ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആരുടെ വിമാനമെന്ന് വെളിപ്പെടുത്തിയില്ല. പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതിനിടെ ടി.ആര്‍.എഫ്. ഭീകരസംഘടനയ്ക്ക് ലഷ്കറെ തയിബയുമായി ബന്ധമുണ്ടെന്ന ആരോപണം പാക്കിസ്ഥാന്‍ നിഷേധിച്ചു. സ്ലീപ്പര്‍ സെല്ലുകള്‍ കണ്ടെത്താന്‍ ജമ്മു കശ്മീരില്‍ വ്യാപക പരിശോധന തുടങ്ങി
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് അവകാശവാദങ്ങളും വെളിപ്പെടുത്തലുകളും തുടരുകയാണ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ആക്രമിക്കുകയായിരുന്നുവെന്നും അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ക്കപ്പെട്ടു എന്നുമാണ് ഇന്നലെ വൈറ്റ് ഹൗസില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് നല്‍കിയ വിരുന്നില്‍ ട്രംപ് പറഞ്ഞത്. എന്നാല്‍ ആര് ആരുടെ വിമാനമാണ് തകര്‍ത്തതെന്ന് വെളിപ്പെടുത്തിയില്ല. വ്യാപര കരാര്‍ ഉണ്ടാക്കില്ലെന്ന് പറഞ്ഞാണ് ഇരു രാജ്യങ്ങളെയും പിന്തിരിപ്പിച്ചത് എന്ന മുന്‍ അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു.
ട്രംപിന്‍റെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് ആവശ്യപ്പെട്ടു. ട്രംപുമായി വര്‍ഷങ്ങളുടെ സൗഹൃദവും ആലംഗനവും തുടരുകയാണ് മോദിയെന്നും ജയറാം രമേശ് പരിഹസിച്ചു. നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തിലും ആവശ്യം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
അതിനിടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ടി.ആര്‍.എഫിന് ലഷ്കര്‍ ഇ തയിബയുമായി ബന്ധമുണ്ടെന്ന ആരോപണം പാക്കിസ്ഥാന്‍ നിഷേധിച്ചു. ലഷ്കറിനെ ഇതിനകം ഇല്ലാതാക്കിയതാണെന്നും നിലവിലില്ലാത്ത സംഘടനയുമായി ഭീകരാക്രമണത്തെ ബന്ധിപ്പിക്കാനുള്ള ശ്രമം യാഥാർഥ്യത്തിന് നിരക്കാത്തതെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകളും റിക്രൂട്ട്‌മെന്റ് മൊഡ്യൂളുകളും കണ്ടെത്താന്‍ ജമ്മു കശ്മീരില്‍ കൗണ്ടര്‍ ഇന്‍റലിജന്‍സ് വിഭാഗം വ്യാപക തിരച്ചില്‍ നടത്തുകയാണ്. നാല് ജില്ലകളിലെ 10 ഇടങ്ങളിലാണ് പരിശോധന