മലബാറിലെ മൈനർ മിനറൽ ൽധാതുക്കളുടെ ഉടമസ്ഥാവകാശം ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കണം vm tv news kozhicodu

Spread the love
  കോഴിക്കോട് -                                മലബാറിലെ മൈനർ മിനറൽ ൽധാതുക്കളുടെ ഉടമസ്ഥാവകാശം ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കണം 

[കെ .എം .സി . ഒ .എ ]
കോഴിക്കോട് – മലബാർ മേഖലയിലെ മൈനർ മിനറുകളുടെ ഉടമസ്ഥാവകാശം
ഭൂ ഉടമയ്ക്ക് [ ജന്മി ] ആണെന്ന
ത്യേസ്യാമ്മ കേസിന്റെ വിധിയെ തുടർന്ന് ച നിയമവിരുദ്ധമായി ചുമത്തപ്പെട്ട പിഴയും, റോയൽറ്റിയും ഉൾപ്പെടെ മൂന്നുമാസത്തിനകം തിരിച്ചു നൽകണമെന്ന
കെ പി ചന്ദ്രമോഹൻ കേസിലെ ഹൈക്കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് മൈനിംങ് ആൻഡ് ക്രഷിംഗ്ഓണേഴ്സ് അസോസിയേഷൻ കെ.എം.സി ഒ .എ
സംസ്ഥാന പ്രസിഡന്റ് എം. കെ .ബാബു , ഭാരവാഹികളായ പ്രിൻസ് എബ്രഹാം , അലക്സ് പെരുമാലി , ബാവ താമരശ്ശേരി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു പ്രസ്താവനയിൽ പറഞ്ഞു .
ഉടമകളിൽ നിന്നും പിഴ ഉൾപ്പെടെ ഈടാക്കിയ കോടികളും , റോയൽറ്റിയും ഉടമകളുടെ അക്കൗണ്ടിൽ തിരികെ നിക്ഷേപിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
നീതിന്യായ സംവിധാനങ്ങളിൽ നിന്നും ഉണ്ടായ ചെറിയ പരാമർശം പോലും വ്യവസായികൾക്കെതിരെ നടപ്പിലാക്കുകയായിരുന്നു മുൻ സർക്കാർ .
എന്നാൽ വ്യവസായികൾക്ക് അനുകൂലമായ ഉത്തരവുകൾ ഒന്നും നടപ്പിലാക്കാൻ മുൻഗവൺമെന്റ് തയ്യാറായിരുന്നില്ല. സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തിൽ ഏറ്റവും പ്രാധാന്യവും പ്രശസ്തവുമായ രീതിയിൽ മുഖ്യധാരാ മാധ്യമങ്ങൾ പോലും മൗനം പാലിക്കുകയാണെന്നും സുപ്രധാനമായ പ്രസ്തുത വിധി നടപ്പിലാക്കാൻ മുഖ്യമന്ത്രിയും , വ്യവസായ മന്ത്രിയും ഇടപെടണമെന്നും ഭാരവാഹികൾ പറഞ്ഞു.

      എം .കെ ബാബു പ്രസിഡന്റ് 

Mob:9846539539

മലബാറിലെ മൈനർ മിനറൽ ൽധാതുക്കളുടെ ഉടമസ്ഥാവകാശം ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കണം

മലബാറിലെ മൈനർ മിനറൽ ൽധാതുക്കളുടെ ഉടമസ്ഥാവകാശം ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കണം

Leave a Reply

Your email address will not be published.