കോഴിക്കോട് പേരാമ്പ്രയിൽ ബസുകളുടെ മത്സരയോട്ടം; ബൈക്കിൽ സഞ്ചരിച്ച 19 കാരന് ദാരുണാന്ത്യം vm tv news kozhicodu

Spread the love

കോഴിക്കോട് പേരാമ്പ്രയിൽ ബസുകളുടെ മത്സരയോട്ടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മരുതോങ്കര സ്വദേശി അബ്ദുൽ ജവാദ് ( 19) ആണ് മരിച്ചത്. കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ഒമേഗ ബസിന്റെ പിൻചക്രം അബ്ദുൽ ജവാദിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ജവാദ് ബൈക്കിൽ നിന്ന് താഴെ വീഴുകയായിരുന്നു. തൊട്ടു പിന്നാലെ തന്നെ ബസിന്റെ പിൻചക്രം കയറിഇറങ്ങുകയും തൽക്ഷണം തന്നെ മരണം സംഭവിക്കുകയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിയുടെ കീഴിലുള്ള സ്ഥാപനത്തിൽ പി ജി വിദ്യാർഥിയായിരുന്നു മരിച്ച അബ്ദുൽ ജവാദ്.

കോഴിക്കോട് പേരാമ്പ്ര ഭാഗത്ത് ബസുകളുടെ മത്സരയോട്ടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥലത്ത് പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ബസുകൾ തമ്മിലുള്ള മത്സരയോട്ടവുമായി ബന്ധപ്പെട്ട് കർശനമായ നടപടി പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.