കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. ചെങ്ങന്നൂരില്‍ നിന്നും പെരിന്തല്‍മണ്ണയ്ക്ക് പോയ ബസിലെ ഡ്രൈവര്‍ ഷാജുവിനാണ് മര്‍ദ്ദനമേറ്റത്.
ഇരുചക്രവാഹന യാത്രക്കാരിയായ സ്ത്രീ മുഖത്ത് അടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.50 ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്ക് സമീപമാണ് സംഭവം.
ബൈക്ക് ബസിന് മുന്നില്‍ നിര്‍ത്തിയ കാര്യം തിരക്കിയതിന് മുഖത്ത് അടിക്കുകയായിരുന്നുവെന്നും അഞ്ച് തവണ തുടര്‍ച്ചയായി മുഖത്ത് അടിച്ചുവെന്നും ഡ്രൈവര്‍ ആരോപിച്ചു. ഷാജു നല്‍കിയ പരാതിയില്‍ അങ്കമാലി പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ട്രിപ്പ് മുടങ്ങി 3,500 രൂപ കെഎസ്‌ആര്‍ടിസിക്ക് നഷ്ടം വരുത്തിയതിനുമാണ് കേസ്. എന്നാല്‍ ബസ് ബൈക്കിന് പിന്നില്‍ ഇടിച്ചെന്നും ഇതില്‍ പ്രകോപിതയായി പ്രതികരിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രചരണ രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്…
തൃശ്ശൂരിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 700 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്.
രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും നീണ്ടു.
കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. 75 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ഇതുവരെ നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നായി 18 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡ് ആണിത്.
മുംബയ്: മുകേഷ് അംബാനി ഒരു സംരംഭം ആരംഭിച്ചാല്‍ അതിന്റെ അര്‍ത്ഥം കോടികളുടെ ലാഭം എന്ന് മാത്രമാണ്. എന്നിട്ടും അത്തരത്തില്‍ ലാഭം കൊയ്യുന്ന രാജ്യത്തെ തന്നെ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു പ്രസ്താനം അടച്ച് പൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്.
നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും സീ സിനിമയും ഹോട്ട്‌സ്റ്റാറുമൊക്കെ അരങ്ങ് വാഴുന്ന കാലത്താണ് ജിയോ സിനിമയുമായി റിലയന്‍സ് ഗ്രൂപ്പ് രംഗപ്രവേശം ചെയ്യുന്നത്.
ഒരുകാലത്ത് മത്സരം കുറവായിരുന്ന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ ഇന്ന് വലിയ മത്സരമാണ് നടക്കുന്നത്. ഐപിഎല്‍, ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍, ഫിഫ ലോകകപ്പ് തുടങ്ങിയവ സൗജന്യമായി പ്രേക്ഷകരിലേക്ക് എത്തിച്ചായിരുന്നു ജിയോ സിനിമയുടെ രംഗപ്രവേശനം. വന്‍ ഹിറ്റായി മുന്നേറുന്ന ജിയോ സിനിമ അടച്ച് പൂ്ട്ടാന്‍ റിലയന്‍സ് സജീവമായി തന്നെ ആലോചിക്കുകയാണെന്നാണ് ബിസിനസ് മേഖലയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചില ദേശീയ മാദ്ധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18ന്റെയും സ്റ്റാര്‍ ഇന്ത്യയുടെയും ലയനത്തോടെ ജിയോ സിനിമയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് കമ്ബനി ആലോചിക്കുന്നത്. ലയനത്തോടെ സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ റിലയന്‍സിന് സ്വന്തമാകും. ഒരേ മേഖലയില്‍ രണ്ട് കമ്ബനികള്‍ വേണ്ടെന്ന തീരുമാനമാണ് മുകേഷ് അംബാനിക്കുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ലയനത്തിന് ശേഷം ജിയോ സിനിമ ഇല്ലാതാകുകയും ഹോട്‌സ്റ്റാര്‍ ‘ജിയോ ഹോട്‌സ്റ്റാര്‍’ ആയി മാറുകയും ചെയ്യും. ഹോട്ട്സ്റ്റാറിന് പ്ലേസ്റ്റോറില്‍ 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഉണ്ട്. മറുവശത്ത് ജിയോ സിനിമയ്ക്ക് 100 ദശലക്ഷം ഡൗണ്‍ലോഡുകളാണുള്ളത്. അടുത്ത വര്‍ഷം ആദ്യം മുതല്‍ കായിക മത്സരങ്ങളുടെ സ്ട്രീമിംഗ് ഉള്‍പ്പെടെ ജിയോ ഹോട്ട്‌സ്റ്റാറിലേക്ക് മാറും.
നെടുമങ്ങാട്: നെടുമങ്ങാട് വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചു വില്‍പ്പന നടത്തിയ കേസില്‍ എക്‌സൈസ് സംഘം പിടികൂടിയത് 24 വയസ് പ്രായമുള്ള യുവതിയെയാണ്.
പാലക്കാട് സ്വദേശി ഭുവനേശ്വരി (24)യാണ് പിടിയിലായത്. ഇയവരുടെ ഭര്‍ത്താവ് ആര്യനാട് പറണ്ടോട് സ്വദേശി മനോജ് (23) എക്‌സൈസിനെ കണ്ട് ഓടി രക്ഷപെട്ടു. നല്ലനിലയില്‍ ജീവിച്ചിരുന്ന യുവതിയുടെ ജീവിതം കളഞ്ഞത് ഒരു ഓണ്‍ലൈന്‍ പ്രണയമായിരുന്നു. മനോജുമായുമായുള്ള ഓണ്‍ലൈന്‍ പ്രണയവും വിവാഹവുമാണ് അവരെ ഇപ്പോള്‍ കഞ്ചാവ് കേസില്‍ പ്രതിയാക്കാന്‍ ഇടയാക്കിയത്.
നേരത്തെ ഗുജറാത്തിലെ സ്വകാര്യ കമ്ബനിയില്‍ മികച്ച ജോലിക്കാരിയായിരുന്നു ഭുവനേശ്വരി. ഇതിനിടെയാണ് ഇവര്‍ ഫേസ്ബുക്ക് വഴി മനോജുമായി പരിചയപ്പെട്ടത്. ഈ പരിചയം പ്രണണമായി മാറ്റുകയായിരുന്നു. പിന്നാലെ വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ ഗുജറാത്തിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കെത്തി. എന്നാല്‍, മനോജാകട്ടെ കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു.
പലയിടങ്ങളിലും വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് എത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാിയരുന്നു ഇയാള്‍. ജീവിതസാഹചര്യം കൊണ്ട് ഭുവനേശ്വരിക്കും ഇതിന് കൂട്ടുനില്‍ക്കേണ്ടി വന്നു. നേരത്തെ നെടുമങ്ങാട് പത്താംകല്ല് ഭാഗത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രണ്ടുമാസം മുമ്ബാണ് രണ്ടരവയസുള്ള പെണ്‍കുഞ്ഞുമായി ആര്യനാട് പറണ്ടോടേക്ക് താമസം മാറിയത്. ഇവിടെയും വിപുലമായ കഞ്ചാവ് വില്‍പ്പനം നടത്തുകായിരുന്നു ദമ്ബതിമാര്‍.
കഞ്ചാവ് കടത്തു സംഘത്തില്‍ പെ്ട്ട അംഗങ്ങളാണ് ദമ്ബതിമാര്‍ എന്നാണ് എക്‌സൈസ് പറയുന്നത്. ഇന്നലെ എക്‌സൈസിനെ കണ്ടതോടെ കഞ്ചാവ് ബാത്ത് റൂമില്‍ കൊണ്ടുപോയി നശിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചു. ഇതിനിടെ ഭുവനേശ്വരിയെ സംഘം പിടികൂടിയതോടെ മനോജ് ഓടി രക്ഷപ്പെട്ടു. ആലപ്പുഴയിലും സമാനമായ കേസില്‍ പ്രതിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
മനോജ് രക്ഷപെടുകയും ഭുവനേശ്വരി അറസ്റ്റിലാകുകയും ചെയ്തതോടെ ഇവരുടെ രണ്ടരവയസുകാരി മകളെ മനോജിന്റെ മാതാവിന് കൈമാറി. ഇരുവരും പകല്‍സമയത്ത് വീടിന് പുറത്തിറങ്ങാറില്ലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ എസ്.ജി.അരവിന്ദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കഞ്ചാവ് കടത്തിന് മനോജിന്റെ സഹായിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് സി.ഐ അറിയിച്ചു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.അനില്‍കുമാര്‍,രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു, നജിമുദ്ദീന്‍, പ്രശാന്ത്, സജി, ഡ്രൈവര്‍ ശ്രീജിത്ത്, ഡബ്ലിയു.സി.ഇ.ഓമാരായ ഷീജ, രജിത, അശ്വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹനിശ്ചയം മുതല്‍ എല്ലാ വിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ഗോപികയും ഗോവിന്ദ് പദ്മസൂര്യയും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്.ഇത്തവണ ഒരു സന്തോഷവാര്‍ത്തയുണ്ട്, അത് പങ്കുവയ്ക്കാനാണ് ഇരുവരും എത്തിയതെന്നാണ് ജിപിയും ഗോപികയും പറയുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബര്‍ 22 നായിരുന്നു തങ്ങള്‍ വിവാഹ നിശ്ചയത്തെ കുറിച്ച് പറഞ്ഞ് ആദ്യമായി നിങ്ങളുടെ മുന്നിലേക്ക് എത്തിയതെന്നും ഇപ്പോഴിതാ അതേ ഡേറ്റില്‍ പുതിയ ഒരു സന്തോഷ വാര്‍ത്ത കൂടെ പങ്കുവയ്ക്കുന്നു എന്ന് പറഞ്ഞാണ് ജിപിയും ഗോപികയും പറഞ്ഞു തുടങ്ങുന്നത്.
ആ കാര്യം മറ്റൊന്നുമല്ല മറ്റൊന്നുമല്ല. ഇരുവരും പുതിയ ഒരു വീട് വാങ്ങിയിരിക്കുകയാണ്. കൊച്ചിയിലെ മറയന്‍ ഡ്രൈവില്‍, മറീന വണ്ണിലാണ് പുതിയ അപ്പാര്‍ട്‌മെന്റെന്നും അതും ഇരുപത്തിയേഴാം നിലയിലാണെന്നും ജിപി പറഞ്ഞു.
ഈ വർഷം ഏപ്രില്‍ 22 ന് കീ കൈയ്യില്‍ കിട്ടിയിരുന്നെന്നും തിരുവോണത്തിന്റെ അന്നാണ് ഞങ്ങള്‍ പാല് കാച്ചല്‍ നടത്തിയതെന്നും താരങ്ങള്‍ വിശദികരിച്ചു. വീടിനു ഗോപുര എന്നാണ് പേര് നല്‍കിയത്. അതില്‍ ഗോപികയുണ്ട്, ജിപിയും ഉണ്ടെന്നും തന്റെ അച്ഛനാണ് ഈ പേരിന് പിന്നില്‍ എന്ന് ജിപി പറയുന്നു.
എല്ലാം കഴിഞ്ഞിട്ട് നിങ്ങളോട് പറയാം എന്നാണ് കരുതിയതെന്നും താരങ്ങള്‍ വ്യക്തമാക്കി. തങ്ങളുടെ കല്യാണവും എല്ലാം തീരുമാനിച്ചതിന് ശേഷമാണ് നിങ്ങളെ അറിയിച്ചതെന്നും അതുപോലെയാണ് ഇതെന്നുമാണ് ജിപിയും ഗോപികയും പറയുന്നത്.
ആഡംബര ഹോട്ടലുകളില്‍ ഒരു ദിവസമെങ്കിലും താമസിക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്? സാധാരണക്കാർക്ക് അത് ഒരുപക്ഷേ ആഗ്രഹം മാത്രമായി അവശേഷിക്കും.
എന്നാല്‍ ഒരു രൂപ പോലും മുടക്കാതെ ആഡംബര ഹോട്ടലില്‍ കഴിയാനുള്ള അവസരം ലഭിക്കുകയാണെങ്കിലോ? ഇത്തരത്തില്‍ ഒരു യുവതി ഒരു രൂപ പോലും മുടക്കാതെ മൂന്നു ദിവസമാണ് ആഡംബര ഹോട്ടലില്‍ താമസിച്ചത്. പൂനെ സ്വദേശിയായ ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റിനാണ് ഇങ്ങനെയൊരവസരം ലഭിച്ചത്. ഉത്തരാഖണ്ഡിലെ മാരിയറ്റ് റിസോർട്ടില്‍ ആണ് താൻ മൂന്നുദിവസം ചെലവഴിച്ചതെന്ന് പ്രീതി ജെയിൻ എന്ന യുവതി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
മാരിയറ്റ് റിസോർട്ടില്‍ മൂന്ന് രാത്രി തങ്ങുന്നതിന് മൂന്ന് ലക്ഷത്തോളം രൂപ ചിലവ് വരും. പിന്നെ എങ്ങനെയാണ് ഇത് സാധ്യമായത് എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. തന്റെ ക്രെഡിറ്റ് കാർഡിന്റെ റിവാർഡ് പോയിന്റുകള്‍ ഉപയോഗിച്ചാണ് യുവതി മൂന്ന് ലക്ഷത്തോളം രൂപ ലാഭിച്ചതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
58,000 മെമ്ബർഷിപ്പ് റിവാർഡ് പോയിൻ്റുകള്‍ ഉണ്ടായിരുന്ന അമേരിക്കൻ എക്‌സ്‌പ്രസ് പ്ലാറ്റിനം എക്‌സ്പ്രസ് കാർഡ് ഉപയോഗിച്ച് താൻ 4 ലക്ഷം രൂപ ലാഭിച്ചതായി പ്രീതി പറഞ്ഞു. ആ പോയിൻ്റുകളെ മാരിയറ്റ് ബോണ്‍വോയ് പോയിൻ്റുകളാക്കി മാറ്റിയാണ് യുവതി ലക്ഷങ്ങള്‍ ലാഭിച്ചത്. മാരിയറ്റ് ഇൻ്റർനാഷണലിൻ്റെ ലോയല്‍റ്റി പ്രോഗ്രാമിനുള്ള ലോയല്‍റ്റി റിവാർഡ് കറൻസിയാണ് ഈ നേട്ടത്തിന് ഉപകരിച്ചത്. ഉപഭോക്താക്കള്‍ക്ക് മാരിയറ്റ് കമ്ബനിയുടെ ഹോട്ടലുകളിലും റിസോർട്ടുകളിലും മികച്ച യാത്രാനുഭവങ്ങള്‍ ലാഭകരമായി സ്വന്തമാക്കാൻ ഈ പോയിന്റുകള്‍ പ്രയോജനപ്പെടുത്താൻ സാധിക്കും. കൂടാതെ ഈ പോയിന്റുകള്‍ വാങ്ങാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
ഹോട്ടലിലെ ഒന്നാം ദിവസം പ്രീമിയർ റൂമിലേക്കും തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് എക്സിക്യൂട്ടീവ് സ്യൂട്ടിലേക്കും താമസം ഒരുക്കിയതായും പ്രീതി പറയുന്നു. ഒരു ദിവസം ഈ മുറിയില്‍ തങ്ങുന്നതിന് ഏകദേശം 90,000 രൂപയ്ക്ക് മുകളില്‍ ചെലവ് വരുന്നതാണ്. കൂടാതെ ഗംഗാ നദിയ്ക്ക് അഭിമുഖമായി നില്‍ക്കുന്ന ഒരു സ്ഥലത്ത് കോംപ്ലിമെൻ്ററി ബ്രേക്ക്ഫാസ്റ്റും മാരിയറ്റ് വാഗ്ദാനം ചെയ്തതായി പ്രീതി ജെയിൻ വെളിപ്പെടുത്തി.
ഇതിനുപുറമേ ലൈവ് മ്യൂസിക്കും നല്ല ഭക്ഷണവും ഉള്‍പ്പടെ അതിഥികള്‍ക്ക് വിശ്രമിക്കാനുള്ള മികച്ച അവസരവും ഇവിടെ ഉണ്ടെന്നും യുവതി പറയുന്നു. അതേസമയം 25,000 മാരിയറ്റ് ബോണ്‍വോയ് പോയിൻ്റുകള്‍ക്കാണ് പ്രീതി തന്റെ സ്റ്റേ ബുക്ക് ചെയ്തത്.
സമാനമായി കഴിഞ്ഞ മാസം കെനിയയിലെ മസായ് മാറയില്‍ അവധിക്കാലം ആഘോഷിക്കാൻ മറ്റൊരാള്‍ക്കും അവസരം ലഭിച്ചിരുന്നു. തന്റെ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റ് ഉപയോഗിച്ചാണ് ഇദ്ദേഹവും തന്റെ കുടുംബത്തൊടൊപ്പം ഒരു രൂപ പോലും ചെലവഴിക്കാതെ അഞ്ച് രാത്രികള്‍ JW മാരിയറ്റിൻ്റെ ലോഡ്ജില്‍ താമസിച്ചത്.
തെല്‍ അവീവ്: ഗസ്സയില്‍നിന്ന് തിരിച്ചുവരുന്ന ഇസ്രായേലി സൈനികർ കടുത്ത മാനസികാഘാതത്തിലാണെന്നും പലരും ആത്മഹത്യ ചെയ്യുന്നതായും സിഎൻഎൻ റിപ്പോർട്ട്.
യുദ്ധസമയത്ത് നേരിട്ട മാനസികാഘാതം കാരണം നിരവധി സൈനികർക്കാണ് പരിചരണം നല്‍കുന്നതെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. അതേസമയം, ഇസ്രായേലി സൈന്യം കൃത്യമായി കണക്ക് നല്‍കാത്തതിനാല്‍ എത്രപേർ ആത്മഹത്യ ചെയ്തുവെന്നത് വ്യക്തമല്ല.
ലെബനാനുമായുള്ള യുദ്ധത്തിലേക്ക് തങ്ങളെ പറഞ്ഞയക്കുമോ എന്ന ഭയത്തിലാണ് പലരുമുള്ളതെന്ന് ഗസ്സയില്‍ പ്രവർത്തിച്ചിരുന്ന ഇസ്രായേല്‍ പ്രതിരോധ സേനയിലെ ഡോക്ടർ പറയുന്നു. തങ്ങളില്‍ പലരും ഇപ്പോള്‍ സർക്കാരിനെ വിശ്വസിക്കുന്നില്ലെന്നും പേര് വെളിപ്പെടുത്താത്ത ഡോക്ടർ വ്യക്തമാക്കി. പുറംലോകത്തിന് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത ഭീകരതകള്‍ക്കാണ് തങ്ങള്‍ സാക്ഷ്യംവഹിച്ചതെന്ന് ഗസ്സയില്‍ യുദ്ധം ചെയ്ത സൈനികർ പറയുന്നു.
ഗസ്സയില്‍നിന്ന് യുദ്ധം ചെയ്ത് മടങ്ങിയെത്തിയശേഷം ആത്മഹത്യ ചെയ്തയാളാണ് റിസർവ് സൈനികനും 40കാരനുമായ എലിറാൻ മിസ്രാഹി. നാല് കുട്ടികളുടെ പിതാവായ ഇദ്ദേഹം 2023 ഒക്ടോബർ ഏഴിന് ശേഷമാണ് ഗസ്സയിലേക്ക് നിയോഗിക്കപ്പെടുന്നത്. എന്നാല്‍, യുദ്ധത്തിനിടെ കാണാനിടയായ കാഴ്ചകള്‍ ഇയാളില്‍ വലിയ മാനസിക ആഘാതമാണ് തീർത്തതെന്ന് കുടുംബം സിഎൻഎന്നിനോട് പറഞ്ഞു. രണ്ടാമതും ഗസ്സയിലേക്ക് മടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്ബാണ് ഇയാള്‍ ജീവനൊടുക്കിയത്. ‘അവൻ ഗസ്സയില്‍നിന്ന് പുറത്തിറങ്ങി. പക്ഷെ, ഗസ്സ അവനില്‍നിന്ന് വിട്ടുപോയിരുന്നില്ല. മാനസികാഘാതം കാരണം അവൻ ജീവനൊടുക്കുകയായിരുന്നു’ -എലിറാൻ മിസ്രാഹിയുടെ മാതാവ് ജെന്നി മിസ്രാഹി പറയുന്നു.
2023 ഒക്ടോബർ എട്ടിനാണ് ഇദ്ദേഹം ഗസ്സയിലേക്ക് പോകുന്നത്. വെടിയുണ്ടകളും സ്ഫോടനങ്ങളും ചെറുക്കാൻ ശേഷിയുള്ള ബുള്‍ഡോസറിന്റെ ഡ്രൈവറായിരുന്നു. ഇസ്രായേലി നിർമാണ കമ്ബനിയില്‍ മാനേജറായിരുന്ന ഇദ്ദേഹത്തെ യുദ്ധത്തിലേക്ക് നിയോഗിക്കുകയായിരുന്നു.
കാലിന് പരിക്കേല്‍ക്കുന്നത് വരെ 186 ദിവസമാണ് ഇയാള്‍ ഗസ്സയില്‍ ചെലവഴിച്ചത്. കൂടാതെ ഫെബ്രുവരിയില്‍ ഇയാളുടെ വാഹനത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ കേള്‍വിക്കും തകരാറുണ്ടായി. ഇതോടെ ചികിത്സക്കായി ഗസ്സയില്‍നിന്ന് തിരികെയെത്തിച്ചു. ഏപ്രിലില്‍ ഇയാള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറുണ്ട് കണ്ടെത്തി. പക്ഷെ, ചികിത്സകളൊന്നും മിസ്രാഹിയുടെ രക്ഷക്കെത്തിയില്ല.
സൈനികരെ എങ്ങനെയാണ് പരിചരിക്കേണ്ടതെന്ന് സർക്കാറിന് അറിയില്ലെന്ന് മാതാവ് ജെന്നി മിസ്രാഹി പറയുന്നു. യുദ്ധം വളരെ വ്യത്യസ്തമായിരുന്നു. ഇസ്രായേലില്‍ കാണാത്ത പല കാഴ്ചകളും അവർ ഗസ്സയില്‍ കണ്ടു. അവധിക്ക് വന്നപ്പോള്‍ ദേഷ്യം, അമിതമായി വിയർക്കുക, ഉറക്കമില്ലായ്മ, ആളുകളില്‍നിന്ന് മാറിനില്‍ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. താൻ കടന്നുപോകുന്ന അവസ്ഥ ഗസ്സയില്‍ കൂടെയുണ്ടായിരുന്നവർക്ക് മാത്രമേ മനസ്സിലാകുകയുള്ളൂവെന്ന് മിസ്രാഹി കുടുംബത്തോട് പറയാറുണ്ടായിരുന്നു.
തങ്ങള്‍ അനുഭവിച്ച കാര്യങ്ങള്‍ മിസ്രാഹിയുടെ സുഹൃത്തും ബുള്‍ഡോസറിലെ സഹഡ്രൈവറുമായിരുന്ന ഗയ് സാകെനും വിശദീകരിക്കുന്നുണ്ട്. തങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യങ്ങളാണ് കണ്ടിട്ടുള്ളത്. അതെല്ലാം അംഗീകരിക്കാൻ പ്രയാസമുള്ള കാര്യങ്ങളാണ്. പലപ്പോഴും നൂറുകണക്കിന് മരിച്ചവരുടെയും ജീവനുള്ളവരുടെയും ദേഹത്തിലൂടെ സൈനിക വാഹനങ്ങള്‍ കൊണ്ടുപോയിട്ടുണ്ട്. അപ്പോള്‍ എല്ലാം പുറത്തേക്ക് വരും. ഗസ്സയിലെ തന്റെ ബുള്‍ഡോസറില്‍നിന്ന് കണ്ട ഭയാനകമായ കാഴ്ചകള്‍ കാരണം ഇറച്ചി കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്ഫോടനങ്ങളുടെ ശബ്ദം തലയില്‍ മുഴങ്ങുന്നതിനാല്‍ രാത്രി ഉറങ്ങാൻ പാടുപെടുകയാണെന്നും അദ്ദേഹം പറയുന്നു.
യുദ്ധത്തിലേർപ്പെട്ട ഇസ്രായേലി സൈന്യത്തിലെ മൂന്നിലൊന്ന് പേർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. ഈ വർഷാവസാനത്തോടെ പരിക്കേറ്റ് ചികിത്സയില്‍ പ്രവേശിപ്പിക്കുന്ന ഇസ്രായേലി സൈനികരുടെ എണ്ണം 14,000 എത്തുമെന്നാണ് കണക്ക്. ഇതില്‍ 40 ശതമാനത്തോളം പേർക്കും മാനസികമായ പ്രശ്നങ്ങളാണുള്ളതെന്നും ഇസ്രായേലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പത്തനംതിട്ട: ഉപയോക്താവിന് ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കാതിരിക്കുകയും വാഹനത്തിന്റെ ടയറില്‍ കാറ്റ് നിറയ്ക്കാനുള്ള സംവിധാനം നല്‍കുകയും ചെയ്യാത്ത പെട്രോള്‍ പമ്ബുടമ 23,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാരം കമ്മിഷന്‍ വിധി.
മല്ലശേരി മണ്ണില്‍ ഫ്യൂവല്‍ എന്ന നയാര പമ്ബിന്റെ പ്രൊപ്രൈറ്റര്‍ക്ക് എതിരേയാണ് കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് വിധി പ്രസ്താവിച്ചത്. പത്തനംതിട്ട ബാറിലെ അഭിഭാഷകനായ വാഴമുട്ടം ഈസ്റ്റ് പാലയ്ക്കല്‍ വീട്ടില്‍ കെ.ജെ. മനുവാണ് അഡ്വ. വര്‍ഗീസ് പി. മാത്യു മുഖേനെ കമ്മിഷനെ സമീപിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 25 ന് മനു തന്റെ കാറില്‍ 2022 രൂപയ്ക്ക് ഡീസല്‍ പമ്ബില്‍ നിന്നും നിറച്ചു. തുടര്‍ന്ന് ടയറില്‍ കാറ്റ് അടിക്കണമെന്ന് ആവശ്യപ്പെട്ടു. വേണമെങ്കില്‍ തന്നെ അടിച്ചോളാനാണ് ജീവനക്കാര്‍ നിര്‍ദേശിച്ചത്. ഇതിന്‍ പ്രകാരം മനു തനിയെ കാറ്റടിക്കാന്‍ ശ്രമിച്ചുവെങ്കിലും കംപ്രസര്‍ ഓണ്‍ അല്ലാത്തതിനാല്‍ കഴിഞ്ഞില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കംപ്രസര്‍ ഓണ്‍ ചെയ്യാന്‍ സൗകര്യമില്ല എന്ന് അറിയിച്ചു. തുടര്‍ന്നാണ് മനു ടോയ്‌ലറ്റ് സൗകര്യം ചോദിച്ചത്. ഇതും നിഷേധിച്ചു. കമ്മിഷന്‍ ഇരുകൂട്ടര്‍ക്കും നോട്ടീസ് അയച്ചു. എതിര്‍ കക്ഷി വക്കീല്‍ മുഖേനെ ഹാജരായെങ്കിലും തന്റെ ഭാഗം കൃത്യസമയത്തത് ഹാജരാക്കാന്‍ സാധിച്ചില്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ എക്‌സ്പാര്‍ട്ടി വിധി പ്രസ്താവിച്ചു. ഹര്‍ജി കക്ഷിക്കുണ്ടായ മാനസിക വ്യഥയും സമ്മര്‍ദവും കണക്കിലെടുത്ത് 20000 രൂപ നഷ്ടപരിഹാരം 30 ദിവസത്തിനുള്ളില്‍ നല്‍കണം. വീഴ്ച വരുത്തിയാല്‍ 10 ശതമാനം പലിശ കൂടി നല്‍കണം. കൂടാതെ കോടതി ചെലവിലേക്ക് 3000 രൂപ കൂടി നല്‍കണം. പെട്രോള്‍ പമ്ബില്‍ ഉപയോക്താക്കള്‍ക്ക് ചില അവകാശങ്ങള്‍ കൂടിയുണ്ടെന്നും ഇത് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണ് താന്‍ കമ്മിഷനെ സമീപിച്ചതെന്നും മനു പറഞ്ഞു.