അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നിന്റെ വില കുറയും.

Spread the love

ക്യാന്‍സറിനുമുള്ള  മരുന്നുകളുടെയും വില കുറയും. അപൂര്‍വരോഗങ്ങള്‍ക്കുള്ള മരുന്നിന്റെയും ചികിത്സ ഭക്ഷ്യവസ്തുക്കളുടെയും ഇറക്കുമതിക്കായുള്ള കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണമായും ഒഴിവാക്കി. 2021ലെ ദേശീയനയത്തില്‍ ഉള്‍പ്പെടുത്തിയ അപൂര്‍വ രോഗങ്ങളുടെ ചികില്‍സയ്ക്ക് ആവശ്യമായ മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും കസ്റ്റംസ് തീരുവയാണ് പൂര്‍ണമായും ഒഴിവാക്കിയത്. ധനമന്ത്രാലയം ഇതിനായി വിജ്ഞാപനം പുറത്തിറക്കി.

5 മുതല്‍ 10 ശതമാനം വരെയാണ് തീരുവയുണ്ടായിരുന്നത്. കേന്ദ്രത്തിലെയോ, സംസ്ഥാനത്തിലെയോ ഹെല്‍ത്ത് സര്‍വിസസ് ഡയറക്ടറുടെയോ, ജില്ലാ മെഡിക്കല്‍ ഓഫിസറുടെയോ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ കസ്റ്റംസ് തീരുവ പൂര്‍ണമായും ഒഴിവാക്കും. 51 മരുന്നുകളാണ് പട്ടികയിലുള്ളത്. പത്തുലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ പ്രതിവര്‍ഷം ഈ മരുന്നുകള്‍ക്ക് ചെലവുവരാറുണ്ട്. കാന്‍സര്‍ ചികില്‍സയ്ക്കുള്ള പെംബോലി സുമാബിന്റെ തിരുവയും ഇളവ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.