“നാളെ തൃശൂർ ജില്ലയില്‍” ..
ഒക്ടോബർ 5 ന് വൈകുന്നേരം 7 മണിക്ക് ഫേസ്ബുക്കില്‍ ഈ വരി എഴുതിയതിന് ശേഷം നിരവധി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കമൻ്റ് ബോക്‌സിൽ പലരും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതില്‍ ചാത്തന്‍മാസ്റ്റര്‍ റോഡിന്‍റെ പ്രശ്നവും ഉണ്ടായിരുന്നു.
പിറ്റേ ദിവസം രാവിലെ തൃശ്ശൂരിൽ ചേര്‍ന്ന യോഗത്തിൽ അത് വരെ ലഭിച്ച എല്ലാ നിര്‍ദ്ദേശങ്ങളും പരാതികളും പരിശോധിച്ചു. ഓരോ പരാതിയിലും നടപടി സ്വീകരിക്കാന്‍ കൃത്യമായ തീയതി നിശ്ചയിച്ചു നൽകി. ലഭിച്ച എല്ലാ പരാതികളുടെയും തുടർനടപടികളെ സംബന്ധിച്ച് ഫേസ്ബുക്ക് ലൈവില്‍ അറിയിക്കുകയും ചെയ്തിരുന്നു.
ചാത്തന്‍മാസ്റ്റര്‍ റോഡ് പരിശോധിച്ച് അടിയന്തിരമായി പാച്ച് വര്‍ക്ക് തീര്‍ത്ത് ഗതാഗതയോഗ്യമാക്കാൻ തീരുമാനം എടുത്തു. അതിവേഗത്തിൽ പ്രസ്തുത റോഡിൻ്റെ അറ്റകുറ്റപണി പൂർത്തിയായി കഴിഞ്ഞു.
ലഭിച്ച എല്ലാ പരാതികളിലും കൃത്യമായ പരിഹാരം ഉറപ്പുവരുത്തും.
ജനങ്ങൾകാഴ്ചക്കാരല്ലകാവൽക്കാരാണ്
pwdkerala
PWD
