യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;സൗന്ദര്യത്തിന്റെ പേരിൽ പീഡനം .

Spread the love

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗാർഹിക പീഡനത്തെ തുടർന്നാണ് സംഭവം. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻപുരക്കൽ ലതിക ഉദയന്റെ മകൾ നീതുമോൾ (33) ആണ് മരിച്ചത്. ഭർത്താവിനെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു.നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭർത്താവ് കെ.എസ്. ഉണ്ണിയെ അറസ്റ്റ് ചെയ്തത്.ഭർത്താവിനെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു.നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭർത്താവ് കെ.എസ്. ഉണ്ണിയെ അറസ്റ്റ് ചെയ്തത്.

2011-ലായിരുന്നു ഇവരുടെ വിവാഹം. അന്നുമുതൽ സൗന്ദര്യം പോരാ എന്നുപറഞ്ഞ് നീതുവിനെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം നൽകാതെയും കുട്ടികൾക്ക് സ്‌കൂളിൽ പോകാനുള്ള സാമഗ്രികൾ വാങ്ങി നൽകാതെയും ഉണ്ണി നീതുവിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ഇതേത്തുടർന്നാണ് ഇവർ തൂങ്ങിമരിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published.