
പ്രണയത്തിന്റെ കാര്യത്തില്‍ പുരുഷനും സ്ത്രീയും ഒരുപോലെയാണെങ്കിലും അവരെ പ്രണയത്തിലേക്ക് എത്തിക്കുന്ന ഘടകങ്ങള്‍ വ്യത്യസ്തമാകാം.
ചില പുരുഷന്മാര്‍ വളരെ സ്‌നേഹത്തോടെ ഇടപഴകുകയും ഏറെ നേരം ഒരുമിച്ച് ചിലവഴിക്കുകയും ചെയ്യുമ്ബോള്‍ പ്രണയമാണോ എന്ന് സ്ത്രീകള്‍ സംശയിക്കാറുണ്ട്. പക്ഷേ അവര്‍ക്ക് പിടിതരുന്ന ഒരു സൂചനകളും ലഭിക്കണമെന്നുമില്ല.
പുരുഷന്മാരെ പ്രണയത്തിലേക്ക് ആകര്‍ഷിക്കുന്ന ചില ഘടകങ്ങള്‍ മനസ്സിലാക്കിയാല്‍ പ്രണയം തിരിച്ചറിയാന്‍ എളുപ്പമാണ്. ആ ഘടകങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
പ്രണയിക്കാന്‍ എളുപ്പമാണ്, പക്ഷേ അത് നിലനിര്‍ത്തി കൊണ്ടുപോകുക അത്ര എളുപ്പമല്ല. അത് പ്രണയത്തിന്റെ സുവര്‍ണ്ണനിയമമാണ്. രണ്ട് വ്യക്തികള്‍ മുഖംമൂടിയില്ലാതെ പരസ്പരം ഇടപഴകുകയും രണ്ടുപേരുടെയും വ്യക്തിത്വവും സ്വഭാവങ്ങളും അംഗീകരിക്കുകയും ചെയ്യുമ്ബോഴാണ് പ്രണയം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. തന്നെ താനായി അംഗീകരിച്ച് കൂടെ നില്‍ക്കുന്ന സ്ത്രീയോടാണ് പുരുഷന് പ്രണയം തോന്നുക. മറ്റൊരാളെ പോലെ ആകാന്‍ നിര്‍ബന്ധിക്കുകയോ തനിക്കില്ലാത്ത കഴിവുകളും സ്വഭാവങ്ങളും വേണമെന്ന് ശഠിക്കുകയും ചെയ്യുന്ന സ്ത്രീകളോട് പുരുഷന്മാര്‍ക്ക് ഇഷ്ടം കുറയും. തന്നെ താനായി അംഗീകരിക്കുന്ന, പിന്തുണയ്ക്കുന്ന സ്ത്രീയോടുള്ള സ്‌നേഹം ദിനംപ്രതി കൂടിവരും.
മറ്റുള്ള എന്തിനേക്കാളും തന്നെ വിലമതിക്കുന്ന, തനിക്ക് പ്രാധാന്യം നല്‍കുന്ന സ്ത്രീകള്‍ പുരുഷന്റെ മനസ്സ് കീഴടക്കും. തന്നെ സ്‌പെഷ്യലായി കരുതുന്ന സ്ത്രീകളോട് പുരുഷന് പ്രണയം തോന്നും.
വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയും ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയും കരിയറില്‍ വളര്‍ച്ച നേടുകയും ചെയ്ത ഒരു സ്ത്രീ പുരുഷന് പ്രചോദനമാകും. തന്നെയും നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സ്ത്രീയോട് പുരുഷന് ഇഷ്ടം തോന്നും. ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുന്നതില്‍ തനിക്ക് തുണയായി നില്‍ക്കുകയും തന്റെ ഇഷ്ടങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സ്ത്രീകളോട് പുരുഷന് ഇഷ്ടം കൂടും.
ആത്മവിശ്വാസം പുരുഷന്മാരെ ആകര്‍ഷിക്കുന്ന പ്രധാനഗുണമാണ്. പ്രത്യേകിച്ച് താനുമായുള്ള ബന്ധത്തില്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന സ്ത്രീയോട് പുരുഷന് ഇഷ്ടം തോന്നും.
ഉള്ളിലുള്ള പ്രണയം ഒളിച്ചുപിടിക്കുന്ന സ്ത്രീയേക്കാള്‍ അത് തുറന്ന് പ്രകടിപ്പിക്കുന്ന സ്ത്രീയോടാണ് പുരുഷന് ഇഷ്ടം തോന്നുക. പ്രണയം പിടിച്ചെടുക്കേണ്ടതല്ലെന്നാണ് മിക്ക പുരുഷന്മാരും കരുതുന്നത്.
ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.