“ഇത് മനാഞ്ചിറയോ തിരുനക്കര മൈതാനമോ പൂര നഗരിയോ അല്ല, കേരളത്തിൻ്റെ മുഖ്യമന്ത്രിക്ക് നൽകുന്ന സ്വീകരണമാണ്”; കുറിപ്പ് ശ്രദ്ധേയമാവുന്നു

Spread the love

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കൻ മലയാളികൾ നൽകിയവൻ സ്വീകരണം ചർച്ചയാവുന്നു. മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് ലഭിച്ച സ്വീകാര്യതയെപ്പറ്റി ജോസ് കാടാപ്പുറം എഴുതിയ കുറിപ്പും ശ്രദ്ധേയമാവുന്നു.

ഇത് മാനാഞ്ചിറ മൈതാനമോ തിരുനക്കര മൈതാനമോ , തൃശൂർ പൂരനഗരിയോ അല്ല ലോകത്തിന്റെ ബിസിനസ് നഗരമായ ന്യൂയോർക്കിലെ ടൈം സ്‌ക്വയർ ആണ് നമ്മുടെ കൊച്ചു കേരളത്തിന്റെ മുഖ്യ മന്ത്രിക്കു അമേരിക്കൻ മലയാളീ പ്രവാസികൾ നൽകിയ സ്വീകരണമാണ് എന്നാണ് ജോസ് ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഇത് മാനാഞ്ചിറ മൈതാനമോ തിരുനക്കര മൈതാനമോ , തൃശൂർ പൂരനഗരിയോ അല്ല ലോകത്തിന്റെ ബിസിനസ് നഗരമായ ന്യൂയോർക്കിലെ ടൈം സ്‌ക്വർ ആണ് നമ്മുടെ കൊച്ചു കേരളത്തിന്റെ മുഖ്യ മന്ത്രിക്കു അമേരിക്കൻ മലയാളീ പ്രവാസികൾ നൽകിയ സ്വീകരണമാണ് …25 പേര് കാണില്ല മുഖ്യനെ കാണണമെങ്കിൽ 82 ലക്ഷംനല്കണം എന്നൊക്കെ നീന്ദിയവും നീചവുമായ പച്ച നുണവിളമ്പിയ കേരളത്തിലെ ചില മാധ്യമങ്ങൾ, മാലിന്യ കൂമ്പാരമായ മഞ്ഞ ഓൺലൈൻ മാധ്യമങ്ങളെയും യും അമേരിക്കൻ മലയാളികൾ മുഖത്ത് അടിക്കുകയാരുന്നു ..മുഖ്യമന്ത്രി അക്ഷരാർത്ഥത്തിൽ വലിയ ഒരു ജനകൂട്ടത്തെ സാക്ഷി നിർത്തി സംസാരിച്ചപ്പോൾ കേരളത്തിന്റെ അഭിമാനം ,അമേരിക്കൻ മലയാളിയുടെ അഭിമാനം എല്ലാം ചേർത്ത് നിർത്തുകയായിരുന്നു … സംഘാടർക്കു പുറമെ ഡോക്ടർ ബാബു സ്റ്റീഫൻ കുറവുള്ളത് എല്ലാം നൽകി , മന്മഥൻ നായരോടും , ജോൺ ഐസക് , ഷിബുപിള്ളൈ ,ലിസാറിനോടും എല്ലാവരോടും സ്നേഹം അറിയിക്കുന്നു …പിണറായി വിജയന്റെ പോസ്റ്റർ ഉയർത്തി പിടിച്ചു നിക്കുന്നത് ന്യൂയോർക്കിലെ സുപരിചിതനായ ജേക്കബ് റോയിയും സഹോദരന്മാരുമാണ് ,,,, മലയാളി.. മാസ്സ.. ഡാ …

Leave a Reply

Your email address will not be published.