പെന്‍സില്‍ തൊലി തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഉടന്‍ തന്നെ രക്ഷിതാക്കള്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം.
ബുധനാഴ്ച വൈകീട്ട് സഹോദരന്‍ അഭിഷേകിനും സഹോദരി അന്‍ഷികയ്ക്കുമൊപ്പം പഠിക്കുകയായിരുന്നു ആര്‍ട്ടിക എന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി. ഗൃഹപാഠം ചെയ്യുന്നതിനുമുമ്പായി അവള്‍ വായില്‍ ഷാര്‍പ്പ്‌നെര്‍ പിടിച്ച് പെന്‍സില്‍ കൂര്‍പ്പിക്കുകയായിരുന്നു. അതിനിടെ പെന്‍സില്‍ തൊലി തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടി കുട്ടി താഴെ വീണു.
ഉടന്‍ തന്നെ രക്ഷിതാക്കള്‍ ഹാമിര്‍പ്പൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ രക്ഷിതാക്കള്‍ അനുമതി നല്‍കിയില്ല.