പഞ്ചാബ് ജലന്ധറിലെ നക്കോദാറിലുള്ള സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍ ഡയറക്ടറും മലയാളിയുമായ ഫാദര്‍ ആല്‍ബിന്‍ ആന്റണിയാണ് അറസ്റ്റിലായിരിക്കുന്നത്. ഫാദര്‍ ആല്‍ബിന്‍ ആന്റണിയും ബന്ധുവായ ഷാരോ ഷിജുവും ചേര്‍ന്ന് ശുചിമുറിയിലെ ദൃശ്യങ്ങല്‍ പകര്‍ത്തിയെന്നാണ് പഞ്ചാബ് പോലീസ് കണ്ടത്തിയിരിക്കുന്നത്. പിന്നാലെയാണ് ഇരുവരേയും പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പെണ്‍കുട്ടി ശുചിമുറി ഉപയോഗിക്കുന്നതിനിടയില്‍ ഷിജു മൊബൈല്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് പെണ്‍കുട്ടി കണ്ടോതെടയാണ് പരാതി നല്‍കിയത്. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ബന്ധുവിനെ രക്ഷിക്കാനുള്ള നടപടികളാണ് സ്‌കൂള്‍ ഡയറക്ടറായ ഫാദര്‍ ആല്‍ബിന്‍ ആന്റണി ശ്രമിച്ചത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
ഫാദര്‍ ആല്‍ബിന്റെ സ്വാധീനത്തിലാണ് ഷിജു സ്‌കൂള്‍ ക്യാംപസില്‍ അനധികൃതമായി താമസിച്ചിരുന്നത്. പെണ്‍കുട്ടികളുടെ ശുചിമുറിയുടെ തൊട്ടടുത്തുള്ള മുറി അനുവദിച്ചു നല്‍കുകയും ചെയ്തിരുന്നു. ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഫാദര്‍ ആല്‍ബിന്‍ ആന്റണിയുടെ അറിവോടെയാണെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ജലന്ധര്‍ രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ .മുളയ്ക്കല്‍ ജലന്ധര്‍ രൂപതാധ്യക്ഷനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വലം കൈ ആയിരുന്നു ആല്‍ബിന്‍ ആന്റണി. പ്രതികളെ റിമാന്റ് ചെയ്തിട്ടുണ്ട്.
കൊച്ചി: തിരഞ്ഞെടുപ്പിന് ശേഷം സിപിഐക്ക് എതിരെ നീങ്ങിയ പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് സിപിഎമ്മിന്റെ വക പണി തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു.
നേരത്തെ കക്കാടംപൊയിലില്‍ അന്‍വറിന്റെ പാര്‍ക്കിലെ തടയണ പെളിച്ചുകൊണ്ടായിരുന്നു സിപിഎമ്മിന്റെ ആദ്യ പണി. ഇപ്പോള്‍ ആലുവയ്ക്ക് അടുത്തുള്ള എടത്തല പഞ്ചായത്തില്‍ സുരക്ഷാ മേഖലയില്‍ പിവി അന്‍വറിന്റെ ഏഴ് നില കെട്ടിടം പൊളിച്ച് നീക്കണം എന്നാണ് പിവി അന്‍വറിന് ലഭിച്ചിരിക്കുന്ന അടുത്ത പണി.
എടത്തല പഞ്ചായത്തില്‍ സുരക്ഷാ മേഖലയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ പേരിലുള്ള ഏഴുനില കെട്ടിടവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അന്‍വറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യശാസനം നല്‍കിയിരുന്നു. അവസാന അവസരമായി കണ്ട് മൂന്നാഴ്ചക്കകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് നിര്‍ദ്ദേശം നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകനായ കെവി ഷാജി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ അന്ത്യശാസന. പിവി അന്‍വര്‍ എംഎല്‍എയുടെ പേരിലുള്ള ഏഴുനില കെട്ടിടം അനുമതിയില്ലാതെ നിര്‍മിച്ചതാണെന്നും ഇത് പൊളിച്ചു നീക്കണമെന്നുമായിരുന്നു ഹര്‍ജി.
നേരത്തെ, എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി മൂന്നാഴ്ച സമയം അനുവദിച്ചിരുന്നെങ്കിലും ഇരുകൂട്ടരും ഇത് സമര്‍പ്പിക്കാതിരുന്നതോടെയാണ് കോടതി അന്ത്യശാസനം നല്‍കിയത്. കേസ് ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. ന്യൂഡല്‍ഹിയിലെ കടാശ്വാസ കമ്മീഷന്‍ 2006 സെപ്തംബര്‍ 18ന് നടത്തിയ ലേലത്തിലാണ് പിവി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 99 പാട്ടത്തിന് ഏഴുനില കെട്ടിടം ഉള്‍പ്പെടുന്ന 11.46 ഏക്കര്‍ ഭൂമി സ്വന്തമാക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.
അനുമതിയിലാത്ത കെട്ടിടനിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് എടത്തല പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയിട്ടും അത് പരിഗണിക്കാതെയാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചെത്താനും ഹര്‍ജിയില്‍ പറയുന്നു. ഡിജെ പാര്‍ട്ടിയടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ കെട്ടിടത്തില്‍ നടക്കുന്നതായും ഹരജിയില്‍ ആരോപിക്കുന്നു.
2018 ഡിസംബര്‍ എട്ടിന് രാത്രി 11.30ന് ഈ കെട്ടിടത്തില്‍ ആലുവ എക്സൈസ് സിഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി ഇവിടെനിന്നും 19 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കെട്ടിട ഉടമയായ അന്‍വറിനേയോ നടത്തിപ്പുകാരനേയോ കേസില്‍ പ്രതിയാക്കിയില്ല. ഇക്കാര്യങ്ങളെലാം ചൂണ്ടിക്കാട്ടി അനധികൃത കെട്ടിടം പൊളിക്കാന്‍ താന്‍ എറണാകുളം കളക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ഇത് പരിഗണിക്കാതിരുന്നതോടെയാണ് നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കാളോത്ത് കണ്ണപ്പംകുഴി എറത്താലി ഇബ്രാഹിമിൻ്റെ (കാളോത്ത് ബാവ) വീട്ടിലെ വളർത്തുനായയെ അഞ്ജാത ജീവി കൊന്നു തിന്നു.
കോഴിഫാമിനു കാവല്‍ നിർത്തിയ ജർമൻ ഷെപ്പേഡ് ഇനം വളർത്തുനായയെയാണ് അജഞാത ജീവി രാത്രിയില്‍ കൊന്നുതിന്നത്.
ഒരു ഭാഗത്ത് വലിയ കാടായതിനാല്‍ വന്യജീവി ഭീതിയിലാണു പ്രദേശം. വനംവകുപ്പും പൊലീസും സ്‌ഥലത്തെത്തി. വള്ളിപ്പുലി ആകാനാണു സാധ്യ തയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊണ്ടോട്ടി കാളോത്ത് പള്ളിക്കത്തൊടി എർത്താലി ഇബ്രാഹിമിന്റെ കോഴിഫാമിനു കാവലായി നിർത്തിയതായിരുന്നു നായയെ തലേദിവസം അജ്‌ഞാത ജീവിയുടെ ആക്രമണത്തില്‍ നായയ്ക്ക് ചെറിയ പരുക്കേറ്റിരുന്നു. ശബ്ദം കേട്ട് പരിശോധന നടത്തിയെങ്കിലും ഏത് ജീവിയാണെന്ന് തിരിച്ചറിഞ്ഞില്ല.
ചികിത്സ നല്‍കിയ നായയെ രാത്രിയില്‍ ചങ്ങലയില്‍ കെട്ടിയിട്ടിരുന്നു. രാവിലെ നോക്കുമ്ബോള്‍ കണ്ടത് തലയും അസ്‌ഥികളും മാത്രമായിരുന്നുവെന്ന് ഫാം ഉടമ ഇബ്രാഹിം പറഞ്ഞു.
ഒരു വയസ്സും 40 കിലോഗ്രാം ഭാരവുമുള്ള നായയെയാണു ജീവിഭക്ഷണ ത്തിനിരയാക്കിയത് . കൊടുമ്ബുഴ ഫോറസ്‌റ്റ് സ്‌റ്റേഷനില്‍നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സമാനമായ സംഭവം കക്കാടംപൊയില്‍ ഭാഗത്ത് ഉണ്ടായിരുന്നുവെന്നും. നായയെ ഭക്ഷിക്കുന്ന വള്ളിപ്പുലി ഇനത്തില്‍പ്പെട്ട മൃഗമാകാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെയോ മറ്റോ കാല്‍പാടുകള്‍ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. സംഭവമറിഞ്ഞ് ഒട്ടേറെ പേർ സ്‌ഥലത്തെത്തി.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയും പ്രദേശവാസികളും ചേര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന സന്തോഷ് പിന്നെ വാതില്‍ തുറന്നിരുന്നില്ലന്ന് അമ്മ സുമതി പറഞ്ഞു.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് ചികിത്സയിലിരിക്കെയാണ് സൗമ്യ മരിച്ചത്. പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി അത് റദ്ദാക്കി.
ലയാളത്തിന്റെ സൂപ്പര്‍ നായികയാണ് ഉര്‍വ്വശി. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് ഉര്‍വ്വശി.
ഹിന്ദിയിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് താരം. ഈയ്യടുത്തിറങ്ങിയ ഉള്ളൊഴുക്കിലൂടെ ഒരിക്കല്‍ കൂടി തന്റെ പ്രതിഭ കൊണ്ട് ഉര്‍വ്വശി ഞെട്ടിക്കുകയുണ്ടായി. മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് സിനിമാ ലോകം ഉര്‍വ്വശിയെ കാണുന്നത്.
ഇപ്പോഴിതാ ഉര്‍വ്വശിയുടെ പാതയിലൂടെ മകള്‍ തേജാലക്ഷ്മിയും അഭിനയത്തിലേക്ക് കടന്നു വരികയാണ്. ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകളാണ് തേജാ ലക്ഷ്മി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വ്വശി തേജാലക്ഷ്മിയെക്കുറിച്ചും മകളുടെ സിനിമാ താല്‍പര്യത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
”ഇത്ര മുതിര്‍ന്നിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയാനോ കെല്‍പ്പില്ലാത്ത ആളാണ് ഞാന്‍. വളര്‍ന്ന രീതി അങ്ങനെയായതു കൊണ്ടാണ്. ഞങ്ങളുടേത് വലിയ കൂട്ടുകുടുംബമായിരുന്നു. രണ്ട് മമ്മൂമ്മമാരുടെ കാവലില്‍ ഞങ്ങള്‍ അഞ്ച് സഹോദരങ്ങളും ഒന്നിച്ച് ഉറങ്ങി ശീലിച്ചവരാണ്. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതില്‍ അടച്ച് കിടക്കാന്‍ അമ്മ സമ്മതിക്കില്ല” ഉര്‍വ്വശി പറയുന്നു.
പക്ഷെ ഇന്ന് അങ്ങനെയല്ല, അനുവാദം ചോദിക്കാതെ ഞാന്‍ മകളുടെ മുറിയില്‍ കടക്കാറില്ലെന്നാണ് താരം പറയുന്നത്. അവള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടക്കുമെന്നും താരം പറയുന്നു. ആദ്യമൊക്കെ എനിക്ക് ആശങ്കയായിരുന്നു. അവള്‍ ബാംഗ്ലൂരില്‍ പഠിക്കുമ്ബോഴും ജോലി ചെയ്യുമ്ബോഴും ഇടയ്ക്ക് ഞാന്‍ ചെന്ന് കാര്യങ്ങളെല്ലാം ഓക്കെയാണെന്ന് ഉറപ്പിക്കും. പിന്നപ്പിന്നെ അത്തരം ചിട്ടകളൊക്കെ ഒഴിവാക്കിയെന്നാണ് ഉര്‍വ്വശി പറയുന്നത്.
ഞാന്‍ വളര്‍ന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളര്‍ത്തേണ്ടതെന്ന് മനസിലാക്കി. അവര്‍ എന്നെപ്പോലെ ആവണ്ട എന്ന് ഉറപ്പിച്ചു. കുട്ടികള്‍ സ്വാതന്ത്ര്യത്തോടെ വളരട്ടെ എന്നാണ് ഉര്‍വ്വശിയുടെ ഇപ്പോഴത്തെ കാഴ്ചപ്പാട്. മോള് പഠിച്ച് നല്ല ജോലിയൊക്കെയായി ജീവിക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അവളുടെ ജീവിതത്തില്‍ സിനിമയുണ്ടാകുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. ക്രൈസ്റ്റില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഒരു മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നുവെന്നും താരം പറയുന്നു.
നടിയുടെ മകള്‍ എന്ന ലേബലിലല്ല അവള്‍ വളര്‍ന്നത്. ആ പ്രായത്തിലുള്ള എല്ലാ കുട്ടികളേയും പോലെ പഠനം, ജോലി അങ്ങനെയുള്ള ക്രമങ്ങളില്‍ തന്നെയായിരുന്നു ജീവിതം. ഒരു ഘട്ടമെത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ പലരും അവളോട് ചോദിച്ചു തുടങ്ങി, എന്തിനാണ് സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്ന്. അങ്ങനെയാണ് മോള്‍ സിനിമയെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്. ഇപ്പോഴവള്‍ സീരിയസായി സിനിമയെ കാണുന്നുണ്ട്. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യുമെന്നും ഉര്‍വ്വശി പറയുന്നുണ്ട്.
മലയളവികളുടെ പ്രിയങ്കരിയായ നടിയാണ് കാവ്യാ. ഇന്ന് സമൂഹ മാധ്യമങ്ങളില്‍ സജീവമായ നടിയുടെ പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്.
ഏതൊരു വിശേഷ ദിവസങ്ങളിലും താരം ചിത്രങ്ങളുമായി എത്താറുണ്ട്.
ഇപ്പോള്‍ ദീപാവലി ചിത്രങ്ങള്‍ ആണ് ശ്രദ്ധനേടുന്നത്. ഓണം വന്നാലും വിഷു വന്നാലും ന്യൂ ഇയർ വന്നാലും വീട്ടിലെ ആരുടെ എങ്കിലും പിറന്നാള്‍ വന്നാല്‍ അപ്പോളും കാവ്യ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളുമായി ഓടിയെത്തും. എന്നാല്‍ അപ്പോഴൊക്കെയും തൻറെ ബ്രാൻഡിനെ എടുത്തു കാണിക്കാൻ കക്ഷി ശ്രമിക്കാറുണ്ട്.
അതേസമയം മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും കാര്യങ്ങള്‍ നോക്കുന്ന തിരക്കുകള്‍ കഴിഞ്ഞാല്‍ പിന്നെ ബാക്കി മുഴുവൻ സമയവും ബിസിനസിന് വേണ്ടിയാണു കാവ്യാ മാറ്റിവെക്കുന്നത്.
എന്നാല്‍ സ്വന്തം കുടുംബം നാട്ടില്‍ ആയതുകൊണ്ടുതന്നെ ചെന്നൈയിലും കേരളത്തിലുമായിട്ടിട്ടാണ് ഇപ്പോള്‍ വർഷത്തിന്റെ മുക്കാല്‍ ഭാഗവും.
ദീപാവലിയ്ക്ക് വ്യത്യസ്ത സാരി ലുക്കില്‍ ഉള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. സൗന്ദര്യം ശ്രദ്ധിക്കുന്ന പോലെ തന്നെ കാവ്യയുടെ സാരി പ്രേമം അത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല. പണ്ടേ കാവ്യയ്ക്ക് ഒരുങ്ങി നടക്കാനും സാരി ഉടുക്കാനും ഇഷ്ട്ടമാണ്.
ഇപ്പോള്‍ ആരാധകർ ശ്രദ്ധിച്ച ഒരു കാര്യം കാവ്യാ മാധവന്റെ കുടുംബത്തെ കുറിച്ചാണ്. ബിസിനെസ്സില്‍ കാവ്യക്ക് സഹായം നല്‍കി ഒപ്പം നില്കുന്നത് സഹോദരൻ മിഥുനും നാത്തൂൻ റിയയും ആണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ കാവ്യ ഇൻസ്റ്റയില്‍ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റാണ് വിചിത്രം. സ്വന്തം നാത്തൂനേ കാവ്യാ മറന്നോ എന്നുള്ള ചോദ്യങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്.
തമിഴ്‌നാട്ടിലെ തെക്കൻ ചെന്നൈയിലെ ഇഞ്ചമ്ബാക്കത്ത് സ്‌കൂള്‍ അധ്യാപികയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 40 കാരിയായ ഹെഡ്മിസ്ട്രസിനെതിരെ കേസെടുത്തു.
22 കാരിയായ അധ്യാപിക അഞ്ച് ദിവസം മുമ്ബ് മാത്രമാണ് സ്കൂളില്‍ ചേർന്നത്.
അർദ്ധവാർഷിക പരീക്ഷകളെ കുറിച്ച് സംസാരിക്കാനായി പ്രധാനാധ്യാപിക വീട്ടിലേക്ക് ക്ഷണിച്ച ദിവസമാണ് സംഭവം നടന്നതെന്ന് കാണിച്ച് അവർ തിരുവാൻമിയൂർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രധാനാധ്യാപികയോടൊപ്പം മദ്യപിച്ചതായി യുവതി പറഞ്ഞു. അതിനുശേഷം അവള്‍ അബോധാവസ്ഥയിലായി.
താൻ കഴിച്ച പാനീയങ്ങളില്‍ എന്തെങ്കിലും മയക്കുമരുന്ന് കലർന്നിരുന്നുവെന്നും ഇതാണ് തന്നെ ബോധരഹിതയാക്കാൻ ഇടയാക്കിയെന്നും അവർ പറഞ്ഞു. ഉറക്കമുണർന്നപ്പോള്‍ അവള്‍ അർദ്ധനഗ്നയായും മുറിവേറ്റ നിലയിലുമായിരുന്നു. തുടർന്ന് യുവതി പോലീസില്‍ പോയി പരാതി നല്‍കി. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വനിതാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം കുറ്റാരോപിതയായ ഹെഡ്മിസ്ട്രസിന് ഒടുവില്‍ ജാമ്യം ലഭിച്ചു.
എന്നാല്‍ കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും രഹസ്യമായി കണ്ടുമുട്ടിയിരുന്നതായി പോലീസ് കണ്ടെത്തിയെന്ന് ലോക്മത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവദിവസം അധ്യാപികയെ പ്രധാനാധ്യാപിക വീട്ടില്‍ പൂട്ടിയിട്ടതായും പറയുന്നു.
തമിഴ്‌നാട്ടില്‍ സമാനമായ ഒരു സംഭവത്തില്‍, ഒമ്ബത് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒരു ഹൈസ്‌കൂള്‍ അധ്യാപകൻ അറസ്റ്റിലായി. എസ് നടരാജനെ (54) ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്‌സോ) നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രധാന അധ്യാപികയോടും ക്ലാസ് ടീച്ചറോടും പീഡനത്തെക്കുറിച്ച് പറഞ്ഞതായി പോലീസ് പറഞ്ഞു. അന്വേഷണം നടത്തിയിട്ടും സംഭവം അധികൃതരെ അറിയിക്കരുതെന്ന് മാനേജ്‌മെൻ്റ് തീരുമാനിക്കുകയായിരുന്നു.
സ്ത്രീകള്‍ക്കും പുരുഷന്മാർക്കും കവിള്‍ ഭാഗത്തും കണ്ണിന്റെ ഇരുവശത്തുമെല്ലാം കാണപ്പെടുന്ന ഒന്നാണ് കറുത്ത പാടുകള്‍.
ഇത് പലരുടെയും ആത്മവിശ്വാസത്തെയും ബാധിക്കാറുണ്ട്. കെമിക്കല്‍ പീല്‍ ചെയ്താല്‍ ഇതിനു ചെറിയൊരു ആശ്വാസം കിട്ടുമെങ്കിലും പിന്നീട് അത് വീണ്ടും വരും. കരിമംഗല്യം എന്ന് വിളിക്കുന്ന ഇത് മെലാസ്മ എന്ന പേരില്‍ അറിയപ്പെടുന്നു. നമ്മുടെ ചർമത്തിലെ കോശങ്ങളില്‍ മെലാനിൻ എന്ന ഘടകം കൂടുതല്‍ ഉണ്ടാകുമ്ബോഴാണ് ഇതുണ്ടാകുന്നത്.
അമിതവണ്ണമുണ്ടെങ്കിലോ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടെങ്കിലോ ഇത്തരം അവസ്ഥയുണ്ടാകും. ചെറിയ കറുത്ത കുത്തായി പിന്നീട് ഇത് വലുതായി വരുന്നു. ഹോർമോണ്‍ വ്യത്യാസങ്ങളാണ് ഇതിന് പ്രധാന കാരണമാകുന്ന ഒന്ന്. ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഇത് സംഭവിക്കുന്നു.
സ്ത്രീകളില്‍ മെനോപോസ് സമയത്തും ഈസ്ട്രജൻ ഹോർമോണ്‍ കുറയുമ്ബോഴും ഇതുണ്ടാകുന്നു. നാല്‍പതുകളില്‍ ഹോർമോണ്‍ കാരണം ഇത്തരം പ്രശ്‌നം വന്നാല്‍ കുറയാൻ പാടാണ്. ഇതുപോലെ അലർജി പ്രശ്‌നങ്ങള്‍, സെൻസിറ്റീവ് ചർമം എന്നിവയെല്ലാം ഇത്തരം പ്രശ്‌നത്തിന് കാരണമാകുന്നു. ഹെയർ ഡൈകള്‍ പോലെ ചില രാസവസ്തുക്കളും ഇതിന് കാരണമാകുന്നു.
നമ്മുടെ ശരീരത്തിലെ ഏത് കണ്ടീഷൻ കൊണ്ടാണ് ഇതുണ്ടാകുന്നതെന്ന് കണ്ടുപിടിച്ചാല്‍ എളുപ്പം ഇത് പരിഹരിക്കാം. വ്യായമം നല്ലതുപോലെ ചെയ്താല്‍ ശരീരത്തിലെ പല അലർജിക് പ്രശ്‌നങ്ങളും മാറ്റാൻ പറ്റും. ഇതുപോലെ തന്നെ വൈറ്റമിൻ സി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും സഹായിക്കും. ക്യാപ്‌സിക്കം, ബ്രൈാക്കോളി, മാങ്ങ, നെല്ലിക്ക എന്നിവയെല്ലാം നല്ലതാണ്. വൈറ്റമിൻ ഇ അടങ്ങിയ നട്‌സ്, സീഡ്‌സ്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയെല്ലാം നല്ലതാണ്. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ചാള, ചൂര തുടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്. നല്ല ഉറക്കം ഗുണം ചെയ്യും. മുഖത്ത് സണ്‍സ്‌ക്രീനും മോയിസ്ചറൈസറും പുരട്ടാം. പ്രശ്‌നം അധികമെങ്കില്‍ ചികിത്സ തേടാം. ഇതിന് ഇന്ന് ഹോമിയോ ചികിത്സകള്‍ ലഭ്യമാണ്.
മലയാളസാഹിത്യത്തില്‍ മുഴുകുക, എഴുത്തുകാരനാവുക അതുമാത്രമായിരുന്നു എന്നെ സംബന്ധിച്ച് കൗമാരകാലാരംഭം മുതല്‍ ലക്ഷ്യവും സ്വപ്നവും.
ഡല്‍ഹിയിലെ മലയാളി എഴുത്തുകാർ വിവരിക്കുന്ന ഇതിഹാസ സമാനമായ സാഹിത്യ വിശേഷങ്ങള്‍, കല്‍ക്കത്തയിലെ ബംഗാളി സാഹിത്യം, കല അതിലൊക്കെ സ്വാധീനിക്കപ്പെട്ട് ആഭ്യന്തരപ്രവാസം ആയിരുന്നു സ്വപ്നം. ഡല്‍ഹി അല്ലെങ്കില്‍ കല്‍ക്കത്തയില്‍ ദീർഘകാലം താമസിക്കണം. ജോലി ചെയ്യണം. അവിടെയിരുന്ന് എഴുതണം. കല്‍ക്കത്തയിലെ ശാന്തിനികേതൻ പഠനത്തിനായി തിരഞ്ഞെടുത്തതും അതുകൊണ്ടുതന്നെ. അവിടെനിന്ന് ഡല്‍ഹിയിലെ ജെഎൻയുവില്‍ പഠിക്കണം എന്നായിരുന്നു പ്ലാൻ B. അത് നടന്നില്ല; ഒരിക്കലും മറ്റൊരു രാജ്യത്ത് പോകണമെന്നോ പ്രവാസ ജീവിതം നയിക്കണമെന്നോ ആശിച്ചിട്ടില്ല. പക്ഷേ കല്‍ക്കത്തയിലെ ശാന്തിനികേതനില്‍ ഒരുമിച്ച് പഠിച്ച ജപ്പാൻ സ്വദേശിനിയായ കുമിക്കോ തനാക്ക ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കടന്നു വരണമെങ്കില്‍ ജപ്പാനിലേക്ക് പോയേ മതിയാകു എന്ന് വന്നു. അങ്ങനെയാണ് 2016 വരെ തനി ലോക്കല്‍ മലയാളിയായി, മലയാളസാഹിത്യത്തില്‍ കാലുറപ്പിച്ച് വരികയായിരുന്ന ഞാൻ ജപ്പാനിലേക്ക് വന്നത്. പഠിച്ചെടുക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടായ ഭാഷ. 2000 മുതല്‍ 5000 വരെയുള്ള കാഞ്ചി എന്ന ചിത്രലിപികള്‍ ഉപയോഗിച്ചാണ് എഴുത്ത്. ഓരോ ചിത്രലിപികള്‍ക്കും വ്യത്യസ്തമായ അർത്ഥങ്ങളും ഉച്ചാരണങ്ങളും ഉണ്ടാകും. അതു കൂടാതെ നമ്മുടെ സ്വരവ്യഞ്ജനങ്ങള്‍ക്ക് സമാനമായ ഹിരഗാന എന്ന മറ്റൊരു ലിപിയും ഇംഗ്ലീഷ് വാക്കുകള്‍ എഴുതാൻ കത്തകാന എന്ന പേരില്‍ മറ്റൊരു ലിപി സഞ്ചയവും കൂടി ഉണ്ട്. ഒരു വാക്യം എഴുതുമ്ബോള്‍ കാഞ്ചി, ഹിരഗാന, കത്തകാന എന്നീ മൂന്ന് ലിപികളും സംയോജിപ്പിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതികഠിനമാണ് ജപ്പാനീസ് ഭാഷ പഠിച്ചെടുക്കല്‍. മുഴുവൻ സമയവും ഉപയോഗിച്ച് നന്നായി അധ്വാനിക്കണം. മലയാളത്തിനോടുള്ള സ്നേഹവും മലയാളസാഹിത്യത്തോടുള്ള സ്വത്വസംക്രമണവും നിമിത്തം ഞാൻ അതിനു മുതിർന്നിട്ടേയില്ല. കിട്ടുന്ന കുറച്ച് സമയം മലയാള പുസ്തകങ്ങളും വാരികകളില്‍ വരുന്ന കഥകളും മറ്റും വായിക്കാനേ തികയൂ. എഴുത്തു പോലും തീരെ കുറവാണ്. അങ്ങേയറ്റം ജീവിത-തൊഴില്‍-സംഘർഷങ്ങളാണ് തത്ഫലമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. but still i love മലയാളം only.
ജപ്പാൻ ലോകരാജ്യങ്ങള്‍ക്കിടയില്‍ അത്ഭുതം നിറഞ്ഞ രാജ്യമാണ്. ഓരോരുത്തരുടെയും പെരുമാറ്റം മുതല്‍ ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയിലുള്ള മികവും തികവും അടക്കം എന്തുകാര്യങ്ങളിലും തികഞ്ഞ വ്യത്യസ്തതയും മികവും ഫലപ്രാപ്തിയും കാണാനാകും. കഠിനാധ്വാനത്തിനും ജോലികളില്‍ 100% മുഴുകുന്നതിലും കടുകിട വ്യത്യാസപ്പെടാതെ ചിട്ടയായി ഓരോന്ന് ചെയ്ത് 100% ഫലം നേടിയെടുക്കുന്നതിലും ആണ് ഇവിടെയുള്ള മനുഷ്യർ പ്രഥമപ്രാധാന്യം നല്‍കുക. വ്യക്തിജീവിതവും കുടുംബവും ഒക്കെ രണ്ടാമത് ആണ്. ഓരോ ചെറിയ കാര്യങ്ങളിലും നമുക്ക് അത്ഭുതം തോന്നും. രണ്ടു വയസ്സ് മുതല്‍ തന്നെ കുഞ്ഞുങ്ങളെ നിയമങ്ങള്‍ അനുസരിക്കാനും വിനയവും പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പ്രകൃതി സ്നേഹവും സഹജീവി സ്നേഹവും ശീലിപ്പിച്ച് എടുക്കുന്നു. സ്വന്തം കാര്യങ്ങള്‍ ചെയ്യാനുള്ള പരിശീലനവും പതിയെ നല്‍കുന്നു.
അങ്ങേയറ്റം വിനയവും സ്നേഹവുമാണ് കുട്ടികളോട്. ഇങ്ങനെ വളരുന്ന കുട്ടികള്‍ മുതിർന്ന തലമുറകളായി മാറുമ്ബോള്‍ പൊതു സമൂഹത്തിനും രാജ്യത്തിനും സ്വാഭാവികമായി ഉണ്ടാകുന്ന മികവും മുന്നേറ്റവുമാണ് അടിസ്ഥാനപരമായി ജപ്പാനില്‍ നമുക്ക് കാണാനാവുക. അഴിമതിയോ അടിപിടികളോ കൊലപാതകങ്ങളോ വിരളം. പോലീസുകാർ യാതൊരു ജോലിയുമില്ലാതെ പട്രോളിങ്ങ് മാത്രം ചെയ്തു സമയം ചെലവഴിക്കുന്നത് കാണുമ്ബോള്‍ തന്നെ സമൂഹത്തിന്റെ വെളിച്ചം നമുക്ക് കിട്ടും. 100 ശതമാനം സ്ത്രീ സുരക്ഷ അതിശയോക്തിയില്ലാതെ പറയാനാകും. ഏത് യാമത്തിനും സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കാണാം. ആരും അവരോട് മോശമായ ഒരു വാക്ക് പറയുകയോ അതിക്രമത്തിന് മുതിരുകയോ ചെയ്യില്ല. ഒളിമ്ബിക്സ് കഴിയുമ്ബോള്‍ ജപ്പാനികള്‍ സ്റ്റേഡിയം വൃത്തിയാക്കുന്ന കഥകള്‍ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ. പരിസര ശുചീകരണകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. കോടിക്കണക്കിന് മനുഷ്യർ തിങ്ങിക്കൂടി ജീവിക്കുന്ന മഹാനഗരത്തില്‍ ഒരു കുപ്പി പോലും ആരും വലിച്ചെറിയില്ല. നദികളില്‍ ആരും ഇറങ്ങുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെ മുങ്ങിമരണങ്ങളും കേള്‍ക്കാനില്ല
നമ്മുടെ സംസ്കാരത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രകൃതി ആരാധനകളും ബുദ്ധമത തത്വങ്ങളും മൂല്യങ്ങളും ആണ് ജപ്പാൻ സംസ്കാരത്തിന്റെ അടിസ്ഥാനം. നമ്മുടെ കൊച്ചു മലയാളവും ഭാരതവുമായി ഒരുതരത്തിലും താരതമ്യം ചെയ്യാനേ കഴിയാത്തത്ര ഉയരത്തിലാണ് ജപ്പാൻ ഇന്ന് ഉള്ളതെങ്കിലും, കേരളവും ഭാരതവും ഒന്നുണർന്ന് പരിശ്രമിച്ചാല്‍ ഇവരെക്കാള്‍ എത്രയോ മുകളിലെത്തി ലോകാത്ഭുതം ആകേണ്ടതായിരുന്നു എന്നത് വിഷമം തോന്നിക്കും. വർഗീയതയും പരസ്പര വിദ്വേഷവും പോലും നമ്മുടെ നാടിന്റെ പുരോഗതിക്ക് വൻവിഘാതമാണ്. ഇവ രണ്ടും പൊടി പോലും കണ്ടുപിടിക്കാൻ ആകാത്തത് വികസിത രാജ്യങ്ങളെ അങ്ങനെയാക്കാൻ സഹായിച്ച പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. അതിനുള്ള ഒന്നാമത്തെ തെളിവാണ് ജപ്പാൻ. മതങ്ങളില്‍ നിന്ന് മൂല്യങ്ങള്‍ മാത്രമേ എടുത്തിട്ടുള്ളൂ. മതം, ദൈവം, ചടങ്ങുകള്‍ ഒന്നും ഒരാളുടെയും വ്യക്തിജീവിതത്തില്‍ കൈകടത്താതെ ഇടപെടാതെ ഇരിക്കാൻ സമൂഹം ശ്രദ്ധിക്കുന്നു. നമ്മളില്‍ നിന്നും ഉള്‍ക്കൊണ്ട ബുദ്ധിസത്തില്‍ നിന്നും ഇവർ പ്രാവർത്തികമാക്കിയെടുത്ത ഇത്തരം കാര്യങ്ങള്‍ നമുക്കും പകർത്താൻ ആയെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. എന്തൊരു വൈരുദ്ധ്യം!
ലോകരാജ്യങ്ങള്‍ എല്ലാം ജപ്പാനോടുള്ള, സംസ്കാരത്തോടും സാങ്കേതികതയോടും ഉള്ള അത്ഭുതത്തോടെ ഇങ്ങോട്ടേക്ക് ഒഴുകിവരുന്ന കാഴ്ച നേരിട്ട് കാണുന്നതാണ്. രണ്ടുവർഷം ഒരു ഭാഷാ സ്കൂളില്‍ പഠിച്ചതിന്റെയും, വിവിധങ്ങളായ തൊഴിലിടങ്ങളില്‍ പല പല രാജ്യക്കാരോടൊപ്പം ജോലി ചെയ്തതിന്റെയും അനുഭവത്തില്‍ നിന്ന് അവർക്കെല്ലാം ജപ്പാനോടുള്ള ആദരവും ഭ്രാന്തും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍ എന്റെ ഫ്രഞ്ച് സുഹൃത്ത് പറഞ്ഞു പാരീസില്‍ തെരുവില്‍ അവരുടെ തൊട്ടുമുന്നില്‍ തിരക്കില്‍ ഒരാള്‍ മറ്റൊരാളുടെ ബാഗ് തുറന്നു മോഷ്ടിക്കുന്നത് കണ്ടു. അത് നിത്യ സംഭവമാണ് അവിടെ. എന്നാല്‍ ജപ്പാനില്‍ നിരത്തില്‍ ഒരു പേഴ്സ് വീണാലോ ആരുടെയെങ്കിലും ബാഗ് എവിടെയെങ്കിലും മറന്നു വയ്ക്കപ്പെട്ടത് കണ്ടാലോ ഒരാളും അത് മോഷ്ടിക്കാനോ സ്വന്തമാക്കാനോ ശ്രമിക്കുന്നില്ല. ഫ്രഞ്ച് സുഹൃത്ത് തുടർന്ന് കൂട്ടിച്ചേർത്തു: ഫോറിനേഴ്സ് ആണ് പാരിസില്‍ പിക്ക് പോക്കറ്റ് ചെയ്യുന്നത്. ഒരു നടുക്കം തോന്നി ഉള്ളില്‍. (ഇവിടെ ഉള്ളവർക്കും വിദേശികളോട് ഒരു പരദേശി ഫോബിയ ഉള്ളതായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ഏഷ്യൻ ആഫ്രിക്കൻ വംശജരോട്. ഗൈഗോക്കുജിൻ എന്ന് പറയും വിദേശികളെ. എന്നാല്‍ പ്രത്യക്ഷത്തില്‍ യാതൊരുവിധ വിവേചനങ്ങളോ ഒരു വാക്കു കൊണ്ടു പോലും എന്തെങ്കിലും മോശമായി സംസാരിക്കലോ ഉണ്ടാകാറില്ല. അതേസമയം അമേരിക്കൻ യൂറോപ്യൻ മനുഷ്യരോട് അമിതമായ ആരാധനയും വിധേയത്വവും ജപ്പാനികള്‍ക്ക് ഉണ്ട്) അമേരിക്കൻ, ഇറ്റാലിയൻ, സ്പാനിഷ് സഹതൊഴിലുകാർ പലപ്പോഴും അവരുടെ നാടുകളില്‍, തെരുവില്‍ ഇടിപിടിയും ആക്രമവും ആക്രോശങ്ങളും കത്തിക്കുത്തും കൈക്കൂലി നല്‍കലും അഴിമതികളും മാലിന്യം വലിച്ചെറിയലും പോലീസുകാരുടെ കടുത്ത അനാസ്ഥകള്‍ ഉള്ളതും ജപ്പാനില്‍ അതൊന്നും ഇല്ലാത്തതിലും വളരെ അത്ഭുതം പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്. വൃത്തിയായ പരിസരങ്ങള്‍, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താത്ത ശാന്തരായ മനുഷ്യർ, തികഞ്ഞ സാങ്കേതികത്തികവ്, ഓരോ വ്യക്തികള്‍ക്കും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കല്‍. കൂടാതെ അനിമേഷൻ, സെൻ ബുദ്ധിസം, ടീ സെറിമണി തുടങ്ങി മാങ്ക വരെയുള്ള കള്‍ച്ചറല്‍ കമ്മോഡിറ്റികളുടെ മനോഹരമായ ടൂറിസ്റ്റ് വിപണനം, ഇതൊക്കെ തന്നെയാണ് സകല ലോകരാജ്യങ്ങളും ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ജപ്പാനെ തിരഞ്ഞെടുക്കുന്നതിന് കാരണം.
വയോജനങ്ങള്‍ക്ക് ധാരാളം തൊഴിലവസരങ്ങളും സമൂഹത്തില്‍ അവരുടെ സേവനവും സാന്നിധ്യവും ഉറപ്പാക്കലും മറ്റൊരു സവിശേഷതയായി തോന്നിയിട്ടുണ്ട്. ഭക്ഷണകാര്യങ്ങളിലെ പ്രത്യേകതകള്‍ കൊണ്ട് ദീർഘായുസ്സുള്ളവരാണ് കഴിഞ്ഞ തലമുറ ജപ്പാനികള്‍. നൂറു വയസ്സുള്ള അമ്മൂമ്മയും ചുറുചുറുക്കോടെ ജോലികള്‍ ചെയ്യുന്നത് അത്ഭുതത്തോടെയേ കാണാനാകു. റിട്ടയർമെന്റ് കഴിഞ്ഞ് വെറുതെയിരിക്കുകയോ എന്ത് ചെയ്യുമെന്ന് ആശങ്കപ്പെടുകയോ ചെയ്യുന്ന നമ്മള്‍ മലയാളികള്‍ ഇക്കിഗായ് എന്ന പുസ്തകം വായിച്ച് ഇതേപ്പറ്റി നല്ല അറിവുണ്ടായിരിക്കും. കേരളവുമായി താരതമ്യപ്പെടുത്താൻ സാധിക്കുന്ന ഒരു സംഗതി മഹാനഗരങ്ങളിലേക്കുള്ള യുവ തലമുറയുടെ ഒഴുക്കാണ്. തിരുവല്ലയില്‍ ഒക്കെ വിദേശത്തേക്ക് കുടിയേറിയവരുടെ ആളൊഴിഞ്ഞ വീടുകള്‍ കൂടി വരുന്ന വാർത്തകള്‍ നിരന്തരം വരുന്നുണ്ട്. സമാനമായി ഇവിടെ കാണാനാകുന്ന ഒരു കാഴ്ച കേരളത്തിനോട് സമാനമായ പ്രകൃതി ഭംഗിയുള്ള കാർഷിക ഗ്രാമങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നതോടെ യുവതലമുറ ടോക്യോ പോലെയുള്ള മഹാനഗരങ്ങളിലേക്കോ യൂറോപ്പിലേക്കോ കൂട്ടമായി ചേക്കേറുന്നതാണ്. പല ജപ്പാനീസ് ഗ്രാമങ്ങളിലും കുട്ടികളും വൃദ്ധരുമാണ് കൂടുതല്‍. അതൊരു പ്രശ്നം തന്നെയാണ്. ജനന നിരക്കില്‍ ഉള്ള കുറവ് കാരണം ഭാവിയില്‍ തൊഴിലിടങ്ങളില്‍ തദ്ദേശീയരുടെ വൻ ഇടിച്ചില്‍ ഉണ്ടാകും എന്ന ഭീഷണി നേരിടുക കൂടി ചെയ്യുന്നുണ്ട് ജപ്പാൻ. അത് മുന്നില്‍ കണ്ടുകൊണ്ട് ഏഷ്യൻ, യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ളവർ ധാരാളമായി ജപ്പാനിലേക്ക് കുടിയേറ്റം നടത്തുന്നുമുണ്ട്. മലയാളികളുടെ ഇങ്ങോട്ടേക്കുള്ള കുടിയേറ്റം വളരെ കുറവാണ്.
നമ്മുടെ ഏഷ്യൻ രാജ്യങ്ങളില്‍ ഒന്നായ ജപ്പാനില്‍ നിന്നുള്ള പോസിറ്റീവായ ചില കാര്യങ്ങള്‍ മാത്രം ഉള്‍ക്കൊണ്ട് പ്രവർത്തികമാക്കിയാല്‍ തന്നെ നമ്മള്‍ കേരളീയർ ലോക ഭൂപടത്തില്‍ ഇപ്പോഴുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് അല്‍ഭുതാവഹമായ സ്ഥാനം നേടും എന്ന് ഉറപ്പാണ്. കേരളത്തെയും മലയാളത്തെയും അനുനിമിഷം നെഞ്ചേറ്റുന്ന ഒരു ചെറിയ എഴുത്തുകാരനായിരിക്കുക എന്നത് മാത്രമാണ് ആകെയുള്ള ഊർജ്ജം ലക്ഷ്യം സന്തോഷം ജീവിതമെല്ലാം.
തിരുവനന്തപുരം: തമ്ബാനൂർ പൊലീസ് എംഡിഎംഎയുമായി പിടികൂടിയത് തിരുവനന്തപുരം നഗരത്തിലെ പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി.
നെടുമങ്ങാട് പൂവത്തൂർ ചെല്ലാംകോട് എല്‍.പി. സ്‌കൂളിനു സമീപം സിമി ഭവൻ കൈതറക്കോണം വീട്ടില്‍ ശ്യാം ദാസ്(30)നെയാണ് കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ എംഡിഎംഎ കടത്തുന്നതിനിടെ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് കടത്ത് – പെണ്‍വാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ആളാണ് ശ്യാം ദാസ് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ഇയാള്‍ക്ക് എം.ഡി.എം.എ. എത്തിച്ചുനല്‍കുന്ന കൊല്ലം പരവൂർ ചരുവിള വീട്ടില്‍ സുപ്രിയയെ തമ്ബാനൂർ പോലീസ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ ഷാഡോ പോലീസ് സംഘം അരുവിക്കരയില്‍നിന്നു പിടികൂടി. ഇവരുടെ പക്കല്‍നിന്ന് എം.ഡി.എം.എ. പിടിച്ചെടുത്തു. നഗരത്തില്‍ ഓട്ടോറിക്ഷയില്‍ കറങ്ങിനടന്നാണ് ഇയാളുടെ മയക്കുമരുന്നു കച്ചവടം. തമ്ബാനൂർ സി.ഐ. വി.എം.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എസ്.ഐ. വിനോദ്, സി.പി.ഒ. സാം ജോസ്, ശിവപ്രകാശ് എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ “സിനിമാബാധ’യിലുള്ള അമർഷം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി പ്രമുഖ നേതാക്കള്‍.
പരസ്പര ബന്ധമില്ലാതെ സംസാരിച്ചും വാക്കുമാറ്റിപ്പറഞ്ഞും പാർടി വേദിയില്‍ സംസ്ഥാന, ജില്ലാ നേതാക്കളെ അപമാനിച്ചുമുള്ള പോക്ക് തുടരാനാകില്ലെന്നും അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പാർടിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് നേതാക്കള്‍ അമിത് ഷായെയും ജെ പി നദ്ദയെയും ധരിപ്പിച്ചു. ചങ്ങനാശേരിയില്‍ പരിപാടിയില്‍ നിവേദനവുമായി വന്നവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെ’ന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും വേദിയില്‍ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും കാണിച്ച് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി അയച്ചതിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ രംഗത്ത് എത്തിയത്.
ചേലക്കരയില്‍ ബിജെപി കണ്‍വെൻഷനില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറും പറഞ്ഞത് പാടേ തള്ളി, താൻ ആംബുലൻസില്‍ പൂരത്തിനെത്തിയില്ലെന്ന സുരേഷ് ഗോപിയുടെ പ്രസംഗം നേതാക്കള്‍ക്ക് കടുത്ത ക്ഷീണമുണ്ടാക്കിയിരുന്നു. സുരേഷ്ഗോപിക്കായി തങ്ങളാണ് ആംബുലൻസ് ഏർപ്പാടാക്കിയതെന്നായിരുന്നു സുരേന്ദ്രനും അനീഷും അവിടെ പ്രസംഗിച്ചത്. എന്നാല്‍ ആംബുലൻസില്‍ കയറിയില്ലെന്ന കള്ളം തെളിവുകളുടെ മുന്നില്‍ പൊളിഞ്ഞതോടെ വ്യാഴാഴ്ച സുരേഷ്ഗോപി മലക്കം മറിഞ്ഞു. ഗുണ്ടകള്‍ ആക്രമിച്ചതിനാലാണ് ആംബുലൻസില്‍ കയറിയതെന്ന് പറഞ്ഞ അദ്ദേഹം ആക്രമണത്തില്‍നിന്ന് രക്ഷിക്കാൻ ബിജെപിക്കാരല്ല നാട്ടുകാരാണ് വന്നതെന്നും ഓർമിപ്പിച്ചു.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി മാധ്യമങ്ങളെ പുറത്താക്കിയതും അധിക്ഷേപിച്ച് സംസാരിച്ചതും സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. പൊതുവേദിയില്‍ മുഖ്യമന്ത്രിയെ അടക്കം മോശം വാക്കുകളിലൂടെ അപമാനിക്കാൻ ശ്രമിച്ചത് ബിജെപിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഈ പോക്ക് നിയന്ത്രിക്കാൻ ആവശ്യമായ നിർദേശം ഡല്‍ഹിയില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു സംസ്ഥാന നേതാവ് പറഞ്ഞു.
നുണക്കുഴികളില്‍വീണ് ആക്-ഷൻ സീറോ തൃശൂർ പൂരത്തിന് ആംബുലൻസില്‍ എത്തിയിട്ടില്ലെന്ന നുണ പൊളിഞ്ഞപ്പോള്‍ പുതിയ കഥയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പൂരത്തിന് ആംബുലൻസില്‍ എത്തിയെന്ന് സമ്മതിച്ച സുരേഷ് ഗോപി, തന്റെ വാഹനം ഗുണ്ടകള്‍ ആക്രമിച്ചെന്നും അതിനാലാണ് ആംബുലൻസില്‍ പോയതെന്നുമാക്കി പുതിയ തിരക്കഥ. താൻ ആംബുലൻസില്‍ പോയത് മായാക്കാഴ്ചയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ചേലക്കരയിലെ എൻഡിഎ കണ്‍വൻഷനില്‍ സുരേഷ്ഗോപിയുടെ കള്ളം. എന്നാല്‍ ആംബുലൻസില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞതോടെ എരിവും പുളിയും അടിയും പിടിയുമുള്ള പുതിയ ത്രില്ലർക്കഥതന്നെ തയ്യാറാക്കിയിരിക്കുകയാണ്. അഞ്ച് കിലോമീറ്റർ കാറില്‍ സഞ്ചരിച്ചാണ് പൂരത്തിനെത്തിയത്. എന്നാല്‍, തന്റെ വാഹനം ഗുണ്ടകള്‍ ആക്രമിച്ചു.
അവിടെനിന്നുംതന്നെ രക്ഷിച്ച് ആംബുലൻസില്‍ തൃശൂരിലെത്തിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണെന്നാണ് പുതിയ നുണ. കാലിന് വേദനയുള്ളതിനാല്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കാനാവാത്ത സ്ഥിതിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 19നായിരുന്നു തൃശൂർ പൂരം. ഇതുവരെ ഗുണ്ടാ ആക്രമണമുണ്ടായതായി സുരേഷ് ഗോപിയോ ബിജെപി നേതാക്കളോ എവിടെയും പറഞ്ഞിട്ടില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടുമില്ല. മാസങ്ങള്‍ പിന്നിട്ടശേഷം പൂരപ്രേമികളെ അപമാനിക്കുംവിധമാണ് നുണക്കഥകള്‍ മെനയുന്നത്.