കോഴിക്കോട് ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ചസംഭവത്തില്‍ പ്രതി മാനസികാസ്വാസ്ഥ്യം നേരിടുന്ന ആള് എന്ന് പൊലീസ്. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്സില്‍ ഇന്നലെയാണ് സംഭവം. കടലാസും ഉപയോഗ ശൂന്യമായ ലൈറ്ററുമായാണ് മഹാരാഷ്ട സ്വദേശി പിടിയിലായത്. ട്രെയ്നില്‍ തീവെയ്ക്കാന്‍ ശ്രമം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് പൊലിസ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.
കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ കംപാര്‍ട്ട്മെന്റിന് ഉള്ളില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരനായ പ്രതി കംപാര്ട്ട്മെന്റിനകത്ത് ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കര്‍ കീറിയെടുത്ത് അത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് എന്നാണ് ലഭിക്കുന്ന സൂചനകള്‍.
