
ഫറോക്ക് : ഫറോക്ക് പഴയ പാലത്തില്‍ മദ്യം വഹിച്ചു കൊണ്ട് വന്ന ലോറി അപകടത്തില്‍പ്പെട്ട് നഷ്ട്ടപ്പെട്ടത് 97 പെട്ടി മദ്യം .വാഹനം ഓടിച്ചവരാണ് പോലീസില്‍ പരാതി നല്‍കിയത് .നഷ്ട്ടപ്പെട്ടത്തില്‍ 40 പെട്ടി മദ്യം മാത്രമാണ് ഫറോക്ക് പോലീസിന് സംഭവ ദിവസം ലഭിച്ചത് .
ഒരൊ പെട്ടിയിലും 24 കുപ്പി വീതം മദ്യം ആയിരുന്നു ഉണ്ടായിരുന്നത് .സംഭവത്തില്‍ കൂടുതല്‍ വിവര ശേഖരണത്തിനായി ഫറോക്ക് പോലീസ് കൊല്ലം വെയര്‍ ഹൌസിലേക്ക് പുറപ്പെട്ടിട്ടുണ്ട് .പഞ്ചാബിലെ മൊഹാലിയില്‍ നിര്‍മ്മിച്ച മദ്യമാണിത് .ചൊവ്വാഴ്ച രാവിലെയാണ് മദ്യ ലോറി ഫറോക്ക് പഴയ പാലം കടക്കുന്നതിനിടെ കമാനത്തില്‍ ഇടിച്ചത് . അപകടത്തെ തുടര്‍ന്ന് അന്‍പതോളം ചെയ്സ് മദ്യ കുപ്പികളാണ് റോഡില്‍ വീണത് .റോഡില്‍ വീണ മദ്യ കുപ്പികളില്‍ പൊട്ടാത്തത് നാട്ടുകാര്‍ എടുത്തു കൊണ്ട് പോകുകയായിരുന്നു .