മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്

Spread the love

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 ന് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച. ബഫര്‍ സോണ്‍, കെ- റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.

സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാവുന്ന കെ- റെയില്‍ പദ്ധതിയെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ നടക്കും. ഇതിനുപുറമേ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും വഴിയൊരുക്കുന്നതുമായ പദ്ധതിക്ക് കേന്ദ്രത്തിന്റെ കൂടുതല്‍ സഹായമടക്കമുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.

ഇന്ന് തുടങ്ങുന്ന രണ്ട് ദിവസത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ദില്ലിയിലെത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ചീഫ് സെക്രട്ടറി ഒപ്പമുണ്ടാകും.

Leave a Reply

Your email address will not be published.