മോസ്‌കോ: യുദ്ധത്തില്‍ റഷ്യൻ സൈന്യത്തെ സഹായിക്കാതെ അശ്ലീല ദൃശ്യങ്ങള്‍ കണ്ട് സമയം കളഞ്ഞ് ഉത്തരകൊറിയയിലെ സൈനികർ.
അന്താരാഷ്ട്ര മാദ്ധ്യമമായ ഫിനാൻഷ്യല്‍ ടൈംസിലെ മാദ്ധ്യമ പ്രവർത്തകനാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യൻ സേനയെ സഹായിക്കുന്നതിന് വേണ്ടിയാണ് കിംഗ് ജോംഗ് ഉൻ സൈനികരെ റഷ്യയിലേക്ക് അയച്ചത്.
ഉത്തരകൊറിയയില്‍ ഇന്റർനെറ്റ് ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ആണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനും യൂട്യൂബ് ഉപയോഗിക്കുന്നതിനും രാജ്യത്തെ ചില നിയമങ്ങള്‍ പാലിക്കണം. എന്നാല്‍ റഷ്യയിലെ സ്ഥിതി മറിച്ചാണ്. റഷ്യയില്‍ യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ല. ഇത് പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഉത്തരകൊറിയൻ സൈനികർ അശ്ലീല സിനിമകള്‍ കണ്ട് റഷ്യയില്‍ തന്നെ തുടരുന്നത്.
ഫിനാൻഷ്യല്‍ ടൈംസിലെ വിദേശവാർത്തകള്‍ കൈകാര്യം ചെയ്യുന്ന ജിദോണ്‍ റാച്ച്‌മാനാണ് നിർണായക വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിശ്വാസ്യ യോഗ്യമായ സ്രോതസ്സില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത് എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിശദാംശങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുള്ളത്. അതേസമയം വിവരങ്ങള്‍ ലഭിച്ച സ്രോതസ്സ് ഏതാണെന്ന് അദ്ദേഹം പങ്കുവച്ചിട്ടില്ല.
ഉത്തര കൊറിയയില്‍ നിന്നും റഷ്യയില്‍ എത്തിയ സൈനികർക്ക് നിയന്ത്രണം ഇല്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലമായി അവർ അശ്ലീല വീഡിയോകളും ദൃശ്യങ്ങളും കാണുന്നു. വിശ്വാസയോഗ്യമായ സ്രോതസ്സില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് എന്നും അദ്ദേഹം പറയുന്നു.
നിമിഷ നേരങ്ങള്‍ കൊണ്ടാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. നിരവധി പേർ പരിഹാസ കമന്റുകളും ഇതിന് താഴെയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തര കൊറിയൻ സൈനികരും ടെസ്റ്റോസ്റ്റിറോണ്‍ ഉള്ളവരാണെന്നാണ് ആളുകള്‍ പറയുന്നത്. ഇത്രയും നാള്‍ ഇവർ ഒരു ഏകാധിപതിയുടെ കീഴില്‍ ആയിരുന്നു. ഇപ്പോഴാണ് അവർ ജീവിതം ആസ്വദിച്ച് തുടങ്ങിയത് എന്നും ആളുകള്‍ പറയുന്നു.