
ശക്തമായ പോരാട്ടം നടക്കുന്ന മേഖലയായി ടെലികോം വിഭാഗം മാറിയ കാഴ്‌ചയാണ് നമുക്ക് കാണാൻ കഴിയുക. അടുത്ത കാലത്തായി ഇത് കൂടുതലായി മത്സരാധിഷ്‌ഠിതമായി എന്ന് വേണം പറയാം.
ഇതില്‍ പ്രധാനമായത് രാജ്യത്തെ ഏറ്റവും വലിയ കമ്ബനികളില്‍ ഒന്നായ റിലയൻസ് ടെലികോം മേഖലയിലേക്ക് കാലെടുത്ത് വച്ച ശേഷമാണ് എന്നതും തള്ളിക്കളയാൻ കഴിയാത്ത കാര്യമാണ്. അവരുടെ വരവിന് ശേഷമാണ് കൂടുതല്‍ ഓഫറുകള്‍ മറ്റ് കമ്ബനികള്‍ നല്‍കി തുടങ്ങിയത്.
ഇതിനൊപ്പം തന്നെ പ്രധാനപ്പെട്ടൊരു കാര്യം റിലയൻസിന്റെ ജിയോയെ വെല്ലാൻ മാത്രം നമ്മുടെ സ്വന്തം പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്‍ വളർന്നുവെന്നതാണ്. കഴിഞ് കുറച്ച് കാലമായി ഉറങ്ങി കിടന്നിരുന്ന ബിഎസ്‌എൻഎല്‍ പൂർവാധികം ശക്തിയോടെയാണ് തിരിച്ചുവന്നത്. അതിന്റെ ഭാഗമായി ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങളും അവർ വരുത്തുന്നുണ്ട്.
വൈകാതെ 5ജിയിലേക്കും അവർ കാലെടുത്ത് വയ്ക്കും. അതിനിടയില്‍ 4ജി സേവനങ്ങള്‍ കൊണ്ട് തന്നെ മറ്റ് പ്രധാന സേവന ദാതാക്കളായ ജിയോ, എയർടെല്‍, വിഐ എന്നിവയ്ക്ക് കനത്ത വെല്ലുവിളി തീർക്കാൻ കമ്ബനിക്ക് കഴിയുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ബിഎസ്‌എൻഎല്ലിന്റെ വളർച്ച ഏറ്റവും തിരിച്ചടിയാവുന്നത് ജിയോക്ക് തന്നെയാണ്.
അടുത്തിടെ ബിഎസ്‌എൻഎല്‍ പുറത്തിറക്കിയ റീചാർജ് പ്ലാൻ തന്നെ ഇതിന് ഉദാഹരണം. വളരെ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കളുടെ പോക്കറ്റ് കീറാത്ത നിലയിലാണ് ഈ പ്ലാൻ കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. അതും 400 രൂപയില്‍ താഴെ മാത്രം നല്‍കി നിങ്ങള്‍ക്ക് ഏതാണ്ട് അഞ്ച് മാസത്തോളം വാലിഡിറ്റി ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.
ബിഎസ്‌എൻഎല്‍ 397 രൂപ റീചാർജ് പ്ലാൻ
ഉപഭോക്താക്കളുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കുന്ന ബിഎസ്‌എൻഎല്‍ നയത്തോട് ചേർന്ന് നില്‍ക്കുന്നൊരു റീചാർജ് പ്ലാൻ ആണിത്. കാരണം ദിവസ കണക്ക് നോക്കുകയാണെങ്കില്‍ കുറഞ്ഞത് മൂന്ന് രൂപ പോലും മുടക്കാതെയാണ് ഇത്രയധികം ആനുകൂല്യങ്ങള്‍ കമ്ബനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 150 ദിവസത്തെ വാലിഡിറ്റിയോട് കൂടിയാണ് ഈ ഓഫർ ലഭ്യമാവുക.
അണ്‍ലിമിറ്റഡ് ഫോണ്‍ കോളുകള്‍, ഡാറ്റ, സൗജന്യ എസ്‌എംഎസ് സേവനങ്ങള്‍ എന്നിവ പോലെയുള്ള ഫീച്ചറുകളോടൊപ്പമാണ് ഈ ഓഫർ വരുന്നത്. ആദ്യ മാസം രാജ്യത്തുടനീളമുള്ള ഏത് മൊബൈല്‍ നെറ്റ്‌വർക്കിലേക്കും ഉപയോക്താക്കള്‍ക്ക് സൗജന്യ കോളുകള്‍ ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഇതിനൊപ്പം ലഭിക്കുക.
എന്നാല്‍ ശേഷിക്കുന്ന നാല് മാസം നിങ്ങള്‍ക്ക് ഔട്ട് ഗോയിങ് കോളുകള്‍ ആസ്വദിക്കാൻ ടോപ്പ് അപ്പ് പ്ലാനുകള്‍ ആശ്രയിക്കേണ്ടി വരും. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ അഞ്ച് മാസത്തോളം നിങ്ങള്‍ മറ്റൊരു റീചാർജ് ഓഫറിനെ പറ്റി ആലോചിക്കേണ്ട എന്നതാണ്. ഈ ഓഫർ ചെയ്‌താല്‍ പിന്നെ വാലിഡിറ്റിയെ കുറിച്ച് ആശങ്കാകുലരാവേണ്ട സാഹചര്യമില്ല.
എന്തുകൊണ്ട് ഈ ഓഫർ വീണ്ടും ചർച്ചയാവുന്നു
നേരത്തെ തന്നെ ബിഎസ്‌എൻഎല്‍ നല്‍കി വരുന്ന ഈ ഓഫർ ചർച്ചയാകാനുള്ള കാരണം മറ്റ് കമ്ബനികളുടെ അധികനിരക്ക് തന്നെയാണ്. അടുത്തിടെ ജിയോ, എയർടെല്‍, വിഐ എന്നിവ നിരക്കുകള്‍ വർധിപ്പിച്ചിരുന്നു. ഈ താരിഫ് വർധന ഉപഭോക്താക്കള്‍ക്ക് ഇടയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്. ഇതിന് പിന്നാലെയാണ് ഈ ബിഎസ്‌എൻഎല്ലിന്റെ പ്ലാൻ ചർച്ചയാവുന്നത്.