76 വര്‍ഷം മുമ്പ് പുന്നപ്ര കടപ്പുറത്തെ ചൊരിമണലിൽ കമ്മ്യൂണിസ്റ്റ് പോരാളികളുടെ ശരീരവും സര്‍ സിപിയുടെ ചോറ്റു പട്ടാളത്തിന്‍റെ യന്ത്രതോക്കുകളും തമ്മിലാണ് ഏറ്റുമുട്ടിയത്. സഖാക്കളുടെ കൈയ്യില്‍ വാരിക്കുന്തങ്ങളും പട്ടാളത്തിന്‍റെ കൈയ്യില്‍ യന്ത്ര തോക്കുകളും. നിരവധി സഖാക്കള്‍ വീരമൃത്യു വരിച്ചു.
സിപി യുടെ എസ്.ഐ അടക്കം നിരവധി പട്ടാളക്കാരും മരിച്ചു. മരിച്ചവരേയും മുറിവേറ്റവരേയും അടക്കം വലിയ ചുടുകാട്ടിലെ ശ്മശാനത്തില്‍ പെട്രോള്‍ ഒഴിച്ച് തീവെച്ച് ദഹിപ്പിച്ചു. സ്വതന്ത്ര തിരുവിതാംകൂര്‍ ദിവാന്‍ ഭരണം – രാജവാഴ്ച എന്നിവയ്ക്കെതിരായിരുന്നു സമരം. പ്രായപൂര്‍ത്തി വോട്ടവകാശം, സ്വാതന്ത്ര്യം എന്നിവയായിരുന്നു ആവശ്യങ്ങള്‍.
പുന്നപ്ര സമരം ചരിത്രത്തില്‍ ജ്വലിച്ച് നില്‍ക്കുന്ന സ്വാതന്ത്ര്യ സമരത്തിന്‍റെ ഒരു ഏടായിമാറി. ധീര സഖാക്കള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍.
