പിണക്കമോ വൈരാഗ്യമോയില്ല, വെറുതെ നടന്ന് പോയ അയല്‍വാസിയെ വെട്ടിക്കൊന്നു

കിളിമാനൂര്‍: അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം.പേടികുളം ഉലങ്കത്തറ ക്ഷേത്രത്തിന് സമീപം കാട്ടുവിള വീട്ടില്‍ ബാബുരാജാണ് (65) മരിച്ചത്.

വെള്ളിയാഴ്ച രാത്രി 9.30ഓടെ വീടിന് സമീപത്തായിരുന്നു സംഭവം. ചൂള തൊഴിലാളിയായ ബാബുരാജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്ബോള്‍ അയല്‍വാസിയായ സുനില്‍ കുമാര്‍ വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

മദ്യലഹരിയിലായിരുന്ന പ്രതി പ്രദേശവാസികള്‍ക്ക് സ്ഥിരം ശല്യക്കാരനാണന്നും മദ്യപിച്ച്‌ കഴിഞ്ഞാല്‍ റോഡിലൂടെ പോകുന്നവരെ മര്‍ദ്ദിക്കാന്‍ ഓടിക്കുന്നത് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു. ബാബുരാജിന്റെ കുടുംബവും സുനില്‍ കുമാറിന്റെ കുടുംബവുമായി യാതൊരു മുന്‍ വൈരാഗ്യമോ, പിണക്കമോയില്ലന്നും ബന്ധുക്കള്‍ പറയുന്നു.

മദ്യപിച്ചാല്‍ ശല്യക്കാരനായ പ്രതിയുടെ ഭാര്യയും മക്കളും സമീപത്തുള്ള കുടുംബ വീട്ടിലാണ് കഴിയുന്നത്. മദ്യലഹരിയിലായിരുന്ന പ്രതിയെ കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രമീളയാണ് ബാബുരാജിന്റെ ഭാര്യ. മക്കള്‍: രേവതി,ചിഞ്ചു.

ഒറ്റനോട്ടത്തില്‍ ടെറസില്‍ പാര്‍ക്ക് ചെയ്ത സ്‌കോര്‍പിയോ! സത്യമറിഞ്ഞാല്‍ ഇത് ചെയ്തവന് സല്യൂട്ടടിക്കും VM TV NEWS CHANNEL

സോഷ്യല്‍ മീഡിയ ഇത്രകണ്ട് മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഇന്നത്തെ കാലത്ത് വറൈറ്റി ആയി കാണപ്പെടുന്ന എന്തും വൈറലാകുന്നു.

ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ ആണെങ്കില്‍ പോലും നമ്മുടെ കൊച്ച്‌ കേരളത്തില്‍ പോലും അത് ശ്രദ്ധിക്കപ്പെട്ടേക്കാം. അത്തരത്തില്‍ ഇപ്പോള്‍ ഇന്റനെറ്റില്‍ തരംഗമാകുന്ന ഒരു വീഡിയോ ഞങ്ങളുടെ കണ്ണില്‍ പെട്ടു. ഒരു വീടിന്റെ മൂന്നാം നിലയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ‘മഹീന്ദ്ര സ്‌കോര്‍പിയോ’യുടെ വീഡിയോ ആയിരുന്നു അത്. ഈ കാര്‍ എങ്ങനെയാണ് മൂന്നാം നിലയിലെത്തിയത്? എന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് ഉണ്ടാകും. അതിനെ കുറിച്ച്‌ വിശദമായി ചുവടെ വായിക്കാം.

ഏതൊരു സാധാരണക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് സ്വന്തമായി ഒരു വീടും ഒരു വാഹനവും. പലരും തങ്ങളുടെ ആയുസില്‍ സമ്ബാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്കും വീടിനായി പൊടിക്കുന്നതായി കാണാം. മറ്റുള്ളവരില്‍ നിന്ന് തന്റെ ഭവനം വ്യത്യസ്തമായി കാണാന്‍ ഏവരും ആഗ്രഹിക്കുന്നു. അതിന് പറ്റുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യും. വീട് ഉണ്ടാക്കി കഴിഞ്ഞാല്‍ പിന്നീടുള്ള ലക്ഷ്യം കാര്‍ ആണ്. കാര്‍ വാങ്ങിക്കഴിഞ്ഞാലും അതിന്റെ ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നവര്‍ നിരവധിയാണ്.

കാറിനെ പ്രതിനിധീകരിക്കുന്ന സംഗതികള്‍ വീടില്‍ ഒരുക്കുന്ന ചിലരെ കാണാം. ഒരു ഫോട്ടോഗ്രാഫര്‍ തന്റെ വീട് ക്യാമറയുടെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്തത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇവിടെ ബീഹാറില്‍ നിന്നുള്ള വൈറല്‍ വീഡിയോയില്‍ വീട്ടുടമയും അങ്ങനെ ഒരു വിദ്യയാണ് ചെയ്തത്. വൈറല്‍ വീഡിയോ കാണുന്നവര്‍ക്ക് ആദ്യം വീടിന്റെ മൂന്നാം നിലയില്‍ ഒരു സ്‌കോര്‍പിയോ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായാണ് തോന്നുക.

അങ്ങനെ തോന്നിയ ശേഷം ഇതെങ്ങനെ സാധിച്ചുവെന്ന ചിന്തയാകും ഉടലെടുത്തിട്ടുണ്ടാകുക. ഇത്രയും ഉയരത്തില്‍ ഒരു കാര്‍ എങ്ങനെ കയറ്റി. വല്ല എയര്‍ലിഫ്റ്റും ചെയ്തതാണോ?. എന്ന് തുടങ്ങി നിരവധി സംശയങ്ങള്‍ മനസ്സില്‍ ഉയരാം. എന്നാല്‍ ഈ വീഡിയോ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചാല്‍ മാത്രമാണ് യാഥാര്‍ത്ഥ്യം മനസിലാകുക. വീടിന്റെ ടെറസില്‍ കാണുന്നത് ഒറിജിനല്‍ സ്‌കോര്‍പിയോ അല്ല മറിച്ച്‌ ഒരു വാട്ടര്‍ ടാങ്കാണ്.

വീടിന്റെ ഉടമസ്ഥന് സ്‌കോര്‍പിയോ കാറിനോട് വലിയ കമ്ബമായിരുന്നു. അതിനാല്‍ അദ്ദേഹം തന്റെ വീടിന്റെ ടെറസില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കിന് മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയുടെ രൂപം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വീടിന്റെ ടെറസില്‍ സ്‌കോര്‍പിയോ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന പ്രതീതി ഉണര്‍ത്തുന്ന ഈ വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്ന് പറയേണ്ടതില്ലെല്ലോ. സ്വന്തമായി ഫാര്‍ബേസ് ഉള്ള ഒരു കാര്‍ മോഡലാണ് സ്‌കോര്‍പിയോ. അതുകൊണ്ട് തന്നെ സ്‌കോര്‍പിയോ ആരാധകര്‍ക്കിടയില്‍ ഈ വീഡിയോ തരംഗമാണ്.

വീടിന്റെ ടെറസില്‍ സ്‌കോര്‍പിയോ രൂപത്തിലുള്ള വാട്ടര്‍ ടാങ്ക് രൂപകല്‍പന ചെയ്തയാള്‍ക്ക് ശരിക്കും കൈകൊടുക്കണം. കാരണം അത്രയും റിയലിസ്റ്റിക്കായാണ് ഇത് പരുവപ്പെടുത്തി എടുത്തിരിക്കുന്നത്. എസ്‌യുവിയുടെ ക്രോം ഫിനിഷിലുള്ള ഫ്രണ്ട് ഗ്രില്‍ ഏരിയ മഹീന്ദ്രയുടെ പുതിയ ലോഗോയുമെല്ലാം അന്തംവിട്ടുപോകുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. മുന്‍വശത്തെ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, പുതിയ ബമ്ബറുകള്‍, പുതിയ ഫോഗ് ലൈറ്റുകള്‍ എന്നിവ സങ്കീര്‍ണ്ണമായ കൊത്തുപണികളോടെ മനോഹരമാക്കിയിട്ടുണ്ട്.

മഹീന്ദ്ര സ്‌കോര്‍പിയോ പരുക്കന്‍ ലുക്കിലുള്ള നല്ല ഈടുനില്‍ക്കുന്ന എസ്യുവിയാണ്. ഇതിലെ ഡീസല്‍ എഞ്ചിന്‍ ഓണ്‍ റോഡ്, ഓഫ്‌റോഡ് സാഹസികതകള്‍ക്ക് മാന്യമായ പവര്‍ നല്‍കുന്നു. 7, 9 സീറ്റിംഗ് ഓപ്ഷനുകളില്‍ സ്‌കോര്‍പിയോ ലഭ്യമാണ്. സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ N എന്നിങ്ങനെ രണ്ട് മോഡലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഥാര്‍, XUV700 എന്നിവയലുള്ള അതേ 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍, 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുമായാണ് ഇത് വരുന്നത്.

എഞ്ചിനുകള്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. 13.62 ലക്ഷം മുതല്‍ 17.42 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോ ക്ലാസിക്കിന്റെ വില പോകുന്നത്. അതേസമയം 13.85 ലക്ഷം രൂപ മുതല്‍ 24.54 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോ ച എസ്‌യുവിയുടെ വില. എക്‌സ്‌ഷോറൂം വിലകളാണിത്.

പച്ചക്കറികള്‍ കഴുകിയാല്‍ കീടനാശിനി പോകുമോ? 14 കാരന്റെ ഈ കണ്ടെത്തലിന് കൈയ്യടിക്കാം VM TV NEWS CHANNEL

പച്ചക്കറികളും പഴങ്ങളും എത്ര കഴുകിയാലും വൃത്തിയായോ എന്ന് സംശയമാണല്ലേ. കാരണം അവയിലൊക്കെ കീടനാശിനി ഉണ്ടോ എന്ന ആശങ്കയാണ്.

പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും നന്നായി വെള്ളത്തില്‍ കഴുകിയാല്‍ രാസവസ്തുക്കളില്‍ നിന്ന് മുക്തമാകുമോ? പലരെയും സംശയത്തിലാക്കുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിച്ചിരിക്കുകയാണ് സിരീഷ് സുഭാഷ് എന്ന 14 കാരന്‍. ജോര്‍ജിയയിലെ സ്‌നെല്‍വില്ലില്‍ നിന്നുള്ള സിരിഷ് സുഭാഷ് അമേരിക്കയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനെന്ന ബഹുമതിയാണ് നേടിയിരിക്കുന്നത്.

എന്താണ് സിരീഷ് സുഭാഷിന്റെ കണ്ടുപിടുത്തം ?

ഉത്പന്നങ്ങള്‍ കഴുകിയാല്‍ മാത്രം കീടനാശിനികളുടെ അവശിഷ്ടങ്ങള്‍ കളയാം എന്നാണ് നമ്മുടെ ധാരണ. ഈ കീടനാശിനികള്‍ ഉള്ളില്‍ ചെന്നാല്‍ മസ്തിഷ്‌ക ക്യാന്‍സര്‍, ലുക്കീമിയ, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ വരെ ഉണ്ടായേക്കാം.
എന്നാല്‍ കഴുകി വൃത്തിയാക്കിയ ശേഷവും അവയിലുള്ള കീടനാശിനികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പെസ്റ്റിസ്‌കാന്‍ഡ് എന്ന ഉപകരണമാണ് സിരീഷ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പെസ്റ്റിസ്‌കാന്‍ഡ് സ്‌പെക്‌ട്രോ ഫോട്ടോമെട്രി എന്നറിയപ്പെടുന്ന ഒരു നോണ്‍ ഇന്‍വേസിവ് ടെക്‌നിക് ആണ് ഇതില്‍ ഉപയോഗിക്കുന്നത്. ചീരയിലും തക്കാളിയിലും എഐ പവര്‍ഡ് ഹാന്‍ഡ് ഹെല്‍ഡ് ഡിറ്റക്ടര്‍ പരീക്ഷിച്ചു. 85 ശതമാനത്തിലധികം വിജയിക്കുകയും ചെയ്തു.

ഇത് ഉപയോഗിക്കുന്നതിന് ഫോണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് പഴങ്ങളിലോ പച്ചക്കറികളിലോ പെസ്റ്റിസ് കാന്‍ഡ് പോയിന്റ് സ്‌കാന്‍ ചെയ്ത് ബട്ടണില്‍ അമര്‍ത്തുക. സ്‌കാനറില്‍ കീടനാശിനികള്‍ കണ്ടെത്തിയാല്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ വൃത്തിയാക്കേണ്ടിവരുമെന്ന് അര്‍ഥം.

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഡാറ്റ ഉപയോഗിച്ച്‌ 70.6 ശതമാനം ഉത്പന്നങ്ങളില്‍ എങ്ങനെയാണ് കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ അടങ്ങിയിട്ടുള്ളത് എന്നാണ് ഇതിലൂടെ സുഭാഷ് തെളിയിച്ചത്. ഈ കണ്ടുപിടുത്തത്തിന് ഈ വര്‍ഷത്തെ യംഗ് സയന്റിസ്റ്റ് ചലഞ്ചില്‍ 21,11375.92 രൂപയാണ് സുഭാഷിന് സമ്മാനമായി ലഭിച്ചത്. നൂറ് കണക്കിന് വരുന്ന കീടനാശിനികളെ ഈ ഉപകരണം വഴി കണ്ടെത്താന്‍ സാധിക്കുമത്രേ.

ആകാശത്ത് ആടിയുലഞ്ഞ് ഹെലികോപ്റ്റ‍ര്‍, പരിശോധിച്ചപ്പോള്‍ ഞെട്ടി; കോക്പിറ്റില്‍ അര്‍ധനഗ്നരായി ബ്രിട്ടീഷ് സൈനികര്‍ VM TV NEWS CHANNEL

ലണ്ടൻ: അസ്വാഭാവികമായ രീതിയില്‍ ആകാശത്ത് ആടിയുലഞ്ഞ് ഹെലികോപ്റ്റർ. പതിവ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പരീക്ഷണ പറക്കലിന് പോയ ഹെലികോപ്റ്ററാണ് ആകാശത്ത് ആടിയുലഞ്ഞത്.

തു‍ടർന്ന് പരിഭ്രാന്തരായ ക്രൂ അംഗങ്ങള്‍ തിരികെ എത്തിയ ഹെലികോപ്റ്ററിന്റെ കോക്പിറ്റ് തുറന്ന് പരിശോധിച്ചു. കോക്പിറ്റില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട സൈനികരെയാണ് കണ്ടത്. മദ്യപിച്ച്‌ ലക്കുകെട്ട ഇരുവരെയും അർധനഗ്നരായാണ് കണ്ടെത്തിയത്. ഇംഗ്ലണ്ടിന്റെ അതിർത്തി പ്രദേശമായ നോർത്തംബർലാൻഡിലാണ് സംഭവം.

8.5 മില്യണ്‍ യൂറോ വിലയുള്ളതും 30 എംഎം പീരങ്കിയും ഹെല്‍ഫയർ മിസൈലുകളുമുള്ള സായുധ ഹെലികോപ്റ്ററിലായിരുന്നു സംഭവം. അപ്പാഷെ ഹെലികോപ്റ്ററിലാണ് പരീക്ഷണ പറക്കലിനിടെ സൈനികർ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടത്. ഹെലികോപ്റ്ററില്‍ നിന്ന് വിചിത്രമായ ശബ്ദങ്ങള്‍ പോലും ക്രൂ അംഗങ്ങള്‍ കേട്ടു. അസാധാരണ സംഭവത്തിന് കാരണമായത് എന്താണെന്ന് പരിശോധിക്കാൻ തീരുമാനിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രണ്ട് സൈനികരെ അർദ്ധനഗ്നരായി ഹെലികോപ്റ്ററിൻ്റെ പിൻ കോക്പിറ്റില്‍ മദ്യപിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്. രണ്ട് സൈനികരോടും ഹെലികോപ്റ്ററില്‍ നിന്ന് പുറത്തിറങ്ങി വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടതായി മിലിട്ടറി ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ടിലുണ്ട്.

പിടികൂടിയ ഹെലികോപ്റ്റർ ആർമി എയർ കോർപ്സിൻ്റെ 653 സ്ക്വാഡ്രണിൻ്റേതാണെങ്കിലും ഇതിലുണ്ടായിരുന്ന സൈനികർ മറ്റൊരു സൈനിക വിഭാഗത്തിൻ്റെ ഭാഗമായിരുന്നു. അവരുടെ മാതൃ യൂണിറ്റും 653 സ്ക്വാഡ്രണിൻ്റെ ചെയിൻ ഓഫ് കമാൻഡും സ്ഥലത്ത് എത്തുന്നതുവരെ അവരെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് മിലിട്ടറി ഏവിയേഷൻ അതോറിറ്റി റിപ്പോർട്ടില്‍ പറയുന്നു. സംഭവം നടന്നത് 2016-ല്‍ നോർത്തംബർലാൻഡിലെ ഒട്ടർബേണിലാണ്. എന്നാല്‍, ചില സാങ്കേതിക തകരാറുകള്‍ കാരണം ഈ വിവരം അടുത്തിടെ പരസ്യമാകുകയായിരുന്നു.

ഇവിടെ ഓരോ ഇതിഹാസങ്ങള്‍ 100 മത്സരങ്ങള്‍ കളിച്ചിട്ട് പറ്റുന്നില്ല, അപ്പോഴാണ് വെറും 37 ഇന്നിങ്സില്‍ സഞ്ജു തകര്‍പ്പൻ നേട്ടത്തില്‍ എത്തിയത്; ചെക്കൻ ടി 20 യെ മാറ്റി മറിക്കും; പുകഴ്ത്തലുമായി ജഡേജ VM TV NEWS CHANNEL

സഞ്ജു സാംസണ്‍ തൻ്റെ അവസാന അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ടി20 സെഞ്ച്വറികളാണ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്ബരയില്‍, ആദ്യ മത്സരത്തിലും അവസാന മത്സവത്തിലും സെഞ്ച്വറി നേട്ടങ്ങള്‍ കൈവരിച്ച്‌ താരം ഞെട്ടിച്ചു.

ബംഗ്ലാദേശിനെതിരായ പരമ്ബരയിലെ മൂന്നാം ടി 20 യിലെ തകർപ്പൻ സെഞ്ച്വറി നേട്ടത്തോടെയാണ് താരം കുതിപ്പ് തുടങ്ങിയത്.

മുൻ ഇന്ത്യൻ താരം അജയ് ജഡേജ 30-കാരനെ പ്രശംസിക്കുകയും ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി 159 മത്സരങ്ങള്‍ കളിച്ച രോഹിത് അഞ്ച് സെഞ്ച്വറികള്‍ നേടിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെല്ലുമായി ഏറ്റവും അധികം ടി 20 സെഞ്ച്വറി നേട്ടങ്ങള്‍ കൈവരിച്ചവരുടെ ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുകയാണ്. വിരാട് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ 125 ടി20 മത്സരങ്ങളില്‍ നിന്ന് നേടിയത് ഒരു സെഞ്ച്വറി ആണ്.

78 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറികള്‍ നേടിയ സൂര്യകുമാർ യാദവാണ് സെഞ്ച്വറി വീരന്മാരുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുത്. 72 ട്വൻ്റി-20 മത്സരങ്ങളില്‍ നിന്ന് കെഎല്‍ രാഹുലിന് രണ്ട് സെഞ്ച്വറി നേട്ടങ്ങളും ഉണ്ട്. എന്നിരുന്നാലും, സാംസണിൻ്റെ കാര്യം വരുമ്ബോള്‍, ഈ ഫോർമാറ്റില്‍ മൂന്ന് സെഞ്ച്വറി നേടാൻ 37 മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹം എടുത്തത്.

അജയ് ജഡേജ പറഞ്ഞത് ഇങ്ങനെ:

‘ടി20യില്‍ 4-5 സെഞ്ചുറികള്‍ നേടുന്നതിനായി ഞങ്ങളുടെ ഇതിഹാസങ്ങള്‍ 150 മത്സരങ്ങള്‍ കളിച്ചു, എന്നാല്‍ സാംസണ്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്ന് സെഞ്ചുറികളിലെത്തി. പുതിയ തലമുറയുടെ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. അവർ ഒന്നിനെയും ഭയപ്പെടുന്നില്ല, മത്സരത്തിൻ്റെ ആദ്യ പന്ത് മുതല്‍ അവരുടെ ഷോട്ടുകള്‍ക്കായി ശ്രമിക്കുന്നു.’

‘ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു സഞ്ജു, അവൻ ഇപ്പോള്‍ ഒരു വ്യത്യസ്ത ബാറ്ററായി മാറിയിരിക്കുന്നു. അദ്ദേഹത്തിന് എല്ലായ്പ്പോഴും കഴിവുണ്ടായിരുന്നു, പക്ഷേ ആ സ്ഥിരത നഷ്ടപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടർച്ചയായി രണ്ട് ഡക്ക് സ്കോർ ചെയ്‌തെങ്കിലും, അദ്ദേഹത്തിൻ്റെ മൊത്തത്തില്‍ ഉള്ള പ്രകടനം അസാധാരണമായിരുന്നു,’ അജയ് ജഡേജ ജിയോ സിനിമയില്‍ പറഞ്ഞു.

എന്തായാലും രോഹിത് ശർമ്മ ഒഴിച്ചിട്ട ടി 20 യിലെ ഓപ്പണിങ് സ്ഥാനം തന്റെ കൈയില്‍ ഭദ്രം ആണെന്ന് സഞ്ജു തെളിയിച്ചു കഴിഞ്ഞു.

താഴും പൂട്ടും നേര്‍ച്ചയുമായി ഇനി ആരും വേളാങ്കണ്ണിക്ക് പോകേണ്ട ! വേളാങ്കണ്ണി ബസിലിക്ക പരിസരത്ത് നടക്കുന്ന ദുരാചാരങ്ങള്‍ക്കു കര്‍ശന വിലക്കുമായി അധികൃതര്‍. ദുരാചാരങ്ങള്‍ക്ക് ബസലിക്ക വേദിയാക്കരുതെന്ന് കുര്‍ബാനയില്‍ മുന്നറിയിപ്പ്

വേളാങ്കണ്ണി: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ബസിലിക്ക പരിസരത്ത് നടക്കുന്ന ദുരാചാരങ്ങള്‍ക്കു കര്‍ശന വിലക്കുമായി അധികൃതര്‍.

പള്ളിയില്‍ നടത്തിയിരുന്ന താഴും പൂട്ടും നേർച്ച വിലക്കി ദേവാലയ അധികൃതർ നിർദേശം പുറത്തിറക്കി.

നേരത്തെ ലക്ഷകണക്കിന് വിശ്വാസികള്‍ ഓരോ വര്‍ഷവും എത്തുന്ന തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഭവന നിര്‍മ്മാണത്തിനും പുതിയ ബിസിനസ് അഭിവൃദ്ധിപ്പെടുന്നതിനും താഴും പൂട്ടും കെട്ടുന്നത് ഫലപ്രദമാണെന്ന വിധത്തില്‍ പ്രചാരണം ഉണ്ടായിരുന്നു. നിരവധി പേരാണ് ഈ നേർച്ച നടത്തിയിരുന്നത്.

മാതാകുളത്തിന് സമീപത്തായും കുരിശിന്റെ വഴി പാതയില്‍ മുട്ടിന്‍മേല്‍ ഇഴഞ്ഞു ത്യാഗത്തോടെ പ്രാര്‍ത്ഥിക്കുന്ന വീഥിയ്ക്കു പരിസരത്തും ഇത്തരത്തില്‍ നിരവധി താഴും പൂട്ടും ചരടും വില്‍പ്പന നടത്തുന്നവരുണ്ട്.

ഇത് വാങ്ങരുതെന്നും ദേവാലയ പരിസരത്ത് ഇവ കെട്ടുന്നത് തെറ്റാണെന്നും നിരോധിക്കപ്പെട്ട കാര്യം ചെയ്യുന്നത് അനുഗ്രഹമായി മാറില്ലെന്നും ദേവാലയ അധികൃതർ വ്യക്തമാക്കുന്നു.

2021 മുതല്‍ അനാചാരങ്ങള്‍ക്കെതിരെ തീര്‍ത്ഥാടന കേന്ദ്രം നിലപാട് കടുപ്പിച്ചിരിന്നു. പൂട്ട് തൂക്കുന്ന കമ്ബി മുറിച്ച്‌ മാറ്റിയായിരിന്നു ആദ്യം നിയന്ത്രണം കൊണ്ടുവന്നത്.

പിന്നീട് അള്‍ത്താരയിലും ദേവാലയ പരിസരങ്ങളിലും പൂട്ട് കെട്ടുന്നത് തുടരുന്ന സാഹചര്യത്തിലാണ് വിശുദ്ധ കുര്‍ബാനയോട് അനുബന്ധിച്ച്‌ മുന്നറിയിപ്പ് കൊടുക്കുവാന്‍ തീരുമാനിച്ചത്.

പാലക്കാട് രാഹുല്‍ ജയിക്കുമെന്ന് അഖില്‍ മാരാര്‍: ‘മൂന്ന് കഴുതകളില്‍ മികച്ച കഴുതയെ തിരഞ്ഞെടുക്കേണ്ട ഗതികേട്’ VM TV NEWS CHANNEL

വാശിയേറിയ പോരാട്ടം നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കുമെന്ന് സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാർ.

പാലക്കാട്ടുകാരെപ്പോലെ ഇത്രയും ഗതികെട്ട ഒരു ജനത ഒരു ഉപതിരഞ്ഞെടുപ്പിനേയും നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ചോദ്യം ശരിയല്ല എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഖില്‍ മാരാർ.

സാധാരണ ഉപതിരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ ഇത്രയും വലിയ ബഹളം ഉണ്ടാകാറില്ല. ഒരു രാഷ്ട്രീയ പാർട്ടിയിലെ സ്ഥാനാർത്ഥികള്‍ക്കും ആ പാർട്ടിയിലുള്ളവർക്ക് തന്നെ വോട്ട് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. അതായത് ഇയാള്‍ നല്ലയാളാണോ എന്നൊരു ചിന്ത. അത്തരത്തിലുള്ള വല്ലാത്തൊരു പ്രശ്നം അവിടെ സംഭവച്ചിട്ടുണ്ട്. ബി ജെ പിയിലും കോണ്‍ഗ്രസിലും സി പി എമ്മിലുമൊക്കെ പ്രശ്നങ്ങളാണ്. ഇന്നലെ വരെ പിണറായി വിജയനെ തെറിപറഞ്ഞുകൊണ്ട് നടന്ന ഒരാള്‍ക്ക് വോട്ട് ചെയ്യേണ്ടി വരുന്ന ഗതികേടാണ് ഇടതുപക്ഷ പ്രവർത്തകർക്കുള്ളത്.

രാഹുല്‍ മാങ്കൂട്ടത്തിലിനേയല്ല ഞങ്ങള്‍ സ്ഥാനാർത്ഥിയായി പ്രതീക്ഷിച്ചതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ പറയുന്നു. ബി ജെ പിയിലേക്ക് വരികയാണെങ്കില്‍ സന്ദീപ് വാര്യർ ഉള്‍പ്പെടെ തുറന്നിട്ട പ്രശ്നങ്ങള്‍. ഇതിനിടക്കാണ് കുഴല്‍പ്പണം എന്ന് തുടങ്ങിയ മറ്റ് നിരവധി കാര്യങ്ങള്‍. ഇതൊക്കെ കൊണ്ട് തന്നെ പാലക്കാട്ടെ ജനത മൊത്തത്തില്‍ കണ്‍ഫ്യൂസ്ഡ് ആണെന്നും അദ്ദേഹം പറയുന്നു.

വ്യക്തികളെ പരിഹസിച്ചുകൊണ്ട് പറയുകയല്ല, ഞാന്‍ ഒരു ഉപമയായി പറയുകയാണ്. മൂന്ന് കഴുതകള്‍ മത്സരിച്ചാല്‍ അതില്‍ ഏറ്റവും മികച്ച കഴുതയെ തിരഞ്ഞെടുക്കേണ്ട ഗതികേട് ജനാധിപത്യത്തിനുണ്ട്. രണ്ട് കഴുതയും ഒരു കുതിരയുമാണെങ്കില്‍ നമുക്ക് വളരെ എളുപ്പത്തില്‍ കുതിരയെ ജയിപ്പിക്കാം. പക്ഷെ ഇവിടെ അത് പറ്റുന്നില്ല. മൂന്നെണ്ണത്തില്‍ നിന്നും മികച്ച കഴുതയെ തിരഞ്ഞെടുക്കേണ്ട അവസ്ഥയാണ്.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കാന്‍ സാധ്യത കൂടുതലാണ്. എപ്പോഴും ഒരു പാർട്ടിയെ നശിപ്പിക്കുന്ന ആ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ്. പാളയത്തില്‍ പട കാരണം പല തിരഞ്ഞെടുപ്പുകളിലും പരാജയം നേരിടേണ്ടി വരുന്നു. നമുക്ക് അറിഞ്ഞുകൂടാത്ത നിരവധി പ്രശ്നങ്ങള്‍ പലപ്പോഴായി കോണ്‍ഗ്രസില്‍ സംഭവിക്കാറുണ്ട്. ഇതൊക്കെ മാറി ഒറ്റക്കെട്ടായി നിന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

പാർട്ടിക്ക് വേണ്ടി നന്നായി പ്രവർത്തിക്കുന്നത് കൊണ്ടും, പിണറായി വിജയനെ കടന്നാക്രമിക്കുന്നതു കൊണ്ടും രാഹുലിനെപ്പോലെ ഒരാള്‍ നിയമസഭയിലുണ്ടെങ്കില്‍ നല്ലതാണ്. സർക്കാറിനെതിരെ വലിയ കടന്നാക്രമണം നടത്താന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. താളമടിക്ക് അപ്പുറത്തേക്ക് ജനങ്ങളുമായി ആത്മബന്ധമില്ലാതെ താനെന്തോ വലിയ സംഭവമാണെന്ന ധാരണയില്‍ പ്രതിപക്ഷ നേതാവ് പോയിക്കൊണ്ടിരിക്കുമ്ബോള്‍ ജനങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും തരത്തില്‍ പ്രവർത്തിക്കുന്ന ഒരാള്‍ വരുന്നത് നല്ലതാണ്.

ഷാഫി പറമ്ബില്‍ പ്രതിപക്ഷ നേതാവ് ആകണമെന്ന് പണ്ട് ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ഇടതുപക്ഷത്തേക്ക് പോയ മുസ്ലിം വോട്ടുകള്‍ തിരിച്ചുകൊണ്ടുവരാന്‍ ശേഷിയുള്ള ഒരു നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടത്. രമേശ് ചെന്നിത്തല മാറിയ സമയത്ത് കോണ്‍ഗ്രസിന് വലിയൊരു മാറ്റത്തിന്റെ തുടക്കം എന്ന നിലയില്‍ ഷാഫി പറമ്ബിലിനെ കൊണ്ടുവരാമായിരുന്നു. അവിടെ കോണ്‍ഗ്രസിന് പറ്റിയ പാളിച്ചയാണ് വിഡി സതീശനെപ്പോലെ ഒരാളെ പ്രതിപക്ഷ നേതാവാക്കിയതെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; കഴുത്തിന് മുറിവേറ്റ യുവതി ചികിത്സയില്‍ VM TV NEWS EXCLUSIVE

കോഴിക്കോട്: വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം.

അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്ബ്ര സ്വദേശിയായ വീട്ടമ്മക്കെതിരെയാണ് ആക്രമണം ഉണ്ടായത്.

കൊടക്കല്ലില്‍ പെട്രോള്‍ പമ്ബിനെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന മഷൂദ് (33) ആണ് വീട്ടമ്മയെ കത്തി വീശി കൊല്ലാൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതിയെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ ഷാള്‍ ഉള്ളതിനാല്‍ ആഴത്തില്‍ മുറിവേല്‍ക്കാതെ രക്ഷപ്പെട്ടു. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. രാത്രിയോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തു. യുവതിയുടെ പരാതിയില്‍ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു.

പ്രതിഷേധസൂചകമായി ബില്ലിന്റെ പകര്‍പ്പ് കീറി, പാര്‍ലമെന്റില്‍ നൃത്തം; വീണ്ടും വൈറലായി ന്യൂസിലൻഡ് എം.പി. VM TV NEWS CHANNEL

170 വർഷത്തിനിടെ ന്യൂസിലൻഡിലെ ഏറ്റവും പ്രായംകുറഞ്ഞ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയായിരുന്നു 21 കാരിയായ ഹന-റൗഹിതി മൈയ്പി ക്ലാർക്ക്.

2023 ഡിസംബർ മാസം പാർലമെന്റില്‍ ഹന നടത്തിയ ആദ്യ കന്നിപ്രസംഗവും പരമ്ബരാഗത ഹക്ക ഡാൻസും സോഷ്യല്‍മീഡയയില്‍ വൈറലായിരുന്നു.

മവോരി ഗോത്രവർഗപ്രതിനിധിയായ ഹന റൗഹിതിയുടെ ‘നിങ്ങള്‍ക്ക് വേണ്ടി ഞാൻ മരിക്കും, എന്നാല്‍ നിങ്ങള്‍ക്കുവേണ്ടി ഞാൻ ജീവിക്കുകയും ചെയ്യും’, എന്ന പ്രസംഗമായിരുന്നു കഴിഞ്ഞ വർഷം ചർച്ചാ വിഷയം.

ഇത്തവണ പ്രസംഗത്തിനിടെ പരമ്ബരാഗത മാവോഹി ഡാൻസ് ചെയ്തും ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞും ഒരിക്കല്‍ കൂടെ താരമായിരിക്കുകയാണ് ഹന റൗഹിതി. ട്രീറ്റി പ്രിൻസിപ്പിള്‍ ബില്ലിലെ ചർച്ച പാർലമെന്റില്‍ നടക്കുമ്ബോഴാണ് മാവോറിയില്‍ നിന്നുള്ള എം.പി നടുത്തളത്തിലിറങ്ങി ഡാൻസ് ചെയ്തതും പ്രതിഷേധ സൂചകമായി ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞതും.

അയ്യപ്പന്മാര്‍ക്ക് ആശ്വാസം! പതിറ്റാണ്ടുകളായി ഫയലിലിരുന്ന ശബരിമല റോപ് വേ പദ്ധതിയ്ക്കു പച്ചക്കൊടി; പണികള്‍ ഇക്കൊല്ലം VM TV NEWS CHANNEL

ശബരിമലയില്‍ ദുരിതങ്ങള്‍ കുറയുകയും, സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതുമായ വാർത്തകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് പ്രഖ്യാപിച്ച റോപ് വേ പദ്ധതിയുടെ തറക്കല്ല് ഈ സീസണില്‍ തന്നെ ഇടും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പമ്ബ ഹില്‍ടോപ്പില്‍ നിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക്‌ വരെയാണ് റോപ് വേ സജ്ജമാക്കുന്നത്. 2.7 കിലോമീറ്ററോളം ദൂരം വരുന്ന റോപ് വേയ്ക്ക് 250 കോടി രൂപയോളമാണ് ചെലവ്. അവശ്യസാധനങ്ങളും ശബരിമല സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തിനുമായിട്ടാണ് ഈ റോപ് വേ നിർമ്മിക്കുന്നത്.

ഇതോടെ ട്രാക്ടറില്‍ സന്നിധാനത്തേക്കുള്ള ചരക്കു നീക്കം കാര്യമായി കുറയും. അതോടൊപ്പം തന്നെ അത്യാഹിതത്തില്‍ പെടുന്നവരെയും രോഗികളേയും സന്നിധാനത്തു നിന്ന് അടിയന്തരമായി താഴേക്ക് എത്തിക്കുന്നതിന് റോപ് വേയില്‍ ആംബുലൻസ് കാറുകളും ഉണ്ടാകും. ഇതുവഴി വെറും 10 മിനിറ്റില്‍ പമ്ബയില്‍ എത്താം എന്നതും ശ്രദ്ധേയമാണ്.

അടുത്ത ക്യാബിനറ്റ് യോഗത്തില്‍ ഇതിനായിട്ടുള്ള അനുമതി മന്ത്രിസഭ നല്‍കും, അതിനു മുന്നോടിയായി വനവത്ക്കരണത്തിനുള്ള പരിഹാര ഭൂമി ഈ മാസം 23 -ന് മുമ്ബ് നിർദേശിക്കാൻ വനം വകുപ്പ് ഉദ്യാഗസ്ഥരെ സർക്കാർ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പ് മന്ത്രി V.N വാസവൻ, വനം വകുപ്പ് മന്ത്രി A.K ശശീന്ദ്രൻ എന്നിവരും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. P.S പ്രശാന്തും പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനമായത്.

റോപ് വേ പദ്ധതിയ്ക്കായി 1.5 ഏക്കറോളം വനഭൂമി ആവശ്യമാണ്. ഇതിന് പകരമാണ് വനം വകുപ്പിന് മറ്റൊരിടത്ത് റവന്യൂ വകുപ്പ് ഭൂമി നല്‍കുക. നിലവില്‍ പുറത്തു വരുന്ന റിപ്പോർട്ടുകള്‍ പ്രകാരം പകരം ഭൂമിയായി കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലെ കുളത്തൂപ്പുഴ കട്ടിലപ്പാറയിലെ റവന്യൂ ഭൂമി വനം വകുപ്പിന് കൈമാറും എന്നാണ് സൂചിപ്പിക്കുന്നത്. ഇതില്‍ ഒമ്ബത് ഹെക്ടർ റവന്യൂ ഭൂമി വനവല്‍ക്കരണത്തിനായി വനംവകുപ്പിന് വിട്ടുനല്‍കും എന്ന് പറയപ്പെടുന്നു.

പരിസ്ഥിതിക്ക് കാര്യമായ കോട്ടം ഒന്നും തന്നെ തട്ടാത്ത വിധത്തിലുള്ള നിർമാണമാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് ദേവസ്വം വകുപ്പ് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഇതിനു ആധാരമായി മുമ്ബ് സമർപ്പിച്ച രൂപരേഖയില്‍ നിന്ന് പുതുക്കിയ രൂപരേഖയില്‍ തൂണുകള്‍/ ടവറുകളുടെ എണ്ണം ഏഴില്‍ നിന്ന് അഞ്ചായും പദ്ധതിയ്ക്കായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം 300 -ല്‍ നിന്ന് 80 ആയി കുറഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് P.S പ്രശാന്ത് പറഞ്ഞു.

ഈ മണ്ഡലകാലത്ത് തന്നെ റോപ് വേ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട് എന്നും നടപടികള്‍ സമയബന്ധിതമായി പൂർത്തീകരിക്കണം എന്നും മന്ത്രി നിർദ്ദേശിച്ചു. നിർദ്ദിഷ്ട റോപ് വേയുടെ ലോവർ ടെർമിനല്‍ പമ്ബ KSEB സബ്സ്റ്റേഷന് സമീപമുള്ള ഹില്‍ടോപ്പിലും അപ്പർ ടെർമിനല്‍ സന്നിധാനത്തെ പൊലീസ് ബാരക്കിന് സമീപവുമാണ് നിർമിക്കാൻ പദ്ധതിയിട്ടിരിക്കന്നത്.

നീലിമല, സ്വാമി അയ്യപ്പൻ റോഡിലെ ചരല്‍മേട്, മരക്കൂട്ടം ജംഗ്ഷൻ, ചന്ദ്രാനന്ദൻ റോഡിലെ പാറമട, സന്നിധാനത്തെ പൊലീസ് ബാരക്കിന് സമീപം എന്നിവിടങ്ങളിലാണ് റോപ് വേ പദ്ധതിയുടെ ഭാഗമായിട്ട് നിർമ്മിക്കുന്ന അഞ്ച് ടവറുകള്‍ സ്ഥാനം. ഓരോ ടവറിനും 40 മീറ്റർ മുതല്‍ 60 മീറ്റർ വരെ ഉയരമുണ്ടാവും. ഓരോ വർഷവും 40,000 മുതല്‍ 60,000 ടണ്‍ വരെ സാധനങ്ങളും ചരക്കു നീക്കം റോപ്‌ വേയിലൂടെ സാധ്യമാവും എന്നാണ് വിലയിരുത്തല്‍.

ഈ വർഷം തറക്കല്ലിട്ട് രണ്ട് വർഷത്തിനുള്ളില്‍ റോപ് വേ പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2027 ശബരിമല സീസണോടെ റോപ്പ് വേ പ്രവർത്തനക്ഷമമാക്കുക എന്നാണ് ലക്ഷ്യം. 2011 -ല്‍ പ്രഖ്യാപിച്ചതാണ് എങ്കിലും ഭൂമി വിട്ടുനല്‍കുന്ന കാര്യത്തിലെ അനിശ്ചിതത്വമാണ് ഈ പദ്ധതി ഇത്രയധികം നീളാനുള്ള പ്രധാന കാരണം.