ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തില്‍ 19 യുവാക്കള്‍ക്ക് എയിഡ്‌സ് സ്ഥിരീകരിച്ചു. നൈനിറ്റാള്‍ ജില്ലയിലെ രാം നഗറിലാണ് സംഭവം.
17 കാരിയായ പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന യുവാക്കള്‍ക്കാണ് കൂട്ടത്തോടെ എച്ച്‌ഐവി സ്ഥിരീകരിച്ചത്. പെണ്‍കുട്ടി മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇത് വളരെ ആശങ്കപ്പെടുത്തുന്ന സംഭവമാണെന്നും, എച്ച്‌ഐവി പടരുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിച്ചു വരികയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ലഹരിയോടുള്ള അഡിക്ഷനാണ് നിര്‍ഭാഗ്യകരമായ സാഹചര്യം ഉണ്ടാക്കിയതെന്നും, ഇവര്‍ക്ക് കൗണ്‍സലിങ്ങും പിന്തുണയും നല്‍കി വരുന്നതായും
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
ഹെറോയിന് അടിമയായ പെണ്‍കുട്ടിയുമായി യുവാക്കള്‍ക്ക് ശാരീരിക ബന്ധമുണ്ടായിരുന്നു. അസുഖബാധിതരായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് എയിഡ്‌സ് ബാധിതരാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 17 മാസത്തിനിടെ, 45 പേര്‍ക്കാണ് രാംനഗറില്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. പ്രദേശത്തെ എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് നൈനിറ്റാള്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരീഷ് ചന്ദ്ര പന്ത് പറഞ്ഞു.
പാലക്കാട്: കേന്ദ്രമന്ത്രി സുരേഷ ്‌ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ വെല്ലുവിളിക്ക് സിപിഎമ്മിന് മറുപടിയില്ലേയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.
ഇതാണോ ഒരു കേന്ദ്രമന്ത്രിയുടെ ഭാഷ? . സുരേഷ് ഗോപിയെ തൊടാന്‍ സിപിഎമ്മിന് മുട്ട് വിറയ്ക്കും. വായില്‍ തോന്നുന്നത് വിളിച്ച് പറയുകയാണ് സുരേഷ് ഗോപി. ഇതെന്താ സിനിമയെന്നാണോ സുരേഷ് ഗോപി കരുതുന്നത്. മുഖ്യമന്ത്രി മറുപടി പറയേണ്ട, ഏതെങ്കിലും സി.പി.എം നേതാവ് പറയുമോ മറുപടിയെന്നും സതീശന്‍ പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
മൂവ് ഔട്ട് എന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നുമൊക്കെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ധിക്കാരപരമാണെന്നും വിഡി സതീശന്‍ പറഞ്ഞു. നേരത്തെ സുരേഷ് ഗോപി പറയുന്നത് ലൈസന്‍സില്ലാത്ത പോലെ ഗൗരവമായി എടുക്കേണ്ടതില്ലെന്നായിരുന്നു എം വി ഗോവിന്ദന്‍ മാഷിന്‍രെ പ്രതികരണം. ഇപ്പോഴും സിനിമ സ്‌റ്റൈലിലാണ് സുരേഷ് ഗോപി. തന്തയ്ക്ക് പറയുകയാണ് സുരേഷ് ഗോപി. ഇത് ഞങ്ങളാണ് പറഞ്ഞതെങ്കില്‍ വലിയ ചര്‍ച്ചയാക്കും. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പൂര നഗരിയിലേക്ക് താന്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. ”പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. നേരിടാന്‍ ഞാന്‍ തയ്യാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്താന്‍ ചങ്കൂറ്റമുണ്ടോ എന്നും” സുരേഷ് ഗോപി വെല്ലുവിളിച്ചിരുന്നു.
അതേസമയം സുരേഷ് ഗോപിയുടെ മുവ് ഔട്ട് പരാമര്‍ശത്തിനെതിരെ കേരളാ പത്രപ്രവര്‍ത്തക യൂണിയനും രംഗത്തുവന്നു. തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റമാണ് സുരേഷ് ഗോപിയുടേതെന്ന് യൂണിയന്‍ വിമര്‍ശിച്ചു. കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീര്‍ത്തും വിരുദ്ധമാണ് സുരേഷ് ഗോപിയില്‍ നിന്നും ഉണ്ടായതെന്നും ജനധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണെന്നും കെയുഡബ്ല്യുജെ ഓര്‍മ്മിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകരെ നിരന്തരം അവഹേളിക്കുന്ന നിലപാട് സുരേഷ് ഗോപി തിരുത്തണം എന്നാവശ്യപ്പെട്ടുള്ള വാര്‍ത്താ കുറിപ്പ് ഇങ്ങനെ:
മാധ്യമങ്ങളുടെ ചോദ്യങ്ങളോട്പ്ര തികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്ബോള്‍ തന്നെ അതിലും പുലര്‍ത്തേണ്ട മാന്യതക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരോട് തുടര്‍ച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍.
മാധ്യമങ്ങളുടെ ചോദ്യങ്ങളോട്പ്ര തികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്ബോള്‍ തന്നെ അതിലും പുലര്‍ത്തേണ്ട മാന്യതക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്. കടുത്ത അവജ്ഞയും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ ശരീര ഭാഷയിലും ശബ്ദത്തിലും പ്രകടമാവുന്നത്. ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയര്‍ക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്.
തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റം കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീര്‍ത്തും വിരുദ്ധമാണ്. ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണ്.
കണ്ണൂര്‍: എംഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി വി ദിവ്യ.
പള്ളിക്കുന്നിലെ വനിതാ ജയിലിലെ അന്തേവാസിയാണ് ദിവ്യ. ഈ ജയില്‍ ദിവ്യയെ സംബന്ധിച്ചിടത്തോളം അന്യമായൊരു കേന്ദ്രമല്ല, കാരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കവേ തന്നെ ജയിലിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് നിരവധി തവണ അവര്‍ ഇവിടെ എത്തിയിരുന്നു.
അന്നെല്ലാം അതിഥിയായാണ് എത്തിയതെങ്കില്‍ ഇക്കുറി ദിവ്യ ജയിലില്‍ എത്തിയത് ആത്മഹത്യാ പ്രേരണാ കേസിലെ പ്രതിയായായാണ്. എങ്കിലും സിപിഎമ്മിന്റെ സ്വന്തം ഇടമായ കണ്ണൂരില്‍ ദിവ്യയ്ക്ക് വേണ്ടത്ര പരിഗണനയെല്ലാം തന്നെ ലഭിക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയില്‍ പോലും വിഐപി പരിഗണന അവര്‍ക്ക് ലഭിച്ചെന്ന വികാരം ശക്തമായിരുന്നു. ദിവ്യയെ ചാനല്‍ ക്യാമറകളില്‍ നിന്നും രക്ഷിച്ചാണ് ജയിലില്‍ എത്തിച്ചതും. അതുകൊണ്ട് തന്നെ ദിവ്യ പറയുന്നത് ചെയ്തുകൊടുക്കാന്‍ തയ്യാറായി ജയില്‍ അധികാരികളുമുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടുചേര്‍ന്നു തന്നെയാണ് വനിതാ ജയില്‍.
എങ്കിലും വലിയ ആവശ്യങ്ങളൊന്നും അവര്‍ ഉന്നയിച്ചിട്ടില്ല. റിമാന്‍ഡ് കേസിലെ തടവുകാരി ആയതുകൊണ്ടും മറ്റ് സ്ഥിരം തടവുകാര്‍ക്കുള്ള നിബന്ധനകള്‍ ഇവര്‍ക്ക് ബാധകമല്ല. രണ്ട് രാത്രിയും ഒരു പകലും ദിവ്യ ജയിലില്‍ ചിലവഴിച്ചു. ഇനിയും കുറച്ചു ദിവസം കൂടി ജയിലില്‍ കഴിയേണ്ട സാഹചര്യം ഉണ്ടാകും. ജയിലില്‍ നേരംപോക്കായി ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകുകയുമാണ് അവര്‍ ചെയ്തത്. പത്രങ്ങളും മറ്റു പുസ്തകങ്ങളുമെല്ലാം വായിച്ചാണ് അവര്‍ സമയം ചെലവഴിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തോടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ജയിലില്‍ ദിവ്യ എത്തുന്നു എന്നറിഞ്ഞും ചില ഒരുക്കങ്ങള്‍ നടത്തിയതായി സുചനയുണ്ട്. പ്രശ്‌നക്കാരായ തടവുകാര്‍ അധികം ഇവിടെയില്ല. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ മറ്റ് തടവുകാരില്‍നിന്ന് മോശമായ പെരുമാറ്റമോ കൈയേറ്റമോ ഉണ്ടാകാതിരിക്കാന്‍ ജയില്‍ ജീവനക്കാരുടെ പ്രത്യേക നിരീക്ഷണവുമുണ്ട്.
രണ്ട് ബ്ലോക്കുകളുള്ള വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. പുതിയ കെട്ടിടമായതിനാല്‍ പ്രത്യേകം മുറികളുമുണ്ട്. ഇതിലൊന്നിലാണ് ദിവ്യയെ പാര്‍പ്പിച്ചിരിക്കുന്നത്. ശിക്ഷാ തടവുകാര്‍ക്കുള്ള നിയന്ത്രണങ്ങളോ തടവുകാര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങളോ റിമാന്‍ഡ് തടവുകാര്‍ക്കില്ല. വീട്ടില്‍നിന്ന് എത്തിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനുള്ള അനുവാദം ജയില്‍ ചട്ടങ്ങളിലുണ്ട്. ധരിച്ചത് വീട്ടില്‍ നിന്നും കൊണ്ടുവന്ന വസ്ത്രം തന്നെയാണ്.
ബുധനാഴ്ച ദിവ്യക്ക് സന്ദര്‍ശകര്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ മറുപടി നല്‍കിയില്ല. നേതാക്കളും ബന്ധുക്കളും എത്തിയതായി സൂചനയുണ്ട്. രാവിലെ 6.30 ഓടെ സെല്ലുകള്‍ തുറക്കും. 7.30-ന് പ്രഭാത ഭക്ഷണം നല്‍കും. ജയില്‍ ഭക്ഷണം തന്നെയാണ് ദിവ്യ കഴിച്ചതും. ജയില്‍ ജീവിതത്തിന്റെ ആദ്യദിനത്തില്‍ ആറോടെ ദിവ്യ ഉറക്കമുണര്‍ന്നിരുന്നു.മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ചൊവ്വാഴ്ചയാണ് പി.പി. ദിവ്യ പോലീസില്‍ കീഴടങ്ങിയത്.
പോലീസ് അറസ്റ്റുചെയ്ത് തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. കേസിന്റെ തുടക്കം മുതല്‍ ദിവ്യക്ക് വലിയ പരിഗണനയാണ് ലഭിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം ചേര്‍ത്തു ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ദിവ്യയുടെ മൊഴിയെടുക്കാന്‍പോലും തുനിയാത്ത പൊലീസിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്രയും ദിവസം ദിവ്യ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞത്.
അതിനര്‍ഥം, ദിവ്യ എവിടെയെന്നറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല എന്നുതന്നെ. ആരോഗ്യവകുപ്പും റവന്യുവകുപ്പും തുടക്കത്തില്‍തന്നെ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടും പൊലീസ് നടപടികള്‍ ഇഴഞ്ഞത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. എഡിഎമ്മിന്റെ മരണം നടന്ന് 10ാം ദിവസമാണ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘെ
മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച 38 പേജുകളുള്ള വിധിന്യായം വന്നതോടെ, ഗത്യന്തരമില്ലാതെയുള്ള കീഴടങ്ങലിനെയാണ് കസ്റ്റഡിയിലെടുക്കലായി വ്യാഖ്യാനിച്ച് മുഖം രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചത്. അതിനുശേഷം, മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ പൊലീസ് വലിയ അഭ്യാസമാണു നടത്തിയത്. ദിവ്യയുടെ ദൃശ്യം മാധ്യമങ്ങള്‍ പകര്‍ത്താതിരിക്കാന്‍ വലിയ മുന്‍കരുതല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയില്‍ പൊതുജനമധ്യത്തില്‍ തലയുയര്‍ത്തി നടന്നിരുന്ന ദിവ്യ ഇന്നലെ കൂക്കിവിളികള്‍ക്കിടയിലൂടെ ജയിലിലേക്കുള്ള യാത്രയിലായിരുന്നു. പൊലീസില്‍ കീഴടങ്ങി കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍നിന്നു പുറത്തിറങ്ങുമ്ബോഴും ഒട്ടും കൂസലില്ലാത്ത ഭാവത്തിലായിരുന്നു ദിവ്യ. നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് ദിവ്യ പൊതുമധ്യത്തിലെത്തുന്നത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ എപ്പോഴും സംസാരിക്കാറുള്ള ദിവ്യ ആദ്യമായി മൗനം പാലിച്ചു.
അടുത്ത തവണ എംഎല്‍എ, എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ മന്ത്രി എന്നിങ്ങനെ വിശേഷണങ്ങള്‍ പലതായിരുന്നു ദിവ്യയ്ക്ക്. എന്നാല്‍, ഒക്ടോബര്‍ 15നു പുലര്‍ച്ചെ എഡിഎം ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത വന്നതോടെ ദിവ്യയുടെ രാഷ്ട്രീയ ഗ്രാഫില്‍ ചുവപ്പുവര വീണു. ചുവപ്പുകോട്ടയില്‍ തീപ്പൊരി പ്രസംഗത്തിലൂടെ വളര്‍ന്നുവന്ന ദിവ്യയുടെ രാഷ്ട്രീയഭാവി തല്‍ക്കാലമെങ്കിലും ഇരുട്ടിലായി.
കലക്ടറേറ്റിലെ റവന്യു ജീവനക്കാരുടെ യാത്രയയപ്പു യോഗത്തിലേക്കു ക്ഷണിക്കപ്പെടാതെയെത്തി, എഡിഎം നവീന്‍ ബാബുവിനെ അപഹസിച്ചുകൊണ്ടു ദിവ്യ നടത്തിയ പ്രസംഗം എല്ലാം തകര്‍ത്തെറിഞ്ഞു. ‘ഒരു നിമിഷം മതി നമ്മുടെ ജീവിതത്തില്‍ എന്തും സംഭവിക്കാന്‍’ എന്ന വാക്കുകള്‍ ദിവ്യയുടെ രാഷ്ട്രീയജീവിതത്തിലും അറംപറ്റി. പാര്‍ട്ടിയും പൊലീസും സംരക്ഷണം നല്‍കിയെങ്കിലും കോടതി കൈവിട്ടതോടെ ജയിലിലേക്കു വഴി തെളിഞ്ഞു.
രാഷ്ട്രീയത്തില്‍ ശരവേഗത്തിലായിരുന്നു ദിവ്യയുടെ വളര്‍ച്ച. പി.കെ.ശ്രീമതി, കെ.കെ.ശൈലജ, എന്‍.സുകന്യ എന്നിവരുടെ പിന്‍ഗാമിയായി വന്ന ദിവ്യ എസ്‌എഫ്‌ഐയിലൂടെയാണ് വളര്‍ന്നത്. കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ വൈസ് ചെയര്‍മാനായതോടെ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടു. മുതിര്‍ന്ന നേതാക്കളുടെ തണലില്‍ വളര്‍ച്ച വേഗമായി. ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിത്വത്തിലേക്ക് ഉയര്‍ന്നതും വളരെ വേഗം. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളുണ്ട് ഇപ്പോള്‍.
36ാം വയസ്സിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. കല്യാശ്ശേരി ഡിവിഷനില്‍നിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അതിനു മുന്‍പുള്ള ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയോടെ വനിതാ ജയിലില്‍ ഒട്ടേറെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്ന ദിവ്യ രാത്രി അവിടെയെത്തിയത് റിമാന്‍ഡ് തടവുകാരി എന്ന നിലയില്‍.
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നു പേർ പിടിയില്‍.
നെയ്യാറ്റിൻകര കണ്ണറവിള സ്വദേശികളായ ആദർശ് (22),അഖില്‍ (21),പെരിങ്ങമ്മല സ്വദേശി അനുരാഗ് (22) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ഇരുപത്തെട്ടാം തീയതി പുലർച്ചെ പൂവാർ സ്വദേശിനിയായ പെണ്‍കുട്ടിയേയും അനുജത്തിയേയും വീട്ടുകാരറിയാതെ കാറില്‍ കയറ്റിക്കൊണ്ടുപോയി കാറില്‍വച്ച് മൂന്നുപേരും ബലാത്സംഗം ചെയ്യുകയായിരുന്നു. അനുജത്തിയുടെ മുന്നില്‍വച്ചായിരുന്നു മൂവർസംഘം ചേച്ചിയെ ബലാത്സംഗം ചെയ്തത്.
16 കാരിയുമായി പ്രതികളിലൊരാളായ ആദർശിന് അടുപ്പമുണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കിയാണ് ആദർശ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് പെണ്‍കുട്ടിയുടെ ജന്മദിനത്തില്‍ രാത്രി സംഘം വീട്ടിലെത്തുകയും സമ്മാനം വാങ്ങി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടുകാരറിയാതെ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ അനുജത്തിയേയും ഒപ്പം കൂട്ടി. തുടർന്ന് മൂന്നുമണിവരെ പൂവാർ പരിസരത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടെ സംഘം 16കാരിയെ പീഡനത്തിനിരയാക്കി.
കുട്ടിയുടെ ദേഹാസ്വാസ്ഥ്യം മാതാപിതാക്കളാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നീട് ഇവർ തന്നെ പൂവാർ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വിവരം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാർ പൂവാർ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം വൈകിയെന്നാണ് ബന്ധുക്കളുടെ പരാതി.
കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.
ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തിന് എത്തിയിരുന്നു.
നേരത്തെ ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്‍റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ‘ബോഗയ്ന്‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു അഭിമുഖത്തില്‍ സുഷിന്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലിയ കുറ്റവാളിയായി മാദ്ധ്യമങ്ങള്‍ ചിത്രീകരിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.
മാദ്ധ്യമങ്ങളുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.
‘പിപി ദിവ്യയുടെ ഭാഗത്തുനിന്നുള്ള വാക്കുകളൊന്നും ശരിയല്ലെന്ന് പറഞ്ഞു. കഴിഞ്ഞൊരു രണ്ടാഴ്ചയായിട്ട് കേരളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങള്‍ എത്രത്തോളം എയർ ടൈമും മഷിയും പിപി ദിവ്യയ്ക്ക് നല്‍കി. പി പി ദിവ്യ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലയൊരു കുറ്റവാളിയാണെന്ന ഇംപ്രഷൻ സൃഷ്ടിക്കുന്ന മാദ്ധ്യമ പ്രക്ഷാടനമല്ലേ നടന്നത്.
ഈയൊരു സംഭവമങ്ങ് മാറ്റിവച്ചാല്‍, പി പി ദിവ്യ നല്ല ഊർജസ്വലയായിട്ടുള്ള യുവ നേതാവല്ലേ. എസ് എഫ് ഐയുടെ കരുത്തുള്ള ഒരു നേതാവായിരുന്നില്ലേ. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന്, നേതൃപദവിയിലേക്ക് ഉയർന്നയാളല്ലേ. നേതൃശേഷി പ്രകടിപ്പിച്ചയാളല്ലേ.
ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിന്റെ അവാർഡ് വാങ്ങിയ ആളല്ലേ. കോളേജ് ചെയർമാനായി. എവിടെയാണ് അവരെക്കുറിച്ചൊരു മോശം. പക്ഷേ ഇന്ന് അവരുടെ ഇത്രയും കാലത്തെ രാഷ്ട്രീയത്തെ മുഴുവൻ കറുപ്പടിച്ച് വിട്ടില്ലേ. നീതിയാണോ? അവരുടെ ഈ പ്രവൃത്തി നീതിന്യായ മാർഗങ്ങളിലൂടെ പരിശോധിക്കപ്പെടട്ടേ. കുറ്റവാളിയാണെങ്കില്‍ തൂക്കിലേറ്റപ്പെടട്ടേ. അതാണോ നമ്മള്‍ ചെയ്തത്.
പ്രിയങ്ക ഗാന്ധിയുടെ നോമിനേഷനുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാം. എന്ത് ആവേശപൂർവമാണ് പ്രിയങ്ക ധരിച്ച സാരിയെക്കുറിച്ച് ചർച്ച ചെയ്യുന്നത്. എന്ത് ആവേശപൂർവമാണ് ഇന്ദിര പ്രിയദർശിനി വീണ്ടും വരുന്നെന്ന് പറഞ്ഞത്. ഇതാണോ മാദ്ധ്യമപ്രവർത്തനം? ഈ ഇരട്ടത്താപ്പിനെയാണോ നമ്മള്‍ സ്വതന്ത മാദ്ധ്യമപ്രവർത്തനമെന്ന് പറയുന്നത്? ഇതാണോ നിഷ്പക്ഷമായ മാദ്ധ്യമപ്രവർത്തനം. ഇത് വളരെ പക്ഷപാതിത്വപരമായ മാദ്ധ്യമപ്രവർത്തനമല്ലേ.’- ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെക്കാള്‍ വിജയസാധ്യത പാലക്കാട്ടുകാരനായ സി കൃഷ്ണകുമാറിന് തന്നെയാണെന്ന് ബി ജെ പി നേതാവ് പി സി ജോർജ്.
കെ മുരളീധരൻ ബി ജെ പിയിലേക്ക് വന്നാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും പി സി ജോർജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ശോഭ ശക്തയായ നേതാവാണ്. പക്ഷെ പാലക്കാട്ടുകാരൻ എന്ന നിലയില്‍ സി കൃഷ്ണകുമാർ തന്നെയാണ് ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും യോഗ്യതയുള്ള സ്ഥാനാർത്ഥി. കെ മുരളീധരനെ പോലൊരു നേതാവ് ബി ജെ പിയുമായി സഹകരിക്കാൻ തയ്യാറായാല്‍ ഞങ്ങള്‍ രണ്ട് കൈയ്യും കാലും നീട്ടി സ്വീകരിക്കും.അക്കാര്യത്തില്‍ സംശയമില്ല. ഞാനും പദ്മജയും എടുത്തോണ്ട് വരും’, പി സി പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉയർന്ന വിവാദത്തിനിടെ കെ മുരളീധരനെ ക്ഷണിച്ച് സി പി എം നേതാവ് എ കെ ബാലനും രംഗത്തെത്തിയിരുന്നു. മുരളീധരൻ ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറാകണം എന്നായിരുന്നു എകെ ബാലൻ പറഞ്ഞത്. ‘ചതിയൻമാരുടെ പാർട്ടിയില്‍ നില്‍ക്കണോയെന്ന് മുരളീധരൻ പരിശോധിക്കണം. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരൻ തെളിയിക്കണം. പറ്റുമെങ്കില്‍ മുരളീധരൻ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് എടുക്കണം’ എന്നായിരുന്നു ബാലന്റെ വാക്കുകള്‍. എന്നാല്‍ കെ മുരളീധരൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതേസമയം പാലക്കാട് മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡി സി സിയുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ കടുത്ത അതൃപ്തിയിലാണ് മുരളീധരൻ. വിഷയത്തില്‍ ശക്തമായി തന്നെ നേരത്തേ അദ്ദേഹം പ്രതികരിച്ചിരുന്നു. തോല്‍വി മുന്നില്‍ക്കാണുന്ന തെരഞ്ഞെടുപ്പാണെങ്കില്‍ അവിടെ പാർട്ടി തന്നെ തീർച്ചയായും മത്സരിപ്പിക്കുമെന്നായിരുന്നു നേതൃത്വത്തെ ഉന്നം വെച്ച് മുരളീധരൻ പറഞ്ഞത്. താൻ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.
അതിനിടെ വിവാദങ്ങള്‍ക്കിടെ മുരളീധരൻ പാലക്കാട് പ്രചരണത്തിന് എത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അദ്ദേഹം വിട്ടുനില്‍ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ താൻ സമയമാകുമ്ബോള്‍ പോകും എന്ന തരത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. പാലക്കാട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാർത്ഥി തന്നെ കൂറ്റൻ വിജയത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം ദിനവും പവന്‍വിലയില്‍ വന്‍ കുതിപ്പ് നടത്തി സ്വര്‍ണം. ഇന്നലെ 59000 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലെത്തിയ സ്വര്‍ണം ഇന്ന് മാന്ത്രിക സംഖ്യയും ഭേദിച്ചുള്ള കുതിപ്പാണ് നടത്തിയിരിക്കുന്നത്.
ദീപാവലിയോട് അനുബന്ധിച്ച് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടി നില്‍ക്കുന്ന സമയത്താണ് പവന്‍വില കുതിച്ചുയരുന്നത് എന്നതാണ് ശ്രദ്ധേയം.
യുഎസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിപണിയിലും സ്വര്‍ണവില കൂടിയിരിക്കുകയാണ്. യുഎസ് ഫെഡിന്റെ പലിശ നിരക്കിനെ കുറിച്ചുള്ള ആശങ്കകളും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ആഗോളതലത്തിലെ ഈ വിലനിലവാരം തന്നെയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫിക്കുന്നത്. ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍ പരിശോധിക്കാം…
സ്വര്‍ണത്തിന് ഇന്ന് ഒരു ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 7375 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് വില എങ്കില്‍ ഇന്ന് അത് 7440 ല്‍ എത്തി. ചരിത്രത്തില്‍ ആദ്യമായി പവന്‍വില 59000 ത്തില്‍ എത്തിയ ദിവസമായിരുന്നു ഇന്നലെ. ഇന്ന് അത് 520 രൂപ കൂടി എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 59520 ല്‍ എത്തി നില്‍ക്കുന്നു. കേരളത്തില്‍ വിവാഹ സീസണ്‍ ആണ് ഇപ്പോള്‍.
ഹൈന്ദവ കുടുംബങ്ങളില്‍ വൃശ്ചിക മാസത്തിന് മുന്‍പെ വിവാഹങ്ങള്‍ നടത്താറുണ്ട്. മണ്ഡലകാലത്തില്‍ പൊതുവെ വിവാഹങ്ങള്‍ ഉണ്ടാകാറില്ല. അതിനാല്‍ വൃശ്ചികത്തിന് മുന്‍പ് വിവാഹങ്ങള്‍ നടത്താനുള്ള തത്രപ്പാടിലാണ് പലരും. സ്വര്‍ണവിലയിലെ ഈ വര്‍ധനവ് വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. കാരണം പവന്‍ വില കൊടുത്താല്‍ പോലും സ്വര്‍ണാഭരണം കിട്ടില്ല എന്നതിനാല്‍ തന്നെ.
പവന്‍വില 59520 ആണെങ്കിലും സ്വര്‍ണം വാങ്ങുമ്ബോള്‍ ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്ക് എന്നിവയെല്ലാം ഉപഭോക്താവ് കൊടുക്കണം. മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന്റെ ജിഎസ്ടി. ആഭരണമായി സ്വര്‍ണം വാങ്ങുമ്ബോള്‍ പണിക്കൂലി കൊടുക്കേണ്ടി വരും. ഇതെല്ലാം കണക്കിലെടുക്കുമ്ബോള്‍ 66000 രൂപയെങ്കിലും ഒരു പവന്‍ സ്വര്‍ണത്തിന് ചെലവാകും. ഒക്ടോബര്‍ മാസത്തില്‍ സമീപകാലത്തൊന്നുമില്ലാത്ത കുതിപ്പാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.
ഈ മാസം ഒന്നാം തിയതി 56400 ആയിരുന്നു പവന്‍വില. പത്താം തിയതി രേഖപ്പെടുത്തിയ 56200 ആണ് ഈ മാസം പവന്‍വിലയില്‍ ഉണ്ടായ ഏറ്റവും കുറഞ്ഞ നിരക്ക്. 3000 രൂപയിലേറെയാണ് ഒറ്റ മാസത്തില്‍ മാത്രം സ്വര്‍ണത്തിന് കൂടിയത്. അടുത്ത കാലത്തൊന്നും സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകില്ല എന്നുറപ്പാണ്. തുച്ഛമായ ഇടിവ് ഉണ്ടായാലും പിറ്റേ ദിവസം തന്നെ ഇരട്ടിയോളം വില വര്‍ധിക്കുന്നതാണ് സമീപകാലത്തെല്ലാം കണ്ടത്.
കോഴിക്കോട്: സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ കോഴിക്കോട് ജില്ലയില്‍ തുടര്‍ക്കഥയാവുന്നു. ബാലുശ്ശേരിയിലെ സാദാചാര ആക്രമണത്തിന് പിന്നാലെ, ഇപ്പോള്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ഉണ്ടായ, സദാചാര ഗുണ്ടായിസത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിയോടെ കോഴിക്കോട് കാരപ്പറമ്ബിലാണ് സംഭവം. കാരപ്പറമ്ബിലെ ഒരു വീട്ടില്‍ വാടകക്ക് താമസിച്ച് വരികയായിരുന്ന, എഞ്ചിനീയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.
രാത്രി 9 മണിയോടെ ഒരു കൂട്ടുകാരന്‍ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് താന്‍ പുറത്തിറങ്ങുകയും ഇരുവരും സംസാരിച്ച് നില്‍ക്കുകയുമായിരുന്നെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ഈ സമയത്ത് അജി എന്ന ഒരാളും, കണ്ടാലറിയാവുന്ന അഞ്ചോളം വ്യക്തികളും, മദ്യലഹരിയില്‍ ആക്രോശിച്ചുകൊണ്ട് തങ്ങളുടെ അടുത്തേക്ക് വരികയായിരുന്നു. ”പാതിരാത്രി നീ ഇവിടെ വേശ്യാലയം നടത്തുകയാണോ കൂത്തിച്ചിമോളെ, എന്ന് പറഞ്ഞ് അവര്‍ എനിക്കു നേരെ കൈ ഓങ്ങുകയായിരുന്നു. അതിനുശേഷം അവര്‍ തങ്ങളെ തടയുകയും അസഭ്യം പറയുകയും ചെയ്തു. പേടിച്ച് ഭയന്ന ഞാന്‍ തിരിച്ച് വീട്ടിലേക്ക് ഓടി. ശബ്ദം കേട്ട് ഓടി വന്ന സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെയും അവര്‍ തെറിപറഞ്ഞു. തല്ലാന്‍ ഓങ്ങി”-കുട്ടിയുടെ പരാതിയില്‍ പറയുന്നു.
ഇതേ വ്യക്തികളില്‍നിന്ന് നേരത്തെ പലതവണ ലൈംഗിക അധിക്ഷേപം ഉണ്ടായതായും കുട്ടി പരാതിയില്‍ പറയുന്നുണ്ട്. ഇവരില്‍ പലരും ലൈംഗിക ചുവയോടെ നോക്കുകയും, സംസാരിക്കുകയും ചെയ്തിട്ടുണ്ട്. മുമ്ബൊരിക്കല്‍, കണ്ടാല്‍ അറിയാവുന്ന ഇവരുടെ കുടെയുണ്ടായിരുന്ന വ്യക്തി, ഒളിഞ്ഞുനോക്കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ വ്യക്തികളില്‍നിന്ന്, പലതവണ പലസമയമായി മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട് എന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
്‌അതിനിടെ ഈ സദാചാര ഗുണ്ടാ അതിക്രമത്തിന്റെ വീഡിയോയും പുറത്തായിട്ടുണ്ട്. കുട്ടികളെ ചിലര്‍ തെറിപറയുന്നതും, അടിക്കാന്‍ ഓങ്ങുന്നതും, ഭീഷണിപ്പെടുത്തുന്നതുമെല്ലാം വീഡിയോവില്‍ വ്യക്തമാണ്.’അസമയത്ത് ഒരു പെണ്‍കുട്ടിയെയും ആണിനെയും ഇവിടെ വെച്ച് കണ്ടാല്‍ ഞങ്ങള്‍ അടിച്ചിരിക്കും’ എന്ന് പറഞ്ഞാണ് ഒരാള്‍ കയര്‍ക്കുന്നത്. അപ്പോള്‍ ‘ചേട്ടനേതാണ് അസമയം’ എന്ന് പെണ്‍കുട്ടി തിരിച്ചുചോദിക്കുന്നുണ്ട്. ‘ഒരുമണിക്കും രണ്ടുമണിക്കും ഇവിടെ വന്ന് ഇരിക്കരുത്’ എന്ന് ആക്രോശിക്കുമ്ബോള്‍ ഇപ്പോള്‍ സമയം എത്രയായി എന്ന് കുട്ടി തിരിച്ചുചോദിക്കുന്നതും വ്യക്തമാണ്.
ഇത്രയും ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കിട്ടിയിട്ടും പൊലീസ് കേസില്‍ ഒളിച്ചുകളിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ കുട്ടി ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്ത്രീ പീഡന പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് നിര്‍ദേശമിരിക്കെ രണ്ടുദിവസമായിട്ടും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കയാണെന്ന മറുപടിയാണ്, ചേവായൂര്‍ പൊലീസ നല്‍കുന്നത്. പ്രതികള്‍ പ്രാദേശിക സിപിഎം നേതൃത്വവുമായി ബന്ധമുള്ളതാണെന്നും അതിനാലാണ് പൊലീസിന്റെ മെല്ലെപ്പോക്ക് എന്നും, പണം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പരാതിയുണ്ട്.
ഇക്കഴിഞ്ഞ ദിവസം ബാലുശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കും ബന്ധുവിനും നേരെ സിപിഎം പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം വാര്‍ത്തയായിരുന്നു. വിദ്യാര്‍ഥിനിയും ബന്ധുവായ യുവാവും റോഡില്‍ നിന്ന് സംസാരിച്ചതിനെ ചോദ്യംചെയ്‌തെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.എം രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ യുവാവും പെണ്‍കുട്ടിയും ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പി.എം രതീഷ,് വിപിന്‍ ലാല്‍, കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ബാലുശ്ശേരി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ബിഎന്‍എസ് 74, 190, 351 (2) തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് നടന്നു പോകുന്നതിനിടെ വഴിയില്‍വെച്ച് കുട്ടി ബന്ധുവിനെ കാണുകയും സംസാരിക്കുകയുമായിരുന്നു. ഇതിനിടെയാണ് പി.എം രതീഷും സംഘവും എത്തി ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. സഹോദരനാണ് എന്ന് പറഞ്ഞിട്ടും അസഭ്യം പറയുകയും മര്‍ദ്ദിച്ചെന്നും വിദ്യാര്‍ഥിനിയുടെ പരാതിയിലുണ്ട്. വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളിലെ മുന്‍ പിടിഎ പ്രസിഡന്റ് കൂടിയാണ് രതീഷ്.
പെട്രോള്‍, ഡീസല്‍, ക്രൂഡ് ഓയില്‍ എന്നെല്ലാം കേള്‍ക്കുമ്ബോള്‍ ആദ്യം മനസില്‍ തെളിയുന്ന രാജ്യത്തിന്റെ പേര് സൗദി അറേബ്യ ആയിരിക്കും.
അല്ലെങ്കില്‍ പശ്ചിമേഷ്യയിലെ മറ്റേതെങ്കിലും രാജ്യമാകും. എന്നാല്‍ എണ്ണ കയറ്റുമതിയില്‍ ഇന്ത്യ സ്വന്തം പേര് അടയാളപ്പെടുത്തുകയാണിപ്പോള്‍. അന്താരാഷ്ട്ര തലത്തില്‍ സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ അവസരം തുറന്നിട്ടിരിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള ശുദ്ധീകരിച്ച ഇന്ധനമാണ് എന്നാണ് പുതിയ വിവരം. ക്രൂഡ് ഓയില്‍ അഥവാ അസംസ്‌കൃത എണ്ണ സംസ്‌കരിച്ച് തയ്യാറാക്കുന്നതാണ് പെട്രോളും ഡീസലുമെല്ലാം. ഇവയ്ക്ക് വേണ്ടി യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയെ കൂടുതലായി ആശ്രയിക്കുകയാണ്. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങളും നയങ്ങളും ഇതിന് കാരണമായിട്ടുണ്ട് എന്നതും എടുത്തുപറയണം.
എണ്ണ ചരക്കു കടത്ത് ഉള്‍പ്പെടെ പരിശോധിക്കുന്ന കെപ്ലര്‍ കമ്ബനിയുടെ ഡാറ്റ പരിശോധിച്ചാണ് ഈ വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. റഷ്യയും യുക്രൈനും തമ്മില്‍ യുദ്ധം തുടങ്ങുന്നതിന് മുമ്ബ് ഇന്ത്യയില്‍ നിന്ന് യൂറോപ്പ് പ്രതിദിനം 1.54 ലക്ഷം ബാരല്‍ ശുദ്ധീകരിച്ച ഇന്ധനമാണ് വാങ്ങിയിരുന്നത്. യുദ്ധം തുടങ്ങിയതോടെ ഇത് 2 ലക്ഷം ബാരലായി ഉയര്‍ന്നുവെന്ന് നേരത്തെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയില്‍ നിന്ന് യൂറോപ്പ് വാങ്ങുന്ന ഇന്ധനത്തിന്റെ കണക്ക് വൈകാതെ ഉയരാന്‍ പോകുന്നു എന്നാണ് പുതിയ വിവരം. പ്രതിദിനം 3.60 ലക്ഷം ബാരലായി ഉയരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടിലുള്ളത്. റഷ്യയുടെ എണ്ണയ്‌ക്കെതിരെ യൂറോപ്പ് ഉപരോധം കടുപ്പിച്ചതാണ് ഇതിന് കാരണം. നേരത്തെ റഷ്യയുടെ എണ്ണയെ ആയിരുന്നു യൂറോപ്പ് പ്രധാനമായും ആശ്രയിച്ചത്. ഉപരോധം പ്രഖ്യാപിച്ചതോടെ മറ്റുവഴി തേടി. ഇതാണ് ഇന്ത്യയ്ക്ക് നേട്ടമായത്.
യൂറോപ്പുമായും അമേരിക്കയുമായും അടുക്കാനുള്ള യുക്രൈന്റെ ശ്രമമാണ് റഷ്യയെ ചൊടിപ്പിച്ചത്. യുക്രൈനെ ആക്രമിക്കുന്നതില്‍ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെ അമേരിക്ക റഷ്യയ്‌ക്കെതിരെ ഉപരോധം ചുമത്തി. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂറോപ്പും ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ റഷ്യ സാമ്ബത്തിക പ്രതിസന്ധിയിലായി. എണ്ണ വില കുറച്ച് വില്‍ക്കാനുള്ള റഷ്യയുടെ തീരുമാനം കൂടുതല്‍ മുതലെടുത്തത് ഇന്ത്യയും ചൈനയുമാണ്.
യുദ്ധം തുടങ്ങുന്നതിന് മുമ്ബ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കിയ ക്രൂഡ് ഓയിലിന്റെ കണക്ക് വെറും രണ്ട് ശതമാനമായിരുന്നു. ഇപ്പോള്‍ കുത്തനെ വര്‍ധിച്ചിരിക്കുന്നു. അടുത്ത ഏപ്രില്‍ ആകുമ്ബോള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 44 ശതമാനവും റഷ്യയില്‍ നിന്നാകുമെന്നാണ് കെപ്ലര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇടപാട് പ്രാദേശിക കറന്‍സിയില്‍ ആയതിനാല്‍ ഇന്ത്യയുടെ വാങ്ങല്‍ ശേഷി വര്‍ധിച്ചു.
റഷ്യയില്‍ നിന്ന് വരുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് ഇന്ത്യന്‍ കമ്ബനികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. വളഞ്ഞ വഴിയില്‍ റഷ്യയുടെ എണ്ണ യൂറോപ്പിലെത്തുകയാണ് എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ കമ്ബനികള്‍ക്ക് ഇതൊരു അതുല്യ അവസരമായി എന്ന് മാത്രം. സൗദി അറേബ്യ വരെ റഷ്യയുടെ വില കുറഞ്ഞ എണ്ണ വാങ്ങുന്നുണ്ടത്രെ. ഈ എണ്ണ സൗദിയില്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് ആണത്രെ പ്രധാനമായും ഉപയോഗിക്കുന്നത്.