‘ദാറ്റ് അവസ്ഥ’ എന്ന് റഹീമിന്റെ ചിത്രം പങ്കുവച്ച്‌ ബല്‍റാം; ‘അങ്ങ് അവിടെ സേഫ് ആണല്ലോ അല്ലേ’ എന്ന് റഹീമിന്റെ മറുപടി; ‘ബഹിരാകാശത്തു നിന്ന് പോലും സുഖവിവരങ്ങള്‍ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതല്‍’ എന്ന് ബല്‍റാം; പാലക്കാട് റെയ്ഡിന് പിന്നാലെ ട്രോളുമായി നേതാക്കള്‍ VM TV NEWS MINUTES

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലുകളില്‍ അര്‍ധ രാത്രിയില്‍ നടന്ന റെയ്ഡിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം ട്രോളി സിപിഎം…

ദീപാവലി ദിനം സൊമാറ്റോയില്‍ ഫുഡ് ഡെലിവെറി, ലഭിച്ച തുക പങ്കുവെച്ച്‌ യുവാവ്; കൈയ്യടിച്ച്‌ സോഷ്യല്‍മീഡിയ VM TV NEWS CHANNEL

കോടിക്കണക്കിന് ഇന്ത്യക്കാർ ഒക്ടബോർ 31-ന് ദീപാവലി ആഘോഷിച്ചപ്പോള്‍ ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി റിതിക് തോമർ വിശ്രമമില്ലാത്ത ജോലിത്തിരക്കിലായിരുന്നു.

കുടുംബാംഗങ്ങളില്‍ നിന്ന് അകന്ന് ആ രാത്രി റിതിക് സൊമാറ്റോ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. വൈകീട്ട് അഞ്ച് മുതല്‍ 11 വരെ റിതിക് സൊമാറ്റോയ്ക്ക് വേണ്ടി ജോലി ചെയ്തു. ആറു മണിക്കൂർ നേരത്തെ ജോലിക്കിടെ എട്ടിടങ്ങളില്‍ ഭക്ഷണമെത്തിച്ച്‌ നേടിയതാകട്ടെ വെറും 317 രൂപയും.

ദീപാവലി ദിനം യുവാവിന് ലഭിച്ച പ്രതിഫലവും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള യാത്രയും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. റിതിക് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചത്. ആദ്യത്തെ ഓർഡർ ഡെലിവറി ചെയ്ത് നേടിയത് 40 രൂപയാണ്. രണ്ടാമത്തെ ഓർഡറിന് ലഭിച്ചതാകട്ടെ വെറും 20 രൂപയും. മൂന്നാമത്തെ ഡെലിവറിക്ക് 50 രൂപയും നാലാമത്തെ ഡെലിവറിക്ക് 40 രൂപയും ലഭിച്ചു. അഞ്ചാമത്തെ ഓർഡറിന് 24 രൂപയും ആറാമത്തെ ഡെലിവറിക്ക് 70 രൂപയും ലഭിച്ചു.

ഇരുമുടിക്കെട്ടില്‍ ഇനി ഈ വസ്തുക്കള്‍ വേണ്ട!!ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശവുമായിദേവസ്വം ബോര്‍ഡ് VM TV NEWS EXCLUSIVE

തിരുവനന്തപുരം :ശബരിമല തീർത്ഥാടകർ ഇരുമുടിക്കെട്ടില്‍ നിന്നും മൂന്ന് സാധനങ്ങള്‍ ഒഴുകുവാക്കണമെന്ന് ദേവസ്വം ബോർഡിന്റെ നിർദ്ദേശം ..

കർപ്പൂരം, സാബ്രാണി, പനിനീര് എന്നിവ ഒഴിവാക്കണമെന്നാണ് അറിയിപ്പ്.ഭക്തർ ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന് സാധനങ്ങളില്‍ വലിയൊരു ഭാഗവും മാലിന്യമായി കൊണ്ടുപോയി കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. ഈ സാഹചര്യം മുൻനിർത്തിയാണ് നീക്കമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.

ഇപ്പോള്‍ ശബരിമലയില്‍ വരുന്ന അയ്യപ്പ ഭക്ത ജനങ്ങള്‍ കൊണ്ടുവരുന്ന ഇരുമുടികെട്ടില്‍ ധാരാളം പ്ലാസ്റ്റിക് കടന്നുവരുന്നുണ്ട്. ഇത് ശബരിമലയില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ ഇരുമുടികെട്ടില്‍ ആവശ്യമില്ലാത്ത പല സാധനങ്ങളും നിറച്ചാണ് വരുന്നത്. ഇത് ഒഴിവാക്കേണ്ടതാണെന്നാണ് ദേവസ്വം ബോർഡിന്റെ പക്ഷം. അതേസമയം ഇരുമുടികെട്ടിലെ മുൻ കെട്ട്- ശബരിമലയില്‍ സമർപ്പിക്കാനും , പിൻകെട്ട്- ഭക്ഷണ പദാർത്ഥങ്ങള്‍ എന്നിങ്ങനെയാണ് രീതി . എന്നാല്‍ പഴയകാലത്ത് അയ്യപ്പ ഭക്തന്മാർ നടന്നാണ് ശബരിമലയിലെത്തിയിരുന്നത്. അവർക്ക് ഇടയ്ക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള നാളികേരം, അരി തുടങ്ങിയവ പിൻകെട്ടില്‍ കൊണ്ടുവരുകയാണ് രീതി. ഇപ്പോള്‍ അതിൻറെ ആവശ്യമില്ല. അതിനാല്‍ പിൻകെട്ടില്‍ കുറച്ച്‌ അരി മാത്രം കരുതിയാല്‍ മതി. അത് ശബരിമലയില്‍ സമർപ്പിച്ച്‌ നിവേദ്യം വാങ്ങാൻ സാധിക്കും. മുൻകെട്ടില്‍ ആവശ്യമില്ലാത്ത ചന്ദനത്തിരി, കർപ്പൂരം, പനിനീർ ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്. ഇതും അവിടെ ഉപയോഗിക്കുന്നില്ല. മുൻകെട്ടില്‍ ഉണക്കലരി, നെയ്യ് തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപൊന്ന് ഇവ മാത്രം മതിയാകുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.

പ്രേക്ഷകരെ വളരെ മനോഹരമായി പറ്റിച്ച്‌ വിജയിച്ച സിനിമയാണ് പുലിമുരുകന്‍: ജോസഫ് നെല്ലിക്കല്‍

പ്രേക്ഷകരെ വളരെ മനോഹരമായി പറ്റിക്കുന്നിടത്താണ് സിനിമയുടെ വിജയമെന്ന് കലാസംവിധായകന്‍ ജോസഫ് നെല്ലിക്കല്‍. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകൻ ആണ്.

റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാലേട്ടനും മമ്മൂക്കയും ഒക്കെ ഇടിക്കുമ്ബോള്‍ ഇടി കൊള്ളുന്നില്ലെന്ന് കുഞ്ഞു കുട്ടികള്‍ക്ക് വരെ അറിയാം. ഹീറോ വില്ലനെ കുത്തുമ്ബോള്‍ കുത്ത് കൊള്ളുന്നില്ലെന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ചോര വരുമ്ബോള്‍ അത് ഒറിജിനല്‍ ചോര അല്ലെന്നും എല്ലാവര്‍ക്കും അറിയാം. ഇത് കാണുന്ന പ്രേക്ഷകന്‍, ഇത് ഞങ്ങളെ പറ്റിക്കുന്നതാണ് എന്ന് അറിഞ്ഞിട്ടാണ് സിനിമ കാണാന്‍ വരുന്നത്.

ആ പറ്റിക്കുന്ന സാധനം യഥാര്‍ത്ഥമല്ലെങ്കില്‍ അവിടെ പരാജയമാണ്. വളരെ മനോഹരമായി പറ്റിക്കുക. അതാണ് സിനിമ. അങ്ങനെ സിനിമയിലൂടെ പ്രേക്ഷകനെ കൊണ്ടുപോകുന്നിടത്താണ് സിനിമ വിജയിക്കുന്നത്. അതില്‍ വിജയിച്ച സിനിമയാണ് പുലിമുരുകന്‍. ജനങ്ങള്‍ അതുവരെ കാണാത്ത ഒരു പശ്ചാത്തലമായിരുന്നു ആ സിനിമയുടേത്.

സിനിമയില്‍ ആദ്യം പുലിയെ തന്നെയായിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ പുലിയുടെ വേഗതയോട് മത്സരിക്കാന്‍ ക്യാമറയ്ക്ക് പറ്റില്ല എന്നത് കൊണ്ടാണ് പിന്നീട് അത് കടുവയായത്. കടുവയെ വരയന്‍പുലി എന്നും വിളിക്കും. അങ്ങനെയാണ് ആ പ്രശ്‌നം സോള്‍വ് ചെയ്തത്. അങ്ങനെ ഞങ്ങള്‍ കടുവയെ കാണുന്നതിന് വിയറ്റ്‌നാമില്‍ പോയി. അപ്പോഴാണ് കടുവയുടെ ഭീകരത മനസിലാകുന്നത്. അതിന്റെ ഭാരം 500 കിലോയ്ക്ക് മുകളിലാണ്. കടുവ അടിച്ച്‌ കഴിഞ്ഞാല്‍ അതിന്റെ മൂന്നിരട്ടിയാണ് ആ അടിയുടെ പവര്‍ വരുന്നത്. ആ കടുവയെ ഹോള്‍ഡ് ചെയ്തുകൊണ്ട് അഭിനയിക്കുന്നതിന് ഒരാള്‍ക്കും പറ്റില്ല. അതിന് വേണ്ടുന്ന ഡമ്മിയൊക്കെ ഒരുക്കി, ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.

രാജ്യാന്തര സ്വര്‍ണവില കൂപ്പുകുത്തി; ആഭരണ പ്രേമികള്‍ക്ക് ആശ്വസിക്കാമോ? VM TV NEWS

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരം ഉറപ്പിച്ചതിന് പിന്നാലെ രാജ്യാന്തര വിപണയില്‍ സ്വർണവില കൂപ്പുകുത്തി. ഒറ്റ ദിവസംകൊണ്ട് ഔണ്‍സിന് 80 ഡോളറിലധികം കുറവാണ് രേഖപ്പെടുത്തിയത്.

ഒരുവേള ഒരുവേള വില 2,647 ഡോളറിലേക്ക് കൂപ്പുകുത്തിയ സ്വർണം നിലവില്‍ 2,652 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,790 ഡോളർ എന്ന സർവകാല റെക്കോർഡിലായിരുന്നു സ്വർണം. വെള്ളിവിലയില്‍ നാല് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ട്രംപിന്റെ സാമ്ബത്തിക നയങ്ങള്‍ പൊതുവേ ഡോളറിനും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കിനും (ട്രഷറി ബോണ്ട് യീല്‍ഡ്) കരുത്തേകുന്നതാണ്. ട്രംപ് ലീഡ് പിടിച്ചതോടെ യൂറോ, യെൻ തുടങ്ങിയ ആറ് മുൻനിര കറൻസികള്‍ക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 105.08 എന്ന ശക്തമായ നിലയിലെത്തി. കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതു വൈകാതെ 106 ഭേദിച്ചേക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്.

യുഎസ് സർക്കാരിന്റെ 10 വർഷ ട്രഷറി യീല്‍ഡ് 4.455 ശതമാനം കടന്നു. ഇതും വൈകാതെ 4.5 ശതമാനം കവിയുമെന്നാണ് കരുതുന്നത്. ട്രംപിന്റെ കാലത്ത് സർക്കാരിന്റെ കടമെടുപ്പ് ഉയരാനുള്ള സാധ്യതയുമേറെയാണ്. ഫലത്തില്‍, ഡോളറില്‍നിന്നും ബോണ്ടില്‍നിന്നും മികച്ച നേട്ടം കിട്ടുമെന്നായതോടെ നിക്ഷേപകർ സ്വർണ നിക്ഷേപ പദ്ധതികളില്‍നിന്നു പിൻമാറുന്നതാണ് വിലയിടിവിന് വഴിവച്ചത്. മാത്രമല്ല, ഡോളർ ശക്തി പ്രാപിച്ചതോടെ സ്വർണം വാങ്ങുക ചെലവേറിയതായതും വിലയിടിവിന് കളമൊരുക്കി.

അതേസമയം, അന്താരാഷ്ട്ര വിപണയില്‍ സ്വർണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടം കേരളത്തില്‍ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. രാജ്യാന്തര വിപണിയില്‍ 80 ഡോളറോളം കുറഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ ഗ്രാമിന് 160 രൂപയുടെ വരെ ഇടിവുണ്ടാകേണ്ടതാണ്. എന്നാല്‍, രൂപയ്ക്കെതിരെ ഡോളർ ശക്തമായത് സ്വർണത്തിന്റെ ഇറക്കുമതിച്ചിലവ് കൂട്ടാനിടയാക്കുമെന്ന് സാമ്ബത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെവന്നാല്‍ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന കുറവ് കേരളത്തിലെ ആഭരണപ്രേമികള്‍ക്ക് ഗുണകരമാകില്ല.

ആ നടനോട് എനിക്ക് വല്ലാത്ത ക്രഷ് ആണ്, ഒരു സിനിമയില്‍ മാത്രം ഒരുമിച്ചഭിനയിച്ചു: സായ് പല്ലവി VM TV NEWS EXCLUSIVE

അല്‍ഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിലെ മലർ മിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ പ്രേക്ഷകരുടെ ഇഷ്ട നായിക ആയ ആളാണ് സായ് പല്ലവി.

പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ സായ് പല്ലവി അഭിനയിച്ചു. എല്ലാം, നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍. ശിവകാർത്തികേയൻ നായകനായ അമരൻ ആണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ, തനിക്ക് തമിഴിലെ ഒരു സൂപ്പർതാരത്തോട് ക്രഷ് ഉണ്ടെന്ന് തുറന്നു പറയുകയാണ് നടി.

സൂര്യയോട് ആണ് സായ് പല്ലവിക്ക് ക്രഷ്. കാക്ക കാക്ക എന്ന ചിത്രം ഇറങ്ങിയ സമയം മുതല്‍ സൂര്യയോട് ക്രഷ് ഉണ്ടെന്ന് നടി തുറന്നു പറയുന്നു. എൻ .ജി.കെയില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. ആ സിനിമയില്‍ അഭിനയിക്കാൻ പോയപ്പോഴത്തെ ഏറ്റവും വലിയ എക്സൈറ്റ്മെന്റും സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്നതായിരുന്നുവെന്ന് സായ് പല്ലവി ഓർത്തെടുക്കുന്നു. സൂര്യയോട് ഇപ്പോഴും ക്രഷ് ഉണ്ടെന്നും, എന്നാല്‍ ഒരു സിനിമയില്‍ മാത്രമേ ഒരുമിച്ചഭിനയിക്കാൻ കഴിഞ്ഞുള്ളു എന്നും നടി പറയുന്നു.

സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രം തണ്ടേലും ചര്‍ച്ചകളില്‍ നിറയുന്നതിനാല്‍ ആകാംക്ഷയുണ്ടാക്കുന്നതാണ്. തണ്ടേല്‍ ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. എന്തായാലും നാഗചൈതന്യയുടെ തണ്ടേല്‍ സിനിമയുടെ കഥയുടെ സൂചനകള്‍ പുറത്തായത് ചര്‍ച്ചയായി മാറിയിട്ടുണ്ട്.

‘ഹോസ്റ്റല്‍ പെണ്‍കുട്ടി’യുടെ സെക്‌സ് മെസേജില്‍ വീണ് തൃശൂരിലെ വ്യാപാരി; നാല് ആഡംബര കാറുകളും അരക്കോടിയുടെ സ്വര്‍ണവും സ്വന്തമാക്കി യുവതി

തൃശൂര്‍: പൂങ്കുന്നം സ്വദേശിയും വ്യാപാരിയുമായ വൃദ്ധനെ ഹണി ട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്ബതികള്‍ അറസ്റ്റില്‍.

കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള തട്ടുവിള പുത്തന്‍വീട്ടില്‍ സോജന്‍ (32), കരുനാഗപ്പള്ളി കൊല്ലക ഒറ്റയില്‍ പടിറ്റതില്‍ വീട്ടില്‍ ഷെമി (ഫാബി, 38) എന്നിവരാണ് പിടിയിലായത്. വ്യാപാരി നല്‍കിയ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് പ്രതികളെ അങ്കമാലിയില്‍ നിന്ന് അറസ്റ്റു ചെയ്തത്.

രണ്ടുവര്‍ഷം മുമ്ബാണ് വ്യാപാരിയെ സമൂഹ മാദ്ധ്യമത്തിലൂടെ ഷെമി പരിചയപ്പെട്ടത്. എറണാകുളത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന 23കാരി എന്നാണ് പരിചയപ്പെടുത്തിയത്. വിവാഹിതയല്ലെന്ന് പറഞ്ഞ് അടുപ്പം സ്ഥാപിച്ചു. വീഡിയോ കാളുകള്‍ ചെയ്തു. തുടക്കത്തില്‍ ഹോസ്റ്റല്‍ ഫീസിനും മറ്റുമെന്ന് പറഞ്ഞ് ചെറിയ തുകകള്‍ വാങ്ങി. പിന്നീട് ലൈംഗികച്ചുവയുള്ള മെസേജുകളടക്കം അയച്ചു.

പണം തിരികെ ചോദിച്ചപ്പോള്‍ വീഡിയോ കാളുകള്‍ കാട്ടി ഭീഷണിപ്പെടുത്തി. വീണ്ടും പണം തട്ടി. കൈയിലുള്ള പണം തീര്‍ന്നതോടെ വ്യാപാരി, ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകള്‍ പിന്‍വലിച്ചും ഭാര്യയുടെ സ്വര്‍ണാഭരണം പണയം വച്ചുമടക്കം പണം നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ വ്യാപാരി വിവരം മകനോട് പറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒന്നിന് പൊലീസില്‍ പരാതി നല്‍കിയത്.

തട്ടിപ്പ് പണത്തില്‍ ആഡംബര ജീവിതം

വ്യാപാരിയില്‍ നിന്ന് തട്ടിച്ചെടുത്ത പണം ഉപയോഗിച്ച്‌ ആഡംബര ജീവിതമാണ് പ്രതികള്‍ നയിച്ചതെന്ന് പൊലീസ് പറഞ്ഞു. 82 പവന്‍ സ്വര്‍ണം, ഇന്നോവ കാര്‍, ടൊയോട്ട ഗ്ലാന്‍സ കാര്‍, മഹീന്ദ്ര ഥാര്‍ ജീപ്പ്, മേജര്‍ ജീപ്പ്, എന്‍ഫീല്‍ഡ് ബുള്ളറ്റ് തുടങ്ങിയവയും തട്ടിപ്പ്

ആദ്യം ഷെമിയുടെ ഹായ്; പിന്നെ സെക്സ് ചാറ്റ്; പിന്നാലെ നഗ്നയായി; ദമ്ബതികളുടെ ഹണിട്രാപ്പില്‍ വയോധികന് രണ്ടരക്കോടി നഷ്ടമായി VM TV NEWS

ഹണിട്രാപ്പിലൂടെ തൃശ്ശൂർ ജില്ലയിലെ വ്യാപാരിയായ വയോധികന് നഷ്ടപ്പെട്ടത് വൻതുക. സെക്സ് ചാറ്റ് ചെയ്തും വാട്സാപ്പില്‍ വീഡിയോ കോള്‍ വഴിയും വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ടരകോടിയോളം രൂപയാണ് തൃശ്ശൂർ പൂങ്കുന്നം സ്വദേശിയായ വയോധികനില്‍ നിന്നും തട്ടിയത്.

സംഭവത്തില്‍ ദമ്ബതികള്‍ അറസ്റ്റില്‍. കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരാണ് അറസ്റ്റിലായത്. കൃത്യമായ തിരക്കഥയിലൂടെയാണ് ഇവർ വയോധികനെ ചതിയില്‍ വീഴ്ത്തിയത്. രണ്ടുവർഷം മുമ്ബാണ് യുവതി 63 കാരനായ വ്യാപാരിയുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിക്കുന്നത്.

ആദ്യം ഒരു ഹായ് അയച്ചു. തിരികെ മറുപടി എത്തിയതോടെ ഇരുപത്തിമൂന്നുകാരിയായ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന ആവണി എന്നാണ് ഷെമി പരിചയപ്പെടുത്തിയത്. തുടർന്നുള്ള സംഭാഷണങ്ങളിലൂടെ പലതവണയായി ഇയാളില്‍ നിന്നും യുവതി പണം വാങ്ങി. ഹോസ്റ്റല്‍ ഫീസ് അടയ്ക്കുവാൻ തുടങ്ങി പല കാരണങ്ങള്‍ പറഞ്ഞതാണ് തുടക്കത്തില്‍ പണം വാങ്ങിച്ചിരുന്നത്. പിന്നീട് ചോദിക്കുന്ന തുകയുടെ വലിപ്പം കൂടി. ഒരിക്കല്‍ വീഡിയോ കോള്‍ വിളിച്ചതോടെയാണ് തനി സ്വരൂപം പുറത്തെത്തുന്നത്.

കോള്‍ അറ്റൻഡ് ചെയ്തതോടെ മറുവശത്ത് ഇരിക്കുന്നത് വിവസ്ത്രയായ ഒരു യുവതിയായിരുന്നു.ഈ വീഡിയോ കോള്‍ സ്ക്രീൻ റെക്കോർഡ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യും എന്നും ഭാര്യക്ക് അയച്ചുകൊടുക്കും തുടങ്ങിയ ഭീഷണികളിലൂടെയാണ് പിന്നീട് പണം തട്ടിയത്. ഒടുക്കം ഭാര്യയുടെ ഭൂമി വിറ്റ വകയിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയുടെ നിക്ഷേപവും യുവതിക്ക് അയച്ചുകൊടുത്തു. പിന്നാലെ വ്യാപാരിയുടെ മകന് തോന്നിയ സംശയമാണ് സംഭവം വെളിപ്പെട്ടത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിക്കാരന് കോള് വന്ന നമ്ബർ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. തുടർന്നുള്ള അന്വേഷണത്തില്‍ കൊല്ലം സ്വദേശിനിയായ ഷെമിയെ കണ്ടെത്തുകയായിരുന്നു. ഷെമിയുടെ രണ്ടാം ഭർത്താവാണ് സോജൻ. ഇയാളുടെ മാതാപിതാക്കളുടെ അക്കൗണ്ടിലേക്കാണ് തട്ടിപ്പ് നടത്തിയ പണം ട്രാൻസ്ഫർ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് സോജന്റെയും ഷെമിയുടെയും മാതാപിതാക്കളെയും ഉള്‍പ്പെടെ 4 അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു. ഇതോടെ പൊലീസ് പിറകിലുണ്ടെന്ന് മനസ്സിലായ പ്രതികള്‍ നാടുവിടാൻ തീരുമാനിച്ചു. പിന്നീട് ഇവരുടെ മൊബൈല്‍ ടവർ ലൊക്കേഷൻ മനസ്സിലാക്കിയാണ് പോലീസ് പ്രതികളെ പിടികൂടിയത്.

യുദ്ധത്തിനായി റഷ്യയില്‍ എത്തി; അശ്ലീല വീഡിയോ കണ്ട് സമയം കളഞ്ഞ് ഉത്തരകൊറിയൻ സൈനികര്‍; ജീവിതം ആസ്വദിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

മോസ്‌കോ: യുദ്ധത്തില്‍ റഷ്യൻ സൈന്യത്തെ സഹായിക്കാതെ അശ്ലീല ദൃശ്യങ്ങള്‍ കണ്ട് സമയം കളഞ്ഞ് ഉത്തരകൊറിയയിലെ സൈനികർ.

അന്താരാഷ്ട്ര മാദ്ധ്യമമായ ഫിനാൻഷ്യല്‍ ടൈംസിലെ മാദ്ധ്യമ പ്രവർത്തകനാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യൻ സേനയെ സഹായിക്കുന്നതിന് വേണ്ടിയാണ് കിംഗ് ജോംഗ് ഉൻ സൈനികരെ റഷ്യയിലേക്ക് അയച്ചത്.

ഉത്തരകൊറിയയില്‍ ഇന്റർനെറ്റ് ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ആണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനും യൂട്യൂബ് ഉപയോഗിക്കുന്നതിനും രാജ്യത്തെ ചില നിയമങ്ങള്‍ പാലിക്കണം. എന്നാല്‍ റഷ്യയിലെ സ്ഥിതി മറിച്ചാണ്. റഷ്യയില്‍ യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ല. ഇത് പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഉത്തരകൊറിയൻ സൈനികർ അശ്ലീല സിനിമകള്‍ കണ്ട് റഷ്യയില്‍ തന്നെ തുടരുന്നത്.

ഫിനാൻഷ്യല്‍ ടൈംസിലെ വിദേശവാർത്തകള്‍ കൈകാര്യം ചെയ്യുന്ന ജിദോണ്‍ റാച്ച്‌മാനാണ് നിർണായക വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിശ്വാസ്യ യോഗ്യമായ സ്രോതസ്സില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത് എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിശദാംശങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുള്ളത്. അതേസമയം വിവരങ്ങള്‍ ലഭിച്ച സ്രോതസ്സ് ഏതാണെന്ന് അദ്ദേഹം പങ്കുവച്ചിട്ടില്ല.

ഉത്തര കൊറിയയില്‍ നിന്നും റഷ്യയില്‍ എത്തിയ സൈനികർക്ക് നിയന്ത്രണം ഇല്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലമായി അവർ അശ്ലീല വീഡിയോകളും ദൃശ്യങ്ങളും കാണുന്നു. വിശ്വാസയോഗ്യമായ സ്രോതസ്സില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് എന്നും അദ്ദേഹം പറയുന്നു.

നിമിഷ നേരങ്ങള്‍ കൊണ്ടാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. നിരവധി പേർ പരിഹാസ കമന്റുകളും ഇതിന് താഴെയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തര കൊറിയൻ സൈനികരും ടെസ്റ്റോസ്റ്റിറോണ്‍ ഉള്ളവരാണെന്നാണ് ആളുകള്‍ പറയുന്നത്. ഇത്രയും നാള്‍ ഇവർ ഒരു ഏകാധിപതിയുടെ കീഴില്‍ ആയിരുന്നു. ഇപ്പോഴാണ് അവർ ജീവിതം ആസ്വദിച്ച്‌ തുടങ്ങിയത് എന്നും ആളുകള്‍ പറയുന്നു.

തൂങ്ങിമരിച്ചെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ യുവാവിന്റെ മരണം കൊലപാതകം VM TV NEWS CHANNEL

പീരുമേട്: തൂങ്ങിമരിച്ചെന്നു പറഞ്ഞ് ബന്ധുക്കള്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.

മൃതദേഹം പോസ്റ്റ് മോർട്ടം പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഇയാളെ മർദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തിയത്.

പള്ളിക്കുന്ന് വുഡ്ലാൻസ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബു (29 ) ആണ് കൊല്ലപ്പെട്ടത്. തലയ്ക്കുപിന്നിലും തലയുടെ മുകള്‍ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതും തൊഴിയേറ്റ് ജനനേന്ദ്രിയം തകർന്നതുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനക്ക് ശേഷം ലഭിച്ച സൂചനകള്‍. ഇതേ തുടർന്ന് ജില്ലാ പൊലീസ് മോധാവി വിഷ്ണു പ്രദീപ് സംഭവ സ്ഥലത്തെത്തി ഫോറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.

സംഭവത്തില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അടുത്ത ബന്ധുക്കള്‍ അടങ്ങുന്ന സംഘം ബിബിൻ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടിലെ ശുചിമുറിയില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതായി കണ്ടു എന്നാണ് ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് ബന്ധുക്കള്‍ പറഞ്ഞിരുന്നത്. യുവാവ് മരിച്ചുകിടന്ന വീട് പോലീസ് പരിശോധിച്ചു. ഫോറൻസിക് വിദഗ്ദ്ധരും ശ്വാനസേനയും പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.

ബിബിൻ കോയമ്ബത്തൂരില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് എത്തിയ ഇയാള്‍ സഹോദരിയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു.