പിൻവലിച്ച നോട്ടുകൾ കൊണ്ട് ക്ഷേത്ര ഭണ്ഡാരങ്ങൾ നിറയുന്നു

Spread the love

റിസർവ് ബാങ്കിന്റെ 2,000 രൂപാ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ക്ഷേത്രഭണ്ഡാരത്തിൽ നിക്ഷേപിക്കപ്പെടുന്ന 2,000 രൂപാ നോട്ടുകയുടെ എണ്ണത്തിൽ വൻ വർധനവ്. ഹൈദരാബാദിലെ വിവിധ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളാണ് 2,000 രൂപയുടെ കറൻസികൾ കൊണ്ട് നിറഞ്ഞത്.റിസർവ് ബാങ്ക് തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം യദാദ്രി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ രണ്ടുലക്ഷം രൂപയുടെ 2000 രൂപാ നോട്ടുകളാണ് നിക്ഷേപിക്കപ്പെട്ടത്. മുമ്പ്  ഒന്നോ രണ്ടോ രണ്ടായിരത്തിൻ്റെ രൂപാ നോട്ടുകൾ കണ്ടിരുന്ന സ്ഥാനത്താണ് ഈ വർധനവ് ഉണ്ടായിരിക്കുന്നത്.റിസര്‍‌വ് ബാങ്ക് സെപ്റ്റംബർ വരെ നോട്ടു മാറുന്നതിന് സാവകാശം നൽകിയിട്ടുള്ളതിനാൽ ഭക്തരെ പിന്തിരിപ്പിക്കാറില്ലെന്ന് ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർ എൻ.ഗീത പറഞ്ഞു.ഇതുകൂടാതെ ക്ഷേത്രത്തിൽ പൂജകൾക്ക് ചീട്ടാക്കുന്നതിനും പൂജാ സാധനങ്ങൾക്കും പ്രസാദത്തിനുമെല്ലാം 2000 രൂപയുടെ നോട്ടുകൾ ലഭിക്കുന്നതിലും വർധനവുണ്ടായിട്ടുണ്ട്. തെലങ്കാനയിൽ മറ്റു ക്ഷേത്രങ്ങളിലും ഇതേ അവസ്ഥയാണ് എന്നാണ് റിപ്പോർട്ടുകൾ. വിവിധ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും 2000 ൻ്റെ കറൻസികൾ കൊണ്ട് നിറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.  2016ലെ നോട്ട് നിരോധന സമയത്തും ക്ഷേത്ര  ഭണ്ഡാരങ്ങൾ 500 രൂപാ നോട്ടുകൾ കൊണ്ട് നിറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.