മാറ്റമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍അതുകൊണ്ടുവരുന്നവരില്‍ആദ്യത്തെ ആള്‍ നിങ്ങളാവട്ടെ എന്നതായിരുന്നു ഡോ. എ.പി. ജെ. അബ്ദുൾ കലാംനല്‍കിയ സന്ദേശം.

വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയങ്കരനായ അധ്യാപകനും ശാസ്ത്രജഞനുംഭാരതത്തിൻ്റെ പതിനൊന്നാം രാഷ്ട്രപതിയുമായ ‍ഡോ.കലാമിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ സന്ദേശങ്ങൾ വഴി വെളിച്ചമാക്കി മുന്നോട്ട് പോകാം.…

പത്തനംതിട്ട ജില്ലയിൽ ഇന്നും നാളെയും ചിലയിടങ്ങളിൽ തീവ്രമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സൂചികകൾ പ്രകാരം ഒക്ടോബർ 15,16 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും നദികളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങുവാൻ പാടില്ല. ഏവരും ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഓപ്പറേഷൻ അജയ്: നാലാമത്തെവിമാനം എത്തി; 18 മലയാളികൾ

ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള നാലാമത് വിമാനം രാവിലെ 7. 50 മണിക്ക്ന്യൂഡൽഹി ഇന്ദിര…

ഒക്ടോബർ 19 വരെ കൊല്ലം ജില്ലയിൽ കേന്ദ്ര കാലവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ പുഴകളിലും മറ്റു ജലാശയങ്ങളിലും ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്. കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും…

കേരളത്തിൻ്റെ മന:സ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു 30/8/23 ന് കാട്ടാക്കടയിൽ സ്കൂൾ വിദ്യാർഥിയെ കാർ ഇടിച്ചു കൊലപ്പെടുത്തിയത്.

ആദ്യഘട്ടത്തിൽ സാധാരണ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് അത് നിർത്തിയിട്ടിരുന്ന കാർ, കുട്ടി സൈക്കിളിലേക്ക് കയറുന്ന സമയത്ത് മന:പ്പൂർവ്വം ഇടിച്ച് കൊലപ്പെടുത്തിയാണെന്ന് വ്യക്തമാകുകയും…

അതിരപ്പിള്ളിയില്‍ നിന്നും 37 കിലോമീറ്റര്‍ തമിഴ്‌നാട് അതിര്‍ത്തി റൂട്ടില്‍ ഷോളയാര്‍ പവര്‍ഹൗസ് അമ്പലപ്പാറ ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയില്‍ റോഡിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ റോഡിന്റെ കൂടുതല്‍ ഭാഗം ഇടിഞ്ഞുതാഴുന്നതിനുള്ള സാധ്യത മുന്നില്‍ക്കണ്ട് വൈകുന്നേരത്തോടെ ചെറുവാഹനങ്ങളുടെ ഗതാഗതവും നിയന്ത്രിക്കുമെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

പതിറ്റാണ്ടുകൾ നീണ്ട കേരളത്തിൻ്റെ കാത്തിരിപ്പിനു അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യത്തെ കപ്പൽ നാളെ (ഒക്ടോബർ 15ന്) എത്തിച്ചേരുകയാണ്. ഷെൻ ഹുവ -15 എന്ന ചരക്കുകപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിടുന്നതോടെ നാടിൻ്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താൻ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിൻ്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കും.

രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട്, അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവുമടുത്തു നിൽക്കുന്ന പോർട്ട് തുടങ്ങി നിരവധി സവിശേഷതകൾ വിഴിഞ്ഞം തുറമുഖത്തിനുണ്ട്.…

The ability to see good in everyone and take everyone along at such a young age is a remarkable quality. Rishabh Shah, in his latest book #NothingButTheTruth shows us how people, through extraordinary persistence, can achieve what they desire. This book serves as a window into his real-life private and public encounters with some remarkable Indians- glad to have been included in that list! I recommend this book to people both young and old.

First look of Vande Sadharan Locomotive based on WAP5 class.Vande Sadharan train will have unreserved and Non AC sleeper coaches with this locomotive at both ends of the train.

ജില്ലയിലെ താലൂക്ക്, ജനറല്‍ ആശുപത്രികളിലെ വികസനവും സെക്യൂരിറ്റി, സി.സി.ടി.വി ക്യാമറ, പബ്ലിക് അഡ്രസ് സംവിധാനം, ഇ-ഹെല്‍ത്ത് എന്നിവയും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എറണാകുളം ജില്ലയിലെ താലൂക്ക്, ജനറല്‍ ആശുപത്രികളില്‍ കഴിഞ്ഞ മൂന്നു ദിവസം മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി എം.എല്‍.എ മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് കളക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പരിശീലനം സിദ്ധിച്ചവരെ തന്നെ സുരക്ഷ്‌ക്കായി നിയോഗിക്കും. സി.സി.ടി.വി ക്യാമറകള്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ ഉണ്ടെന്ന് ഉറപ്പാക്കും. പബ്ലിക് അഡ്രസ് സിസ്റ്റം എല്ലാ ആശുപത്രികളിലും…