാജ്യത്ത് സമ്ബാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങള്‍ ഏറെയുള്ള സംസ്ഥാനങ്ങളില്‍ കേരളവും.

കോവിഡിനുശേഷം വിവിധ സൂചികകളുടെ അടിസ്ഥാനത്തില്‍ രാജ്യത്താകെയുള്ള ഒരു ലക്ഷം വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ച പ്രകാരം നബാർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണിത്.

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സ്വാശ്രയസംഘങ്ങളിലും ചിട്ടികളിലുമൊക്കെയായി രാജ്യത്തെ 66 ശതമാനം കുടുംബത്തിനും (കാർഷിക കുടുംബങ്ങളില്‍ 71 ശതമാനം, കാർഷികേതര കുടുംബങ്ങളില്‍ 58 ശതമാനം) സമ്ബാദ്യമുള്ളപ്പോള്‍, കേരളത്തിലിത് 35 ശതമാനം പേർക്കുമാത്രമാണ്. 65 ശതമാനം കുടുംബങ്ങള്‍ക്കും സമ്ബാദ്യമില്ല. ഗോവ മാത്രമാണ് ഇക്കാര്യത്തില്‍ (29 ശതമാനം) കേരളത്തിന് പിന്നിലുള്ളത്.

സമ്ബാദ്യക്കാര്യത്തില്‍ ഉത്തരാഖണ്ഡ് (93 ശതമാനം), ഉത്തർപ്രദേശ് (84 ശതമാനം), ഝാർഖണ്ഡ് (83 ശതമാനം) എന്നിങ്ങനെ 11 സംസ്ഥാനങ്ങളാണ് 70 ശതമാനത്തിനുമുകളില്‍. 18 ശതമാനം കുടുംബങ്ങളും അവരുടെ സമ്ബാദ്യം വീടുകളിലാണ് സൂക്ഷിക്കുന്നത്. 2021 ജൂലായ് മുതല്‍ 2022 ജൂണ്‍ വരെയുള്ള കാർഷിക വർഷത്തിലായിരുന്നു സർവേ. ഇക്കാലയളവില്‍, സമ്ബാദിക്കുന്ന കുടുംബങ്ങളുടെ വാർഷിക സമ്ബാദ്യം ശരാശരി 20,139 രൂപയാണ്.

നിക്ഷേപത്തിലും പിന്നില്‍

ഭൂമി, സ്വർണം, സർക്കാർ ബോണ്ടുകള്‍, സ്ഥിരനിക്ഷേപം, ഓഹരികള്‍, കിസാൻ വികാസ് പത്ര, ബോണ്ടുകള്‍ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളുടെ കാര്യത്തിലും കേരളം പിന്നിലാണ്. കേരളം, ഗോവ, ജമ്മു-കശ്മീർ, കർണാടക, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 20 ശതമാനത്തില്‍ താഴെ പേർക്കാണ് നിക്ഷേപമുള്ളത്.

കടക്കെണിയില്‍ മലയാളി

രാജ്യത്താകെ 52 ശതമാനം കുടുംബങ്ങള്‍ കടക്കെണിയിലാണെന്ന് സർവേ വ്യക്തമാക്കുന്നു. കാർഷികകുടുംബങ്ങളിലിത് 55 ശതമാനവും മറ്റുകുടുംബങ്ങളില്‍ 48 ശതമാനവുമാണ്. ശരാശരി കടം 90,372 രൂപ വരും (കാർഷിക കുടുംബങ്ങള്‍ക്ക് 91231, മറ്റുള്ളവർക്ക് 89074). എന്നാല്‍, പ്രതികുടുംബ കടം ഏറ്റവും കൂടുതല്‍ കേരളത്തിലാണ്-1,98,951 രൂപ. ഏറ്റവും കുറവ് ഝാർഖണ്ഡിലും-21,060 രൂപ.

കുടുംബങ്ങളുടെ ശരാശരി കടം കൂടുതലുള്ള സംസ്ഥാനങ്ങള്‍

കേരളം 1,98,951 രൂപ

നാഗാലാൻഡ് 1,97,229

മിസോറം 1,81,531

ഗോവ 1,79,973

പഞ്ചാബ് 1,59,237

ലഡാക്ക് 1,45,201

അരുണാചല്‍ പ്രദേശ് 1,42,358

ഗുജറാത്ത് 1,41,351

ജമ്മു-കശ്മീർ 1,39,358

തെലങ്കാന 1,29,599

ഹിമാചല്‍ പ്രദേശ് 1,28,656

കർണാടക 1,14,196

മണിപ്പുർ 1,05,667

കാലി മേയ്ക്കല്‍ മുതല്‍ കണ്‍സ്ട്രഷൻ ജോലി വരെ ; ശമ്ബളമൊന്നുമില്ല ഭക്ഷണം തരും ; പ്രണവ് മോഹൻലാല്‍ ചെയ്യുന്ന വര്‍ക്ക്‌എവേയില്‍ ജോയിൻ ചെയ്യാൻ താല്‍പ്പര്യമുണ്ടോ  

രാജ്യങ്ങളായ രാജ്യങ്ങളില്‍ ഒന്നും അറിയാതെ ആരെയും ആശ്രയിക്കാതെ യാത്രകള്‍ ചെയ്യാൻ സാധിക്കുകയാണെങ്കില്‍ എന്തൊരു ഭാഗ്യം ആണല്ലേ….

ഇങ്ങനെയൊരു ഭാഗ്യമുള്ള ആളാണ് പ്രണവ് മോഹൻലാല്‍. തനിച്ചുള്ള യാത്രകളാണ് താരത്തിന്റേത്. പ്രണവ് എവിടെയാണ് എന്നുള്ളത് പോലും വീട്ടുക്കാർക്ക് അറിയില്ല എന്ന് തന്നെ വേണം പറയാൻ. ഈയിടെ പ്രണവിനെ കുറിച്ച്‌ അമ്മ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പ്രണവ് ഇപ്പോള്‍ സ്‌പെയിനിലാണുള്ളത്. അവിടെ ഏതോ ഫാമിലോ മറ്റോ ആണുള്ളത്. ജോലി ചെയ്യുകയാണ്. പൈസയൊന്നും കിട്ടില്ല. താമസവും ഭക്ഷണവും അവർ കൊടുക്കും. വർക്ക് എവേ എന്നാണ് അവർ അതിനെ വിളിക്കുന്നത്.

എന്താണ് വർക്ക് എവേ എന്ന് അറിയോ…..സഞ്ചാര വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്ന ഒരു കമ്ബനിയാണ് വർക്ക്‌എവേയുടെ പിന്നിലുള്ളത്. ഈ പ്ലാറ്റ്‌ഫോമില്‍ ആർക്കും അംഗമാകാം. കന്നുകാലികളെ മെയ്ക്കുക ,പാചകം ചെയ്യുക, കൃഷി ചെയ്യുക , തുടങ്ങിയ സന്നദ്ധ സേവനങ്ങളും ഏറ്റെടുക്കാം. സുചിത്ര പറയുന്നതിനനുസരിച്ച്‌ ഇങ്ങനെയുള്ള കമ്ബനിയിലാണ് പ്രവർത്തിക്കുന്നത്.

ഇതിലൂടെ കിട്ടുന്ന ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് ഒരു നാട്ടില്‍ പോയി നാട്ടുകാരോട് സംസാരിച്ചും ഇടപഴകിയും അവരുടെ ഭാഷയും സംസ്‌കാരവും പഠിക്കാൻ താല്‍പ്പര്യമുള്ളവർക്ക് ഈ വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ് . വിദേശഭാഷ പഠിക്കാൻ ഏറ്റവും പറ്റിയ മാർഗ്ഗമായി പലരും ഈ പരിപാടി നിർദേശിക്കാറുണ്ട്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് വലിയ ചിലവ് ഇല്ല എന്നതാണ്. ഇതില്‍ താമസവും ഭക്ഷവും സൗജന്യമായിരിക്കും. ആഴ്ചയില്‍ 25 മണിക്കൂർ ജോലി ചെയ്യണമെന്ന് മാത്രം. അതായത്, ഏതാണ്ട് മൂന്ന് തൊഴില്‍ദിനങ്ങള്‍ മാത്രം. ബാക്കി സമയം നമുക്ക് എങ്ങനെ വേണമെങ്കിലും ചിലവിടാം. എത്ര നാള്‍ സ്ഥലത്ത് തങ്ങണം എന്നുള്ളത് അതിഥിയും ആതിഥേയരും തമ്മിലുള്ള കരാർ പോലെയിരിക്കും.

വർക്ക്‌എവേ വെബ്‌സ്‌റ്റൈല്‍ സൈൻ – ഇൻ ചെയ്ത് ഏതൊരാള്‍ക്കും ഇതില്‍ അംഗമാകാവുന്നതാണ്. 50 ഡോളർ ചെലവിട്ടാല്‍ വർക്ക്‌എവേ അംഗമാകാൻ സാധിക്കും. ഇന്ത്യക്കകത്തും പുറത്തും വർക്ക്‌എവേ സൗകര്യങ്ങള്‍ ലഭിക്കും. എന്തായാലും ശ്രദ്ധിച്ചും കണ്ടുമെല്ലാം ചെയ്യേണ്ട കാര്യമാണിത് എന്ന് ചുരുക്കം.

പുരുഷന്മാരെ പ്രണയത്തില്‍ വീഴ്ത്തുന്നത് ഈ ഘടകങ്ങളാണ്; അറിയാം

പ്രണയത്തിന്റെ കാര്യത്തില്‍ പുരുഷനും സ്ത്രീയും ഒരുപോലെയാണെങ്കിലും അവരെ പ്രണയത്തിലേക്ക് എത്തിക്കുന്ന ഘടകങ്ങള്‍ വ്യത്യസ്തമാകാം.

ചില പുരുഷന്മാര്‍ വളരെ സ്‌നേഹത്തോടെ ഇടപഴകുകയും ഏറെ നേരം ഒരുമിച്ച്‌ ചിലവഴിക്കുകയും ചെയ്യുമ്ബോള്‍ പ്രണയമാണോ എന്ന് സ്ത്രീകള്‍ സംശയിക്കാറുണ്ട്. പക്ഷേ അവര്‍ക്ക് പിടിതരുന്ന ഒരു സൂചനകളും ലഭിക്കണമെന്നുമില്ല.

പുരുഷന്മാരെ പ്രണയത്തിലേക്ക് ആകര്‍ഷിക്കുന്ന ചില ഘടകങ്ങള്‍ മനസ്സിലാക്കിയാല്‍ പ്രണയം തിരിച്ചറിയാന്‍ എളുപ്പമാണ്. ആ ഘടകങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

പ്രണയിക്കാന്‍ എളുപ്പമാണ്, പക്ഷേ അത് നിലനിര്‍ത്തി കൊണ്ടുപോകുക അത്ര എളുപ്പമല്ല. അത് പ്രണയത്തിന്റെ സുവര്‍ണ്ണനിയമമാണ്. രണ്ട് വ്യക്തികള്‍ മുഖംമൂടിയില്ലാതെ പരസ്പരം ഇടപഴകുകയും രണ്ടുപേരുടെയും വ്യക്തിത്വവും സ്വഭാവങ്ങളും അംഗീകരിക്കുകയും ചെയ്യുമ്ബോഴാണ് പ്രണയം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. തന്നെ താനായി അംഗീകരിച്ച്‌ കൂടെ നില്‍ക്കുന്ന സ്ത്രീയോടാണ് പുരുഷന് പ്രണയം തോന്നുക. മറ്റൊരാളെ പോലെ ആകാന്‍ നിര്‍ബന്ധിക്കുകയോ തനിക്കില്ലാത്ത കഴിവുകളും സ്വഭാവങ്ങളും വേണമെന്ന് ശഠിക്കുകയും ചെയ്യുന്ന സ്ത്രീകളോട് പുരുഷന്മാര്‍ക്ക് ഇഷ്ടം കുറയും. തന്നെ താനായി അംഗീകരിക്കുന്ന, പിന്തുണയ്ക്കുന്ന സ്ത്രീയോടുള്ള സ്‌നേഹം ദിനംപ്രതി കൂടിവരും.

മറ്റുള്ള എന്തിനേക്കാളും തന്നെ വിലമതിക്കുന്ന, തനിക്ക് പ്രാധാന്യം നല്‍കുന്ന സ്ത്രീകള്‍ പുരുഷന്റെ മനസ്സ് കീഴടക്കും. തന്നെ സ്‌പെഷ്യലായി കരുതുന്ന സ്ത്രീകളോട് പുരുഷന് പ്രണയം തോന്നും.

വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയും ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയും കരിയറില്‍ വളര്‍ച്ച നേടുകയും ചെയ്ത ഒരു സ്ത്രീ പുരുഷന് പ്രചോദനമാകും. തന്നെയും നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സ്ത്രീയോട് പുരുഷന് ഇഷ്ടം തോന്നും. ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുന്നതില്‍ തനിക്ക് തുണയായി നില്‍ക്കുകയും തന്റെ ഇഷ്ടങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സ്ത്രീകളോട് പുരുഷന് ഇഷ്ടം കൂടും.

ആത്മവിശ്വാസം പുരുഷന്മാരെ ആകര്‍ഷിക്കുന്ന പ്രധാനഗുണമാണ്. പ്രത്യേകിച്ച്‌ താനുമായുള്ള ബന്ധത്തില്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന സ്ത്രീയോട് പുരുഷന് ഇഷ്ടം തോന്നും.

ഉള്ളിലുള്ള പ്രണയം ഒളിച്ചുപിടിക്കുന്ന സ്ത്രീയേക്കാള്‍ അത് തുറന്ന് പ്രകടിപ്പിക്കുന്ന സ്ത്രീയോടാണ് പുരുഷന് ഇഷ്ടം തോന്നുക. പ്രണയം പിടിച്ചെടുക്കേണ്ടതല്ലെന്നാണ് മിക്ക പുരുഷന്മാരും കരുതുന്നത്.

ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.