ഓസ്കാർ പട്ടികയിൽ ആർആർആർലെ ഗാനം

Spread the love

തൊണ്ണൂറ്റിയഞ്ചാം ഓസ്‌കർ അവാർഡിനുള്ള ചുരുക്ക പട്ടികയിൽ ഇടം പിടിച്ച് തെലുങ്ക് ചിത്രമായ ആർആർആർലെ ”നാട്ടു നാട്ടു” എന്ന ഗാനം.ഒറിജിനൽ സ്കോർ കാറ്റഗറിയിലാണ് രാജമൗലി ചിത്രത്തിലെ ഗാനം ഇടം നേടിയത്. ‘നാട്ടു നാട്ടു’ എന്ന ഗാനം ഹിറ്റ് പാട്ടിന് എം എം കീരവാണിയാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍ കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

മികച്ച സിനിമ, മികച്ച സംവിധാനം എന്നീ വിഭാഗത്തിലും ചിത്രം മത്സരിക്കുന്നുണ്ട്. എന്നാൽ ഇവയുടെ അവസാന പട്ടിക പുറത്തുവന്നിട്ടില്ല. ഇവയിൽ ഏതെങ്കിലും പട്ടികയിൽ ‘ആർആർആർ’ ഇടം നേടിയാൽ അതൊരു ചരിത്രമായി മാറും . ചിത്രത്തിൻ്റെ നേട്ടത്തിൽ ആഹ്ലാദം പങ്കുവെച്ച് ചിത്രത്തിലെ അഭിനേതാവ് ട്വിറ്ററിൽ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ സിനിമ ഇൻഡസ്ട്രിക്ക് ഒട്ടാകെ ഇത് ചരിത്ര മുഹൂർത്തമാണ്. അക്കാദമി അവാർഡിനായുള്ള ചുരുക്ക പട്ടികയിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ ഗാനമാകുക എന്നത് വലിയ അഭിമാനമാണ്. എം എം കീരവാണിയുടെയും എസ് എസ് രാജമൗലിയുടെയും ഭാവനയും മാജിക്കുമാണ് നേട്ടത്തിന് കാരണമെന്നും രാം ചരണ്‍ ട്വീറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published.