ചൂരല്‍മലയില്‍ വെള്ളക്കെട്ടില്‍ വീണു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥി മരിച്ചു. തൃശ്ശൂര്‍ സ്വദേശി ഡോണ്‍ ഗ്രേഷ്വസ് ആണ് മരിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഡോണ്‍ ഗ്രേഷ്യസിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. കരള്‍, വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്.

കഴിഞ്ഞ ദിവസം ചൂരല്‍മലയിലെത്തിയ സംഘം അപകടത്തില്‍ പെട്ടിരുന്നു. ഇതേതുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടയാണ് ഇന്ന് രാവിലെയോടെ ഡോണ്‍ ഗ്രേഷ്യസിന് മരണം സംഭവിച്ചത്.
