NEWS

പാലക്കാട് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ;രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതൃപ്തി – ചാണ്ടി ഉമ്മന്‍ VM TV NEWS CHANNEL

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മന്‍. താന്‍ കുടുംബാംഗത്തെ പോലെ കാണുന്ന പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കൊണ്ടെന്ന് പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താത്തതെന്ന് ചാണ്ടി ഉമ്മന്‍പറഞ്ഞു.

കുടുംബത്തിലെ അംഗം മത്സരിക്കുമ്ബോള്‍ അവര്‍ക്കാണ് മുന്‍ഗണനയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പാലക്കാട് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്നും ബിജെപി ചിത്രത്തില്‍ ഇല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഷാഫി പറമ്ബിലും രാഹുല്‍ മാങ്കൂട്ടത്തിലുമായി ഇടഞ്ഞു നില്‍ക്കുന്ന ചാണ്ടി ഉമ്മന്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരുതവണ മണ്ഡലത്തിലെത്തി തല കാണിച്ച്‌ മടങ്ങുകയായിരുന്നു. ചാണ്ടി ഉമ്മന്‍ പ്രചാരണത്തിന് സജീവമല്ലാത്തത് പാലക്കാട് വന്‍ ചര്‍ച്ചയായിരുന്നു.

ഇതിനെ തുടര്‍ന്ന് നേതൃത്വം ഇടപട്ടാണ് ചാണ്ടി ഉമ്മനെ വീണ്ടും പാലക്കാട് എത്തിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ അതൃപ്തി അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ട്. വി ഡി സതീശനെ തള്ളി മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ചാണ്ടിയും ഉമ്മന്‍ പറഞ്ഞു

ചാണ്ടി ഉമ്മനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട് റീച്ച്‌സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഷാഫി പറമ്ബിലും രാഹുല്‍ മാങ്കൂട്ടത്തിലും ചേര്‍ന്ന് മാറ്റിയിരുന്നു. ഇതില്‍ അദ്ദേഹം അതൃപ്തി പരസ്യമാക്കിയിരുന്നു.

നദിയില്‍ പൂജ ചെയ്യുന്നതിനിടെ മുന്നിലെത്തി പാമ്ബ് ; ഭയന്ന് പിന്മാറാതെ സ്ത്രീ

നദിയില്‍ പൂജ ചെയ്യുന്നതിനിടെ സ്ത്രീകള്‍ക്ക് മുന്നിലേയ്‌ക്ക് ഒഴുകിയെത്തി പാമ്ബ് . ബിഹാറില്‍ നിന്നുള്ള ചഠ് പൂജയുടെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് .

നദിയില്‍ നിന്ന് സ്ത്രീകള്‍ സൂര്യഭഗവാനെ പൂജിക്കുന്നതിനിടെയാണ് വെള്ളത്തിലൂടെ പാമ്ബ് എത്തിയത്. ഇതുകണ്ട് ചിലർ ബഹളംവയ്‌ക്കുകയും പാമ്ബിനെ കല്ലെറിയുകയും മറ്റും ചെയ്തു. പാമ്ബിനെ കണ്ടതോടെ സ്ത്രീകളില്‍ പലരും പൂജ അവസാനിപ്പിച്ച്‌ കരയില്‍ കയറി. എന്നാല്‍ ഒരു സ്ത്രീ മാത്രം പിന്മാറാൻ തയാറായില്ല.

പാമ്ബ് മറ്റൊരു വശത്തു കൂടി പോകുമെന്ന് കരുതിയെങ്കിലും പാമ്ബ് സ്ത്രീയ്‌ക്കരികിലേയ്‌ക്ക് തന്നെയാണ് പോയത് . ചിലർ ഇലകളും മറ്റും വച്ച്‌ പാമ്ബിനെ വിരട്ടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം . എന്നാല്‍ തന്റെ അടുത്തേയ്‌ക്ക് പാമ്ബ് വന്നിട്ടും കരയിലേയ്‌ക്ക് കയറാതെ വെള്ളം തെറിപ്പിച്ച്‌ പാമ്ബിനെ അകറ്റുകയായിരുന്നു സ്ത്രീ. പാമ്ബ് ഇവർക്കരികിലൂടെ തന്നെ ഒഴിഞ്ഞ് പോകുകയും ചെയ്തു . ദൃശ്യങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു . ഒട്ടേറെ പേരാണ് സ്ത്രീയുടെ ധൈര്യത്തെ അഭിനന്ദിച്ചെത്തിയത്.

ശിശുദിനത്തില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസിലെത്തി കളിചിരിയുമായി ശിശുവിഹാറിലെ കുഞ്ഞുങ്ങള്‍ VM TV CHANNEL

തിരുവനന്തപുരം: ശിശു ദിനം ആരോഗ്യ വകുപ്പ് മന്ത്രിയോടൊപ്പം ആഘോഷിക്കാനെത്തിത് തലസ്ഥാനത്തെ ഒരുകൂട്ടം കുഞ്ഞുങ്ങള്‍.

കേരള സെക്രട്ടറിയേറ്റ് വിമണ്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശിശു വിഹാറിലെ കുട്ടികളും അധ്യാപകരും കമ്മിറ്റിയംഗങ്ങളുമാണ് ശിശു ദിനത്തോടനുബന്ധിച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചത്. മന്ത്രി അവര്‍ക്കൊപ്പമിരുന്ന് അവര്‍ പറയുന്നത് കേട്ട് അവരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.

ശിശുദിനത്തെ കുറിച്ചുള്ള പാട്ടുകള്‍ പാടിയും ചിരിച്ചും കളിച്ചുമാണ് കുഞ്ഞുങ്ങള്‍ ഓഫീസിലെത്തി സമയം ചെലവഴിച്ചത്. എല്ലാ കുഞ്ഞുങ്ങള്‍ക്കും മന്ത്രി ശിശുദിന ആശംസകള്‍ നേര്‍ന്നു. മധുരവും നല്‍കിയാണ് കുഞ്ഞുങ്ങളെ യാത്രയാക്കിയത്. ഒരു വര്‍ഷം മുമ്ബാണ് മന്ത്രി വീണാ ജോര്‍ജ് ഈ മോഡല്‍ ക്രഷിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് ശിശു വിഹാര്‍ മോഡല്‍ ക്രഷ് ആക്കിയത്.

ഒരു വയസും മൂന്ന് മാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ വിരല്‍ വാതിലില്‍ കുടുങ്ങി; നിസഹായതയില്‍ രക്ഷകരായി ഫയര്‍ഫോഴ്സ് VM TV NEWS EXCLUSIVE

പത്തനംതിട്ട: ഫ്ലാറ്റിലെ റൂമില്‍ വാതിലിനും കട്ടിളക്കും ഇടയില്‍ കൈ കുടുങ്ങിയ ഒരു വയസും 3 മാസവും മാത്രം പ്രായമായ കുഞ്ഞിന് രക്ഷകരായി ഫയര്‍ഫോഴ്സ്.

പ്രമാടം പഞ്ചായത്തിലെ അമ്മൂമ്മത്തോട് വലിയവിളയില്‍ അഭിജത് സാറാ അല്‍വിന്റെ കൈവിരലുകളാണ് വാതിലിനിടയില്‍ കുടങ്ങിയത്. പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനാ അംഗങ്ങള്‍ എത്തി യാതൊരു പരിക്കും കൂടാതെ കുട്ടിയുടെ കൈവിരല്‍ പുറത്തെടുത്തു.

എസ്ബിഐ കുമ്ബഴ ബ്രാഞ്ചിലെ ജീവനക്കാരനായ അടൂർ സ്വദേശി ആല്‍വിൻ പി കോശിയുടെയും അനീന അന്ന രാജന്റെയു മകളാണ് അബിജത്. കൈ കുടുങ്ങിയപ്പോള്‍ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുരുന്നിന്റെ കരച്ചിലിനിടയിലും പരിക്കേല്‍ക്കാതെ വിരല്‍ പുറത്തെടുക്കാൻ ശ്രദ്ധിച്ചു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.

പത്തനംതിട്ട ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബുവിന്റെ നേതൃത്വത്തില്‍ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ് രഞ്ജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ നൗഷാദ്, എസ് ഫ്രാൻസിസ്, എ രഞ്ജിത്ത്,വി ഷൈജു, എൻആര്‍ തൻസീർ, കെആര്‍ വിഷ്ണു എന്നിവർ രക്ഷാ പ്രവർത്തനത്തില്‍ പങ്കാളികളായി.

കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് മലയാളി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത: ഭര്‍ത്താവിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയില്‍, പരാതിയുമായി ബന്ധുക്കള്‍ VM TV NEWS

കണ്ണൂർ: ബെംഗളൂരുവില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. കണ്ണൂർ കൂത്തുപറമ്ബ് സ്വദേശിനി സ്നേഹ രാജന്റെ മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുപ്പത്തഞ്ചുകാരിയായ സ്നേഹ മരിച്ചത്. പത്തനംതിട്ട സ്വദേശിയായ ഭർത്താവ് ഹരി എസ് പിള്ളയ്‌ക്കും മകനുമൊപ്പം ബെംഗളുരുവില്‍ താമസിക്കുകയായിരുന്ന സ്നേഹ ഐടി മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്നേഹ മരിച്ച വിവരം വീട്ടുകാരറിയുന്നത്. പ്രമേഹരോഗിയാണ് സ്നേഹ. കടുത്ത ഛർദിയെ തുടർന്നാണ് തിങ്കളാഴ്ച പുലർച്ചെ ആശുപത്രില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് സ്നേഹ മരിച്ചുവെന്ന വിവരമാണ് ഹരി വീട്ടുകാരെ അറിയിക്കുന്നത്.മരണമറിഞ്ഞതിന് പിന്നാലെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സർജാദ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ സ്നേഹയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് ഹരി വൈകിപ്പിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭർത്താവിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. മരണത്തില്‍ ദുരൂഹത തോന്നിയതോടെയാണ് ബന്ധുക്കള്‍ സർജാപൂർ പൊലീസില്‍ പരാതിപ്പെട്ടത്. ബുധനാഴ്ച പുലർച്ചയാണ് സ്നേഹയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം തുടർനടപടികള്‍ സ്വീകരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

ദിലീപ് ചെയ്തിരുന്നെങ്കില്‍ ആ പടം വര്‍ക്ക് ആയേനെ: വന്‍ പ്രതീക്ഷയുമായെത്തിയ മോഹന്‍ലാല്‍ പടം പരാജയപ്പെട്ടത് എങ്ങനെ

മോഹന്‍ലാലിന് തന്റെ സിനിമ കരിയറില്‍ ഏറ്റവും അധികം വിമർശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന വർഷമായിരുന്നു 2014. ആ വർഷം ഇറങ്ങിയ പെരുച്ചാഴി, കൂതറ, മിസ്റ്റർ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററില്‍ തകർന്നടിഞ്ഞു.

ചിത്രങ്ങളുടെ പേര് മുതല്‍ നിശിതമായ വിമർശനങ്ങള്‍ക്ക് വിധേയമായി. ഇക്കൂട്ടത്തില്‍ ഫ്രെഡേ ഫിലിംസിന്റേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു പെരുച്ചാഴി.

അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത പെരുച്ചാഴിയുടെ വലിയൊരു ഭാഗവും ചിത്രീകരിക്കപ്പെട്ടത് അമേരിക്കയിലായിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി മോഹന്‍ലാല്‍ എത്തിയ സിനിമയുടെ ട്രെയിലറും ടീസറും ആരാധകർക്ക് വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ പടം തിയേറ്ററിലെത്തിയപ്പോള്‍ കടുത്ത മോഹന്‍ലാല്‍ ആരാധകർ പോലും തെറി വിളിക്കുന്ന സ്ഥിതിയുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും പടം തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയില്ലെന്നാണ് ഫ്രൈഡെ ഫിലിംസ് ഉടമ സാന്ദ്രാ തോമസ് വ്യക്തമാക്കുന്നത്.

വിജയ് ബാബു കമ്ബനിയിലേക്ക് വന്നത് ഫ്രൈഡേ ഫിലിംസിന് തീർച്ചയായും ഗുണം ചെയ്തിട്ടുണ്ട്. പെരുച്ചാഴി പോലൊരു പടമൊന്നും ഞാന്‍ ഒരിക്കലും എടുക്കില്ലായിരുന്നു. വിജയ് വന്നതിന് ശേഷമാണ് അത് സംഭവിക്കുന്നത്. മോഹന്‍ലാലിനെപ്പോലുള്ള ഒരു താരത്തിന്റെ പടമുണ്ടെങ്കില്‍ ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്‍ഡിന് ഒരുപാട് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അത് ശരിയായിരുന്നു.

പടം വിജയിച്ചോ പരാജയപ്പെട്ടോ എന്നുള്ളതല്ല, ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്‍ഡ് സീല്‍ ചെയ്യപ്പെട്ടത് പെരുച്ചാഴിയിലൂടെയായിരുന്നു. പടം വലിയ പരാജയമായിരുന്നെങ്കിലും നഷ്ടമുണ്ടാക്കിയിട്ടില്ല. എന്തുകൊണ്ട് ആ പടം പരാജയപ്പെട്ടുവെന്ന് ചോദിച്ചാല്‍ അതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ലാലേട്ടനെക്കുറിച്ച്‌ നമുക്കുള്ള ഒരു കഴ്ച്ചപ്പാടുണ്ട്, അദ്ദേഹം ചെയ്ത അതേസാധനം ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കില്‍ നമുക്ക് അത് വിശ്വസനീയമായിരിക്കും. അവർ ചെയ്ത് വെച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് നമ്മളില്‍ അത്തരമൊരു ധാരണ ഉണ്ടാക്കുന്നത്. ലാലേട്ടന്‍ എന്ന് പറയുമ്ബോള്‍ അല്‍പം സീരിയസായ കഥാപാത്രം എന്ന ചിന്തയാണ് വരിക. ദിലീപേട്ടനാണെങ്കില്‍ സി ഐ ഡി മൂസയൊക്കെ ചെയ്തയാളാണ്. അദ്ദേഹമാണ് ആ വേഷം ചെയ്തതെങ്കിലും ഒരു പക്ഷെ പെരുച്ചാഴി വർക്ക് ആയേനെ.

സംവിധായകന്‍ തമിഴ്നാട്ടുകാരനാണ്. അതുകൊണ്ട് തന്നെ മലയാളി ഓഡിയന്‍സിനെ എല്ലാ തരത്തിലും മനസ്സിലായിക്കൊള്ളണമെന്നില്ല. ആ ചിത്രത്തില്‍ മൊത്തത്തിലൊരു തമിഴ് സ്റ്റൈലുണ്ട്. അതും പരാജയത്തിന്റെ ഒരു റീസണാണ്. പിന്നെ നമുക്ക് രസകരമായി തോന്നിയ കാര്യങ്ങള്‍ ആളുകള്‍ക്ക് അത്ര രസകരമായി തോന്നിയില്ല. ലാലേട്ടന്റെ പഴയ ചില ഡയലോഗുകള്‍ റീക്രിയേറ്റ് ചെയ്തിരുന്നു. ഷൂട്ടിങ് സമയത്ത് നമ്മള്‍ അതൊക്കെ കാണുമ്ബോള്‍ വലിയ രോമാഞ്ചമായിരുന്നുവെന്നും സാന്ദ്രാ തോമസ് പറയുന്നു.

‘എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ’ എന്നായിരുന്നു വിജയ് ബാബുവുമായുണ്ടായ വേർപിരിയലിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സാന്ദ്രയുടെ മറുപടി. ആ സമയത്ത് അതങ്ങ് നടന്നു. ഒരോരുത്തരുടേയും ജീവിതത്തില്‍ ഒരു ടേണ്‍ എടുക്കേണ്ട സമയം ഉണ്ടല്ലോ? അങ്ങനെ ആ ഒരു ടേണ്‍ എടുത്തു. എന്നാല്‍ അത് ഇത്ര വലിയ ബഹളമാകുമെന്ന് വിചാരിച്ചില്ല. അടിപിടിയായി പിരിയുന്നതിനോട് ഞങ്ങള്‍ രണ്ട് പേർക്കും താല്‍പര്യമില്ലായിരുന്നു. എല്ലാം അങ്ങനെ സംഭവിച്ചുപോയി.

സാധാരണ ബിസിനസ് പാട്ണർമാർ തമ്മില്‍ തർക്കമുണ്ടാവുക കാശിന്റെ കാര്യത്തിലൊക്കെയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഇടയില്‍ അങ്ങനെ ഒരു വിഷയമേ ഉണ്ടായിരുന്നു. ഞങ്ങളുടേത് കുറച്ച്‌ വിശാലമായ കാഴ്ചപ്പാടായിരുന്നു. അതായത് കൂടുതല്‍ കൂടുതല്‍ നല്ല സിനിമകള്‍ ചെയ്ത് ബ്രാന്‍ഡ് ബില്‍ഡ് ചെയ്യുക എന്നതായിരുന്നു. പിന്നെ ഒരോ കാര്യങ്ങളും നല്ലതിനായിരുന്നു എന്ന് ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം. ആളുകള്‍ പുറത്ത് നിന്ന് നോക്കുമ്ബോള്‍ നഷ്ടം സംഭവിച്ചെന്ന് തോന്നാം. എന്നാല്‍ നമ്മള്‍ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന ലാഭങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ടാകാമെന്നും സാന്ദ്രാ തോമസ് കൂട്ടിച്ചേർക്കുന്നു.

മോഹന്‍ലാല്‍ ബിഗ് ബോസ് ഉപേക്ഷിക്കുന്നു, പകരക്കാനായി പൃഥ്വിരാജ്? പ്രമുഖ നടിയും പരിഗണനയില്‍ VM TV NEWS CHANNEL

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ ആരംഭിക്കാന്‍ ഇനിയും മാസങ്ങളേറെയുണ്ടെങ്കിലും ആരൊക്കെയാകും മത്സരാർത്ഥികളായി എത്തുകയെന്ന ചർച്ചകള്‍ക്ക് ഇപ്പോള്‍ തന്നെ തുടക്കം കുറിച്ച്‌ കഴിഞ്ഞു.

സീരിയല്‍ താരങ്ങള്‍ മുതല്‍ വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർമാർ വരെ പതിവ് പോലെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അവതാരക സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ മാറുമോയെന്ന ചർച്ചകളും സജീവമാണ്.

വിജയകരമായ ആറ് സീസണുകള്‍ പൂർത്തിയാക്കിക്കൊണ്ടാണ് ബിഗ് ബോസ് മലയാളം ഏഴാം സീസണിലേക്ക് കടക്കുന്നത്. ആറാം സീസണ്‍ നിരവധി വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും ഇടയാക്കിയിരുന്നെങ്കിലും പ്രേക്ഷകരുടെ എണ്ണത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ജിന്റോ കിരീടം ചൂടിയ സീസണ് സാധിച്ചു.

മറ്റ് പല ഭാഷകളിലും നേരത്തെ തന്നെ ബിഗ് ബോസ് തുടങ്ങിയെങ്കിലും ഏറെ വൈകിയാണ് ലോക പ്രശസ്ത ഷോ മലയാളത്തിലേക്ക് എത്തുന്നത്. തുടക്കത്തില്‍ ഒരു സംശയത്തോടെയായരുന്നു മലയാളി പ്രേക്ഷകർ ബിഗ് ബോസിനെ കണ്ടത്. ഏതാനും വർഷങ്ങള്‍ക്ക് മുമ്ബ് മറ്റൊരു ചാനലില്‍ സംപ്രേക്ഷണം ചെയ്ത മലയാളി ഹൌസ് എന്ന റിയാലിറ്റി ഷോ സൃഷ്ടിച്ച നെഗറ്റീവ് ഇംപാക്‌ട് ബിഗ് ബോസിനേയും ബാധിക്കുമോയെന്ന ആശങ്കയും ശക്തമായിരുന്നു.

മത്സരാർത്ഥികളുടെ പ്രകടനത്തോടൊപ്പമോ അതിനേക്കാളേറെയോ ബിഗ് ബോസ് മലയാളികള്‍ക്ക് പ്രിയങ്കരമാക്കിയതിന് പിന്നിലെ പ്രധാന കാരണം മോഹന്‍ലാല്‍ എന്ന അവതാരകനായിരുന്നു. സല്‍മാന്‍ ഖാന്റെയും കമല്‍ഹാസന്റേയും അഗ്രസീവ് സ്റ്റൈല്‍ മോഹന്‍ലാല്‍ പുറത്തെടുക്കുന്നില്ലെന്ന വിമർശനം ചിലർക്കുണ്ടെങ്കിലും കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു താരത്തിന്റെ തനത് ശൈലി.

ആറാം സീസണിന്റെ തുടക്കത്തിലും മോഹന്‍ലാല്‍ അവതാരക സ്ഥാനത്ത് നിന്നും മാറുമോയന്ന ചർച്ചകള്‍ സജീവമായിരുന്നു. സുരേഷ് ഗോപി അടക്കമുള്ളവരുടെ പേരുകളായിരുന്നു അന്ന് പ്രധാനമായും ഉയർന്ന് കേട്ടത്. എന്നാല്‍ സകല അഭ്യൂഹങ്ങളേയും തള്ളിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ സീസണ്‍ 6 ലും അവതാരകനായി.

മോഹന്‍ലാല്‍ മാറുകയാണെങ്കില്‍ പകരം ആര് എന്ന ചോദ്യവും ശക്തമാണ്. പ്രേക്ഷകരെ പിടിച്ച്‌ നിർത്തുന്നതില്‍ വീക്കെന്‍ഡില്‍ എത്തുന്ന അവതാരകന് പ്രത്യേക സ്ഥാനമുണ്ട്. സിനിമയുടെ തിരക്കുകള്‍ ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ഒഴിയുകയാണെങ്കില്‍ പൃഥ്വിരാജിനാണ് ചിലർ സാധ്യത കാണുന്നത്. എന്നാല്‍ മോഹന്‍ലാലിനെ കൈവിടാതിരിക്കാന്‍ ബിഗ് ബോസ് അധികൃതർ അവസാന നിമിഷം ശ്രമിച്ചേക്കുമെന്നതില്‍ സംശയമില്ല.

ഒരു ഘട്ടത്തില്‍ മോഹന്‍ലാലിന് പകരക്കാരിയായി മംമ്ത മോഹന്‍ദാസിനേയും പരിഗണിച്ചിരുന്നുവെന്നാണ് ചില ബിഗ് ബോസ് കേന്ദ്രീകൃത യൂട്യൂബ് ചാനലുകള്‍ അവകാശപ്പെടുന്നത്. അതേസമയം തമിഴില്‍ പുതിയ സീസണില്‍ കമല്‍ഹാസന് പകരം വിജയ് സേതുപതിയാണ് അവതാരകനായി എത്തിയിരിക്കുന്നത്. ഇത് തന്റെ അവസാന ബിഗ് ബോസ് സീസണായിരിക്കുമെന്ന് കന്നഡ ബിഗ് ബോസിന്‍റെ അവതാരകന്‍ കിച്ച സുദീപും വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീലങ്കയില്‍ വീണ്ടും എന്‍പിപി തേരോട്ടം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയത്തിലേക്ക് VM TV NEWS CHANNEL

കൊളംബോ: ശ്രീലങ്കന്‍ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയവുമായി പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവർ (എന്‍ പി പി) പാർട്ടി.

വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നലെ രാത്രിയോടെ തന്നെ ആരംഭിച്ചിരുന്നു. ആദ്യം എണ്ണിത്തുടങ്ങിയ പോസ്റ്റല്‍ വോട്ടുകളില്‍ മുതല്‍ കൃത്യമായ മേധാവിത്വം നേടിയെടുക്കാന്‍ എന്‍ പി പിക്ക് സാധിച്ചു.

വെള്ളിയാഴ്ച രാവിലെ ആറ് മണി വരേയുള്ള കണക്കുകള്‍ പ്രകാരം എന്‍ പി പി 62 ശതമാനം വോട്ട് നേടി. ആകേയുള്ള 225 സീറ്റില്‍ 97 സീറ്റുകളാണ് ഇതുവരെ എന്‍ പി പിക്ക് ലഭച്ചതെന്നാണ് ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. പ്രധാന പ്രതിപക്ഷ കക്ഷിയായ സജിത് പ്രേമദാസയുടെ യു പി പി 26 സീറ്റുകളും നേടി. ശ്രീലങ്കൻ തമിഴ് വംശീയ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇലങ്കൈ തമിഴ് അരസു കക്ഷി -3, എന്‍ ഡി പി – 2, മുന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്ഷയുടെ ശ്രീലങ്ക പൊതുജന പെരുമന – 2, യു എന്‍ പി -1, ഡി പി എന്‍ എ -1, ആള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസ് -1 എന്നിവർ ഓരോ സീറ്റും നേടി. വോട്ടെണ്ണല്‍ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

സെപ്റ്റംബറില്‍ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്ബോള്‍ എൻപിപിക്ക് വലിയ മുന്നേറ്റമുണ്ടായെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 225 അംഗ പാർലമെന്റില്‍ അനുര കുമാര ദിസനായകെയുടെ പാർട്ടി 120 മുതല്‍ 140 വരെ സീറ്റുകള്‍ തനിച്ച്‌ നേടിയേക്കും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ വ്യക്തമാക്കുന്നു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നുര കുമാര ദിസനായകെ പാർലമെന്റ് പിരിച്ച്‌ വിട്ടിരുന്നു. നിലവിലെ പാർലമെന്റില്‍ തന്റെ കക്ഷിയായ എന്‍ പി പിക്ക് ആകെ മൂന്ന് സീറ്റ് മാത്രമുണ്ടായ സാഹചര്യത്തിലാണ് ദിസനായകെ പാർലമെന്റ് പിരിച്ച്‌ വിട്ട് പുതിയ തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. അതേസമയം, രാജപക്‌സെയുടെ ശ്രീലങ്കൻ പീപ്പിള്‍സ് ഫ്രണ്ടിന് പിരിച്ചുവിടപ്പെട്ട പാർലമെൻ്റില്‍ 145 സീറ്റുകളാണ് ഉണ്ടായിരുന്നത്. എസ്‌ ജെ ബി -54, ഇല്ലങ്കൈ തമിഴ് അരശു കക്ഷി – 10 എന്നിങ്ങനെയായിരുന്നു മറ്റ് കക്ഷികളുടെ സീറ്റ് നില.

കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പ് പൂർത്തിയായപ്പോള്‍ ഏകദേശം ഏകദേശം 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. സെപ്തംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിക്കൊണ്ടായിരുന്നു ദിസനായകെ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. 32 ശതമാനം വോട്ടുമായി സജിത് പ്രേമദാസ രണ്ടാമതും മുന്‍ പ്രസിഡന്റ് റനില്‍ വിക്രംസിംഗെ 17 ശതമാനം വോട്ടുമായി നാലാമതുമെത്തി.രാജപക്സെ കുടുംബത്തിലെ പുതുതലമുറക്കാരനായ നമല്‍ രാജപക്സെയ്ക്ക് 2.57 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

എല്ലാ മാസവും സ്ഥിരമായ വരുമാനം ഉറപ്പാണ്; അറിയാം സ്ത്രീകള്‍ക്കായുള്ള 5 മികച്ച നിക്ഷേപങ്ങള്‍ VM TV NEWS CHANNEL

ജനപ്രിയ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന വരുമാനമുള്ള നിരവധി സ്കീമുകളുണ്ട്.

സാധാരണ നിക്ഷേപങ്ങള്‍ പോലെ തന്നെ സ്ത്രീകള്‍ക്കു മാത്രം നിക്ഷേപിക്കാവുന്ന നിക്ഷേപങ്ങളുമുണ്ട്. പോസ്റ്റ് ഓഫീസ് അത്തരം സ്കീമുകള്‍ നല്‍കുകയും അതുവഴി സ്ത്രീകള്‍ക്ക് പ്രോത്സാഹനവും ലഭിക്കുന്നു. ഏറ്റവും അധികം പ്രതിസന്ധികള്‍ നേരിടുന്നത് സ്ത്രീകളാണ്. അവർക്ക് സാമ്ബത്തിക സുരക്ഷയും സാമ്ബത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

പല സ്ഥാപനങ്ങളും സ്ത്രീകള്‍ക്കു വേണ്ടി വിവിധ സ്കീമുകള്‍ മുന്നോട്ട് വെക്കാറുണ്ട്. എന്നാല്‍ പോസ്റ്റ് ഓഫീസ് ഉറപ്പ് നല്‍കുന്ന സ്കീമുകളാണ് ഉയർന്ന വരുമാനം നല്‍കുന്നത്. പോസ്റ്റ് ഓഫീസ് ഉറപ്പ് നല്‍കുന്ന സ്ത്രീകള്‍ക്കായുള്ള 5 സമ്ബാദ്യ പദ്ധതികള്‍ ഏതെല്ലാമെന്ന് നോക്കാം.

1. സുകന്യ സമൃദ്ധി സേവിംഗ് സ്കീം

പെണ്‍മക്കള്‍ക്ക് വേണ്ടി അവരുടെ സാമ്ബത്തിക സുരക്ഷക്കായി മാതാപിതാക്കള്‍ക്ക് തുടങ്ങാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി സേവിംഗ് സ്‌കീം. മകള്‍ക്ക് 10 വയസ്സ് തികയുന്നതിന് മുമ്ബാണ് ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നത്. ജനിച്ച സമയം മുതല്‍ പെണ്‍കുട്ടിയെ ഈ സ്കീമിന്റെ ഭാഗമാക്കാം. പ്രതിവർഷം 8.2% പലിശയും ഉറപ്പാക്കാം. ഈ സ്കീമിന്റെ കാലാവധി 15 വർഷം വരെയാണ്. പെണ്‍കുട്ടിക്ക് 21 വയസ്സാവുമ്ബോള്‍ സ്കീമിന്റെ കാലാവധി അവസാനിക്കും. ഈ സ്കീമിന് നികുതിയിളവും നല്‍കുന്നുണ്ട്.

2. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

പോസ്റ്റ് ഓഫീസ് സ്കീമുകളില്‍ മികച്ച നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഇത് സ്ത്രീകള്‍ക്കുള്ള മറ്റൊരു നല്ല സ്കീമാണ്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പ്രതിമാസം ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ പലിശ ഈ സ്കീമിലൂടെ ഉറപ്പാക്കാം. 7.4% പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി നല്‍കുന്നത്. ഒരു സ്ഥിരമായ വരുമാനവും ഈ പദ്ധതി ഉറപ്പ് നല്‍കുന്നു. 5 വർഷത്തേക്കാണ് സാധാരണയായി ഈ സ്കീമിന്റെ നിക്ഷേപ കാലാവധി വരുന്നത്. ഇതിലൂടെ ഉയർന്ന റിട്ടേണ്‍ ഉറപ്പാണ്.

3. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്

സ്ത്രീകള്‍ക്ക് ഏറ്റവും അപകടം കുറഞ്ഞ നിക്ഷേപങ്ങളിലൊന്നാണ് മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഈ സ്കീമിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ഇതില്‍ നിക്ഷേപിക്കാം എന്നതാണ്. സ്ത്രീകളുടെ സാമ്ബത്തിക സുരക്ഷയാണ് ഈ സ്കീമിന്റേയും ലക്ഷ്യം. പരമാവധി രണ്ട് ലക്ഷം രൂപ വരെ മഹിളാ സമ്മാന് സേവിംഗ്സ് അക്കൗണ്ടിലൂടെ നിക്ഷേപിക്കാം. നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് പ്രതിവർഷം 7.5% പലിശ ലഭിക്കും. മാത്രമല്ല ഒരു വർഷത്തിനുശേഷം നിങ്ങളുടെ നിക്ഷേപ തുകയുടെ 40% വരെ പിൻവലിക്കാൻ സാധിക്കുന്നു.

4.. നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ്

സുരക്ഷിതവും അപകട സാധ്യത കുറഞ്ഞതുമായ സ്ത്രീകള്‍ക്ക് നിക്ഷേപിക്കാവുന്ന മികച്ച പദ്ധതിയാണ് നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ്. സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാത്തരം നിക്ഷേപകർക്കും ഇതില്‍ നിക്ഷേപിക്കാം. ഈ സ്കീമില്‍ നിങ്ങള്‍ക്ക് 100 രൂപ നിക്ഷേപിച്ച്‌ തുടങ്ങാം. നിലവില്‍ ഈ നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല. 2024 സെപ്റ്റംബർ വരെ 7.5% പലിശ ലഭിച്ചിരുന്നു. ഈ സ്കീമിന്റെ കാലാവധി 5 വർഷമാണ്.

5. പോസ്റ്റ് ഓഫീസ് പിപിഎഫ് സ്കീം

പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പി.പി.എഫ്)ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. അതായത് ദീർഘകാലത്തേക്ക് മികച്ച ആനുകൂല്യങ്ങളും വലിയ നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഈ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് 7.1% പലിശ ഉറപ്പാക്കാം. അതിലൂടെ ഉയർന്ന വരുമാനവും നേടാം. ഈ സ്കീമില്‍ കുറഞ്ഞത് 500 രൂപയെങ്കില്‍ നിക്ഷേപിക്കണം.

സഞ്ജുവിനെ ഓപ്പണറായി ഇറക്കുന്നത് ഇന്ത്യയ്ക്ക് അപകടം. സൂചന നല്‍കിയത് 2 മുൻ ക്രിക്കറ്റര്‍മാര്‍. VM TV NEWS CHANNEL

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്ബരയിലായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഓപ്പണറായി എത്തിയത്. ആദ്യ 2 മത്സരങ്ങളിലും വലിയ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും മൂന്നാം മത്സരത്തില്‍ ഒരു തകർപ്പൻ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ തിളങ്ങി.

ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്ബരയിലെ ആദ്യ മത്സരത്തിലും സെഞ്ച്വറി തന്നെയാണ് സഞ്ജു സ്വന്തമാക്കിയത്.

ഇതോടെ സഞ്ജു സ്ഥിരതയിലേക്ക് തിരികെയെത്തിയെന്ന് ആരാധകർ പോലും വിലയിരുത്തി. പക്ഷേ പിന്നീട് തുടർച്ചയായ 2 മത്സരങ്ങളില്‍ സഞ്ജു പൂജ്യനായി മടങ്ങിയിരിക്കുകയാണ്. ഇതിന് ശേഷം വലിയ വിമർശനങ്ങളാണ് സഞ്ജുവിനെതിരെ ഉയരുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റർമാരായ സുനില്‍ ഗവാസ്കറും ശ്രീകാന്തും മുൻപു തന്നെ സഞ്ജുവിനെ ഓപ്പണറാക്കി ഇറക്കരുത് എന്ന പ്രസ്താവന കൈക്കൊണ്ടിരുന്നു. ഇരുവരുടെയും പ്രസ്താവന ശരിയായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് കഴിഞ്ഞ 2 മത്സരങ്ങളിലും സഞ്ജു കാഴ്ചവെച്ചത്. സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നല്‍കുന്നത് ഇന്ത്യയെ സംബന്ധിച്ച്‌ ഉചിതമല്ല എന്നായിരുന്നു ഗവാസ്കറും ശ്രീകാന്തും പറഞ്ഞത്. ഇതില്‍ ശ്രീകാന്ത് പറഞ്ഞ വാക്കുകള്‍ ആയിരുന്നു വലിയ രീതിയില്‍ ശ്രദ്ധയാകർഷിച്ചത്. സഞ്ജുവിന്റെ ബംഗ്ലാദേശിനെതിരായ സെഞ്ചുറിയ്ക്ക് ശേഷമാണ് ശ്രീകാന്ത് തന്റെ പ്രസ്താവന നടത്തിയത്.

ബംഗ്ലാദേശിനെതിരായ പരമ്ബരയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി എന്നുവച്ച്‌ സഞ്ജുവിനെ ഒരിക്കലും ഇന്ത്യയുടെ പ്രധാന ഓപ്പണറായി കാണാൻ സാധിക്കില്ല. അത്തരത്തില്‍ ഓപ്പണിങ് സ്ഥാനം ലഭിക്കാനുള്ള പ്രകടനങ്ങള്‍ സഞ്ജു കാഴ്ചവച്ചിട്ടില്ല. ഓപ്പണിങ്ങില്‍ ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത താരമാണ് സഞ്ജു സാംസണ്‍ എന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടിരുന്നു. അന്ന് ശ്രീകാന്തിന്റെ ഈ വിലയിരുത്തലിനെതിരെ വലിയ രീതിയിലുള്ള ആരാധകരോക്ഷവുമുണ്ടായി. പക്ഷേ തൊട്ടടുത്ത 2 മത്സരങ്ങളിലും സഞ്ജു പൂജ്യനായി മടങ്ങിയതോടെ ശ്രീകാന്തിന്റെ പ്രസ്താവനക്കൊപ്പം ആരാധകർ അണിനിരക്കുകയാണ്.

സഞ്ജുവിനെ ഇന്ത്യ തങ്ങളുടെ ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കരുത് എന്ന അപകട സൂചന മുൻപ് തന്നെ നല്‍കിയ മറ്റൊരു താരം സുനില്‍ ഗവാസ്കറാണ്. ഒരു ഓപ്പണറെന്ന നിലയില്‍ വലിയൊരു കരിയർ നിർമ്മിക്കാൻ സഞ്ജുവിന് ഒരുപാട് പരിമിതികളുണ്ട് എന്നായിരുന്നു സുനില്‍ ഗവാസ്കർ പറഞ്ഞത്. ചില മത്സരങ്ങളില്‍ മാത്രം ഫോമില്‍ എത്തുന്നതിനാല്‍, സഞ്ജുവിനെ ഒരു സ്ഥിരതയാർന്ന താരമെന്ന രീതിയില്‍ പരിഗണിക്കാൻ സാധിക്കില്ല എന്നും ഗവാസ്കർ അഭിപ്രായപ്പെടുകയുണ്ടായി. എന്നിരുന്നാലും അവസാന ട്വന്റി20 മത്സരത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച്‌ സഞ്ജു ഫോമിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ