പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടാനച്ഛന് കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും

Spread the love

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായി അഞ്ച് തവണ മരണംവരെ കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം.

പനിയും ഛര്‍ദിയും കാരണം അമ്മ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തായത്. ആശുപത്രിയില്‍നിന്ന് അറിയിച്ചതനുസരിച്ച് പള്ളിക്കല്‍ പൊലീസ് കേസെടുത്തു. പള്ളിക്കല്‍ സിഐ ആയിരുന്ന ശ്രീജിത്ത് അന്വേഷണം നടത്തി കുറ്റപത്രം നല്‍കി.

ഒരുവര്‍ഷത്തിനുള്ളില്‍ കേസിന്റെ വിചാരണ നടപടി പൂര്‍ത്തിയാക്കി. പ്രോസിക്യൂഷന്‍ എതിര്‍ത്തതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കാതെ ജയിലിലടച്ചാണ് വിചാരണ നടപടി പൂര്‍ത്തിയാക്കിയത്. സര്‍ക്കാരില്‍നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും കോടതി വിധിച്ചു. 20 സാക്ഷികളെ വിസ്തരിച്ചു. 35 രേഖ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ കെ അജിത്പ്രസാദ്, അഭിഭാഷകരായ ഹാഷ്മി, ബിന്ദു, രേവതി എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published.