അയല്‍വാസിയുടെ വെട്ടേറ്റ് ബാലകന് ദാരുണാന്ത്യം

Spread the love

വയനാട് : അംഗനവാടിയിലേക്ക് പോകും വഴി അയല്‍വാസിയുടെ വെട്ടേറ്റ് ബാലകന് ദാരുണാന്ത്യം .അയല്‍വാസി ജിതേഷിന്‍റെ വെട്ടേറ്റ് ആയിരുന്നു 4 വയസുകാരന്‍ ആദിദേവിന്‍റെ മരണം . ഇന്നലെ ആയിരുന്നു വയനാട് മേപ്പാടിയില്‍ ഈ വേദനപ്പെടുത്തുന്ന സംഭവം അരങ്ങേറിയത് .

ആദിദേവിന്‍റെ പിതാവുമായുള്ള വ്യക്തി വൈരാഗ്യം ആണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം .കുട്ടിയുടെ പിതാവ് ജയപ്രകാശും പ്രതി ജിതേഷും വര്‍ഷങ്ങളായി പാര്‍ട്ട്‌ണര്‍ഷിപ്പില്‍ മെഷിനറി ബിസിനസ്‌ നടത്തി വരികയായിരുന്നു .

എന്നാല്‍ ഒരാഴ്ച മുന്‍പേ

ഇവര്‍ തമ്മില്‍ ബിസിനസിനെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ഇയാള്‍ ജയപ്രകാശിന്‍റെ മകനെയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രെമിച്ചത് . ആദി ദേവിനെ അംഗനവാടിയില്‍ കൊണ്ട് പോകാന്‍ ഇറങ്ങും വഴിയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് . തലക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ അനിലയേയും മകന്‍ ആദിദേവിനെയും മാനന്തവാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .എന്നാല്‍ ചികിത്സയില്‍ ഇരിക്കെ ഇന്നലെ പുലര്‍ച്ചയോടെ ആദി ദേവ് മരണപ്പെടുകയായി.

പ്രതി ജിതേഷിനെ മാനന്ത വാടി പോലീസ് അറ്റസ്റ്റ് ചെയ്ത് കേസ് ഫയല്‍ ചെയ്തു .കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുക്കുകയുണ്ടായി . കല്‍പ്പറ്റ C.I യുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ് .

Leave a Reply

Your email address will not be published.