
ഒരു ലക്ഷ്യംവെച്ച് രണ്ട് മോഷണസംഘങ്ങള്‍ കൊച്ചിയിലെത്തുക. 38 ഫോണുകള്‍ മോഷ്ടിച്ച് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും മുങ്ങുക.
പിന്നാലെ വിവിധ സംഘങ്ങളായി പോലീസെത്തി സംഘാംഗങ്ങളം പിടികൂടുക. ബോള്‍ഗാട്ടി പാലസില്‍ കഴിഞ്ഞ 6-ന് നടന്ന അലൻ വാക്കപിന്നാമ്ബുറങ്ങള്‍ തേടിയുള്ള പോലീസിന്റെ യാത്ര ഇങ്ങനെ…
ഒക്ടോബർ ആറ് ഉച്ചനേരം. നെടുമ്ബാശ്ശേരിയിലെത്തിയ വിമാനത്തില്‍ മുംബൈ സ്വദേശി സണ്ണി ബോല യാദവ്, ഉത്തർപ്രദേശ് സ്വദേശി ശ്യാം വെല്‍വാള്‍ എന്നിവരടക്കം നാലുപേർ എത്തിച്ചേർന്നു. ഉച്ചയോടെ ഡല്‍ഹിയില്‍നിന്ന് ആദിക് ഉർ റഹ്മാനും വസീം അഹമ്മദും രണ്ട് സുഹൃത്തുക്കളും ട്രെയിൻ മാർഗം എറണാകുളത്ത് എത്തുന്നു.
ഇരു സംഘങ്ങള്‍ക്കും തമ്മില്‍ പരിചയമുണ്ടായിരുന്നില്ലെങ്കിലും ലക്ഷ്യം ഒന്നായിരുന്നു; ബോള്‍ഗാട്ടി പാലസിലെ അലൻ വാക്കർ സംഗീതനിശ. തിരക്കിനിടെ ഫോണുകള്‍ അപഹരിക്കുകയായിരുന്നു സംഘങ്ങളുടെ ലക്ഷ്യം. പരിപാടിക്കുള്ള ടിക്കറ്റ് ഓണ്‍ലൈനിലെടുത്ത് എട്ടുപേരും ഉള്ളില്‍ കയറി.
വൈകീട്ട് ആറുമണിയോടെ സംഗീതനിശ തുടങ്ങി. സംഗീതവിരുന്ന് ചൂടുപിടിച്ചതോടെ വി.ഐ.പി. മേഖലയിലേക്കു കടന്ന സംഘങ്ങള്‍ ഐഫോണുകളുള്‍പ്പെടെ 30 ഫോണുകളാണ് കവർന്നത്. ഡല്‍ഹി സംഘം കൊച്ചിയിലെ ലോഡ്ജില്‍ താമസിച്ച് പിറ്റേന്ന് ട്രെയിനില്‍ മടങ്ങി. ഹോട്ടലില്‍ താമസിച്ച മുംബൈ സംഘം പിറ്റേന്ന് പുലർച്ചെ വിമാനത്തിലും മടങ്ങി.
മുളവുകാട് പോലീസില്‍ പരാതികള്‍ വന്നതോടെ ഞായറാഴ്ച രാത്രിതന്നെ ഫോണ്‍ മോഷണ വിവരം പുറത്തുവന്നു. 38 ഫോണുകളാണ് നഷ്ടപ്പെട്ടത്. ഇത് ആസൂത്രിത മോഷണമാണെന്നും മനസ്സിലായി. സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ രൂപവത്കരിച്ചു. കൊച്ചിയില്‍ താമസിച്ച് ഷോ ബുക്ക് ചെയ്തവരെക്കുറിച്ച് അന്വേഷണം തുടങ്ങി. നഷ്ടപ്പെട്ട ഫോണുകളുടെ സഞ്ചാരപഥം പരിശോധിച്ചു.
ഒക്ടോബർ ഏഴ് പകല്‍: ഫോണുകളില്‍ ചിലത് പിറ്റേന്ന് രാവിലെ മുംബൈയിലെത്തി. ഇതോടെ വിമാനമാർഗമെത്തിയവരാണ് പിന്നിലെന്നുറപ്പിച്ചു. മറ്റ് ഫോണുകളില്‍ ചിലത് അതിനടുത്ത ദിവസം ഡല്‍ഹിയിലെത്തിയതായും കണ്ടെത്തി. ട്രെയിനിലെത്തിയ സംഘവും പിന്നിലുണ്ടെന്ന് മനസ്സിലായി. ഒരു പോലീസ് ടീം ഡല്‍ഹിക്കും മറ്റൊരു ടീം മുംബൈക്കും പുറപ്പെട്ടു. മുൻപ് സമാനമായ മോഷണം നടന്ന ബെംഗളൂരുവിലെത്തിയും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
ഒക്ടോബർ 20 വരെയുള്ള അലൻ വാക്കറുടെ ഇന്ത്യയിലെ സംഗീതനിശാ ടൂറിന്റെ വിവരങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ താമസിച്ച ഹോട്ടല്‍ ബുക്കിങ് രേഖകളും വിമാന യാത്രക്കാരുടെ വിവരങ്ങളും കിട്ടി.
