സ്വര്‍ണം വാങ്ങണമെങ്കില്‍ ഇന്ന് പോകാം; പൊന്നിന് വില കുത്തനെ കുറഞ്ഞു, അമ്ബരപ്പിക്കും നിരക്ക് VM TV NEWS CHANNEL

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവലിയില്‍ വന്‍ കുറവ്. വലിയ തുകയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. സ്വര്‍ണം വാങ്ങാന്‍ മികച്ച ദിവസമാണ് ഇന്ന്.

440 രൂപയാണ് പവന് കുറഞ്ഞത്. ഇന്ന് സ്വര്‍ണവില പവന് 57760 രൂപയാണ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 7220 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 5950 രൂപയിലേക്ക് എത്തിയിട്ടുണ്ട്.

യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും.

ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകള്‍ താത്പര്യപ്പെടുന്നു.

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

നവംബറിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

നവംബര്‍ 1 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ

നവംബര്‍ 2 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ

നവംബര്‍ 3 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബര്‍ 4 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബര്‍ 5 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ

നവംബര്‍ 6 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80 രൂപ ഉയര്‍ന്നു. വിപണി വില 58,920 രൂപ

നവംബര്‍ 7 – സ്വര്‍ണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകും; ഇടിമിന്നലിന് സാധ്യത, ജാഗ്രത VM TV NEWS EXCLUSIVE

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.

ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞ് ഞായറാഴ്ച രാവിലെ ആറിന് 124.60 അടിയിലെത്തി. തലേദിവസം ജലനിരപ്പ് 124.75 അടി ആയിരുന്നു.

കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ട് മാട്ടുപ്പെട്ടി; സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ ഇന്ന്, ബോട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം VM TV NEWS LIVE

കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ ഇന്ന്.

രാവിലെ 9.30ന് മൂന്നാര്‍ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പറക്കല്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്യും. മാട്ടുപ്പെട്ടി ഡാം പരിസരത്ത് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വരവേല്‍ക്കും.

ചെറുവിമാനത്തില്‍ 17 സീറ്റാണുള്ളത്. 30 സീറ്റുള്ളവയുമുണ്ട്. റണ്‍വേയ്ക്കുപകരം വെള്ളത്തിലൂടെ നീങ്ങിയാണ് പറന്നുയരുക. വെള്ളത്തില്‍ത്തന്നെ ലാന്‍ഡ് ചെയ്യും. വിമാനത്തിന്റെ വലിപ്പവും യാത്രികരുടെ എണ്ണവും അനുസരിച്ച്‌ വ്യത്യാസപ്പെടുമെങ്കിലും ആറടി ആഴമുള്ള ജലാശയത്തില്‍പ്പോലും സുരക്ഷിതമായി ഇറങ്ങാനാകും. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളിലൂടെയാണ് യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതും. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കുപുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്ബനാട്, മലമ്ബുഴ, ബേക്കല്‍ എന്നിവിടങ്ങളിലാകും വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കുക. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള സ്വകാര്യ കമ്ബനിയും സ്‌പൈസ് ജെറ്റും ചേര്‍ന്നാണ് ഡി ഹാവില്ലന്‍ഡ് കാനഡയുടെ സര്‍വീസ് നിയന്ത്രിക്കുന്നത്.പരീക്ഷണപ്പറക്കലിന് എത്തിയ ഡി ഹാവില്ലന്‍ഡ് കാനഡയുടെ സീപ്ലെയിന്‍ ഞായര്‍ പകല്‍ 3.30നാണ് കൊച്ചി കായലിലെ വാട്ടര്‍ഡ്രോമില്‍ പറന്നിറങ്ങിയത്. സീപ്ലെയിനിന് എല്ലാ സാങ്കേതികപിന്തുണയും നല്‍കുന്നത് സിയാലാണ്.

യാത്രാദൂരവും സമയവും കുറയുന്നത് സീപ്ലെയിനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കും. സംരംഭങ്ങളും തൊഴിലവസരങ്ങളും ഇതോടൊപ്പം വര്‍ധിക്കുമെന്നതും പ്രത്യേകതയാണ്. വ്യത്യസ്ത കേന്ദ്രങ്ങളെ ചേര്‍ത്തുള്ള പുതിയ ടൂറിസം പാക്കേജുകളും നിലവില്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിലുള്ള പദ്ധതിയില്‍ താങ്ങാവുന്ന തരത്തിലാകും യാത്രാനിരക്കുകള്‍. സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിലൂടെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള പാക്കേജടക്കം വലിയ സാധ്യത തുറക്കുമെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു.

ബോട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം, ഡ്രോണും അനുവദിക്കില്ല

ബോള്‍ഗാട്ടിയില്‍നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പരീക്ഷണപ്പറക്കല്‍ നടത്തുന്ന സീപ്ലെയിനിന്റെ ഫ്‌ലാഗ് ഓഫ് നടക്കുന്നതിനാല്‍ ഇന്ന് രാവിലെ ഒമ്ബതുമുതല്‍ പകല്‍ 11 വരെ ബോട്ടുകള്‍ക്ക് നിയന്ത്രണമുണ്ടാകും. ടൂറിസ്റ്റ് ബോട്ട്, മീന്‍പിടിത്ത ബോട്ട്, ടൂറിസ്റ്റ് ബോട്ടുകള്‍, കെഎസ്‌ഐഎന്‍സി ബോട്ട്, ജലമെട്രോ, മറ്റ് സ്വകാര്യ ബോട്ടുകള്‍ തുടങ്ങിയവയ്ക്കെല്ലാം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു.

മറൈന്‍ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലംമുതല്‍ ബോള്‍ഗാട്ടി മേഖലവരെയും വല്ലാര്‍പാടംമുതല്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ടാങ്കര്‍ ബെര്‍ത്തുവരെയുമുള്ള മേഖലകളിലാണ് നിയന്ത്രണം. ഈ പ്രദേശങ്ങളില്‍ ഒരു ബോട്ടും സര്‍വീസ് നടത്താന്‍ പാടില്ല. തീരദേശ സുരക്ഷാസേനയുടെ കര്‍ശന നിയന്ത്രണത്തിലായിരിക്കും ഇവിടം. തീരദേശ പൊലീസിന്റെയും കര്‍ശന സുരക്ഷയുണ്ടാകും. പൊലീസിന്റെ പ്രത്യേക സൈറണും ഈ സമയത്തുണ്ടാകും.

ഡ്രോണ്‍ പറത്തുന്നതും അനുവദിക്കില്ല. നിലവില്‍ ഡ്രോണ്‍ നിരോധിതമേഖലയാണിത്. ഡ്രോണ്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. മറൈന്‍ഡ്രൈവില്‍ എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെ കര്‍ശന നിരീക്ഷണമുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.

മിഠായി വാങ്ങാൻ പേഴ്സില്‍ നിന്ന് പണമെടുത്തു: നാലു വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കി വച്ചു, അമ്മയ്ക്കെതിരെ കേസ് VM TV NEWS MINUTES

കൊല്ലം: നാലു വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കിവെച്ച്‌ പൊള്ളിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസ്. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്‌സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ആണ് അങ്കണവാടി വിദ്യാര്‍ഥിയായ മകനോട് ക്രൂരത കാണിച്ചത്.

മിഠായി വാങ്ങാന്‍ പേഴ്സില്‍ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ആക്രമണം.

കുട്ടിയുടെ വലതു കാലില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ്. പൊതുപ്രവര്‍ത്തകരുടെ ഇടപെടലിലാണ് കിളികൊല്ലൂര്‍ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചായ വീണെന്നാണ് അശ്വതി ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീടാണ് പേഴ്സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല്‍ പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

യുവതി മുലപ്പാല്‍ കൊടുക്കുന്ന ദൃശ്യം അര്‍ധരാത്രി ജനാലവഴി പകര്‍ത്തി; നിരവധി കേസുകളിലെ പ്രതി പിടിയില്‍ VM TV NEWS EXCLUSIVE

കഠിനംകുളം: മുലപ്പാല്‍ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ പ്രതി പിടിയില്‍. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തി (31)നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലർച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം.

യുവതി കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതിനിടെ വീടിന്റെ മതില്‍ ചാടി, തുറന്നിട്ടിരുന്ന ജനാലവഴി പ്രതി ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് കഠിനംകുളം പോലീസില്‍ പരാതി നല്‍കി. സ്ത്രീകള്‍ക്കു നേർക്കുള്ള അതിക്രമത്തിനും ഐടി ആക്‌ട് പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിരവധി കേസുകളില്‍ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും കഠിനംകുളം പോലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം ഒറ്റ ദിവസംകൊണ്ട് 13 കേസില്‍ പ്രതിയായ ആളാണ് നിഷാന്ത്. കല്ലമ്ബലം മുതല്‍ കോട്ടയം കറുകച്ചാല്‍വരെ പിടിച്ചുപറിയും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമവും നടത്തിയതിനായിരുന്നു ഈ കേസുകള്‍.

കൊടും ക്രിമിനല്‍ അര്‍ഷ്ദീപ് ദല്ല കാനഡയില്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്; പിടിയിലായത് കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായി

കൊടും ക്രിമിനലായ അർഷ്ദീപ് ദല്ല കാനഡയില്‍ പിടിയിലായെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായി കൂടിയാണ് അർഷ്ദീപ് ദല്ല.

ഒക്‌ടോബർ 27-28 തീയതികളില്‍ കാനഡയില്‍ നടന്ന വെടിവെപ്പിന് ശേഷം ദല്ലയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് അറസ്റ്റ് എന്നാണ് പ്രാഥമിക നിഗമനം.

ദല്ലയുടെ അറസ്റ്റ് സംബന്ധിച്ച്‌ ഇന്ത്യൻ സുരക്ഷാ ഏജൻസികള്‍ക്കും വിവരം ലഭിച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍ ദല്ലയുടെ അറസ്റ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മില്‍ട്ടണില്‍ നടന്ന വെടിവയ്പിനെക്കുറിച്ച്‌ ഹാള്‍ട്ടണ്‍ റീജിയണല്‍ പൊലീസ് സർവീസ് (എച്ച്‌ആർപിഎസ്) അന്വേഷണം നടത്തിവരികയാണ്.

ഒക്ടോബറില്‍ മില്‍ട്ടണ്‍ ടൗണില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇയാളെ പിടികൂടിയിരുന്നുവെങ്കിലും അറസ്റ്റ് സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. അറസ്റ്റിനുശേഷമുള്ള സ്ഥിതിഗതികള്‍ ഇന്ത്യൻ അധികൃതർ നിരീക്ഷിച്ചുവരികയാണ്. ഇന്ത്യയില്‍ വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അർഷ്ദീപ് ദല്ല.

28 കാരനായ ദല്ല ഭാര്യയോടൊപ്പം കാനഡയിലെ സറേയിലാണ് താമസിക്കുന്നത്. കൊള്ളയടിക്കല്‍, കൊലപാതകം, മറ്റ് ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ പഞ്ചാബ് പൊലീസ് ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്, ഇന്ത്യൻ സുരക്ഷാ ഏജൻസി വൃത്തങ്ങള്‍ അറിയിച്ചു. ഖലിസ്താനി ടൈഗർ ഫോഴ്സിന്റെ ആക്ടിങ് ചീഫായ അർഷ്ദീപ് ദല്ലയെ, ഹര്‍ദീപ് സിങ് നിജ്ജറിന്റെ പിൻഗാമിയായാണ് കണക്കാക്കുന്നത്.

അടുപ്പ് കത്തിച്ചതേ ഓര്‍മയുള്ളൂ. പിന്നൊരു തീയും പുകയും; ഡ്രൈവറിന്റെ ചെറിയ അശ്രദ്ധയില്‍ കത്തിനശിച്ചത് 8 കാറുകള്‍ VM TV NEWS LIVE

ഡ്രൈവറുടെ ചെറിയ അശ്രദ്ധമൂലം ഇലക്‌ട്രിക് കാറുകള്‍ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്‌നര്‍ ട്രക്കിന് തീപിടിച്ച്‌ എട്ട് കാറുകള്‍ കത്തിനശിച്ചു.

ട്രക്കിനുള്ളില്‍ ഉണ്ടായിരുന്ന എട്ട് ടാറ്റാ നെക്‌സോണ്‍ ഇവി കാറുകളാണ് കത്തിനശിച്ചത്.

മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് കാറുകള്‍ കൊണ്ടുവരികയായിരുന്ന ട്രക്കാണ് സഹീറാബാദ് ബൈപ്പാസിന് സമീപം രഞ്‌ജോളില്‍ വെച്ച്‌ കത്തിനശിച്ചത്. ഇതോടെ മുംബൈ ഹൈവേയില്‍ ഏറെ നേരം ഗതാഗതക്കുരുക്കുമുണ്ടായി.

ട്രക്കിന്റെ ക്യാബിനുള്ളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. വാഹനം നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ക്യാബിനുള്ളില്‍ മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ച്‌ ഭക്ഷണം പാചകം ചെയ്തതാണ് തീപടരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീപിടിത്തത്തില്‍ ചെറിയതോതില്‍ പൊള്ളലേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. സഹീറാബാദ് സ്റ്റേഷനില്‍ നിന്ന് അഗ്‌നി ശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

കണ്ടെയ്‌നറിനകത്ത് ഉണ്ടായിരുന്ന കാറുകള്‍ക്ക് തീപിടിച്ചതോടെ കറുത്ത പുക വാഹനത്തില്‍ നിന്ന് ഉയര്‍ന്നതായി സംഭവത്തിന് സാക്ഷിയായ നാട്ടുകാര്‍ പറഞ്ഞു. അഗ്‌നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ കാരണം തീ മറ്റിടങ്ങളിലേക്കോ മറ്റ് വാഹനങ്ങളിലേക്കോ പടരാതെ തടയാന്‍ കഴിഞ്ഞുവെന്ന് അധികൃതര്‍ അറിയിച്ചു.

കണ്ടെയ്‌നറിലും അതിനുള്ളിലുണ്ടായിരുന്ന കാറുകളുടെയും കാര്യത്തില്‍ പരിധോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഭാര്യയെ തേടി നടന്നത് രണ്ട് ദിവസം; ഒടുവില്‍ ഭര്‍ത്താവ് കിടന്നുറങ്ങിയ സോഫയ്ക്കുള്ളില്‍ ഒടിച്ചുമടക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം VM TV NEWS CHANNEL

കാണാതായ ഭാര്യയെത്തോടി ഭര്‍ത്താവ് അലഞ്ഞത് രണ്ട് ദിവസമാണ്. ഒടുവില്‍ താന്‍ കിടന്നുറങ്ങിയ സോഫയ്ക്കുള്ളില്‍ ഒടിച്ചുമടക്കിയ നിലയില്‍ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഞെട്ടിയത് പൊലീസ് ഉള്‍പ്പെടെയുള്ളവരാണ്.

പുണെയ്‌ലാണ് ഒരു നാടിനെ ഒന്നാകതെ ഞെട്ടിച്ച സംഭവം. പൂണൈക്ക് സമീപം ഹദാപ്‌സറിലെ ഹുന്ദേകര്‍ വസ്തിയില്‍ കഴിയുന്ന സ്വപ്നാലി ഉമേഷ് പവാര്‍(24) ആണ് കൊല്ലപ്പെട്ടത്. ക്യാബ് ഡ്രൈവറാണ് സ്വപ്‌നാലിയുടെ ഭര്‍ത്താവ് ഉമേഷ്.

ബീഡ് എന്ന സ്ഥലത്ത് ഒരു യാത്രക്കാരനെ ഇറക്കാന്‍ പോയതായിരുന്നു ഉമേഷ്. ഓട്ടംപോയെ ഭര്‍ത്താവ് ഉമേഷ് 7ന് രാവിലെ 10ന് സ്വപ്നാലിയെ വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം സ്വപ്നാലിയെ ബന്ധപ്പെടാനായില്ല.

പിറ്റേന്നു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. തുടര്‍ന്ന് ഭാര്യയെക്കുറിച്ചുള്ള വിവരം ലഭിക്കാതെ വന്നപ്പോള്‍ ഉമേഷ് ഒരു സുഹൃത്തിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുഹൃത്തിന്റെ അന്വേഷണത്തില്‍ ഭാര്യയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് എട്ടാംതീയതി ഉമേഷ് ഓട്ടം കഴിഞ്ഞ് തിരിച്ചെത്തി അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ബൈക്കില്‍ കറങ്ങി തെരുവുകളിലും അന്വേഷിച്ചു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോയി നോക്കിയെങ്കിലും സ്വപ്‌നാലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

എന്നാല്‍ ശനിയാഴ്ച രാവിലെയോടെയാണ് സ്വപ്നാലിയുടെ ചില വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായത് ഉമേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കൂടുതല്‍ പരിശോധനയ്ക്കായി താന്‍ കിടന്നിരുന്ന സോഫ-കം-ബെഡിന്റെ കംപാര്‍ട്‌മെന്റുകള്‍ തുറന്നു പരിശോധിച്ചു.

പരിശേധനയ്ക്കിടയിലാണ് സ്വപ്നാലിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വാതില്‍ ആരും തള്ളിത്തുറന്ന് അകത്തുകയറിയ ലക്ഷണങ്ങള്‍ കാണാത്തതിനാല്‍ സ്വപ്നാലിക്ക് പരിചയമുള്ളയാളാവണം കൊലപാതകിയെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവത്തില്‍ സംശയമുള്ള ഒരാളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സ്വപ്നാലിയുടെ മൃതദേഹം കണ്ടെത്തിയതിനുപിന്നാലെ ഇയാളുടെ ഫോണ്‍ ഓഫായെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഫുര്‍സുംഗി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

സ്വപ്‌നാലിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. സ്വപ്‌നാലിയുടെ കഴുത്തില്‍ നഖത്തിന്റെ പാടുകളുമുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ആ പാട്ട് സീനില്‍ അഭിനയിച്ചതോടെ ക്രഷ് ആയി, പിന്നെ മുടിഞ്ഞ പ്രണയം; മംമ്തയുമായുള്ള സൗഹൃദത്തെ കുറിച്ച്‌ ആസിഫ് VM TV NEWS LIVE

മലയാള സിനിമയില്‍ ആസിഫ് അലിയേക്കാള്‍ സീനിയറാണ് മംമ്ത മോഹന്‍ദാസ്. ഇരുവരും ആദ്യമായി ഒന്നിച്ചു അഭിനയിച്ചത് സത്യന്‍ അന്തിക്കാട് ചിത്രം ‘കഥ തുടരുന്നു’ വില്‍ ആണ്.

ഈ സിനിമയുടെ സെറ്റില്‍വച്ച്‌ ആസിഫ് അലി മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നാണ് പില്‍ക്കാലത്ത് ഇതേകുറിച്ച്‌ ആസിഫ് അലി ചിരിച്ചുകൊണ്ട് പറഞ്ഞത്.

കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടില്‍ വളരെ റൊമാന്റിക് ആയ ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്ബോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്ന് ആസിഫ് അലി പറയുന്നു. സെറ്റില്‍ മംമ്ത തന്നെ വളരെ കംഫര്‍ട്ടബിളാക്കിയെന്നും അതിനെ താന്‍ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ആസിഫ് പറഞ്ഞു.

മംമ്തയോട് തനിക്ക് ഭയങ്കര പ്രണയം തോന്നിയിട്ടുണ്ടെന്നും പിന്നീട് അത് ആലോചിക്കുമ്ബോള്‍ ചിരിയാണ് വരുന്നതെന്നും ആസിഫ് പറഞ്ഞു. ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്. കഥ തുടരുന്നു സിനിമയുടെ സെറ്റില്‍വച്ചാണ് ആസിഫ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതും.

അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ല്‍ അതിനുമുമ്ബൊരു ആക്ഷന്‍ പടം: വിനയന്‍ VM TV NEWS

മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വിനയന്‍. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന സംവിധായകനായ വിനയന്റെ ഏറെ ആരാധകരുള്ള ചിത്രമാണ് അത്ഭുത ദ്വീപ്.

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് നേരത്തെ തന്നെ വാർത്തകള്‍ പുറത്തുവന്നിരുന്നു.

അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗത്തിനു മുമ്ബെ മുമ്ബ് മറ്റൊരു സിനിമയുണ്ടാകുമെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്. അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ന്റെ അവസാനമേ ആരംഭിക്കുകയുള്ളൂ. അതിനു മുമ്ബ് സിജു വില്‍സനെ നായകനാക്കി വലിയ ഒരു ആക്ഷന്‍ പടം ചെയ്യുമെന്നും വിനയൻ പറഞ്ഞു.

അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ന്റെ അവസാനമേ സംഭവിക്കുകയുള്ളൂ. അതിന്റെ മുമ്ബ് മറ്റൊരു സിനിമയുണ്ടാകും. എന്റെ അവസാന സിനിമ ഏതാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയുന്നതാണ്. പത്തൊമ്ബതാം നൂറ്റാണ്ടായിരുന്നു ആ സിനിമ. അത് നല്ല അഭിപ്രായം നേടിയെടുത്ത ഒരു പടമായിരുന്നു.

അതില്‍ നായകനായത് വലിയ സൂപ്പര്‍സ്റ്റാറൊന്നും ആയിരുന്നില്ല. ഇപ്പോഴത്തെ യുവ നടന്മാരില്‍ ഒരാളായ സിജു വില്‍സണ്‍ ആയിരുന്നു. ആ സിനിമയില്‍ സിജു അസാധ്യമായി തന്നെ അഭിനയിച്ചിരുന്നു. ഒരു ചരിത്ര കഥാപാത്രമായിട്ടാണ് അഭിനയിച്ചത്.

അയാള്‍ ആ ട്രാന്‍സ്‌ഫോര്‍മേഷന്‍ വളരെ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. ആര്‍ക്കും മോശമെന്ന് പറയാന്‍ കഴിയാത്ത രീതിയിലാണ് സിജു അഭിനയിച്ചത്. അതിഗംഭീരമായി തന്നെ ആക്ഷന്‍ ചെയ്തു. പക്ഷെ സിജുവിന് വീണ്ടും ഒരു ബ്രേക്ക് വന്നിട്ടില്ല.

എന്ന് വിനയൻ പറഞ്ഞു.

സിജുവിനെ വെച്ച്‌ ഒരു അടിപൊളി വലിയ ഒരു ആക്ഷന്‍ പടം ചെയ്യാന്‍ പോകുകയാണ്. ആ സിനിമ ചെയ്തിട്ടാകും അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം വരുന്നത്,’ വിനയന്‍ പറഞ്ഞു.