തൃശൂരിൽ 9 വയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ച് കോടതി. തളിക്കുളം സ്വദേശി കാളകൊടുവത്ത് വീട്ടിൽ 47 കാരനായ പ്രേംലാലിനെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത് 2021 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
തളിക്കുളം പുനഃരധിവാസ കോളനിയിലെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ച പ്രതി അയല്‍വാസിയായ 9 വയസുകാരനെ തട്ടികൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞ് കൊണ്ട് ഓടിയ കുഞ്ഞ് അമ്മയോടും അമ്മൂമ്മയോടും വിവരം പറഞ്ഞതിനെ തുടര്‍ന്ന് വലപ്പാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.