ഉപതെരഞ്ഞെടുപ്പ്: ഒരു മണ്ഡലത്തിലെ വിജയം പ്രവചിച്ച്‌ വെള്ളാപ്പള്ളി നടേശൻ BREAKING NEWS OF THE HOUR VM TV NEWS

Spread the love

ചേർത്തല: ഉപതെരഞ്ഞെടുപ്പില്‍ എസ്.എൻ.ഡി.പി യോഗത്തിന് നിലപാടില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ തെരഞ്ഞെടുപ്പില്‍ പ്രത്യേക താല്‍പര്യമെടുക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

വയനാട്ടില്‍ ഉറപ്പായും പ്രിയങ്ക ഗാന്ധി ജയിക്കും. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ആര് ജയിക്കുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ നിന്നും ജയിച്ച്‌ പാർലമെന്‍റിലെത്തിയത്. സി.പി.ഐ നേതാവും എല്‍.ഡി.എഫ് സ്ഥാനാർഥിയുമായ പി.പി. സുനീറിനെ 4.4 ലക്ഷം വോട്ടിനായിരുന്നു രാഹുല്‍ തോല്‍പിച്ചത്. 2024ലെ തെരഞ്ഞെടുപ്പില്‍ രണ്ടാം അംഗത്തിനിറങ്ങിയ രാഹുല്‍ വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞിരുന്നു.

സി.പി.ഐ നേതാവും എല്‍.ഡി.എഫ് സ്ഥാനാർഥിയുമായ ആനി രാജയെ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. രാഹുലിന് 6,47,445 വോട്ടും ആനി രാജക്ക് 2,83,023 വോട്ടും ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രന് 1,41,045 വോട്ടും ലഭിച്ചു.

അതേസമയം, ഉപതെരഞ്ഞെടുപ്പുകളില്‍ സമദൂര നിലപാട് ആയിരിക്കും സ്വീകരിക്കുകയെന്ന് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.

എൻ.എസ്.എസിന് രാഷ്ട്രീയമില്ല. മുമ്ബ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. എന്നാല്‍, ഇപ്പോള്‍ പൂർണമായി സമദൂരം എന്ന സ്വതന്ത്ര നിലപാടാണ് സമുദായത്തിനുള്ളതെന്നും ജി. സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published.