മിഥുന്‍ ഇനി ഒാര്‍മ്മനക്ഷത്രം; അന്ത്യചുംബനം നല്‍കി നാട് vm tv news kollam

Spread the love

സ്കൂളില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മിഥുന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അനുജന്‍ സുജിനാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. തേവലക്കര സ്കൂളില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനു പേരാണ് അന്ത്യാഞ്ജലി അര്‍പിച്ചത്. നൊമ്പരക്കാഴ്ചയായി മകനെ ചേര്‍ത്തു പിടിച്ചുള്ള അമ്മ സുജയുടെ അന്ത്യചുംബനം. കൂട്ടുകാരുടേയും അധ്യാപകരുടേയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ ശേഷം വിലാപയാത്രയായാണ് തേവലക്കര സ്കൂളില്‍ നിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചത്. മിഥുനെ അവസാനമായി കാണാന്‍ നാടൊന്നാകെയാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.

മിഥുനെ കാണാൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും വിലാപയാത്ര പോയ വഴികളിലും കാത്തുനിന്നത് 100 കണക്കിന് ആൾക്കാർ. ആശുപത്രിയിലും കടന്നുപോയ വഴികളിലും വാഹനം നിർത്തി ആൾക്കാർക്ക് കാണാൻ അവസരം ഒരുക്കേണ്ടി വന്നു. കണക്ക് കൂട്ടിയതിൽ നിന്ന് ഒന്നര മണിക്കൂർ വൈകിയാണ് സ്കൂളിലെ പൊതുദർശനത്തിന് എത്തിക്കാൻ ആയത്.

കൊടിക്കുന്നിൽ സുരേഷ് എംപി കോവൂർ കുഞ്ഞുമോൻ എംഎൽഎ തുടങ്ങിയവർ ചേർന്നാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് മിഥുനെ ഏറ്റുവാങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിലെ മൊബൈൽ മോർച്ചറിയിലേക്ക് മാറ്റി. മോർച്ചറിക്ക് മുന്നിലും ആശുപത്രി വളപ്പിലും നൂറുകണക്കിന് ആൾക്കാരാണ് മിഥുനെ കാണാൻ എത്തിയത്. വാർത്തയിലൂടെ മിഥുനെ അറിഞ്ഞവർ കണ്ണീരോടെ കാത്തു നിന്നു. കാത്തു നിന്നവരെ നിരാശപ്പെടുത്താതെ ആംബുലൻസ് നിർത്തി മിഥുനെ കാണിച്ച ശേഷമാണ് വിലാപയാത്ര തേവലക്കര സ്കൂൾ വളപ്പിൽ എത്തിയത്
വിദേശത്തായിരുന്ന മിഥുന്‍റെ അമ്മ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് തുര്‍ക്കിയില്‍ നിന്ന് കുവൈറ്റ് വഴി നെടുമ്പാശേരിയിലെത്തിയത്

Leave a Reply

Your email address will not be published.