നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരളാ ടീം അംഗം മരണപ്പെട്ടു. 10 വയസുകാരി നിദ ഫാത്തിമയെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണപ്പെടുകയും ചെയ്തത്. ആലപ്പുഴ സ്വദേശിനിയാണ്.
നാഗ്പൂരിലെത്തിയ കേരളാ താരങ്ങള്‍ നേരിട്ടത് കടുത്ത അനീതികളാണ്. ടീമിന് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷന്‍ നല്‍കിയില്ല.
രണ്ട് ദിവസം മുന്‍പ് നാഗ്പൂരില്‍ എത്തിയ ടീം കഴിഞ്ഞത് താത്കാലിക സൗകര്യങ്ങളിലായിരുന്നു. കോടതി ഉത്തരവോടെ എത്തിയ ടീമിന് കടുത്ത അനീതിയാണ് നാഗ്പൂരില്‍ നേരിടേണ്ടി വന്നത്