തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചു

Spread the love

ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തേണ്ട തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിച്ചു. രാവിലെ ഏഴ് മണിക്കാണ് ഘോഷയാത്ര ആരംഭിച്ചത്. ഭക്തജനങ്ങള്‍ക്ക് വണങ്ങാനായി രാവിലെ തങ്ക അങ്കി ദര്‍ശനത്തിന് വച്ചിരുന്നു.
ഡിസംബര്‍ 26 ന് വൈകിട്ട് ദീപാരാധന സമയത്തിന് മുന്നോടിയായി സന്നിധാനത്തെത്തും.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ രാവിലെ 5 മണിക്ക് തങ്കി അങ്കി പുറത്തെടുത്തു. ആനക്കൊട്ടിലില്‍ ഭക്തജനങ്ങള്‍ക്കായി ദര്‍ശനത്തിനുവെച്ച് 7 മണിക്ക് തങ്കി അങ്കി ഘോഷയാത്ര പുറപ്പെട്ടു. ശബരിമല ശ്രീകോവിലിന്റെ മാതൃകയിലുള്ള രഥത്തിലാണ് തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തേക്ക് യാത്രയാവുക.

വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങളും ആചാര ബഹുമതികളും സ്വീകരിച്ചാവും തങ്ക അങ്കി ഘോഷയാത്ര നീങ്ങുക. ഇന്ന് വൈകിട്ട് ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തില്‍ തങ്ക അങ്കി സംഘം വിശ്രമിക്കും. ഡിസംബര്‍ 25 ന് പെരുനാട് അയ്യപ്പ ക്ഷേത്രത്തില്‍ വിശ്രമിക്കും. ഡിസംബര്‍ 26 ന് തങ്ക അങ്കി സംഘം പമ്പയില്‍ എത്തും. പമ്പയില്‍ നിന്ന് യാത്ര തുടരുന്ന സംഘത്തിനെ ശരംകുത്തിയില്‍ വച്ച് ദേവസ്വം പ്രതിനിധികള്‍ സ്വീകരിക്കും. ഡിസംബര്‍ 26 ന് വൈകുന്നേരം ദീപാരാധന സമയത്ത് തന്ത്രി തിരുവാഭരണം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. ഡിസംബര്‍ 27 നാണ് മണ്ഡലപൂജ.

Leave a Reply

Your email address will not be published.