‘ബസ് പോകാൻ കഴിയാത്ത വഴി, ഗൂഗ്ള്‍ മാപ്പ് ചതിച്ചതാവാം’ -രണ്ടുപേര്‍ മരിച്ച കേളകം ബസ് അപകടത്തെകുറിച്ച്‌ നാട്ടുകാര്‍ VM TV NEWS CHANNEL

കേളകം (കണ്ണൂർ): ബസിന് സുഗമമായി പോകാൻ കഴിയാത്ത വഴിയിലൂടെ ഗൂഗ്ള്‍ മാപ്പ് നോക്കി പോയതാവാം കേളകത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമെന്ന് രക്ഷാപ്രവർത്തകർ.

ചുരം റോഡില്‍ ഗതാഗതം നിരോധിച്ചതിനാല്‍ ഗൂഗ്ള്‍ മാപ്പ് നോക്കി എളുപ്പവഴിയിലൂടെ പോകാനുള്ള ശ്രമമാണ് അപകടത്തിനിടയാക്കിയതെന്ന് ആംബുലൻസ് ഡ്രൈവർ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു.

കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് കേളകം മലയാംപടി റോഡിലെ ‘എസ്’ വളവില്‍ ഇന്ന് പുലർച്ചെ നാലുമണിയോടെ അപകത്തില്‍പെട്ടത്. ബസിലുണ്ടായിരുന്ന കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 12 പേർക്ക് പരിക്കേറ്റിരുന്നു.

‘അപകടവിവരമറിഞ്ഞ് പുലർച്ചെ തന്നെ നിരവധി നാട്ടുകാർ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഒരിക്കലും ബസ് കേറിപ്പോകാൻ പറ്റുന്ന വഴിയല്ല അത്. കേളകത്ത് നിന്ന് പൂവത്തിൻചോല വഴി 29ാം മൈലിലേക്ക് പോകുന്ന ഇടുങ്ങിയ റോഡാണത്. ചെറിയ വാഹനങ്ങള്‍ പോകുന്ന റോഡാണിത്. രണ്ടാമത്തെ ഹെയർപിന്നില്‍നിന്ന് വണ്ടി വലിമുട്ടി പിന്നോട്ട് വന്ന് അപകടത്തില്‍പെടുകയായിരുന്നു. വളവില്‍നിന്ന് താഴെ കുത്തനെ നിർത്തിയ നിലയിലായിരുന്നു ബസ്’ -ശ്രീനിവാസൻ പറഞ്ഞു.

കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് സുല്‍ത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ഏഴു പേരെ ചുങ്കക്കുന്ന് കമില്ലസ് ആശുപത്രിയിലും അഞ്ചുപേരെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മൃതദേഹങ്ങള്‍ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

ഉച്ചത്തിലുള്ള ശബ്ദം, സിനിമ കാണാനെത്തുന്നവര്‍ക്ക് തലവേദന; മാപ്പ് പറയേണ്ട സമയം കഴിഞ്ഞെന്ന് റസൂല്‍ പൂക്കുട്ടി VM TV NEWS CHANNEL

ശിവ സംവിധാനം ചെയ്ത് സൂര്യ നായകനായ ചിത്രമാണ് കങ്കുവ. രണ്ട് വർഷത്തോളം ഷൂട്ടിങ് ചെയ്ത ചിത്രത്തിനായി സൂര്യ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്.

വമ്ബൻ ഹൈപ്പ് തന്നെയാണ് ചിത്രത്തിന് വിനയായിരിക്കുന്നത്. ചിത്രത്തിന്റെ നെഗറ്റീവുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പറയുന്നത് അതിന്റെ സൗണ്ട് മിക്സിങ് ആണ്. ചെവിയില്‍ തുളച്ച്‌ കയറുന്ന തരത്തിലാണ് സൗണ്ടെന്നും സിനിമ കാണാനെത്തുന്നവർക്ക് തലവേദന ഉണ്ടാക്കുമെന്നും അഭിപ്രായം ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ റസൂല്‍ പൂക്കുട്ടി.

ഇത്തരം പോപ്പുലർ സിനിമകളില്‍ സൗണ്ടിനെക്കുറിച്ച്‌ പരാതി ഉയർന്നുവരുന്നത് നിരാശ ഉണ്ടാക്കുന്നുവെന്നും ഉച്ചത്തിലുള്ള ശബ്ദം കാരണം സിനിമയുടെ കലയും കരകൗശലവും ആരും ശ്രദ്ധിക്കാതെ പോയെന്നും റസൂല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

സൗണ്ട് ഡിസൈനറെയാണോ അവസാന നിമിഷം ഈ കുറവുകള്‍ വരുത്തിയവരെയാണോ കുറ്റപ്പെടുത്തേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു. കാര്യങ്ങള്‍ വ്യക്തമായും ശക്തമായും സംസാരിച്ച്‌ മാപ്പുപറയേണ്ട സമയം അതിക്രമിച്ചെന്നും തിയേറ്ററിലെത്തുന്നവർക്ക് തലവേദന സമ്മാനിക്കാതിരിക്കാൻ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഇസ്റ്റഗ്രാമില്‍ കുറിച്ചു.

ഹൃദയം മരവിച്ചു പോകുന്ന ക്രൂരത, മണിപ്പൂരില്‍ ആക്രമകാരികള്‍ സ്ത്രീയെ കൊന്നത് തുടയില്‍ ലോഹ ആണി അടിച്ചുകയറ്റിയും എല്ലുകള്‍ തകര്‍ത്തും VM TV NEWS

കലാപകാരികള്‍ മണിപ്പൂരില്‍ അഴിച്ചുവിടുന്ന ക്രൂരതകളുടെ കഥകള്‍ ഒരുപാട് തവണ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണ്.

ഇപ്പോഴിതാ അത്തരമൊരു കണ്ണില്ലാത്ത ക്രൂരതയനുഭവിച്ച്‌ മരണത്തിനു കീഴടങ്ങേണ്ടി വന്ന ഒരു സ്ത്രീയുടെ വാർത്തകളാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ കലാപകാരികളാല്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് സ്ത്രീ അനുഭവിച്ച ക്രൂരത വെളിപ്പെടുത്തുന്ന തരത്തിലുള്ള പരാമർസങ്ങളുള്ളത്. സ്ത്രീയുടെ ശരീരത്തില്‍ ഒടിഞ്ഞ എല്ലുകളും തലയോട്ടിയും ഉള്‍പ്പെടെ എട്ട് മുറിവുകള്‍ ശരീരത്തിലുണ്ടെന്ന് കാണിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. അസമിലെ സില്‍ച്ചാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോർട്ടം പ്രകാരം ശരീരത്തിൻ്റെ 99 ശതമാനവും പൊള്ളലേറ്റ മുറിവുകളാല്‍ മൂടപ്പെട്ട നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മുഖത്തിൻ്റെ ഭാഗങ്ങള്‍, വലത് കൈകാലുകള്‍, കൈകാലുകളുടെ താഴത്തെ ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ പൊള്ളലേറ്റ അസ്ഥി ശകലങ്ങളും ശരീരഭാഗങ്ങളും കാണാതായി. അക്രമത്തില്‍ സ്ത്രീയുടെ തലയോട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റതായും അവ കഷണങ്ങളായി തകർന്നതായും കഴുത്തിലെ കോശങ്ങള്‍ കത്തിക്കരിഞ്ഞതായും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. വലത് തുടയില്‍ തുളച്ചുകയറിയ മുറിവും ഇടത് തുടയില്‍ പതിഞ്ഞ ലോഹ ആണിയും റിപ്പോർട്ടില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍, വ്യാപകമായ പൊള്ളല്‍ ചില പരിശോധനകള്‍ അസാധ്യമാക്കിയതിനാല്‍, സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്ന് പോസ്റ്റ്‌മോർട്ടത്തിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിലെ അവസ്ഥ രാസപരിശോധനയും സാധ്യമല്ലാതാക്കിയിട്ടുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ സായുധരായ കലാപകാരികള്‍ അവരുടെ വീടിന് തീയിട്ടു കൊന്നതാകാം എന്ന് സംശയിക്കുന്നു. ജിരിബാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 11 കുക്കി തീവ്രവാദികളെ സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) വധിച്ചിരുന്നു . സംസ്ഥാനത്ത് തുടരുന്ന അക്രമങ്ങളില്‍ ഇതുവരെ 200 ഓളം പേർ കൊല്ലപ്പെട്ടു.

പിഴ അടയ്ക്കാൻ വാട്സാപ്പില്‍ മെസേജ് വരില്ല; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്ന് എംവിഡി VM TV NEWS CHANNEL EXCLUSIVE

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയെന്നുപറഞ്ഞ് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.

ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ഇത്തരം ഒരു സന്ദേശമോ പണം അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ലിങ്കോ മൊബൈലില്‍ വരില്ലെന്നും എംവിഡി പറഞ്ഞു. ഇത്തരം മെസേജുകള്‍ ഓപ്പണ്‍ ചെയ്യരുതെന്നും വ്യാജമെങ്കില്‍ ഉടൻ ഡിലീറ്റ് ചെയ്യണമെന്നും എംവിഡി ആവശ്യപ്പെട്ടു.

എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്

അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെൻ്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരുകയില്ല.
ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകള്‍ക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും
മോട്ടോർ വാഹനവകുപ്പിൻ്റെ പോർട്ടല്‍ echallan.parivahan.gov.in ആണ്.

മെസ്സേജുകള്‍ പരിവാഹൻ പോർട്ടലില്‍ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്ബറിലേക്ക് മാത്രമേ വാഹനനമ്ബർ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളു.
ഒരു പേയ്മെൻ്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ whatsapp ലേയ്ക്ക് അയയ്ക്കുന്ന സംവിധാനം MoRTH (Ministry of Road Transports & Highways) ന് ഇല്ല.
ഇത്തരം message കള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക Screenshot എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിൻ്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കില്‍ ഉടൻ delete ചെയ്യുക.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

30ന്റെ ഓട്ടത്തിന് 50; യാത്രക്കാരൻ നിയമം പറഞ്ഞപ്പോള്‍ ആക്ഷേപം; ആളെ തിരിച്ചറിഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞ് ഓട്ടോക്കാരൻ

കൊച്ചി: മുപ്പത് രൂപയുടെ ഓട്ടത്തിന് അന്‍പത് രൂപ ആവശ്യപ്പെട്ട് തര്‍ക്കിച്ച ഓട്ടോ ഡ്രൈവര്‍ ഒടുവില്‍ യാത്രക്കാരന്‍ ആരാണെന്ന് അറിഞ്ഞ് ഞെട്ടി.

ഓട്ടോക്കാരിലെ കുഴപ്പക്കാരെ കണ്ടെത്താന്‍ യൂണിഫോം അഴിച്ചുവെച്ച്‌ എത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു യാത്രക്കാരന്‍. തര്‍ക്കത്തിനൊടുവില്‍ യാത്രക്കാരന്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനാണെന്ന് മനസിലാക്കിയ ഓട്ടോഡ്രൈവര്‍ കരഞ്ഞ് മാപ്പ് പറയുകയും ചെയ്തു.

കഴിഞ്ഞ ദിവസം കൊച്ചിയിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ മനോജിന്റെ നിര്‍ദേശപ്രകാരമാണ് അഞ്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വേഷം മാറി ഇറങ്ങുകയായിരുന്നു. കലൂരില്‍ നിന്ന് കതൃക്കടവ് വരെ ഓട്ടോയില്‍ കയറിയ ഉദ്യോഗസ്ഥനോടാണ് ഡ്രൈവര്‍ തര്‍ക്കിച്ചത്. 30 രൂപയുടെ ഓട്ടത്തിന് 50 രൂപ ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍ നിയമം പറഞ്ഞു. ഇതോടെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കയറി. പൈസ തന്നിട്ട് പോയി പണിനോക്കാനും പറഞ്ഞു. ഇതോടെ താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നടപടിയെടുക്കുമെന്നായപ്പോള്‍ ഓട്ടോ ഡ്രൈവര്‍ മാപ്പ് പറയുകയായിരുന്നു.

വിവാഹവാഗ്ദാനം നല്‍കി 200 ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത 43 കാരനെ പരസ്യമായി തൂക്കിക്കൊന്നു; മുഹമ്മദ് അലി സലാമത്തിനും ആരാധകര്‍ VM TV NEWS CHANNEL

ടെഹ്‌റാൻ: രണ്ട് പതിറ്റാണ്ടിനിടെ 200 ലേറെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയ 43 കാരനെ പരസ്യമായി തൂക്കിക്കൊന്ന് ഇറാൻ.

മുഹമ്മദ് അലി സലാമത്ത് എന്നയാളെയാണ് തൂക്കിക്കൊന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പുരുഷൻ ഇത്രയധികം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നത് ഇതാദ്യമാണ്.

20 വർഷത്തിനിടെ ഇയാള്‍ നിരവധി സ്ത്രീകള്‍ക്ക് വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ചിലസ്ത്രീകള്‍ ഗർഭിണികളായപ്പോള്‍ ഇവർക്ക് ഗർഭനിരോധന ഗുളികകളും നല്‍കി ബലാത്സംഗവും വ്യഭിചാരവും മരണശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇയാള്‍ക്കെതിരെ പരാതികള്‍ കുമിഞ്ഞതിന് പിന്നാലെ ജനുവരി മാസത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒക്ടോബറില്‍ ഇറാനിലെ സുപ്രീം കോടതി കേസില്‍ വാദം കേള്‍ക്കുകയും മുഹമ്മദ് അലി സലാമത്തിന് വധശിക്ഷ വിധിക്കുകയുമായിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഹമേദാൻ നഗരത്തിലെ ഒരു ശ്മശാനത്തില്‍ വച്ച്‌ ഇയാളെ പൊതുജനങ്ങള്‍ കാണ്‍കെ തൂക്കിലേറ്റുകയായിരുന്നു. രാജ്യത്ത് ഇത്തരത്തില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.

അതേസമയം ഇത്രയധികം സ്ത്രീകളോട് ക്രൂരത കാണിച്ച ഇയാള്‍ക്കും ആരാധകർ ഉണ്ടെന്നതാണ് വേദനയേറിയ കാര്യം.

ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍; ചെകുത്താന്‍ സേവയുടെ പേരില്‍ മാതാപിതാക്കള്‍ അടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ടു; സ്റ്റേഷനില്‍ സംഭവം അറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിച്ചു; കോടതിയില്‍ കൂളായി കേഡല്‍ VM TV NEWS CHANNEL

തിരുവനന്തപുരം: തലസ്ഥാനത്തെ നന്തന്‍കോട് ബെയില്‍സ് കോംപൗണ്ടില്‍ നടന്ന കൂട്ടക്കൊലക്കേസില്‍ സാക്ഷി വിസ്താര വിചാരണ തുടങ്ങി.

കോടതിയില്‍ ഹാജരാക്കിയ കേഡല്‍ ജിന്‍സന്‍ രാജ അക്ഷോഭ്യനായാണ് വിചാരണ നടപടികളില്‍ കാണപ്പെട്ടത്. സംഭവം പോലീസ് സ്റ്റേഷനില്‍ അറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിച്ചു. സാക്ഷി പ്രതിയെ കോടതിയില്‍ തിരിച്ചറിഞ്ഞ് മൊഴി നല്‍കി. 2 മുതല്‍ 6 വരെ സാക്ഷികളെ ഇന്ന് (വ്യാഴം) വിസ്തരിക്കും.

ഏക പ്രതിയും 2018 മുതല്‍ മാനസിക ചികിത്സയില്‍ (മെന്റല്‍ അസൈലത്തില്‍) (mental asylum) കഴിഞ്ഞിരുന്നയാളുമായ കേഡല്‍ ജീന്‍സന്‍ രാജയ്ക്ക് 5 വര്‍ഷത്തിന് ശേഷമാണ് വിചാരണ കാലം തുടങ്ങിയത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്.

നവംബര്‍ 13 മുതല്‍ ഡിസംബര്‍ 10 വരെയായി ഔദ്യോഗിക – സ്വതന്ത്ര സാക്ഷികളടക്കം 92 സാക്ഷികളെ വിസ്തരിക്കാനാണ് ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടത്. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.

പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്ബൗണ്ടില്‍ സ്വന്തം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓണ്‍ലൈനില്‍ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി വീടിനു തീയിട്ട കേസിലാണ് വിചാരണ ആരംഭിച്ചത്.

സാക്ഷി വിസ്താരം കേട്ട് മനസ്സിലാക്കി വിചാരണ നേരിടാന്‍ പ്രാപ്തനാണെന്ന കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കോടതി ഉത്തരവ്. തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ ഏജന്‍സി ഹാജരാക്കിയതിന് പിന്നാലെയാണ് ജില്ലാ കോടതി ഉത്തരവ് വന്നത്.

വിചാരണ നേരിടാന്‍ മാനസിക, ശാരീരിക ആരോഗ്യവാനല്ലാത്തതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡല്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി 2023 സെപ്റ്റംബര്‍ 8 ന് തള്ളിക്കൊണ്ടാണ് തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. കേഡലിന്റെ ജാമ്യ അപേക്ഷയും കോടതി തള്ളിയിരുന്നു.

പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്ബൗണ്ടില്‍ സ്വന്തം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓണ്‍ലൈനില്‍ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി വീടിനു തീയിട്ട കേസിലാണ് വിചാരണ ആരംഭിക്കുന്നത്.

സാക്ഷി വിസ്താരം കേട്ട് മനസ്സിലാക്കി വിചാരണ നേരിടാന്‍ പ്രാപ്തനാണെന്ന കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കോടതി ഉത്തരവ്.

കേസ് ഇങ്ങനെ:

2017 ഏപ്രില്‍ 5 ബുധനാഴ്ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡല്‍ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് തിരുവനന്തപുരം ഗവ. ജനറല്‍ ആശുപത്രി ഡോ. രാജ തങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, മകള്‍ ഡോ. കരോലിന്‍, ഡോ. ജീന്‍പദ്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.

നാലു പേരെയും കൊല്ലപ്പെട്ട നിലയില്‍ വീട്ടിലെ ഒന്നാം നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളില്‍ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു.

കേഡല്‍ എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയില്‍ വിദേശത്ത് വച്ച്‌ ചെകുത്താന്‍ സേവ പഠിച്ചതായും ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പോലീസ് കേസ്. കൂടാതെ താന്‍ പഠനം പൂര്‍ത്തിയാക്കാത്തതിന് മാതാപിതാക്കള്‍ നിരന്തരം വഴക്കു പറയുന്നതിലും സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതില്‍ വച്ചുള്ള വൈരാഗ്യവും വിരോധ കാരണമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൃത്യത്തിനുപയോഗിച്ച മഴു ഓണ്‍ലൈനായി വാങ്ങുകയായിരുന്നു. മഴു ഉപയോഗിച്ചുള്ള അരുംകൊലക്ക് മുമ്ബ് വിഷാംശമുള്ള കീടനാശിനി വാങ്ങിച്ച്‌ ഭക്ഷണത്തില്‍ കലര്‍ത്തി കുടുബാംഗങ്ങള്‍ക്ക് കേഡല്‍ നല്‍കിയിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച അവര്‍ ഛര്‍ദ്ദിച്ചതിനാല്‍ കേഡലിന്റെ കെണി ആരുമറിയാതെ പോയി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 302 (കൊലപാതകം), 436( വീടിന് തീ വെക്കല്‍) , 201(തെളിവ് നശിപ്പിക്കല്‍) എന്നീ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്തിയാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2018 ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ദിവ്യയുടെയും ക്രിസിന്റെയും ജീവിതം തകര്‍ക്കാൻ അയാളെത്തി. ഇത്രയും സൗന്ദര്യമുള്ള ദിവ്യ സേഫല്ല, ക്രിസിന്റെ വാക്കുകളില്‍ കണ്ണുനിറഞ്ഞ് ദിവ്യ VM TV NEWS

മലയാളികളെ ഞെട്ടിച്ച താരവിവാഹമായിരുന്നു ദിവ്യ ശ്രീധറിന്റെയും ക്രിസ് വേണുഗോപാലിന്റെയും. ഇപ്പോഴിതാ വിവാഹ സമയത്തുണ്ടായിരുന്ന സംഭവങ്ങളെ കുറിച്ച വെളിപ്പെടുത്തുകയാണ് ക്രിസും ദിവ്യയും.

വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ ബന്ധുക്കള്‍ ആരും എതിരുനിന്നില്ലെന്നും എന്നാല്‍ ചിലർ മുടക്കാൻ ശ്രമിച്ചിരുന്നുവെന്നും ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ഈ വിവാഹം വേണോ, ആ ആള് ശരിയല്ല എന്നിങ്ങനെയുള്ള രീതിയില്‍ ദിവ്യയോട് സംസാരിച്ചിരുന്നെന്നും ക്രിസ് വെളിപ്പെടുത്തുന്നു.

വിവാഹ ശേഷമുണ്ടായ കമന്റുകള്‍ വേദനയുണ്ടാക്കി. അന്ന് രാത്രിയില്‍ കുഞ്ഞുമോള്‍ നീ ഉറങ്ങിയോ എന്ന് ഏട്ടൻ ചോദിച്ചപ്പോള്‍ ഉറങ്ങി എന്ന് കള്ളം പറയേണ്ടി വന്നു. പക്ഷെ അപ്പോള്‍ തന്നെ അദ്ദേഹത്തിന് കാര്യം മനസിലായെന്നും ദിവ്യയും ക്രിസും പറയുന്നു.

അതേസമയം ദിവ്യ നേരത്തെ ഒറ്റക്ക് തീർത്ഥാടനത്തിന് പോകാൻ ഇരുന്ന ആളാരുന്നെന്നും അതില്‍ ഞാനും കൂടട്ടെ എന്ന് ചോദിച്ചുകൊണ്ടാണ് നമ്മളുടെ തുടക്കമെന്നും ക്രിസ് പറഞ്ഞു. ഇത്രയും സൗന്ദര്യം ഉള്ള ആള് തീർത്ഥാടനത്തിന് പോയിക്കഴിഞ്ഞാല്‍ അവർ സേഫ് അല്ല എന്ന് താൻ പറഞ്ഞെന്നും ഈ സന്തോഷം നമ്മള്‍ എപ്പോഴോ ആഗ്രഹിച്ചു കിട്ടിയതാണെന്നും ഈ ഒരു പ്രായത്തില്‍ നമ്മള്‍ അത് സാധിച്ചു എന്നാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്നും ക്രിസ് കൂട്ടിച്ചേർത്തു.

ഒരു ബഹുമാനം ഉണ്ടായിരുന്നു അത് നശിപ്പിച്ചു, ശാകുന്തളയായ രേണു സുധിക്ക് വൻ വിമര്‍ശനം VM TV NEWS CHANNEL

ശകുന്തളയായി അണിഞ്ഞൊരുങ്ങിയ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്ക് സോഷ്യല്‍ മീഡിയയില്‍ വൻ വിമർശനം. ‘ചെറിയ കുട്ടിയെ പോലുണ്ട്, ജിഷയുടെ അമ്മ എത്രയോ ഭേതം.ഈ പെണ്ണിന് വട്ടായോ, ഒരു ബഹുമാനം ഉണ്ടായിരുന്നു അത് നശിപ്പിച്ചു കളയല്ലേ, അധികമായാല്‍ അമൃതവും വിഷം എന്ന് ആളുകള്‍ക്ക് തെളിയിച്ചു കൊടുത്ത സ്ത്രീ, നിമിഷ ബിജോയ് യേ പോലെ കളത്തില്‍ ഇറങ്ങാന്‍ പോകുകയാണോ, മഞ്ജുവാരിയറിനു ശേഷം അടുത്ത ലേഡി സൂപ്പര്‍ സ്റ്റാര്‍, 50 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്ബര്യമുള്ള നാടക ട്രൂപ്പിനെ ഒറ്റ വേഷം കൊണ്ട് വെറുപ്പിച്ച ഐറ്റം എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

കമന്റുകള്‍ക്ക് രേണു മറുപടി നല്‍കിയിട്ടില്ല.. അതേസമയം രേണുവിനെ പ്രതിരോധിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സൂപ്പര്‍ ആയിട്ടുണ്ട്, പിന്നെ വെള്ള സാരിയില്‍ രേണുനെ കാണാന്‍ താല്പര്യം ഇല്ല, മോഡല്‍ ശകുന്തള ആയതു കൊണ്ട് ഓക്കേ, നെഗറ്റീവ് കമെന്റ്‌സ് നോക്കി സമയം കളയണ്ട’ എന്നായിരുന്നു ഒരാളുടെ കമന്റ്.

സന്തോഷമായി ജീവിക്കണം. അല്ലാതെ വിഷാദരോഗത്തിന് അടിമ പെടാതെ നോക്കുക.മരണം വരെ സങ്കടപ്പെട്ടും നിരാശപ്പെട്ടും ഇരുന്നാല്‍ ഈ സോഷ്യല്‍ മീഡിയക്കാര്‍ ചിലവിന് തരില്ല. അവര്‍ എത്രത്തോളം വേദനിപ്പിക്കാനെ നോക്കു. നമ്മള്‍ എല്ലാവരും ഒരുനാള്‍ മരിക്കും. എന്ന് കരുതി ജീവിച്ചിരിക്കുന്നവര്‍ മെഴുകുതിരിപോലെ ഉരുകി.. ഉരുകി ജീവിക്കണമെന്നുള്ള മറ്റുള്ളവരുടെ സാഡിസ്റ്റ് കാഴ്ചപ്പാടിനെ അപ്പാടെ തള്ളി കളയുക എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

‘ദേഹം മുഴുവൻ എണ്ണയും കരിയും, മുറ്റത്തെത്തി കുഞ്ഞുങ്ങളെപ്പോലെ കരയും, കൊല്ലാനും മടിക്കില്ല’; ഭീതി പരത്തി കുറുവാ സംഘം VM TV NEWS CHANNEL

ആലപ്പുഴ: ദേഹം മുഴുവൻ എണ്ണയും കരിയും, ലുങ്കിയും ഷർട്ടും അകത്താക്കി പുറത്തൊരു നിക്കർ ധരിക്കും, ദേഹം മുഴുവൻ എണ്ണയും കരിയും തേച്ചു പിടിച്ച്‌ വീടിന്‍റെ മുറ്റത്തെത്തി കുട്ടികളെപ്പോലെ കരഞ്ഞോ പൈപ്പ് തുറന്ന് ശബ്ദമുണ്ടാക്കിയോ വീട്ടുകാരെക്കൊണ്ട് തന്നെ വാതില്‍ തുറപ്പിക്കുന്ന കുറുവാ സംഘം..

മോഷണം കുലത്തൊഴിലാക്കി മാറ്റിയ കുറുവാ സംഘം ഏറെ കാലത്തിനു ശേഷം കേരളത്തിന്‍റെ ഉറക്കം കെടുത്തുകയാണ്. ആലപ്പുഴയില്‍ പല പ്രദേശങ്ങളിലും കുറുവാസംഘം മോഷണം നടത്താൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ മോഷണങ്ങള്‍ക്കു പിന്നില്‍ കുറുവാ സംഘമാണോയെന്ന് വ്യക്തമല്ല. കഴിഞ്ഞ പതിനാല് ദിവസത്തിനിടെ ചേർത്തല, മണ്ണാഞ്ചേരി- മാരാരിക്കുളം പ്രദേശത്തായി പത്തിടത്താണ് മോഷണം നടന്നത്. മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങളാണ് കുറുവാസംഘത്തിലേക്ക് വിരല്‍ ചൂണ്ടിയത്. ദൃശ്യങ്ങള്‍ തമിഴ്നാട് പൊലീസിനു കൈമാറിയിരിക്കുകയാണ്.

ആരാണ് കുറുവാ സംഘം?

ആക്രമിച്ച്‌ കൊന്നിട്ടായാലും മോഷണം നടത്തുന്നവരാണ് കുറുവാ സംഘം. ഇരുട്ടില്‍ ഒളിച്ചിരുന്ന ഞൊടിയിടയില്‍ ആക്രമിക്കും. സ്ത്രീകളുടെ ശരീരത്തില്‍ നിന്നും ആഭരണങ്ങള്‍ മുറിച്ചെടുക്കാനും നിമിഷം നേരം മതി. നൂറു കണക്കിന് പേർ അടങ്ങുന്നതാണ് ഈ സംഘമെന്നും റിപ്പോർട്ടുകളുണ്ട്.

പകല്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങി രാത്രിയാണ് മോഷണം നടത്തുക. കേരള- തമിഴ്നാട് അതിർത്തിയിലാണ് ഇവരുടെ കേന്ദ്രം. വീടുകളുടെ പിൻവാതില്‍ തകർത്ത് അകത്തു കയറുന്നതാണ് രീതി. മൂന്നു പേരാണ് ഒരുമിച്ചുണ്ടാകുക. മോഷണം നടത്തേണ്ട വീടുകള്‍ ആറു മാസം വരെ നിരീക്ഷിക്കും. കൂട്ടത്തിലെ ഒരാള്‍ക്ക് കവർച്ച നടത്തുന്ന വീടിനെക്കുറിച്ച്‌ പൂർണമായ വിവരമുണ്ടായിരിക്കും. ഏതു സമയത്തും ആരെയും ആക്രമിച്ച്‌ മോഷണം നടത്താൻ ഇവർക്കു കഴിയാറുണ്ട്. എതിർത്താല്‍ ആയുധം വച്ച്‌ ഭീഷണിപ്പെടുത്തും.

കുറുവാ സംഘം അടുത്തിടെ കേരളത്തിലേക്ക് കടന്നതായി ഇന്‍റലിജൻസ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. 75 പേർ അടങ്ങുന്ന സംഘം പാലക്കാട് അതിർത്തി വഴി കേരളത്തിലെത്തിയെന്നാണ് വിവരം