ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിൻ്റെ മരണത്തെ കുറിച്ച് പുതിയൊരു വെളിപ്പെടുത്തൽ. താരത്തിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് കൊലപാതകമാകാമെന്നുമുള്ള വാദവുമായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ദൃക്സാക്ഷിയായ ഒരാൾ രംഗത്തെത്തിയിരിക്കുകയാണ്.
കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ മരണം കൊലപാതകമാകാമെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയുടെ ഭാഗമായ രൂപ്കുമാർ ഷാ വാദിക്കുന്നത്.
2020 ജൂൺ 14നായിരുന്നു മുംബൈയിലെ ഫ്ലാറ്റിൽ വെച്ച് സുശാന്ത് സിങ് രാജ്പുത് മരിക്കുന്നത്. സുശാന്തിൻ്റെ കഴുത്തിലും ശരീരത്തിലും നിരവധി പാടുകളുണ്ടായിരുന്നു എന്നും ഇദ്ദേഹം പറയുന്നു.സുശാന്തിൻ്റേത് ആത്മഹത്യയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും അട്ടിമറി നടന്നിട്ടുണ്ടെന്ന് കുടുംബവും ആരാധകരും ആവർത്തിക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തൽ.