പി.വി. ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേ ആവശ്യപ്പെട്ട് ഷാജന്‍ സ്‌കറിയ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വ്യാജ വാര്‍ത്തയുണ്ടാക്കി മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ വ്യക്ത്യാധിക്ഷേപം നടത്തുന്നുവെന്നായിരുന്നു എം എല്‍ എ യുടെ പരാതി. കേസ് റദ്ദാക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയും നിരാകരിച്ചു.എംഎല്‍എയുടെയും സര്‍ക്കാരിന്റെയും വിശദീകരണം കേട്ടശേഷമേ തീരുമാനമെടുക്കാന്‍ കഴിയുള്ളുവെന്ന് ആയിരുന്നു കോടതിയുടെ നിലപാട്. കേസ് വാദം കേള്‍ക്കാനായി 20ലേക്ക് മാറ്റി. ഇതേത്തുടര്‍ന്ന് ഷാജന്‍ മുന്‍കൂര്‍ജാമ്യത്തിനായി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ 15ന് പരിഗണിക്കും.