ദില്ലി കലാപവുമായി ബന്ധപ്പെട്ടുള്ള വിശാല ഗൂഡാലോചനക്കേസില്‍ ജാമ്യം തേടി ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദില്ലി ഹൈക്കോടതി ഹര്‍ജി തള്ളിയതോടെയാണ് ഖാലിദ് സുപ്രീം കോടതിയെ സമര്‍പ്പിച്ചത്.
ജസ്റ്റിസ് എ.എസ് ബൊപ്പണ, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മറ്റു കേസുകളില്‍ ജാമ്യം ലഭിച്ചെങ്കിലും ഈ കേസില്‍ ജാമ്യം കിട്ടാതെ വന്നതോടെ ഉമര്‍ ഖാലിദ് ജയില്‍ തുടരുകയാണ.